Tuesday, May 31, 2011
Monday, May 30, 2011
Saturday, May 28, 2011
Gibran's Song of the Rain
I am dotted silver threads dropped from heaven
By the gods. Nature then takes me, to adorn
Her fields and valleys.
I am beautiful pearls, plucked from the
Crown of Ishtar by the daughter of Dawn
To embellish the gardens.
When I cry the hills laugh;
When I humble myself the flowers rejoice;
When I bow, all things are elated.
The field and the cloud are lovers
And between them I am a messenger of mercy.
I quench the thirst of one;
I cure the ailment of the other.
The voice of thunder declares my arrival;
The rainbow announces my departure.
I am like earthly life, which begins at
The feet of the mad elements and ends
Under the upraised wings of death.
I emerge from the heart of the sea
Soar with the breeze. When I see a field in
Need, I descend and embrace the flowers and
The trees in a million little ways.
I touch gently at the windows with my
Soft fingers, and my announcement is a
Welcome song. All can hear, but only
The sensitive can understand.
The heat in the air gives birth to me,
But in turn I kill it,
As woman overcomes man with
The strength she takes from him.
I am the sigh of the sea;
The laughter of the field;
The tears of heaven.
So with love —
Sighs from the deep sea of affection;
Laughter from the colorful field of the spirit;
Tears from the endless heaven of memories.
By The great Kahlil Gibran
അച്ഛന്റെ കത്ത്
വൈകുന്നേരം ഒന്‍പതു മണിയോടടുത്ത് ശ്രീജിത്തേട്ടന്‍ റൂമില്‍ വന്നു
ചെറിയൊരു പാര്‍ട്ടി നടകുകയായിരുന്നു.....അപ്പൊ ശ്രീജിത്തേട്ടന്‍ പറഞ്ഞു
സുജീഷേ ഡ്രോയിങ്ങ്സ് നാളെ കൊടുകണേ എന്ന്.......ഇപ്പോഴത്തെ അവസ്ഥയില്‍
ചെറിയൊരു സംശയമുണ്ട്......
ചേട്ടന്‍ ധൈര്യമായി പൊയ്ക്കോ നമ്മള് നാളെ കൊടുത്തിരിക്കും
ഇത് പറയുമ്പോള്‍ തീര്‍ക്കാന്‍ കഴിയുമോ എന്ന് എനിക്കറിയില്ലായിരുന്നു
എങ്കിലും പറഞ്ഞു.......പറ്റില്ല എന്ന് പറയാന്‍ എനിക്ക് കഴിയില്ല..
അത് (ഡ്രോയിങ്ങ്സ്) തീര്കാതെ...........ഉറങ്ങാന്‍ കഴിയില്ല.
ഏതാണ്ട് തൊണ്ണൂറു ശതമാനത്തോളം ജോലി കഴിഞ്ഞു.........
ഇനി കുറച്ചു ഉറങ്ങാം.എന്നിട്ട് രാവിലെ എഴുനേറ്റു ചെയാം അതിനുള്ള
ജോലിയെ ഉള്ളു.ലൈറ്റ് സഹമുറിയന്മാരായ രഞ്ജു കളുടെ ഉറക്കത്തെ ശല്യ
പെടുതുന്നതായി തോന്നി........രഞ്ജു പറയുകയും ചെയ്തിരുന്നു.
ശെരിയാണ് എന്നെനികും തോന്നി.......ഫോണില്‍ അലാറം വച്ചു.ആറുമണി
...ഇനി നാലര മണികൂര്‍ കൂടിയുണ്ട് പെട്ടെന്ന് തന്നെ ഉറങ്ങി പോയി
അലാറം അടിക്കുന്നു വേഗം എഴുന്നേറ്റു .......സാധാരണ അലാറം നിര്‍ത്തിയിട്ടു വീണ്ടും കിടക്കും
അതിന്റെ സുഖം ഒന്ന് വേറെയാണ്.
സിസ്റ്റം ഓണ്‍ ചെയ്തു ബാക്കിയുള്ള ജോലിയും തീര്‍ത്തു പെന്‍ ഡ്രൈവില്‍ ആകി രഞ്ഞുവിനെ
ഏല്പിച്ചു,ഇത് കമ്പനിയില്‍ എല്പിക്കാനും പറഞ്ഞു.
നീ ഇന്ന് കയറുന്നില്ലേ ? എന്നവന്‍ ചോദിച്ചു
ഇന്ന് അമ്മാവന്റെ താമസ സ്ഥലത്ത് പോണം,ചേട്ടന്‍ (അമ്മാവന്റെ മകന്‍) നാട്ടീന് വന്നിട്ടുണ്ട്
അമ്മയെന്തോക്കെയോ കൊടുത്തു വിട്ടിട്ടുണ്ട് അത് വാങ്ങണം...എന്ന് ഞാന്‍ പറഞ്ഞു
സമയം എഴേമുക്കാല് സമയമായി ഇരങ്ങട്ടെട എന്ന് പറഞ്ഞു അവര് മൂന്നുപേരും(രഞ്ജു,രഞ്ജു,ബൈജു) ഇറങ്ങി
ഞാന്‍ നേരെ മെസ്സിലേക്ക് ചെന്നു .............ഇക്കയെ (ഇക്കാടെ പേര് മുഹമ്മദ് എന്നാണ്) വിളിച്ചു
മോമ്മതേ ''-!! ............ഞമ്മക്കൊരു ചായ വേണോലോ??
ഇങ്ങട് കേറി വാ പുള്ളേ.............ഒരു സ്പെഷ്യല്‍ ചായ തരാം............
എന്തുട്ട് സ്പെഷ്യല്‍..? സ്പെഷ്യല്‍ ഒന്നും വേണ്ട ഒരു ചായ കിട്ടിയ മതി ഞാന്‍ പറഞ്ഞു
എന്നിട്ട് ചായയുമായി റൂമിലെത്തി......കുറച്ചു നേരം അവിടിരുന്നു.
വാതിലില്‍ തട്ട് കേള്‍കുന്നു വാതില്‍ തുറന്നു നോക്കി....ബിജുവാണ്
ഞങ്ങള്‍ കുറച്ചു സമയം റൂമില്‍ സംസാരിച്ചിരുന്നു.......അവന്റെ വീട്ടീന്നും
സാധനങ്ങള്‍ കൊടുത്തയച്ചിട്ടുണ്ട് നമുക്ക് ഉച്ച കഴിഞ്ഞ ഇറങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.
ഞങ്ങള്‍ ഇറങ്ങിയപ്പോ അഞ്ചുമണി കഴിഞ്ഞു.........
അവിടെ ചേട്ടന്റെ റൂമിലെത്തി സാധനങ്ങള്‍ ഒക്കെ എടുത്തിട്ട് ഉടനെ തിരിച്ചു
അച്ചാറും ചിപ്സുകളും ഒക്കെയായിരുന്നു.എനി ക്ക് അച്ഛന്റെ ഒരെഴുത്തും ഉണ്ടായിരുന്നു
അത് അച്ഛന്റെ ഒരു പതിവാണ് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ കത്ത് കൊടുത്തു വിടും
എനിക്ക് വായിക്കാന്‍ ഇഷ്ടവുമാണ്.....
റുവി എന്ന സ്ഥലത്ത് നിന്നാണ് ടാക്സി കയറുക........
റുവിയില്‍ എത്തി പുസ്തകങ്ങള്‍ വല്ലതും വന്നിട്ടുണ്ടോ എന്ന് നോക്കാമെന്ന് ബിജുവിനോട് പറഞ്ഞു
പൌലോ കൊയ്ലോയുടെ "ബ്രിഡ" കിട്ടി, സന്തോഷം!!
പിന്നെ കുറച്ചു പുസ്തകങ്ങളും കിട്ടി......
അവിടെ നിന്നിറങ്ങി......വരുന്ന വഴിക്ക് കപ്പലണ്ടി...... കപ്പലണ്ടി.... ..എന്ന് വിളിച്ചുകൊണ്ടൊരാള്‍
ഞങ്ങളുടെ നേരെ വന്നു.നൂറു പൈസയാണ് ഒരു പൊതിക്ക്.
കഴിക്കുക എന്നതിനപ്പുറം വാങ്ങുക എന്നതാണ് ഉദേശിച്ചത്.
അതിനു പലപ്പോഴും ശ്രെമിക്കാറുണ്ട്
മുന്‍പ് ഡിപ്ലോമ പഠന കാലത്ത് ബസ് കയറാനായി സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍
"ഇഞ്ചുട്ടായി... ഇഞ്ചുട്ടായി".......എന്ന് വിളിച്ചു കൊണ്ട് ഇഞ്ചിമുട്ടായി വില്കുന്ന ചേട്ടനെ ഓര്‍കുന്നു
കൂട്ടുകാരനായ സെബാന്‍ എന്നും ഇഞ്ചിമുട്ടായി വാങ്ങും,എന്നിട്ടവന്‍ പറയുമായിരുന്നു
കഴിക്കാനല്ല മച്ചാനെ അവര്‍ക്കത് സഹായമാവുമല്ലോ.........എപ്പോള്‍ ഇത് പോലുള്ള ആളുകളെ കണ്ടാല്‍
അപ്പൊ ഞാന് സെബാനെ ഓര്‍ക്കും......അതെ കപ്പലണ്ടി വാങ്ങി.
ഇത് പോലുള്ള ആളുകള്‍ പലപ്പോഴും നമ്മുടെ ബഹുമാനം പിടിച്ചു വാങ്ങിയിട്ടുണ്ട്
ഞാന് എന്നോട് തന്നെ പറയുന്നു നമ്മളാണല്ലോ മടിയന്മാര്‍.
പെട്ടെന്ന് തന്നെ ടാക്സി കിട്ടി റൂമിലെത്തിയപ്പോള്‍ ഒന്‍പതുമണി കഴിഞ്ഞു.
രണ്ട് കവറുകള്‍ കയ്യിലുണ്ടായിരുന്നു വാതിലിനോടു ചേര്‍ന്ന മേശമേല്‍ വച്ചിട്ട് കാല് കഴുകാനായി പൈപിനടുതേക്ക് നീങ്ങി
തിരിച്ചു വന്നു പുസ്തകങ്ങളെല്ലാം അലമാരയില്‍ അടുക്കി.......
കവറില്‍ ഉണ്ടായിരുന്ന കപ്പലണ്ടി പൊതി
ബൈജൂവിനെ ഏല്പിച്ചു........എന്റെ അനിയന്റെ പ്രായമേ ഉള്ളു അതുകൊണ്ടൊരു പ്രത്യേക വാത്സല്യം അവനോടുണ്ട്
അപ്പൊ രഞ്ജു ചോദിക്കയാണ്.നീയാരാ അചായനോ ? പുള്ളരുക്ക് കപ്പലണ്ടി കൊടുക്കാന്‍ എന്ന്
ചുമ്മാ വാങ്ങിയതാ മച്ചാനേ വേണമെങ്കില്‍ കൊറിച്ചോ എന്ന് ഞാനും പറഞ്ഞു.
