Wednesday, September 11, 2013
Sunday, December 16, 2012
"ഒരു വൈകുന്നേരം ഒന്നും പറയാതെയാണ് അവള്‍ തന്‍റെ കൊലുസ്സുകളും കിലുക്കി വന്നത് എന്നിലെ വിരസമായ വേനലിന് വിട നല്‍കി കൊണ്ട്..........
മഴ അവള്‍ പെയ്തിറങ്ങി.........
മഴ ....
"പറയാതെ വന്നെന്‍റെ
വിരസമാം വേനലില്‍
തണുവിരല്‍ ചെമ്മേ നീ നീട്ടിയപ്പോള്‍
ആ വിരലില്‍ തലോടുവാന്‍
നിന്നില്‍ നനയുവാന്‍
കാത്തിരുന്നു മഴേ നീ വരും നാള്‍....
നിന്‍റെ വരവിനാല്‍ പൂത്തൊരാ-
പൂക്കളും മണ്ണിന്‍റെ
ഗന്ധവും എന്നില്‍ നിറഞ്ഞുന്നിന്നു
നിന്‍റെ കൊലുസ്സിന്റെ താളവും
തണു വിരല്‍ കൈകളും
ഏകുമോ ഞാന്‍ കൊതിചീടുമെങ്കില്‍
Saturday, August 4, 2012
ആലായാല്‍ തറ വേണം..
ജോലി സമയം എട്ടു മണി മുതല്‍ ആണ്
എങ്കിലും എഴുമണി കഴിയുമ്പോഴേക്കും ഓഫീസില്‍ എത്തും
രാവിലെ വണ്ടിയില്‍
പാട്ടും കേട്ടുള്ള വരവ് ഒരു സുഖം തന്നെ
ഇന്നത്തെ ഊഴം കാവാലത്തിന്റെ ആയിരുന്നു........
വീണ്ടും വീണ്ടും കേട്ടു.....ഓര്‍മവന്നത് കുട്ടികാലമായിരുന്നു
നേഴ്സറി ക്ലാസ്സില്‍ അമ്മ കൊണ്ട് വിട്ടിട്ടു കാണാതെ അമ്പലത്തില്‍ പോകും തോഴാന്‍. തൊട്ടടുത്താണ് കാവും
നേഴ്സറിയും അമ്മ പോവുന്നതെങ്ങാന്‍ കണ്ടാല്‍ പിന്നെ കരഞ്ഞു പ്രശ്നമാവും. അമ്മ പോകാന്‍ തുടങ്ങുമ്പോള്‍ ഓമന ടീച്ചര്‍ കൊണ്ട് വന്നു മടിയിലിരുത്തി കഥയൊക്കെ പറയും. പക്ഷെ അമ്മ പോവുന്നത് ഒരു ദിവസം കണ്ടു,ടീച്ചറുടെ മടിയില്‍ നിന്ന് കുതറി മാറി
ഒറ്റയോട്ടം കാവിലേക്കു.......കരഞ്ഞുകൊണ്ട് അമ്മേടെ മുണ്ടിന്റെ തുമ്പും പിടിച്ചോണ്ട് നടക്കുന്ന എന്നെ മുത്തച്ഛന്‍ ആലും.......പൊഴിഞ്ഞു കിടക്കുന്ന ആലിലകളും കാവിലമ്മ ക്ക് മാല കെട്ടുന്ന ചേച്ചിയും കാവിലമ്മയും വിഷമത്തോടെ നോക്കുന്നുണ്ടായിരുന്നു...ഞങ്ങള്‍ തമ്മില്‍ അങ്ങനൊരു ബന്ധമുണ്ട്.
എന്തിനാ കരയനെ അമ്മ ഇപ്പൊ വരൂല്ലേ........അമ്മെ ടീച്ചറ്.......
എന്തിനാ കരയനെ അമ്മ ഇപ്പൊ വരൂല്ലേ........അമ്മെ ടീച്ചറ്.......
ടീച്ചരുക്ക് അമ്മ അമ്പ കൊടുക്കട്ടോ......അമ്മ പറഞ്ഞപ്പോ കരച്ചില് കുറഞ്ഞു.....
നഷ്ടങ്ങളുടെ/നഷ്ട കാലങ്ങളുടെ ഓര്‍മ്മകള്‍ ഇന്നും സൂക്ഷിക്കുന്നു
ഓമന ടീച്ചറ്......ഇപ്പൊ ഞങ്ങളോടൊപ്പം ഇല്ല.....
നാട്ടില്‍ ചെന്നപ്പോ സൂര്യ പറഞ്ഞു....അവളുടെ ഒക്കത്ത് ഒരു കുഞ്ഞു സൂര്യ കുട്ടനും ഉണ്ടായിരുന്നു എടാ നമ്മുടെ ടീച്ചര്‍ വിട്ടു പോയെന്നു....ആ നൊമ്പരവും സൂക്ഷിക്കുന്നു. ഞങ്ങളെ കുഞ്ഞുങ്ങളെ പോലെ കണ്ട ടീച്ചറുടെ മകളെ കണ്ടു.....അമ്പലത്തില്‍ വച്ച്
അമ്മ പരിചയപെടുത്തി.....എപ്പോഴോ ഒരിക്കെ കാണണമെന്ന് പറഞ്ഞിരുന്നത്രെ ആ ചേച്ചി ടീച്ചറ് തന്നെ........
