Thursday, March 3, 2016
Thursday, November 5, 2015
മണം
നടപാതകൾ എന്നുമേ കല്ലിലും മുള്ളില്ലും
യാത്ര
പതിവുപോൽ ഇരുട്ടില്ലും നീളവേ
കാറ്റിന്റെ മർമ്മരം ഇലകളിൽ
ചാഞ്ഞതും
ഒരു
തേങ്ങൽ
എങ്ങോ
പാട്ടായി വന്നതും
ഒറ്റയ്ക്ക് യാത്ര അനിവര്യമെന്നതൊ
പാതിരാ
കാറ്റിന്റെ മണം ഇന്ന്
അറിഞ്ഞതോ .
അടിവച്ചു മെല്ലെ ചലിക്കുവാൻ ആഞ്ഞതും
താരവും
തിങ്കളും എങ്ങോ മറഞ്ഞതും
ദേഹം
വിറപ്പിച്ച മെല്ലെ തണുപ്പിച്ച
മഴയോട്
ചേർന്നിന്നു കാറ്റായി വന്നതും
എന്നും
കൊതിപ്പിച്ച എന്നേ കൊതിപ്പിച്ച
മണം
ഇന്നറിയുന്നു ആ പുതു
മഴയുടെ
മണം
രാവായിരുന്നിന്ന് പകലിലും ഏറെയും
എല്ലാം
മൂടുന്ന കൂരിരുൾ രാവ്
അറിയാതെ കാണാതെ മൊട്ടിട്ട മുല്ലയ്ക്കോ
മഴ
പെയ്തു
കുളിര്തോരാ മണ്ണിനോ അറിയില്ല
കണ്ടറിഞ്ഞപ്പോഴും തൊട്ടറിഞ്ഞപ്പോഴും
മുല്ലയ്ക്ക് പൂമണം മണ്ണിനോ നറു മണം
ചരുവിലായ് തേങ്ങലിൽ കാതു
കൂർപ്പിക്കവേ
കുന്നിൻ ചുവട്ടില്ലെ കാറ്റിനും ബലി മണം
തുടരുന്നു വീണ്ടുമാ ഉരുകുന്ന ബലി മണം
അഗ്നിയിൽ ഉരുകിയ മാംസമാം കരിമണം
ഉമ്മറ
കോണിലായ് ചാഞ്ഞിന്നു വീഴവേ
പിന്നെയും ആ മണം
ബലി
മണം
കരി
മണം
ചലിക്കുന്നതിപ്പോഴീ പാദങ്ങൾ മാത്രമോ
ഉടലിന്നു ശയ്യയിൽ മുഴുകുവാണെന്നതോ
അറിയുന്നു തോന്നലാം മണം
മനസ്സിന്റെ
മനസ്സിന്റെ തോന്നലാം മണം
എന്നറിയുന്നു
മെത്തയിൽ ശയ്യയിൽ വിയർപ്പിനാൽ ചെറു മണം
അസ്വസ്ഥമാക്കുന്നു ഈ അത്തറിൻ നീർ മണം
അറിയില്ലയെങ്കിലും ഉണരുവാനായിന്ന്
പതിയെ
മടങ്ങുമ്പോൾ തനുവിലും മണം.
സ്നേഹപൂർവ്വം
സുജീഷ്
Wednesday, September 11, 2013
Sunday, December 16, 2012
"ഒരു വൈകുന്നേരം ഒന്നും പറയാതെയാണ് അവള്‍ തന്‍റെ കൊലുസ്സുകളും കിലുക്കി വന്നത് എന്നിലെ വിരസമായ വേനലിന് വിട നല്‍കി കൊണ്ട്..........
മഴ അവള്‍ പെയ്തിറങ്ങി.........
മഴ ....
"പറയാതെ വന്നെന്‍റെ
വിരസമാം വേനലില്‍
തണുവിരല്‍ ചെമ്മേ നീ നീട്ടിയപ്പോള്‍
ആ വിരലില്‍ തലോടുവാന്‍
നിന്നില്‍ നനയുവാന്‍
കാത്തിരുന്നു മഴേ നീ വരും നാള്‍....
നിന്‍റെ വരവിനാല്‍ പൂത്തൊരാ-
പൂക്കളും മണ്ണിന്‍റെ
ഗന്ധവും എന്നില്‍ നിറഞ്ഞുന്നിന്നു
നിന്‍റെ കൊലുസ്സിന്റെ താളവും
തണു വിരല്‍ കൈകളും
ഏകുമോ ഞാന്‍ കൊതിചീടുമെങ്കില്‍
Saturday, August 4, 2012
ആലായാല്‍ തറ വേണം..
