"പൊരുത്തപെടലുകള്‍ക്കുമപ്പുറം ചില ചോദ്യങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്....."അല്ലെന്കില്‍ തന്നെ നീലകണ്ഠന് നീണ്ടു നിവര്‍ന്നുറങ്ങാന്‍ ആറടി പോരേ ടോ,,,,,?"
Saturday, April 22, 2017
Monday, April 17, 2017
യാത്ര (A Journey to Void)
"ഒരു ഞെട്ടലോടെ മാത്രാണ് നിന്നെ കുറിച്ച് ഓർക്കാനാവുന്നത്,അപകടങ്ങളിൽ നിന്നും പല കുറി തിരിച്ചു വന്ന നിന്നെ കുറിച്ച് ഞാൻ അറിഞ്ഞിട്ടുണ്ട്,മുറിവേറ്റ അടയാളങ്ങളോടെപ്പോഴും ചിരി മാത്രമായിരുന്നു നിൻറെ മറുപടി. പുതുക്കലുകൾ ആവശ്യമില്ലാത്ത സൗഹൃദങ്ങൾ അനുഭവിച്ചിട്ടുള്ളത് കൊണ്ട് പരിചയക്കാർ ഏറെ ഉണ്ടെങ്കിലുംവളരെ ചെറിയ സുഹൃത്തു വലയം മാത്രമാണ് എനിക്ക് ചുറ്റുമുണ്ടായിരുന്നത്.
പാതി മുറിഞ്ഞ പഠന കാലത്തിനുശേഷം വല്ലപ്പോഴും മാത്രമാണ് നിന്നെ കണ്ടിട്ടുള്ളത്, എങ്കിലും ഓര്മയിലെവിടെയോ പച്ചപിടിച്ച ആ പഠനകാലത്തേ സഹപാഠികളുടെ മുഖങ്ങളിൽ നിനക്ക് എന്തോ പ്രേത്യേകത ഉണ്ടായിരുന്നു...ഒരുപാട് പറയുവാനാണെങ്കിൽ നിന്നെ കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ലാ..
നാട്ടിലെത്തിയ ഡിസംബറിലെ ഈ കഴിഞ്ഞ അവധിക്കാലത്തു ആലുവയിൽ നിൽക്കുമ്പോൾ പുറകിൽ എൻെറ തോളിൽ ഒരു കൈ വച്ച് "എടാ...ടി ആറേ"......എന്ന് വിളിച്ചു കെട്ടി പിടിച്ചു പിന്നേം ഞെട്ടിച്ചു, പറഞ്ഞറിയിക്കാൻ ആവുന്നതായിരുന്നില്ല ആ അനുഭവം,
എൻറെ യാത്രകളിൽ ഒരു പക്ഷേ സ്വയം യാത്ര തിരഞ്ഞെടുത്തു മടങ്ങിയ നിന്നെ ഞാൻ തിരയുമായിരിക്കും,ഇനി കാണില്ല എന്നറിഞ്ഞിട്ടും....ഉള്ളിൽ ദഹിക്കാത്ത ഒരു വിങ്ങൽ മാത്രം കൂട്ടുകാരാ......"
Subscribe to:
Posts (Atom)