വേഷം മാറിയില്ല അതിനുള്ള ക്ഷമ ഉണ്ടായിരുന്നില്ല
അച്ഛന്റെ കത്ത് വായിക്കണം.........എന്നിട്ടാവാം ബാക്കി
കത്ത് വായിച്ചു നാട്ടിലെ പുതിയ വിശേഷങ്ങളെല്ലാം ഉണ്ടായിരുന്നു അതില്‍
അമ്മേടേം അച്ചാമേടെം കൊച്ചിന്റെയും (അനിയന്റെ) വാചകങ്ങള്‍ ചേര്‍ത്തിരുന്നു...........
കണ്ണീരോടല്ലാതെ ആ കത്ത് അടയ്ക്കാന്‍ എനിക്ക് കഴിഞ്ഞില്ല.......അവരൊക്കെ ദൂരെയാണല്ലോ.
ദൂരെയാണെങ്കിലും എന്‍ മന്മേപ്പോഴും-
കൂടെയാണല്ലോ എന്‍ ജന്മകര്‍മ്മ കാരണങ്ങള്‍ക്കൊപ്പം ............
Friday, May 27, 2011
കുഞ്ഞു ചിരി ഉണ്ടാക്കുന്ന ആനന്ദം
കുറെ നാളുകളായി ബൈജുവിന്റെ അമ്മാവന്‍ വിളിക്കുന്നു അവരുടെ താമസ സ്ഥലത്തേക്ക് ഒന്ന് ഇറങ്ങുവാന്‍ ആകെ ഫ്രീ ആയി കിട്ടുന്നത് വെള്ളിയഴ്ച്ച മാത്രമാണ് എന്നാല്‍ ഈയിടെ ആയി വെള്ളിയാഴച്ചകളില്‍ ഓവര്‍ ടൈം ജോലി ഉണ്ട്. എന്തായാലും ഒരു വെള്ളിയാഴ്ച ഇറങ്ങാമെന്ന് ഞങ്ങള്‍ വിചാരിച്ചു മുന്‍പ് ഒരിക്കല്‍ അവിടെ പോയിട്ടുണ്ട് എങ്കിലും അവിടെ ചിലവഴിച്ചത് വളരെ കുറച്ചു സമയം മാത്രമാണ്. അങ്ങനെ എല്ലാ കാര്യങ്ങളും ഒത്തു വന്നു. വരുന്ന വെള്ളിയാഴ്ച ഓവര്‍ ടൈം ഡ്യൂട്ടി ഇല്ല. പുറത്തേക്കു പോകാതിരുന്നു മടി പിടിച്ചു താമസ സ്ഥലത്തുനിന്നും കമ്പനിയിലേക്കും കമ്പനിയില്‍ നിന്നു താമസ സ്ഥലത്തേക്കും ഇതായിരുന്നു പ്രധാന യാത്ര എന്ന് പറയാന്‍ കഴിഞ്ഞിരുന്നത്.
യാത്ര ഇഷ്ടമാണെങ്കിലും പുറത്തേക്കു ഇറങ്ങുക എന്ന കാര്യം ഇപ്പോഴത്തെ വെയിലിന്റെ കാഠിന്യം അനുസരിച്ച് അസഹനീയമായിരുന്നു. പുറത്ത് ഈ വെയിലത്ത് ജോലിചെയുന്ന എന്റെ സഹോദരന്മാരെ ഓര്കാതെ അല്ല........അവരുമായി തട്ടിച്ചു നോല്കുമ്പോള്‍ അസഹനീയം' എന്ന് പറയാനുള്ള അര്‍ഹത ഉണ്ടെന്നു തോന്നുന്നില്ല.
ഇന്ന് വ്യാഴാഴ്ചയാണ് ആശാന്‍ വന്നു പറഞ്ഞു നേരത്തെ ഇറങ്ങാന്‍ കഴിയിലെന്നു ശനിയാഴ്ച കൊടുക്കേണ്ട കുറച്ചു ഡ്രോയിങ്ങ്‌സ് കമ്പ്‌ലീറ്റ് ചെയ്യണം. നാളെ ഒരു ദിവസം ഉണ്ടല്ലോ ശനിയാഴ്ച നമ്മള്‍ സബ്മിട്റ്റ് ചെയ്തിരിക്കും. എന്ന് ഞാനും പറഞ്ഞു. കഴിഞ്ഞ തവണ ബൈജുവിന്റെ അമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ ഒരു സുന്ദരി കുട്ടി ഞങ്ങളുടെ മനസ്സ് വാങ്ങി വച്ചിരുന്നു.അവളെ കാണുക അവളോടൊത്ത് കുറെ സമയം ചിലവഴിക്കുക ഇതായിരുന്നു യാത്രയുടെ പ്രധാന ഉദേശം............അതെ മൂന്ന് വയസ്സുകാരി അഞ്ചലി ഞങ്ങടെ അഞ്ചലികുട്ടി...........ചിരികുട്ടി അങ്ങനെയായിരുന്നു അവള്‍ ബൈജുവിന്റെ അമ്മാവന്‍ അമ്മായി അവരുടെ മക്കളായ രഞ്ജുവും അഞ്ചലിയും ഇതായിരുന്നു ആ കുടുംബം.
എന്റെ സഹ മുറിയന്മാരില്‍ രണ്ട് രഞ്ജു ഉണ്ട് അതിലൊരു രഞ്ജു ഷിനോയ് ഭായിയെ വിളിച്ചുനോക്കാമെന്ന് പറഞ്ഞു പുള്ളികാരന്‍ ഫ്രീ ആണെന്നറിഞ്ഞു എങ്കില്‍ നമുക്ക് ഒരു യാത്രപോയാലോ? എന്ന് ചോദിച്ചപ്പോള്‍ പുള്ളി ഓക്കേ പറഞ്ഞു......... പുള്ളി രാവിലെ വണ്ടിയുമായി വരാമെന്ന് പറഞ്ഞു. ഞാനും രണ്ജൂസും ബൈജുവും അവളുടെ (അഞ്ജലികുട്ടി) വര്തമാനങ്ങളെയും ചെഷ്ടകളെയും അതിലുണ്ടാക്കുന്ന കൌതുകത്തെ കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരുന്നു സാധാരണ വ്യാഴാഴ്ച എന്തെങ്കിലുമൊക്കെ പരിപാടി ഉണ്ടാകുന്നതാണ് അത് തല്‍കാലം വേണ്ടെന്നു വച്ചു.......... രഞ്ജു ജിമ്മില്‍ കളികുന്നുണ്ട് അവന്‍ വിളിച്ചു ഞാനിന്നില്ല മച്ചാനേ...........എന്ന് ഞാന്‍ പറഞ്ഞു.വല്ലാത്ത ക്ഷീണം. എട്ടര ആയിട്ടെ ഉള്ളു......................ബൈജുവും ഞാനും ഭക്ഷണം കഴിച്ചു രഞ്ജു പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു, കഴിച്ചു കഴിഞ്ഞ്,കബോര്‍ഡില്‍ നിന്നു ബഷീറിന്റെ ബാല്യകാല സഖി' എടുത്തു വായിക്കാനൊരു ശ്രമം നടത്തി..........പിന്നെ പെണ്ണ് എന്തിനാ ചെക്കാന്നു വിളിക്കണേ..............മജീദിന്റെ സുഹറ യോടുള്ള ചോദ്യവും,മജീദിന്റെ ശുണ്ടി പിടിപ്പിക്കളില്‍ സുഹറ യുടെ ദേഷ്യവും സങ്കടവും പരിഭവവും അവരുടെ സംഭാഷണവുമെല്ലാം ഒരു സിനിമ കാണുന്ന പോലെ, അത് സിനിമ ആകാന്‍ പോകുന്നുണ്ടെന്ന് ഒരു ന്യൂസ് അടുത്ത് അറിഞ്ഞിരുന്നു നമ്മുടെ മമൂക്കയാണ് നായകന്‍...........ഞാന്‍ നമ്മുടെ ഒരു കഴ്ച്ചപാടിലൂടെ കഥാ പത്രങ്ങളെ സങ്കല്‍പ്പിക്കാന്‍ ശ്രെമിച്ചു..........വെറുതെ അത് ആര്‍ക്കും തോന്നമല്ലോ അല്ലെ ?
ഇതിനിടയിലെപ്പോഴോ ഉറങ്ങിപോയി. എന്തോ ശബ്ദം കേട്ട് എഴുന്നേറ്റു നോക്കി ശ്രീജിത്തേട്ടന്‍ വാതിക്കല്‍ നിന്കുന്നു അവിടെ സ്റ്റാഫ് അകൊമോടഷനിലേക്ക് ഭക്ഷണം കൊണ്ടുപോകാന്‍ വന്നതാണ്. എനിക്കൊരു ഗുഡ് മോര്‍ണിംഗ്'!! തന്നു....... രാത്രി ഒന്‍പതര മണിക്കേ.....
അതിന്റെ മറുപടിയായി ഞാനിളിച്ചു.......... പുള്ളി ചിരിച്ചു
കട്ടിലില്‍ നിന്നെഴുനേറ്റു മുഖം കഴുകി ടിവിയുടെ മുന്പില്‍ വന്നിരുന്നു. രഞ്ജു കഴിച്ചു കഴിഞ്ഞിരുന്നു.......ഒരു രഞ്ജു പുറത്ത് പോയിരിക്കയാണ് ഇത് വരെ വന്നിട്ടില്ല.സമയം പത്തര കഴിഞ്ഞു.കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ആള്‍ എത്തി,കഴികുന്നില്ലേ? എന്ന് ചോദിച്ചപ്പോള്‍ അവന്‍ കഴിച്ചെന്നും പറഞ്ഞു. നമുക്ക് നാളെ രാവിലെ പത്തു മണിക്ക് ഇറങ്ങാം എന്നും തീരുമാനിച്ചു ഞങ്ങള്‍ കിടന്നു. ഭബാല്യകാല സഖി' യോടു നാളെ കാണാമെന്നും പറഞ്ഞു. ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും എപ്പോഴോ ഉറങ്ങി. രാവിലെ രഞ്ജു വിളിച്ചു........എഴുന്നേറ്റു പല്ലുതേച്ചു ചായകുടിച്ചു കുളിക്കാനായി കയറിയപ്പോ സോപ്പില്ല, നേരെ അടുത്തുള്ള കടയിലേക്ക് വച്ചു പിടിച്ചു രഞ്ഞും ബൈജുവും കൂടെയുണ്ടായിരുന്നു.........ഒരു സോപ്പ് വാങ്ങാന്‍ മൂന്നുപേര്‍. രാവിലെ ഒരു നടത്തം കൂടിയാവുമല്ലോ എന്ന് ഞങ്ങളും കരുതി.