എല്ലാവരെയും ഓര്‍കുന്നു ദൂരെ നിന്നും .......
എല്ലാവരെയും ഓര്‍കുന്നു ദൂരെ നിന്നും .......
ഇനി കാരണമായ പാട്ടിലേക്ക്........ആലായാല്‍ തറ വേണം..
കൂട്ടുകാരെ ഒന്ന് കേള്‍ക്കാം.......ശുഭദിനം
ഒരു ദൈവീക അംശം ഉണ്ട് ആ ശബ്ദത്തിന് അത് തീര്‍ച്ച..........
Monday, June 25, 2012
എന്തൊരു തണുപ്പാ........!!
മഴ നനഞ്ഞു വീട്ടിലെത്തിയപ്പോള്‍....അമ്മ തോര്‍ത്തെടുത്ത്
തോര്തുകയും ഒപ്പം വഴക്ക് പറയുകയും ചെയ്തുകൊണ്ടിരുന്നു....
ഞാന്‍ നനഞ്ഞില്ല അമ്മാ!!......തോര്തുന്നതിനോപ്പം തലയും ഇളകികൊണ്ടിരുന്നു അമ്മ അപ്പുറത്തേക്ക് മാറാന്‍ നോക്കിയിരുന്നു വീണ്ടും ഇറങ്ങാന്‍....... വടക്ക് വശത്തെ വാതിലിനോടു ചേര്‍ന്ന പടിയിലിരുന്നു മഴ കാണാന്‍ ഇഷ്ടമായിരുന്നു
ദൂരെ പാടത്തേക്കു നോക്കിയിരിക്കും ................
മഴയത്ത് വറ വിഭവങ്ങള്‍ അടുക്കളയില്‍ തയ്യാറായി കൊണ്ടിരുന്നു....
കൂട്ടുകാരോടൊപ്പം പാടത്തൂടെ നടക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും കാലുകൊണ്ട് വെള്ളം തെറിപ്പിക്കുന്നത് ഓര്‍ക്കുന്നു
ഓടിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം ശേഖരിക്കാന്‍ ചെമ്പുകലവും ചരിവവും തയ്യാറായി ഇരുന്നു
അതില്‍ കൈ നനക്കുമ്പോള്‍ എന്തൊരു തണുപ്പാ!!
മഴ മാറിയെങ്കിലും മാനം തെളിഞ്ഞില്ല .....കാറുണ്ട്
മഴയുടെ സന്തോഷത്താല്‍ ചെടികളെല്ലാം ഉഷാറായി നിന്നു.....
ഇളകി കിടക്കുന്ന ചെങ്കലിന്റെ പടിയിലൂടെ താഴേ തൊടിയിലേക്കിറങ്ങി കിണറ്റിലേക്ക് നോക്കി
വെള്ളം കൂടീട്ടുണ്ട്.............
അമ്മി പുരയുടെ അടുത്ത് നിന്നു അമ്മ വിളിച്ചു പറയാണ്......
ഇങ്ങു കേറിവാ പിള്ളേരെ.....അവിടെല്ലാ വഴുക്കികിടക്കാ......
ചെറിയ ഇടി കുറുങ്ങുന്നു......ഇപ്പം മഴ പെയ്യും
മഴയെ വിളിച്ചു മഴേ..... മഴേ..... വാ മഴേ.......
മഴേ..... മഴേ..... വാ മഴേ....... കാലും ആട്ടി തിണ്ണയിലിരുന്നു....
"ചന്ദ്രോത്സവം" സിനിമയിലെ രംഗം ഓര്മ വരുന്നു.....
ദാ വന്നു വന്നു വന്നു ........വന്നു!!..
മഴേ നീയും ഞാനും ദൂരെയാണല്ലോ.......
ഇപ്പൊ പ്രവാസ ജീവിതം നയിക്കുന്ന എന്റെ മറ്റു സഹോദരങ്ങള്‍കൊപ്പം
ഞാനും ചൂടിലാണ്.......ചുട്ടു പൊളുന്ന ചൂടില്‍
ശീതീകരിച്ച മുറിയിലെ ഈ തണുപ്പിലും,നീ തന്ന ഓര്‍മകള്‍ ഞാന്‍ ചേര്‍ത്തു വയ്കുന്നു. മഴേ ഒന്ന് നനയാന്‍ കൊതിയാവുന്നു..........ഇനിയെപ് പോള്‍ കാണും എന്നറിയില്ല എങ്കിലും ഞാന്‍ കാത്തിരിക്കുന്നു...... ഒന്ന് നനയാന്‍
Subscribe to:
Posts (Atom)