ജോലി സമയം എട്ടു മണി മുതല്‍ ആണ്
എങ്കിലും എഴുമണി കഴിയുമ്പോഴേക്കും ഓഫീസില്‍ എത്തും
രാവിലെ വണ്ടിയില്‍
പാട്ടും കേട്ടുള്ള വരവ് ഒരു സുഖം തന്നെ
ഇന്നത്തെ ഊഴം കാവാലത്തിന്റെ ആയിരുന്നു........
വീണ്ടും വീണ്ടും കേട്ടു.....ഓര്‍മവന്നത് കുട്ടികാലമായിരുന്നു
നേഴ്സറി ക്ലാസ്സില്‍ അമ്മ കൊണ്ട് വിട്ടിട്ടു കാണാതെ അമ്പലത്തില്‍ പോകും തോഴാന്‍. തൊട്ടടുത്താണ് കാവും
നേഴ്സറിയും അമ്മ പോവുന്നതെങ്ങാന്‍ കണ്ടാല്‍ പിന്നെ കരഞ്ഞു പ്രശ്നമാവും. അമ്മ പോകാന്‍ തുടങ്ങുമ്പോള്‍ ഓമന ടീച്ചര്‍ കൊണ്ട് വന്നു മടിയിലിരുത്തി കഥയൊക്കെ പറയും. പക്ഷെ അമ്മ പോവുന്നത് ഒരു ദിവസം കണ്ടു,ടീച്ചറുടെ മടിയില്‍ നിന്ന് കുതറി മാറി
ഒറ്റയോട്ടം കാവിലേക്കു.......കരഞ്ഞുകൊണ്ട് അമ്മേടെ മുണ്ടിന്റെ തുമ്പും പിടിച്ചോണ്ട് നടക്കുന്ന എന്നെ മുത്തച്ഛന്‍ ആലും.......പൊഴിഞ്ഞു കിടക്കുന്ന ആലിലകളും കാവിലമ്മ ക്ക് മാല കെട്ടുന്ന ചേച്ചിയും കാവിലമ്മയും വിഷമത്തോടെ നോക്കുന്നുണ്ടായിരുന്നു...ഞങ്ങള്‍ തമ്മില്‍ അങ്ങനൊരു ബന്ധമുണ്ട്.
എന്തിനാ കരയനെ അമ്മ ഇപ്പൊ വരൂല്ലേ........അമ്മെ ടീച്ചറ്.......
എന്തിനാ കരയനെ അമ്മ ഇപ്പൊ വരൂല്ലേ........അമ്മെ ടീച്ചറ്.......
ടീച്ചരുക്ക് അമ്മ അമ്പ കൊടുക്കട്ടോ......അമ്മ പറഞ്ഞപ്പോ കരച്ചില് കുറഞ്ഞു.....
നഷ്ടങ്ങളുടെ/നഷ്ട കാലങ്ങളുടെ ഓര്‍മ്മകള്‍ ഇന്നും സൂക്ഷിക്കുന്നു
ഓമന ടീച്ചറ്......ഇപ്പൊ ഞങ്ങളോടൊപ്പം ഇല്ല.....
നാട്ടില്‍ ചെന്നപ്പോ സൂര്യ പറഞ്ഞു....അവളുടെ ഒക്കത്ത് ഒരു കുഞ്ഞു സൂര്യ കുട്ടനും ഉണ്ടായിരുന്നു എടാ നമ്മുടെ ടീച്ചര്‍ വിട്ടു പോയെന്നു....ആ നൊമ്പരവും സൂക്ഷിക്കുന്നു. ഞങ്ങളെ കുഞ്ഞുങ്ങളെ പോലെ കണ്ട ടീച്ചറുടെ മകളെ കണ്ടു.....അമ്പലത്തില്‍ വച്ച്
അമ്മ പരിചയപെടുത്തി.....എപ്പോഴോ ഒരിക്കെ കാണണമെന്ന് പറഞ്ഞിരുന്നത്രെ ആ ചേച്ചി ടീച്ചറ് തന്നെ........
എല്ലാവരെയും ഓര്‍കുന്നു ദൂരെ നിന്നും .......
എല്ലാവരെയും ഓര്‍കുന്നു ദൂരെ നിന്നും .......
ഇനി കാരണമായ പാട്ടിലേക്ക്........ആലായാല്‍ തറ വേണം..
കൂട്ടുകാരെ ഒന്ന് കേള്‍ക്കാം.......ശുഭദിനം
ഒരു ദൈവീക അംശം ഉണ്ട് ആ ശബ്ദത്തിന് അത് തീര്‍ച്ച..........
Subscribe to:
Posts (Atom)