പത്തു മണിയായപ്പോഴേക്കും ഞങ്ങള്‍ തയ്യാറായി..........ഇനി ഷിനോയ് ഭായ് വന്നാല്‍ ഇറങ്ങാം പുള്ളി എത്തിയപ്പോള്‍ പത്തര ആയി. ഇനി നേരെ സീബിലേക്ക് (അമ്മാവന്‍ താമസിക്കുന്ന സ്ഥലത്തിന്റെ പേരാണ് ഭസീബ്‌ന' ) മുന്പ് പോയിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് സ്ഥലത്തിന്റെ കാര്യത്തില്‍ ഒരു സംശയമുണ്ടായിരുന്നു അതുകൊണ്ടൊന്നു വട്ടം കറങ്ങി,എന്നാലും വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ വീട്ടിലെത്തി. ചെന്നയുടനെ എല്ലാവരും തിരഞ്ഞത് അഞ്ജലിയെ ആണ്. വിരുന്നുകാര്‍ ഉണ്ടെന്നു കുളിച്ചു ഒരുങ്ങാന്‍ പോയിരിക്കയാണ്........ ഇപ്പൊ വരും എന്ന് അഞ്ജലിയുടെ അമ്മ പറഞ്ഞു. ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചിരുന്നു............അപ്പൊ കൊലുസുകളും കിലുക്കി കൊണ്ട് അതാ ഓടി വരുന്നു അഞ്ജലി കുട്ടി.അകത്തേക്ക് കയറിയതും അവള് ഞങ്ങളെ എല്ലാവരെയും കണ്ടു. പുലികുട്ടി..........കുറച്ചു നേരത്തേക്ക് എലികുട്ടിയായി. ഉടനെ അമ്മേടെ പിന്നിലൊളിച്ചു.............അവിടന്ന് അച്ഛന്റെ മടിയിലെക്കും, ഞങ്ങടെ ആരുടെ അടുത്തേക്കും വരുന്നില്ല
.അവളുടെ ചേട്ടന്‍ രഞ്ഞുവനെങ്കില്‍ ബാറ്റും പിടിച്ചു കൊണ്ട് നില്പാണ്.............അവന്റെ കൂടെ കളിയ്ക്കാന്‍ ചെല്ലാന്‍,അങ്ങനെ ഞങ്ങള്‍ അഞ്ചു പേരും (ഞാന്‍,രഞ്ജു,രഞ്ജു, ബൈജു,ഷിനോയ് ഭായ്) അവന്റെ കൂടെ കളിയ്ക്കാന്‍ കൂടി. അപ്പൊ ദാ വരുന്നു................പുലികുട്ടി വന്ന ഉടനെ രഞ്ഞുന്റെ കയ്യില്‍ നിന്നു ഫോണ്‍ വാങ്ങി എല്ലാവരുടെയും ഫോട്ടോ എടുക്കാനുള്ള തയ്യാറെടുപിലാണ് ആള്‍,ആളുടെ നാണം ഒക്കെ മാറി പിന്നെ നല്ല രസമായിരുന്നു ഞങ്ങള്‍ ബൈജുവിനെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍............. അറിയാം എന്ന് പറഞ്ഞു എന്ന പേര് പറയു എന്ന് ചോദിച്ചപ്പോള്‍ പറയുകയാണ് "പേരില്ലാത്ത മനുഷ്യന്‍" എന്ന് ആ കുഞ്ഞു വായിലെ വലിയ വര്‍ത്തമാനം കേട്ടു എല്ലാവരും ചിരിച്ചു.
സത്യത്തില്‍ അവള്‍ക്ക് ബൈജുവിന്റെ പേര് അറിയില്ലായിരുന്നു.അവളുടെ നിഷ്‌കളങ്കമായ ആ ചിരി ഞങ്ങളെ വളരെ സന്തോഷിപിച്ചു.
അഞ്ജലിയുടെ അമ്മ ഊണ് കഴിക്കാനായി വിളിച്ചു. ഊണ് ഉഷാറായി,അതിനെകളും ഉഷാര്‍ ആയതു വിളമ്പുന്ന ആളായിരുന്നു അഞ്ജലി ആയിരുന്നു വിളമ്പുന്ന ആള്‍, അമ്മ വിളമ്പി കൊടുക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്കും വിളമ്പണം ഞങ്ങളും അതിനനുവദിച്ചു.പാത്രമെടുത്ത് വിളംബാന്‍ കഴിയാത്തതുകൊണ്ട് ചെറിയൊരു തവിയിലാക്കി അനങ്ങാതെ കറി കൊണ്ടുവരും എന്നാലത് പാത്രതിലെതില്ല ഊണ് കഴിഞ്ഞ് സ്വീകരണ മുറിയിലിരികുമ്പോള്‍ അവള് വന്നു.
രാവിലെ ടുഷന് പോയിട്ടെന്താ പഠിച്ചേ? എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു . ഞാന്‍ പഠിക്കാന്‍ പോയതല്ല.......അവിടൊരു കുഞ്ഞാവ ഉണ്ട് കുഞ്ഞാവയുടെ കൂടെ കളിയ്ക്കാന്‍ പോണത് ആണ് എന്ന്. പിന്നെ അവളുടെ കൂടെ കളിയ്ക്കാന്‍ കൂടാന്‍ പറഞ്ഞു.............
ഞാന്‍ പറഞ്ഞു ഒരു ഉറുമ്പിന്റെ കളീണ്ട് അതിങ്ങനാ 'ഒരു ഉറുമ്പ് ഇഴഞ്ഞു......... ഇഴഞ്ഞു......... ഇഴഞ്ഞു..........വന്നിട്ട് അഞ്ചലി കുട്ടീടെ ചെവിയില്‍ ഒറ്റ പിടുത്തം....അപ്പോഴേക്കും അവള്‍ പൊട്ടിച്ചിരിക്കും പിന്നെ അവളുടെ ഊഴമായിരുന്നു............അവളിങ്ങനെ തുടങ്ങി ഒരു .....കുഞ്ഞു കുറിഞ്ഞിപൂച്ച.......പമ്മി......... പമ്മി വന്നിട്ട് മാമന്റെ ചെവിയില് ഒരു കാര്യം പറയും........ഇനി ആ ചെവി ഇങ്ങു കാട്ട്യേ കൂ...............കൂ...............കൂ.......ചെവിയിലൊരു കൂവല്‍. എന്നിട്ട് മാറി നിന്നു കൈ കൊട്ടി ചിരിച്ചു.........മാമനെ പറ്റിച്ചേ!!!!!
ഇവിടെ വന്നതിനു ശേഷം ഏറ്റവും സന്തോഷം അനുഭവിച്ച നിമിഷം അതായിരിക്കും. സമയം അഞ്ച് മണിയായി ഞങ്ങള്‍ ബൈജുവിന്റെ അമ്മാവനോടും അമ്മയിയോടും രണ്ജൂനോടും അഞ്ചലിയോടും യാത്രപറഞ്ഞു................ അഞ്ചലികുട്ടിക്കു ടാറ്റാ കൊടുത്തു........അവള് തിരിച്ചും തന്നു ......നാളെ വന്നംട്ടോ നമുക്ക് കളിക്കാം!!.......എന്ന് പറഞ്ഞു ചിരിച്ചു. ആ ചിരി വളരെയേറെ സന്തോഷിപിച്ചു. ഇതുപോലൊരു മോള് അവിടുണ്ടായിരുന്നെങ്കില്‍ എന്ത് രസമായിരുന്നു.....ഞങ്ങള്‍ പരസ്പരം പറഞ്ഞു ഈദിന്റെ അവധിക്കു അവളെ കൂട്ടി വരാം എന്ന തീരുമാനത്തില്‍ എത്തി.
ന്റെ പൊന്നൂനെ ഓര്‍കുന്നു നാട്ടില്‍ ചെന്നപ്പോഴാണ്..........അവിടെ ന്റെ പ്രധാന കൂട്ട് പെങ്ങടെ മോള്‍ 'തുമ്പി'..........പൊന്നു എന്നും വിളിക്കും അവളായിരുന്നു. ആള്‍ക്ക് മൂന്നു വയസായി.......നഴ്‌സറി പോവാന്‍ മടിയാ.പക്ഷെ നഴ്‌സറി ടീച്ചര്‍ക്ക് അവളെ വലിയകാര്യമാണ്.ഒരിക്കെ ഞാനും അമ്മേം അമ്പലത്തില്‍ വച്ചു കണ്ടപ്പോ ടീച്ചറ് ചോദിച്ചു.....തുമ്പി എന്താ വരാത്തെ? തുമ്പിനെ നഴ്‌സറി വിടണം എന്ന് പറഞ്ഞു. ഒരു ദിവസം ഞാന് പെങ്ങളേം പോന്നൂനേം കുഞ്ഞാവ യെയും വീട്ടിലേക്ക് കൊണ്ടുവരാന്‍ പോയതാണ് ഒരു ഓട്ടോ വരാന്‍ വിളിച്ചു പറഞ്ഞിരുന്നു കുറെ കഴിഞ്ഞിട്ടും കാണുന്നില്ല.
ഞാന്‍ നോക്കിയപ്പോള്‍ ഒരാള്‍ റോഡിലേക്ക് ഇറങ്ങി പോകുന്നു,പൊന്നു ആണ് എവിടെക്ക്യ? എന്ന് ഞാന്‍ ചോദിച്ചു.......അപ്പൊ പറയാ ഞാന് 'ഒട്ടോരിച്ച' വിളിക്കാന്‍ പോണു......മാമന്‍ അവിടിരുന്നോ. ഇതുകേട്ട് പെങ്ങളും ഞാനും അളിയന്റെ അമ്മേം ചിരിച്ചു.
ഒരു കല്യാണത്തിന് പോയപ്പോഴാണ് മറ്റൊരു സംഭവം, പൊന്നു ചോറുണ്ട് കൊണ്ടിരികുമ്പോള്‍ ഒരു അപ്പൂപ്പന്‍ വന്നു ചോദിച്ചു മോന് ഇനി എന്തുട്ട വേണ്ടേ ? അതിനു കൊടുത്ത മറുപടി ഇങ്ങനാരുന്നു. അപ്പൂപ്പന്‍ പൊയ്‌ക്കോ.......ഞാന് എന്തേലും വേണോങ്കി വിളിച്ചാം !!! ഈ മറുപടികേട്ട അപ്പൂപ്പന്‍ പൊട്ടിച്ചിരിച്ചു. ഉടനെ അപ്പൂപന്റെ കയ്യാളായി മാറി അവിടത്തെ പ്രധാന ആളായി ന്റെ പൊന്നു, ചെക്കനേം പെണിനേം ആര് നോക്കാന്‍.!! പറയാനാണെങ്കില്‍ ഒരുപാടുണ്ട് സംഭവങ്ങള്‍...............................
