"കാരുണ്യ നിലയേ ദേവി
സ്കൂളില്‍ പഠിക്കുന്ന കാലങ്ങളില്‍ പൂജയ്ക്ക് വയ്ക്കുക
ഇഷ്ട്ടമുള്ള കാര്യമായിരുന്നു പിന്നെ പുസ്തകം രണ്ട് ദിവസത്തേക്ക് തോടെണ്ടല്ലോ, എന്നാല്‍ ആ ദിവസങ്ങളിലായിരിക്കും കൂടുതല്‍ വായിക്കാനും
എഴുതാനുമുള്ള പ്രവണത കാണികുന്നത്.......അയ്യോ വായിച്ചല്ലോ ,അല്ലെങ്കില്‍ എഴുതിയല്ലോ, ദൈവ കോപം ഉണ്ടാകുമല്ലോ ......എന്ന പേടി കൂടെയുണ്ടായിരുന്നു.അറിയതെയല്ലേ സാരമില്ല എന്ന് അമ്മയും പറയും
കൂട്ടുകാരുമായി അങ്ങോട്ടുമിങ്ങോട്ടും
"അതെഴുതു,ഇത് വായിക്കു "എന്നൊക്കെ പറഞ്ഞു
എഴുതിപ്പിക്കാനും വായിക്കാനും ശ്രമങ്ങള്‍ നടക്കാറുണ്ടായിരുന്നു.....
പ്രധാന പരിപാടി അമ്പലങ്ങളില്‍ പോകുക എന്നതായിരുന്നു
"ആവണംകോട്.......അമ്പലത്തിലെ നവരാത്രി ആഘോഷം വിശേഷമായിരുന്നു
പ്രത്യേക പൂജകളും ഒക്കെ ഉണ്ടാകുമായിരുന്നു
ഞങ്ങള്‍ കൂട്ടുകാരെല്ലാവരും,വീട്ടില്‍ നിന്നെല്ലാവരും കൂടിയാണ് പോയ്കൊണ്ടിരുന്നത്. റെയില്‍ പാളത്തിന്റെ വശങ്ങളിലൂടെ പോയാല്‍ എളുപ്പം അമ്പലത്തില്‍ ചെല്ലാം. അങ്ങനെ പോകുമ്പോള്‍
ചില്ലറ പൈസയെടുത്തു പാളത്തില്‍ വയ്ക്കും ട്രെയിന്പോയതിനുശേഷം,പൈസയെടുത്തു നോക്കുമ്പോള്‍ കനം കുറഞ്ഞു പതിഞ്ഞിരുന്നിരുന്നു അമ്പലത്തിലെ ക്യുവില്‍ നിന്നു തൊഴുതു മണലില്‍ "ഹരിശ്രീ ഗണപതായേ നമ:" എഴുതി വീട്ടിലെത്തുമ്പോള്‍ വായിക്കാനും എഴുതാനും സാധാരണ തോന്നാത്ത താല്പര്യമായിരുന്നു
അവിടവിടെയായി അനിയനും ചേച്ചീം കുഞാന്റീം കൂട്ടുകാരും ഇരുന്നു വായികുന്നുണ്ട്
വീടിന്റെ തൊട്ടടുത്തുള്ള അമ്പലങ്ങളില്‍ ഈ ദിവസങ്ങളില്‍ വിശേഷ പൂജകള്‍ ഉണ്ട്.കാവിലും ആശ്രമത്തിലും തൊഴുതു മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കയറുമ്പോള്‍ ഈശ്വരന്മാരുടെ ശില്പങ്ങലോടും ചിത്രങ്ങളോടും ഒപ്പം പുസ്തകങ്ങള്‍ പൂജയ്ക്ക് വച്ചിരികുന്നത് കാണാമായിരുന്നു,
തൊഴുതു,ആ അനുഭവം വിവരിക്കാന്‍ എനിക്ക് കഴിയില്ല ,ഇപ്പോഴും നിറം മങ്ങാതെ കണ്ണുകളില്‍ നിറഞ്ഞു നില്കുന്നു
അവിടെ തിണ്ണയില്‍ പലയിടത്തും മണല്‍ കിടപ്പുണ്ടായിരുന്നു,
അവിടെയിരുന്നു എല്ലാവരും എഴുതുന്നുമുണ്ട്.
അവിടെ തിണ്ണയില്‍ ചെന്നിരുന്ന് മുന്‍പാരോ എഴുതിവചിട്ടുപോയത് മായ്ച്ചു
വീണ്ടും എഴുതി "ഹരിശ്രീ ഗണപതായേ നമ:"
വീണ്ടും തൊഴുതു പുറത്തിറങ്ങി,കൊടിമരത്തിനടുത്ത് അപ്പുച്ചേട്ടന്
(വിവരികേണ്ട ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദേഹം,
അപ്പുച്ചേട്ടന് അവിടെ ഉണ്ടെങ്കിലെ ദൈവങ്ങള്‍ക്ക് കൂടി സന്തോഷമാവു)
ഒരു വലിയ വട്ടകയുമായി നില്‍പ്പുണ്ടായിരുന്നു അടുത്തേക്ക് ചെന്നപ്പോള്‍
പ്രസാദമായി അവില് ശര്ക്കരയിട്ടു വിളയിച്ചത് തന്നു......ആ മധുരം നാവില്‍ ഇപ്പോഴുമുണ്ട്
പറവൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോകുമായിരുന്നു
നാട്ടിലുണ്ടായിരുന്ന അവസാനത്തെ വിജയദശമി ദിനത്തില്‍ അമ്പലത്തില്‍ എത്തിയെങ്കിലും തൊഴാന്‍ കഴിഞ്ഞില്ല അത്രയ്ക്കും തിരക്കുണ്ടായിരുന്നു.........
എല്ലാ കൂട്ടുകാര്‍ക്കും വിജയ ദശമി ആശംസകള്‍
ഈശ്വരന് അനുഗ്രഹികട്ടെ
4 comments:
ഓര്‍മ്മകള്‍ അടക്കിവച്ചു ഈ പ്രവാസ ജീവിതത്തിലെ മറ്റേതു ദിവസത്തെയും പോലെ കടന്നു പോകുമായിരുന്നു ഈ ദിനവും.ഈ ആശംസകള്‍ ഒരു ഒര്മാ പെടുതലുകൂടിയയിരുന്നു സുഹൃത്തേ (Snehapoorvam)
നന്ദി......വിജയ ദശമി ആശംസകള്‍
ഈശ്വരന് അനുഗ്രഹികട്ടെ
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ.
വിജയദശമി ആശംസകൾ
സന്തോഷമായി ചേച്ചി
ചേച്ചിക്കും കുടുംബത്തിനും സര്‍വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു
വാണീടുകനാരതമെന്നുടെ നാവു തന്മേല്
വാണീ മാതാവേ! വര്‍ണ വിഗ്രഹേ! വേദാത്മികെ
നാണമെന്നിയെ മുദാ നാവിന് മേല്‍ നടനം ചെയ്-
കേണാങ്കാനനേ!
വിജയദശമി ആശംസകള്‍...
Post a Comment