ഞാനിവിടെ ഏറ്റവും നഷ്ട്ടപെടുന്നത് അവരുടെ കുട്ടികാലത്ത് ഇവിടെയാണല്ലോ എന്നതാണ്........ കഴിഞ്ഞ ദിവസം വീട്ടിലേക്കു വിളിച്ചിരുന്നു ചേച്ചീം അളിയനും പൊന്നും കുഞ്ഞനും ഉണ്ടായിരുന്നു അവിടെ......... നാട്ടില്‍ പോവാറായി, പോന്നൂനു എന്താ മാമന്‍ വരുമ്പോ കൊണ്ടുവരണ്ടേ എന്ന് ചോദിച്ചു കൊറേ കപ്പലണ്ടിമുട്ടായി......!! പൊന്നൂനു കപ്പലണ്ടിമുട്ടായി ഭയങ്കര ഇഷ്ടമാ പലപ്പോഴും ഈ ഇഷ്ടങ്ങള്‍ ഉണ്ടാവുന്നത് നമ്മള്‍ക്ക് എന്ത് വാങ്ങികൊടുക്കാന്‍ കഴിയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് തോന്നുന്നു........ന്റെ കുട്ടി അങ്ങനെ വളരട്ടെ
ഉണ്ച്ചപ്പന്റെം,ചെഗൂന്റെം,ചിപ്പൂന്റെം,മോട്ടെടെം ......അങ്ങനെ നീളുന്നു കുട്ടി പട്ടാളം, മനസ്സ് അവരുടെ അടുത്തേക്ക് ഞാനറിയതെപോയി. ചിറ്റ പറഞ്ഞതോര്കുന്നു പിള്ളേരുടെ കൂടെ കളിയ്ക്കാന്‍ പറ്റിയ പ്രായം.... 'പിന്ന്' എറിഞ്ഞു കളിയ്ക്കാന്‍ ഇരികുമ്പോള്‍,. എറിഞ്ഞു കൊടുത്തു ഓരോരുത്തര്‍ക്കും ചൂട് പറയാന്‍ ഇരികുമ്പോള്‍. എന്റെ അടുത്തിരുന്ന പൊന്നു ഓടിപോയി 'പിന്ന്' എടുത്തു കയ്യില്‍ കൊണ്ട് തരും എല്ലാരേം പറ്റിച്ചേ എന്ന് പറഞ്ഞു ചിരിക്കും......... കുട്ടി പട്ടാളം പൊന്നു കളിയ്ക്കാന്‍ വേണ്ട!! എന്ന് പറയുമ്പോള്‍.... ആരോടും മിണ്ടിലെന്നു പറഞ്ഞു ചിണുങ്ങും. എനിട്ട് അമ്മാമെടെ (എന്റെ അമ്മേടെ) അടുത്തേക്ക് പോവും.
പ്രവാസിയുടെ സമ്പാദ്യങ്ങള്‍ ഈ ഓര്‍മകളുടെ കൂട്ടിവയ്പാണല്ലോ.
നാട്ടിലെല്ലാവരും സുഖമായിരിക്കുന്നു എന്നതാണ് ഇവിടുള്ളവര്‍ക്ക് സന്തോഷം............
Thursday, May 26, 2011
അറിഞ്ഞാല്‍ വിഷമിക്കും......അതുകൊണ്ട് ഒന്നും പറഞ്ഞില്ല
ഈ പ്രൊജക്റ്റ് നടക്കുന്ന കാലയളവിലായിരുന്നു സംഭവം, തലേന്ന്‌നത്തെ ജോലി എങ്ങനെപോയാലും രാവിലതെതുമായി ബന്ധപെട്ടുകിടന്നിരുന്നു അത്രെയധികം ദൈര്ഘ്യമുണ്ടായിരുന്നു ആ പ്രോജെക്ടിന്, എന്നേകാളും സമ്മര്‍ദം ഉണ്ടായിരുന്നു എന്റെ മേലുധ്യോഹസ്തര്‍ക്ക്.അത് ഞാനറിയുന്നു ആരെന്കിലോടും പറ്റില്ല എന്ന് പറയുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.പക്ഷെ അത് ചില സമയങ്ങളില്‍ പൊല്ലാപാവുകയും ചെയ്തിട്ടുണ്ട്.......... വൈകുന്നേരം ആശാന്‍ ഒരു ഫയലുമായി വന്നു. (ആശാന്‍ എന്ന് പറഞ്ഞാല്‍ ഇവിടുത്തെ ഡിസയ്ന്‍ എന്‍ജിനിയര്‍ ആണ് ഞാന് ആശനെന്നു വിളിക്കും കാരണം,ടെക്‌നീഷ്യന്‍ ആയി ഒമാനിലെതിയ എന്നെ ഡിസയ്ന്‍ രംഗത്തേക്ക് കൊണ്ട് വന്നത് അദ്ദേഹമാണ്). ഫയല്‍ എന്റെ കയ്യില്‍ തന്നിട്ട് ഇങ്ങനെ പറയുകയും ചെയ്തു. നമ്മള്‍ മുന്പ് കൊടുത്ത ഒരു പ്രോജെക്ടിന്റെ ഡ്രോയിങ്ങ്‌സ് ആണ് അതില്‍ കണ്‌സല്‍ടന്റ്‌സ് രേഘപെടുതിയിട്ടുള്ള കാര്യങ്ങള്‍ ചേര്‍ത്തിട്ടു വീണ്ടും അപ്പ്രൂവലിനായി കൊടുക്കണം. അത് നാളെ രാവിലെ കൊടുക്കുകയും വേണം. എന്താ ചെയുക അല്ലെ? .......ഞാന്‍ ഫയല്‍ എടുത്തു മേശേമേല്‍ വച്ചു. അതിന്റെ അര്‍ഥം ശരി ഇത് തീര്‍ത്തിട്ട് പോകാം എന്നായിരുന്നു.
ഇന്ന് നേരത്തെ ഇറങ്ങണം എന്ന് വിചാരിച്ചതാണ് ഈ 'നേരത്തെ ഇറങ്ങുക' എന്നത് കുറച്ചു നാളായി പറച്ചിലുകളില്‍ മാത്രം ഒതുങ്ങി നില്കുന്നു. രാവിലെ ഡ്യൂട്ടിക്ക് ഇറങ്ങുമ്പോള്‍ വണ്ടിയില്‍ വച്ചു ഞാന് രഞ്ഞുവിനോട് പറഞ്ഞു എടാ റൂമിന്റെ കീ ഇങ്ങു തന്നേര്.....ഞാന് ഇന്ന് നേരത്തെ ഇറങ്ങും. പിന്നെ നീ ഇന്ന്.....ഇറങ്ങും എന്റെ സുജി നീയൊന്നു മിണ്ടാതിരിക്കോ. ഇന്നെങ്ങിലും ഏഴുമണി വരെ ആവണേ ജോലി എന്ന് എന്ന് വിചാരിച്ച ഇറങ്ങാ.........നീ എങ്ങാനും നേരത്തെ ഇറങ്ങുന്നകാര്യം പറഞ്ഞാല്‍ പിന്നെ ഒന്‍പതുമണി ആയിരിക്കും.....ഇത് കേട്ടു നിന്ന അനില് പറഞ്ഞു ആ പറചിലിന്നു ഒരു കൂട്ട ചിരിയുടെ പിന്‍ബലമുണ്ടായിരുന്നു.
അവന്‍ പറഞ്ഞതിലുള്ള സത്യാവസ്ഥ ഇങ്ങനെയായിരുന്നു എങ്ങനെയനെന്നറിയില്ല ഇറങ്ങാനായി തുടങ്ങുമ്പോള്‍ എന്തെങ്കിലും പണി വരും,അവിടെയാണെന്ന് തോന്നുന്നു ഈ 'പറ്റില്ല' എന്ന് പറയാന്‍ കഴിയാതിരിക്കലിന്റെ പ്രശ്‌നം............... ഇന്ന് ഏഴുമണി വരെയാണ് ഡ്യൂട്ടി എന്നറിഞ്ഞു അതുകൊണ്ട് നേരത്തെ പോകുക (അഞ്ച് മണിക്ക് ) എന്നത് തല്‍കാലം വേണ്ടെന്നു വച്ചു. സമയം ഏഴുമണി കഴിഞ്ഞു രഞ്ജു എന്നെ വിളികാനായി വാതില്കല്‍ വന്നു നില്പുണ്ടായിരുന്നു നീ വിട്ടോടാ........ഞാന്‍ വന്നേക്കാം കുറച്ചു പണി തീര്കനുണ്ട് നാളെ കൊടുക്കേണ്ടതാണ്,ഞാന്‍ പറഞ്ഞു രഞ്ജുവിന്റെ മുഖത്തെ ചിരിയുടെ ഭാവം വിവരിക്കാന്‍ കഴിയില്ല പക്ഷെ അതിന്റെ അര്‍ഥം ഇങ്ങനെയായിരുന്നു നേരത്തെ ഇറങ്ങും എന്ന് പറഞ്ഞവനാ ഇനി ഏതു നേരതാനവോ ഇറങ്ങുക.
ലിപിന്‍ ചേട്ടനും ഉണ്ടായിരുന്നു എന്റെ കൂടെ പുള്ളിക്കും കുറച്ചു പണി തീര്‍ക്കാനുണ്ടായിരുന്നു. എല്ലാവരും ഇറങ്ങി.............. ഞാന്‍ ആ ഫയല്‍ മേശമേല്‍ നിന്നുമെടുത്ത് ഡ്രോയിങ്ങ്‌സ് ലൂടെ ഒന്ന് കണ്ണോടിച്ചു ഈശ്വരാ ഇത് ഇന്ന് പാതിരാ ആവും എന്ന് മനസ്സില്ലായി.. ഡ്രോയിങ്ങ്‌സ് ചെയ്തുകൊണ്ടിരിക്കെ ഇന്റെര്‍കോം നമ്പര്‍ പതിനഞ്ചില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു ശ്രീജിതെട്ടനാണ് സുജീഷേ ഞാനും കൂടി നില്‍ക്കാം പണി കഴിയുന്നത് വരെ എന്ന് പറഞ്ഞു (വിശദമായി പറയേണ്ട ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദേഹം ഈയൊരു സ്ഥപനത്തില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വവും. ഈ ഒരു അഭിപ്രായം ഇവിടെ പലര്ക്കുമുണ്ടാവം)
ചേട്ടന്‍ ഇറങ്ങിക്കോ എനിക്ക് കൂട്ടുണ്ട്...... എന്ന പിന്നെ ശെരി എന്ന് പറഞ്ഞ് അദേഹം ഇറങ്ങി. കുറച്ചു സമയം കൂടി എടുക്കും എന്ന് ഞാന്‍ ലിപിന്‍ ചേട്ടനോട് പറഞ്ഞു എല്ലാകാര്യങ്ങളും ചെയ്തു പ്രിന്റുകളെല്ലാം എടുത്തു ഡ്രോയിങ്ങ്‌സ് വീടും ഫയല്‍ ചെയ്ത് വച്ചു. സമയം പതിനൊന്നുമണി......റൂമില്‍ എത്താന്‍ ടാക്‌സി കിട്ടുക ഈ സമയത്ത് ബുദ്ധിമുട്ടായിരിക്കും,.നമ്മുടെ ഡ്രൈ വര്‍മാര്‍ ആണെങ്ങില്‍ ഉറങ്ങിയും കാണും എന്തയാലും നമുക്ക് ഇറങ്ങാം എന്ന് തീരുമാനിച്ചു. വാതിലെല്ലാം അടച്ചു പുറത്തേക്കു ഇറങ്ങിയപ്പോഴേക്കും ഞങ്ങളുടെ മെയിന്‍ ഗേറ്റ് അടച്ചിരുന്നു ഇനി ഇപ്പൊ എങ്ങനെ പുറത്തു കടക്കും? ഞങ്ങള്‍ പരസ്പരം നോക്കി കുറെ മുന്പ് നാട്ടില്‍ പണിക്കു പോയികൊണ്ടിരികുന്ന സമയത്ത് കമ്പനിയിലേക്ക് പെട്ടെന്ന് എത്താന്‍ മതില്‍ ചാടി പോകാറുണ്ടായിരുന്നു. അതായിരുന്നു മനസ്സില്‍ തോന്നിയ വഴി, അതെ മതില് ചാടാം........പക്ഷെ നാട്ടിലെ ആ മതിലും ഈ മതിലും തമ്മില്‍ നല്ല വ്യത്യാസമുണ്ടായിരുന്നു. വളരെ സാഹസികമായാണ് മതിലിനു മുകളിലെത്തിയത്. പതിയെ പിടിച്ചു ഇറങ്ങാന്‍ ശ്രെമിച്ചു മതിലിനോട് ചേര്‍ത്ത് കുറെ കല്ലുകള്‍ കൂട്ടിയിട്ടിരുന്നു അത് ഇരുട്ടത്ത് കാണാന്‍ കഴിഞ്ഞില്ല കാലടി വച്ചത് അതിനുമുക്‌ളിലായിരുന്നു ചവിട്ടിയതും കല്ലുരുണ്ട് പോയി.........കാലുളുക്കി അപ്പൊ തന്നെ എനിക്ക് മനസിലായി കാലു(ഇടതുകാല്‍) കുഴപ്പത്തിലായെന്നു. എന്തോ ഭാഗ്യത്തിന് ഒരു ടാക്‌സി കിട്ടി ആദ്യം റൂമില്‍ ചെല്ലാം എന്ന് തോന്നി. എന്നാല്‍ വണ്ടിയിലേക്ക് കാലു വയ്ക്കാന്‍ തന്നെ ഞാന് ബുദ്ധിമുട്ടിയിരുന്നു ലിപിന്‍ ചേട്ടന് അപകടമൊന്നും പറ്റിയില്ല. റൂമില്‍ എത്തണമെങ്കില്‍ ടാക്‌സി ഇറങ്ങിയ ശേഷം കുറച്ചു നടക്കണം.
നടപ്പിലനുഭവിച്ച വേദന.............റൂമിലേക്കുള്ള ദൂരത്തിന്റെ നീളം കൂട്ടി എന്ന് തോന്നിപോയി. റൂമിലെത്തി ലിപിന്‍ ചേട്ടനോട് ശുഭരാത്രി പറഞ്ഞു പിരിഞ്ഞു. കാലിന്റെ വിവരം ലിപിന്‍ ചേട്ടന്‍ പറഞ്ഞത് അറിഞ്ഞ് സുധീഷേട്ടന്‍ ഒരു ഒയിന്മെന്റുമായി വന്നു അതിട്ടു കിടന്നോ വെളുകുമ്പോള്‍ എല്ലാം ശെരിയാവും എന്ന് പറഞ്ഞു...... ഞാനാ ഒയിന്മെന്റും വാങ്ങി റൂമിലെത്തി ഷൂസ് ഊരിമാറ്റി സോക്‌സിലൂടെ കണ്ടു വലതു കാല്‍ പാദത്തെ അപേക്ഷിച്ച് ഇടതു കാല്‍ പാദത്തിനു ഒരു തടിപ്പ് സംഗതി ഉറപ്പിച്ചു പ്രശ്‌നമാണ്.......ശ്രീജിതെട്ടനെ വിളിച്ചു കാര്യം പറഞ്ഞു രാവിലെ പോയി ഡോക്ടറെ കാണുവാന്‍ അദേഹം പറഞ്ഞു. റൂമില്‍ രണ്ടു രഞ്ജുവും ഉറക്കത്തിലാണ്. ഞാന്‍ ഭക്ഷണമെടുത്ത് കഴിച്ചു കാലില്‍ മരുന്നുമിട്ടു കിടന്നു. നീര് വയ്ക്കാതിരിക്കാന്‍ കാല്‍ തലയിനയ്ക്ക് മുകളില്‍ ഉയര്ത്തിവച്ചു. എപ്പോഴോ ഉറങ്ങി.
നേരം വെളുത്തു രഞ്ജു എന്നെ വിളിച്ചു നീ എഴുനെല്‍കുന്നില്ലേ? ഇന്നലെ എപ്പോഴാ വന്നെ ?എന്നൊക്കെ ചോദിച്ചു. ഉറക്കപിച്ചയില്‍ കാര്യമായ വേദനയൊന്നും തോന്നിയില്ല അങ്ങനെ കട്ടിലില്‍ നിന്നും കാലെടുത്തു തറയില്‍ വച്ചു എഴുന്നേറ്റു അടുത്ത അടി വയ്ക്കാന്‍ കഴിയുന്നില്ല അത്രയും വേദന ........ഇന്നലെ ഉണ്ടായ തടിപ്പ് ഒരു മുഴ പോലെയായിരികുന്നു. ഹോണ്‍ അടിക്കുന്നു ഡ്യൂട്ടി ക്ക് പോകാന്‍ വണ്ടി വന്നിരിക്കുന്നു സമയം എഴെമുക്കാല്,എട്ടു മണിക്ക് കമ്പനിയില്‍ എത്തണം. എല്ലാവരും ഇറങ്ങി ഇന്ന് ഹോസ്പിറ്റലില്‍ പോകണം ഫോര്‍മാനെ വിളിച്ചു പറഞ്ഞു. ഒരു ഒന്‍പതു മണിയായപ്പോഴേക്കും വണ്ടി വന്നു . ഹോസ്പിറ്റലില്‍ ചെന്നു കുറെ നേരം കഴിഞ്ഞാണ് ഡോക്ടറെ കാണാന്‍ ഒത്തത് സ്‌കാനിംഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദേഹം പറഞ്ഞു കാല്‍ പാദത്തിലെ മജ്ജക്ക് പൊട്ടലുണ്ട്, കാല്‍ അനക്കരുത്, പ്ലാസ്‌റെര്‍ ഇടണം ഒരു ഇരുപതു ദിവസത്തെ ലീവും തന്നു.
ഈ ഇരുപതു ദിവസവും മെഷീന്‍ അല്ലാത്ത ഒരു പ്രവാസിയായിരുന്നു ഞാന്‍ എങ്കിലും റൂമിലിരുന്നു ചില ജോലികളും ഞാന്‍ ചെയ്തിരുന്നു അത് സമയം കൊല്ലലിന്റെ ഭാഗമായിരുന്നു. ഈ ദിവസങ്ങളിലെ പ്രധാന പരിപാടികളായിരുന്നു തീറ്റയും ഉറക്കവും. ഇരുപതു ദിവസങ്ങള്‍ക്കു ശേഷം പ്ലാസറെര്‍ എടുത്തു സുഖമായി. വല്ലതൊരാശ്വാസം......... ഇതെഴുതുമ്പോള്‍ പറഞ്ഞ സംഭവം കഴിഞ്ഞിട്ടിപ്പോ അഞ്ചു മാസമാമെങ്കിലും ആയികാണും വീട്ടിലറിഞ്ഞാല്‍ എല്ലാവരും വിഷമിക്കും.......... ..........അതുകൊണ്ട് ഒന്നും പറഞ്ഞില്ല. കഴിഞ്ഞുപോയ വിഷമങ്ങളെ കുറിച്ച് ആരും ചോദിക്കില്ല. ഇപ്പോള്‍ എങ്ങനെയുണ്ട് ?.........ആ ചോദ്യത്തിനാണ് പ്രസക്തി എന്ന് തോന്നുന്നു. അതെ ഇപ്പൊ സുഖമായിരിക്കുന്നു.
മാമ്പഴപുളിശ്ശേരിയും... അഞ്ചു രൂപ ചാളയും...
സമയം ഒരു മണി കഴിഞ്ഞു.......... ഊണ് കഴിക്കാം.........ഈ മാസത്തെ മെസ്സ് മുരളിയേട്ടനും സജിചേട്ടനും ആണ്. സജിചേട്ടന്‍ ഉണ്ടെന്നു അറിഞ്ഞപ്പോഴേ മെസ്സ് നന്നായിരികുമെന്ന് അറിയാമായിരുന്നു. കാരണം സജിചേട്ടനും നന്നായി പാചകം ച്ചെയും. പിന്നെ ഇപ്പൊ ഇക്കയുടെ അഭാവത്തില്‍ പാചക ചുമതല ഏറ്റെടുത്ത അലിഭായ്.........രുചിയുടെ മര്‍മ്മം അറിഞ്ഞ ഒരു പാവത്താനാണ്
ഇതൊക്കെ എന്നെ എന്നാ പഠിപ്പികുന്നെ? എന്ന് ചോദിച്ചപ്പോ നീ കുറച്ചു ദിവസം എന്റെ കൂടെ.........കൂടെട എന്ന് തൃശൂര്‍ ശൈലിയില്‍ മറുപടി പറഞ്ഞു. ഞാന് അലിഭായ് യുടെ ഈ ശൈലിയിലുള്ള സംസാരം കേള്‍ക്കാന്‍ എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കും. കൂടുതലൊന്നും പറയുന്നില്ല..........നേരെ കാര്യത്തിലേക്ക്
ഡൈനിങ്ങ് റൂമില്‍ ചെന്നു കൈ കഴുകി കഴിക്കാനായി പാത്രമെടുതപ്പോഴേ രഞ്ജു മാമ്പഴപുളിശ്ശേരി വേണോട ? എന്ന് ചോദിച്ചു എ?......മാമ്പഴപുളിശ്ശേരി യോ ? അവന്‍ ചുമ്മാ പറയുകയാണെന്ന് വിചാരിച്ചു.പാത്രം തുറന്നു നോക്കിയപ്പോള്‍ കണ്ടു സംഗതി ഒള്ളതാ....................മാമ്പഴ പുളിശേരി തന്നെ!! മാമ്പഴമെടുത്തു ചോറിനൊപ്പം പിഴിഞ്ഞ് ചേര്‍ത്തു കൂടെ അല്‍പ്പം ചാറും. ചേര്‍ത്തു നന്നായി ഒന്ന് കുഴച്ചു. അവിയലും അച്ചാറും ഈ ഒരു മിശ്രിതത്തിന് കൂട്ടായി. ഊണ് ഉഷാറായി, ഊണ് കഴിഞ്ഞ് കഴുകുന്നതിടക്ക് ഞാന്‍ ബിജുവിനോട് പറഞ്ഞു ഒരു പാടായി അല്ലെടാ!!......എന്ന്, അവന്‍ തലയാട്ടി. അതെ ഒരുപാടായി, ചെറുപ്പത്തില്‍ കൊല്ലപരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അടയ്കുമ്പോള്‍ ഞങ്ങളെല്ലാവരും കൊല്ലന് പറമ്പുകാരുടെ (അവിടുത്തെ ഒരു വീട്ടുകാരാണ്, അവര്‍ക്ക് സ്വന്തമായി പാടങ്ങളും പറമ്പുകളും ഒക്കെയുണ്ട്,വീട്ടുപേരാണ് ന'കൊല്ലംപറമ്പില്‍ന' ) പറമ്പിലായിരിക്കും അവിടെ നിറയെ മാവുണ്ട് മാവില്‍ നിറയെ നല്ല തേനൂറുന്ന മാമ്പഴവും, ..ഞങ്ങള്‍ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും..............ഉണ്ടാവും. കാത്തു കൂര്‍പിച്ചു വച്ചുകൊണ്ട് നില്‍ക്കും എന്തെങ്കിലും വീഴുന്ന ശബ്ദം കേട്ടാല്‍ ഉടനെ അവിടേക്ക് ഓടും............ചിലപ്പോള്‍ മാമ്പഴമായിരികില്ല.. ചിലപ്പോള്‍ ആയിരികുകയും ചെയും.മഴയും കാറ്റും ഉണ്ടെങ്കില്‍ ധാരാളം മാമ്പഴം കിട്ടും മാവിന്റെ ചിലകള്‍ ആടുമ്പോള്‍ എങ്ങോട്ടാണ് വീഴുന്നതെന്നറിയന്‍ കണ്ണും കാതും ഏകാഗ്രരായി നിന്നു.
എങ്ങാനും ഒരെണ്ണം വീണാല്‍ എല്ലാവരും കൂടി വന്നു തിരയും അത് പിന്നെ കണ്ടെടുക്കുന്നവന്റെ സ്വന്തം. അങ്ങനെ ഈ പറഞ്ഞ അഭ്യാസങ്ങളെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ പോക്കറ്റിലും കയ്യിലും മാമ്പഴം ഉണ്ടായിരിക്കും. . ആ സ്വമയങ്ങളില്‍ ഞങ്ങളുടെ ആ പരിസരത്തുള്ള വീടുകളിലെല്ലാം മിക്ക ദിവസങ്ങളിലും മാമ്പഴപുളിശേരി ഉണ്ടാവും. അഞ്ചു രൂപയ്ക്കു ചാള.........വാങ്ങുന്നത് പോലെയാണ് എന്നനെനിക്കിപ്പോ തോന്നുന്നത്.കൂട്ടാന്‍ വയ്ക്കാന്‍ പിന്നെ വേറൊന്നും വേണ്ടല്ലോ...... അതായിരുന്നു ഈ അഞ്ചു രൂപ ചാള (മത്തി) വാങ്ങുന്നതിന്റെ സൂത്രം ......!!
അതുകൊണ്ട് എല്ലാവരെയും തൃപ്തിപെടുത്താന്‍ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. ദിവസവും പച്ചകറി വാങ്ങുക എന്നത് ........വളരെ ബുദ്ധിമുട്ടായിരുന്നു പിന്നെ മീന്‍ കാരനോട് പറഞ്ഞു അച്ചാമ്മ ഈ അഞ്ചു രൂപ മീനിനൊപ്പം രണ്ടു മൂന്നെണ്ണം കൂടി സംഘടിപിക്കും...... പിന്നെ ഞായറാഴ്ചകളില്‍ വരാറുള്ള അരയത്തി അമ്മിണി ചേച്ചിയില്‍ നിന്നും വാങ്ങുന്ന ഉണക്ക മീനുകളും ആയിരുന്നു ചോറിനു കൂട്ടാന്‍. ഇവ ഊണിനു മാറി മാറി വന്നു. അച്ഛന്റെ വരുമാനതിനനുസരിച്ചു വീട്ടിലെ ചെലവ് കൊണ്ടുപോകാന്‍ അമ്മയ്ക്കും അചാമ്മക്കും കഴിഞ്ഞിരുന്നു. അമ്മക്ക് എല്ലാത്തിനും കണക്കുണ്ടായിരുന്നു അടുക്കളയുടെ ചുമരിനോട് ചേര്‍ന്ന അലമാരിയുടെ വാതില്‍ തുറന്നാല്‍ അതറിയാമായിരുന്നു അതില്‍ നിറയെ കണക്കുകള്‍ ആയിരുന്നു.
ഞാനും അനിയനും ചേച്ചിയും അടുക്കളയിലേക്കു ചെന്നു വിശകുന്നമ്മേ........എന്ന് പറഞ്ഞു അത് മാമ്പഴം കിട്ടാനുള്ള വിശപ്പായിരുന്നു.....എന്നമ്മക്ക് മനസ്സിലായി അമ്മ ചോറെടുത്ത് തന്നു ............അതിലേക്കു മാമ്പഴപുളിശേരി യും ...ഒഴിച്ച് തന്നു. മാമ്പഴം പിഴിഞ്ഞു കൈ വിരലുകളെല്ലാം നാവുകൊണ്ട് നുണഞ്ഞു നല്ല മധുരം.............
ഈ മാമ്പഴ പുളിശേരി കിട്ടിയത് വളരെ രസകരമായാണ് മുരളിയെട്ടനും സജി ചേട്ടനും അച്ചാര്‍ ഉണ്ടാകനയിട്ടാണ് മാങ്ങ വാങ്ങിയത് പക്ഷെ അതില്‍ പലതും പഴുത്തു പോയി ആയിടക്കു മെസ്സിലെ എയര്‍ കണ്ടിഷ്ണര്‍ കേടായി........അതും മാങ്ങ പഴുക്കാന്‍ കാരണമായി.....അലിഭായ് ആണെങ്ങില്‍ അത് മാമ്പഴ പുളിശേരി യുമാക്കി മാറ്റി......... ഇതെല്ലം അറിഞ്ഞപ്പോള്‍....ഞങ്ങള്‍ പൊട്ടിച്ചിരിച്ചു....... ഇന്ന് വ്യാഴാഴ്ചയാണ് സമയം മൂന്നു മണി കഴിഞ്ഞു അങ്ങനെ ഒരാഴ്ചത്തെ ജോലി സംബന്ധമായ ബഹളങ്ങള്‍ക്കും തിരക്കുകള്‍ക്കും വിട പറയുന്ന ദിവസം പ്രവാസികള്‍ക്ക് ഇതൊരു ഇഷ്ട ദിവസമാണ്.......ഒരു പക്ഷെ വെള്ളിയാഴ്ച അവധിയയതുകൊണ്ടായിരിക്കാം.
ഇവിടെ ഹാപ്പി തെഴ്‌സ്‌ടെ എന്നൊരു പ്രയോഗം പോലുമുണ്ട്.
ഒമാനിലേക്കുള്ള വഴി ............
പ്ലസ് ടു വിനു ഞാന് സയന്‍സ് ബാച്ച് ആയിരുന്നു. പരീക്ഷ ഫലം വന്നപ്പോള്‍ ഒരു വിഷയത്തിന് (കണക്കു) തോറ്റു. ഇന്റെഗ്രേഷന്‍ ടെരിവേഷന്‍ ഇതെല്ലം ക്ലാസ്സില്‍ നിന്നു മനസ്സിലകുന്നതില്‍ പരാജയപെട്ടു. ഗസ്റ്റ് ലക്ച്ചരന്മാരുടെ പരീക്ഷണ ക്ലാസുകളിലായിരുന്നു ഞങ്ങള്‍. സമരവും ക്ലാസ്സില്‍ കയറാതിരിക്കലും ഒരു കാരണമായോ അറിയില്ല ..... പരീക്ഷ യെ നേരിടാന്‍ എന്റെ ചില സുഹൃത്തുക്കള്‍ ടുഷന് ചേര്‍ന്നിരുന്നു ഒരു വിഷയത്തിനു രണ്ടായിരം രൂപ. അത് തരപെടുതവുന്ന സാഹചര്യം ആയിരുന്നില്ല.......പക്ഷെ ഞാന്‍ പറഞ്ഞിരുന്നെങ്ങില്‍ എന്റെ അച്ചന്‍ അതും ചെയത് തരുമായിരുന്നു പക്ഷെ വേണ്ട എന്നാണെന്റെ മനസ്സ് പറഞ്ഞത്..... പക്ഷെ ടുഷന് പോയ എന്റെ സഹപാടികളുടെ അവസ്ഥയും എന്റെ അവസ്ഥയും പരീക്ഷ ഫലം വന്നപ്പോള്‍ ഒരേ സ്വഭാവം പുലര്‍ത്തി. ആകെ ഒരാള്‍ മാത്രമാണ് ആദ്യ ശ്രെമത്തില്‍ വിജയിച്ചത്. അധ്യയന വര്ഷം നഷ്ട പെടാതിരിക്കാന്‍ 'സെ എക്‌സാം' എഴുതാം എന്ന് തീരുമാനിച്ചു 'സെ എക്‌സാം' ഉം കൈ വെടിഞ്ഞു.പക്ഷെ എന്റെ കൂട്ടുകാരില്‍ പലരും പാസായി. ഇനി വരുന്ന വര്ഷം പ്ലസ് ടു കാരുടെ കൂടെ എഴുതാം.... എന്ന് തീരുമാനിച്ചു.
ഇനിയെന്ത് എന്ന ചോദ്യം...........ഡിപ്ലോമ ക്ക് ചേരുന്നതില്‍ കൊണ്ടുചെന്നെത്തിച്ചു മൂന്നു വര്‍ഷത്തെ കോഴ്‌സ് ആണ്. ഒന്നര വര്ഷം കൊണ്ട് ഞങ്ങളെല്ലാവരും നിര്‍ത്തിയ ആ കാല ഘട്ടം രസകരമായിരുന്നു.കുറെ നല്ല കൂട്ടുകാരെ കിട്ടി എന്നതിനപ്പുറം ഞങ്ങള്‍ക്ക് പ്രേതിയെകിച്ചു പ്രയോജനം ഒന്നും ഉണ്ടായില്ല. വിഷയാനുസൃതമായ അധ്യാപനം എങ്ങനെയായിരിക്കണം എന്നത് ആ കാലഘട്ടങ്ങളില്‍ ഞങ്ങള്‍ക്ക് നഷ്ടപെട്ട ഒന്നാണ്. വിദ്യാര്‍ഥി എന്ന നിലയില്‍ എന്റെ പ്ലസ് ടു കാലഘട്ടവും ഡിപ്ലോമ കാലഘട്ടവും പരീക്ഷണ കാലഘട്ടങ്ങലയിരുന്നു ഇതേ അഭിപ്രായം തന്നെ ആയിരിക്കും ഈ കാലഘട്ടങ്ങളിലെ എന്റെ സഹപാടികള്‍ക്ക് . അച്ഛന്‍ എന്നോടൊരു പരാതിയും പറഞ്ഞില്ല...........പക്ഷെ കഴിഞ്ഞ പതിനാറു മാസത്തെ ഫീസും രേജിസ്ട്രഷന് ആവശ്യമായ തുകയും ഉണ്ടാകാന്‍ എന്റെ അച്ഛന്‍ വളരെ കഷ്ട പെട്ടിരുന്നു.....അത് എന്നെ വല്ലാതെ വിഷമിപിച്ചിരുന്നു അതിനിടെ പ്ലസ് ടുവിന് പോയ വിഷയം എഴുതിയെടുതിരുന്നു. ഞാന്‍ രണ്ടു മാസത്തോളം വീട്ടില്‍ വെറുതെ ഇരുന്നു.......
ശ്യമേട്ടന്‍ പതിവായി ഞങ്ങളുടെ വീടിനു മുന്ബിലുടെ ആണ് ജോലിക്ക് പോകാറ്........അങ്ങനെ പോകുന്ന ഒരു ദിവസം അച്ചാമ്മ (അച്ഛന്റെ അമ്മ) എന്റെ കാര്യം ശ്യമേട്ടനോട് പറഞ്ഞു. അങ്ങനെ ഞാന് ശ്യാമേട്ടന്റെ ഒപ്പം മെക് എന്ജിനീയെഴ്‌സ് ലേക്ക് (ഞാന് ആദ്യമായി ജോലികുകയരിയ കമ്പനി) ബിജുവും അവിടെയുണ്ടായിരുന്നു,അവന്‍ അവിടെ കയറിയിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. ശ്യമേട്ടന്‍ എന്റെ വലിയച്ഛന്റെ മകനാണ്. മെക് എന്ജിനീയെഴ്‌സ് ഇല്‍ ശ്യമേട്ടനും ബിജുവിനോടും മറ്റു സുഹൃത്തുക്കളോടും ഒപ്പം രണ്ടര വര്ഷം ഞാനും ബിജുവും അവിടെ നിന്ന് ഇറങ്ങുന്നതിനുമുന്പ് ശ്യമേട്ടന്‍ അവിടം വിട്ടിരുന്നു. അവിടെ നിന്നു കിട്ടിയ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് വിമലും സുരേഷും. ഞാനും വിമലും ഒന്നിച്ചായിരുന്നു ദിവസവും ജോലിക്ക് പോയ്‌കൊണ്ടിരുന്നത്. ഞങ്ങളുടെ സൂപ്പെര്‍ വയ്‌സര്‍ ആയിരുന്ന ഗോപി ചേട്ടന്‍ പാച്ചുവും കോവാലനുംഎന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. ഞാനും വിമലും രഞ്ജുവും അനീഷും ജിബിനും രമേശനും വയറിംഗ് വിഭാഗത്തിലായിരുന്നു.
രഞ്ജു ഒരു ദിവസം കമ്പനിക്ക് പുറത്തുള്ള ലൈറ്റ് ശെരിയാകുകയയിരുന്നു അപ്പോഴാണ്. ഒരാള്‍ വന്നു അവനോടു പറഞ്ഞത് ഒമാനിലേക്ക് പന്ത്രണ്ട് പേരുടെ ഒരു രിക്രുട്ട്‌മെന്റ് ഉണ്ട്. തല്പര്യമുന്‌ടെങ്ങില്‍ അടുത്ത ദിവസം രാവിലെ ചെന്നു കാണാന്‍. അവന്‍ ഇത് വന്നു എന്നോട് പറഞ്ഞു, നാളെ നമുക്ക് അയാളെ പോയി കാണാമെന്നു ഞനും പറഞ്ഞു.വിമല്‍ അവിടെ ഉണ്ടായിരുന്നില്ല കൊല്ലത്ത് സൈറ്റ് വര്‍കിനു പോയിരിക്കുകയാണ്. പിറ്റേ ദിവസം രാവിലെ ഞാനും രഞ്ജുവും ചെന്നു അയാളെ കണ്ടു. ആലുവയിലാണ് അവരുടെ ഓഫീസ് ('ട്രൈ ലിങ്ക്' എന്നാണ് ഏജന്‍സി യുടെ പേര്) ,ബയോടാടയും എക്സ്പീരിയന്‍സ് സെര്ടിഫികട്ടും അവിടെ എല്പിക്കനമെന്നും അയാള്‍ പറഞ്ഞു. ഞങ്ങള്‍ ഈ കാര്യങ്ങളെല്ലാം ഞങ്ങളുടെ കൂട്ടുകാരുമായി പങ്കുവച്ചിരുന്നു. എന്തുകൊണ്ടോ കാര്യങ്ങളെല്ലാം പെട്ടെന്ന് ശരിയായത് എന്റെയും ബിജുവിന്റെയും രണ്ജുവിന്റെയും ആയിരുന്നു. പക്ഷെ ഞാനും ബിജുവും പാസ്‌പോര്‍ട്ട് എടുത്തിരുന്നില്ല. രഞ്ഞുവാനെങ്ങില്‍ മുന്‌പേ തന്നെ പാസ്‌പോര്‍ട്ട് എടുത്തിരുന്നു. ഞങ്ങള്‍ ഉടനെ തന്നെ കമ്പനിയില്‍ വിവരങ്ങളെല്ലാം പറഞ്ഞു. സാജു ചേട്ടന് (മെക് എന്ജിനീയെഴ്‌സിന്റെ ഉടമസ്ഥനാണ്) ഞങ്ങള്‍ അവിടം വിട്ടു പോകുന്നതില്‍ തല്പര്യമുണ്ടായില്ല എങ്കിലും ഇങ്ങനെ ഒരു കാര്യമായതുകൊണ്ട് അദേഹം തടസമൊന്നും പറഞ്ഞില്ല. അങ്ങനെ ഞങ്ങളും മെക് എന്ജിനീയെഴ്‌സിനോട് വിട പറഞ്ഞു. ഒരു ദിവസം ഞാനും ബിജുവും ബയോടാടയും സെര്ടിഫികട്ട്‌സും ട്രൈ ലിങ്കിന്റെ ഓഫീസില്‍ ഏല്പിച്ചു തിരിച്ചു വരുന്ന വഴിക്ക് ശ്യമേട്ടനെ കണ്ടു. ശ്യമേട്ടനോട് കാര്യമെല്ലാം പറഞ്ഞു അങ്ങനെ ശ്യമേട്ടന്‍ ഈ സംഘത്തിലെ നാലാമനായി. ശ്യമേട്ടനും ഇതിനിടെ ഒരുദിവസം പോയി ബയോടാടയും സെര്ടിഫികട്ട്‌സും എല്ലാം ട്രൈ ലിങ്കിന്റെ ഓഫീസില്‍ ഏല്പിച്ചു.
ഇന്റെര്‍വ്യുവിന്റെ ദിവസം വന്നെത്തി എല്ലാവരും പാസ്സായി. പാസ്സ്‌പോര്ടിന് അപേക്ഷിച്ചിട് കിട്ടേണ്ട സമയം കഴിഞ്ഞു. പാസ്സ്‌പോര്ടിന് അപേക്ഷിക്കാന്‍ ചെന്ന സമയത്ത് പാസ്‌പോര്‍ട്ട് ഓഫീസിനു പുറത്തു ഉണ്ടായിരുന്ന ഒരാളുടെ ചതിയില്‍ പെട്ടു.രഘു എന്നായിരുന്നു അയാളുടെ പേര് ഞങ്ങളുടെ ഒരു പരിച്ചയകാരന്‍ കൊണ്ട് ചെന്നു പരിച്ചയപെടുതിയതാണ്. അഞ്ചു ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടും എന്നൊക്കെ അയാള്‍ പറഞ്ഞു ഞങ്ങളുടെ അവസ്ഥ അയാള്‍ മുതലെടുത്തു എന്ന് വേണം പറയാന്‍ കൊടുത്ത പൈസയും കുറച്ചു കൂടുതലായിരുന്നു.സാധാരണ നേരിട്ട് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് നു അപേക്ഷികുന്നതിലും വളരെ കൂടുതല്‍ അഞ്ചു ദിവസം കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ട് കിട്ടിയില്ല ഞങ്ങള്‍ രഘുവിനെ വിളിച്ചു. പാസ്‌പോര്‍ട്ട് ആലുവ പോലീസ് സ്‌റ്റേഷന്‍ പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ഉണ്ട്. അവിടെ ചെന്നാല്‍ മതി എന്തെങ്ങിലും പ്രശ്‌നമുണ്ടെങ്കില്‍ വിളികാനും പറഞ്ഞു. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഹസ്തന്‍ പറഞ്ഞു ഇങ്ങനെയൊരു പാസ്‌പോര്‍ട്ട് എത്തിയിട്ടിലെന്നു.വീണ്ടു രഘുവിനെ വിളിച്ചു രഘു കൈ മലര്‍ത്തി. ഇവിടുത്തെ ,അതായതു കൊച്ചി പാസ്‌പോര്‍ട്ട് ഓഫീസിലെ കാര്യങ്ങളെല്ലാം ശെരിയാക്കി അയച്ചിരുന്നു ഇനി അവിടുത്തെ (ആലുവയിലെ) അത് എനിക്കറിയില്ലെന്നു പറഞ്ഞു. ഞങ്ങള്‍ ഞങ്ങളുടെ ആ പരിച്ചയകാരനെ (രഘുവിനെ പരിചയപെടുത്തിയ) വിളിച്ചു കാര്യം പറഞ്ഞു. പുള്ളിക്ക് ചെറിയ ഒരു പരിചയമേ ഉണ്ടായിരുനുള്ള്. അപ്പൊ കാര്യങ്ങള്‍ ഏതാണ്ട് മനസിലായി..............കൊടുത്ത പൈസയുടെ കാര്യം. ...........ഗോവിന്ദാ!!
ഞങ്ങള്‍ പാസ്‌പോര്‍ട്ട് വിഭാഗത്തിലെ ആ ഉദ്യോഹസ്തനോട് കാര്യം പറഞ്ഞു. അദേഹം നിങ്ങള്‍ ഇപ്പോള്‍ പോയ്‌കോ ഞാന് അന്വേഷിക്കട്ടെ എന്ന് പറഞ്ഞു. രഘു ഞങ്ങളുടെ കയ്യില്‍ നിന്നും എമര്‍ജന്‍സി പാസ്സ്‌പോര്ട്ടിനുള്ള പൈസ വാങ്ങിയിട്ട് നോര്‍മല്‍ പാസ്സ്‌പോര്ട്ടിനുള്ള അപേക്ഷയാണ് കൊടുത്തത്. ഈയുള്ള വിവരങ്ങളെല്ലാം അദേഹത്തില്‍ നിന്ന് മനസിലായി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഹസ്തന്‍ എന്റെ വീട്ടില്‍ വന്നിരുന്നു അത് കഴിഞ്ഞു ഒരാഴ്ചകൂടി കഴിഞ്ഞപ്പോള്‍ തപാല്‍ മാര്‍ഗം പാസ്‌പോര്‍ട്ട് കിട്ടി. ബിജുവിന്റെ പാസ്‌പോര്‍ട്ട് അപ്പോഴും ശെരിയായിട്ടില്ലായിരുന്നു. അടുത്ത ദിവസം മുതല്‍ ഞാനും ബിജുവും കൂടി അവന്റെ പസ്സ്‌പോര്‍തിന്റെ അവസ്തയെകുരിച്ചന്വേഷിക്കാന്‍ കൊച്ചി ഓഫീസില്‍ പോയി ഈ വരുന്ന ആഴ്ചയില്‍ കിട്ടും എന്നായിരുന്നു മറുപടി. ഞാനും ബിജും അവര് പറഞ്ഞ ദിവസം വരെ കാത്തിരിക്കാം എന്ന് തീരുമാനിച്ചു അല്ലാതെ വേറെ വഴിയില്ലലോ? . എന്റെയും രണ്ജുവിന്റെയും ശ്യമെട്ടന്റെയും വിസയും ടിക്കെറ്റും വന്നു. ഞങ്ങള്‍ക്ക് ജൂലൈ പതിനന്ജിനു അവിടെയെത്തണം (ഒമാനില്‍) അങ്ങനെ ആ ദിവസം എത്തി വൈകുന്നെരമയപ്പോഴെക്ക് വീട്ടില്‍ നിറയെ ആളുകളായി അളിയനും മാമനും ചേച്ചിയുമെല്ലാം എനിക്ക് കൊണ്ടുപോകേണ്ട സാധനങ്ങളെല്ലാം ഉണ്ടാക്കുന്നതിന്റെയും എടുത്തു വയ്കുന്നതിന്റെയും തിരകില്ലായിരുന്നു. സമയം പതിനൊന്നു മണി കഴിഞ്ഞു.എല്ലാവരും കിടന്നു
വെളുപ്പിന് മൂന്ന് മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങണം ആറുമണിക്കാണ് ഫ്‌ലയ്റ്റ് ഞാന് അച്ഛന്റെ അടുത്തേക്ക് ചെന്നു.അച്ഛന്‍ കുറെ കാര്യങ്ങള്‍ സംസാരിച്ചു എല്ലാം നന്നയി വരും എന്ന് പറഞ്ഞനുഗ്രഹിച്ചു. എല്ലാവരും ഉറങ്ങിയ സമയം ഞാനും അച്ഛനും അമ്മയും മാത്രം അച്ഛന്റെ കണ്ണ് നനഞ്ഞിരുന്നു.......എന്നിട്ട് അറിയാത്ത പോലെ നീ പോയ് അമ്മയോട് യാത്ര പറയു എന്ന് പറഞ്ഞു. അമ്മയോട് യാത്ര പറയുക എന്നത് എല്ലാവര്ക്കും വിഷമമുള്ള കാര്യമാണല്ലോ അമ്മയുടെ അടുത്ത് ചെന്നതും അമ്മയെന്നെ കെട്ടിപിടിച്ചു കരഞ്ഞു. അതോര്‍കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുകള്‍ നിറയുന്നു. എല്ലാവരും ഉറങ്ങിയ വീട്ടില്‍ എനിക്കും അമ്മയ്ക്കും അച്ഛനും ഉറങ്ങാന്‍ കഴിഞ്ഞില്ല സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു ഓരോരുത്തരായി ഉറക്കമെഴുന്നേറ്റു വരുന്നു. ഞാന്‍ ഉടനെ തന്നെ തയാറായി. അച്ഛനും അളിയനും മാമന്മാരും കൂടിവരുന്നുണ്ട് യാത്ര അയക്കാന്‍ അച്ചാമയുടെയും അമ്മൂമ്മയുടെയും മാമന്‍മാരുടെയും ആന്റിമാരുടെയും ചിറ്റ മാരുടെയും അനുഗ്രഹം വാങ്ങി,ഇറങ്ങി ഇറങ്ങുമ്പോള്‍ ഞാന് അമ്മയെ നോക്കിയില്ല........... എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ ശ്യമേട്ടനും രഞ്ജുവും അവിടെ ഉണ്ടായിരുന്നു ശ്യാമേട്ടന്റെകൂടെ അച്ഛനും മാമന്മാരും ഉണ്ടായിരുന്നു. രഞ്ഞുവിന്റെ ബന്ധുക്കള്‍ ഞങ്ങള്‍ക്ക് അപരിചിതരയിരുന്നു.അവിടെ വച്ച് ഞങ്ങള്‍ പരസ്പരം പരിചയപെട്ടു. സമയമായി എല്ലാവരോടും യാത്രപറഞ്ഞു,ഞങ്ങള്‍ എയര്‍പോര്‍ട്ടിനു അകത്തേക്ക് പോയി. അവിടത്തെ ഫോര്മാലിടീസ് ഒക്കെ കഴിഞ്ഞു.ഇനി നേരെ ഫ്‌ലയ്ടിലേക്ക്. ഒമാന്‍ എയര്‍ ആയിരുന്നു.അത് പുറപെടാന്‍ ഒരുങ്ങി. പതിയെ ഓടി തുടങ്ങി എന്തോ ഒരു വിഷമം......മനസ്സില്‍ തോന്നി,അങ്ങനെയിരിക്കുമ്പോളാണ് ഫ്‌ലൈറ്റ് ഉയര്‍ന്നത് എന്തോ പറിച്ചെടുക്കും പോലെ ഇനി ഒമാനിലേക്ക്...........
Wednesday, May 25, 2011
ഒരു കുഞ്ഞു അനുഭവകുറിപ്പ്
ഈദിന്റെ അവധി നാളെ മുതല്‍ നാലു ദിവസമാണ്....... എന്നാല്‍ ഇവിടെ ഞങ്ങള്‍ക്ക് ഈദിന്റെ അന്ന് മാത്രമേ അവധി ഉള്ളു ബാക്കി മൂന്ന് ദിവസവും ജോലിയുണ്ട്...... ഇന്ന് വൈകിട്ട് എഴെകാലുവരെയയിരുന്നു ഡ്യൂട്ടി.... വന്നു റൂമില്‍ ഇരുന്നു കുറച്ചു നേരം സംസാരിച്ചിരുന്നു... പിന്നെ നേരെ ജിമ്മിലേക്ക് പോയി..അങ്ങനെ ഒരു പതിവുണ്ട്. ഇരുന്നിരുന്നു തടി വച്ചു അതൊന്നു കുറക്കണം അതിന്റെ ഭാഗമാന്നു ഈ ജിമ്മില്‍ പോക്ക് ഇവിടെ ഉള്ള എന്റെ സുഹൃത്തുക്കള്‍ പറയും അവന്‍ മല്ലന്‍ പണിക്കു പോവുകയാണെന്ന് അങ്ങനെ അതിനു മസിലുകട എന്നൊരു പേരും കൈവന്നിട്ടുണ്ട്. ( ജിം എന്നതൊരു എട്ടംഗ സംരംഭമാണ്.ഞാന്‍,രഞ്ജു,രഞ്ജു,സുധീശേട്ടന്‍,പ്രവീണ്‍,റിജോ,കിരണ്‍ പവന്‍ എന്നിവരായിരുന്നു അംഗങ്ങള്‍ ), വണ്ണം കുറഞ്ഞോ,അല്ലെങ്ങില്‍ ജിമില്‍ പോകുന്നത് കൊണ്ടെന്തെങ്ങിലും കാര്യമുണ്ടോ എന്നുള്ളത്...........അവിടെ നിക്കട്ടെ
ഞാന് ജിമ്മില്‍ ആയിരുന്നു പെട്ടന്ന് രഞ്ജു വന്നു വാതിലില്‍ മുട്ടുന്നത് കേട്ടു. ഞാന്‍ പുറത്തു വന്നു എന്താന്ന് കാര്യം എന്ന് ചോദിച്ചു. ഇക്ക നിന്നെ വിളിക്കുന്നു അത്യാവശ്യമായി മുറിയിലേക്ക് ചെല്ലാന്‍ പറഞ്ഞു, എന്നും പറഞ്ഞുകൊണ്ട് അവന്‍ പോയി.ഉടനെ തന്നെ ഞാനും ഇന്നത്തെ കളി മതിയാക്കിയിറങ്ങി. നേരെ ഇക്കയുടെ റൂമിലേക്ക് ചെന്ന് അപ്പോള്‍ കണ്ടത് ഇക്ക കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നതാണ് എന്താനിക്ക എന്ന് ഞാന്‍ ചോദിച്ചു.വയ്യെടാ......എന്ന് പറഞ്ഞു
അത് പറയുമ്പോഴും ഇക്ക വലിക്കുന്നുണ്ടായിരുന്നു (ഇക്കയ്ക്ക് ശ്വാസം മുട്ടിന്റെ ബുദ്ധിമുട്ട് അടുത്തകാലത്തുണ്ടായിരുന്നു).അപ്പോഴേക്കും ഇക്കയുടെ റൂം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. ഉടനെ തന്നെ എല്ലാവരോടും പുറത്തേക്കുപോകാന്‍ പറഞ്ഞ് ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം ഇക്കയുടെ അടുത്ത് നിന്നു.ഇക്ക രാവിലെ ആശുപത്രിയില്‍ പോയിരുന്നതാണ്.....അവിടെ ചെന്നപ്പോള്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല ഡോക്ടര്‍ ലീവിലാണ്.അസുഖ വിവരം പറഞ്ഞപ്പോള്‍ അവിടെ ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന നേഴ്‌സ് മരുന്ന് കൊടുത്തു.പനിയും ചുമയും ആയിട്ടൊക്കെയാണ്‌പോയത്.വലിവിന്റെ ബുദ്ധിമുട്ടുണ്ട് പിന്നെ നല്ല ക്ഷീണവും തോന്നുന്നു എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഒരു ഇന്‌ജേക്ഷനും കൊടുത്തു. ഇനി ചിലപ്പോള്‍ അതിന്റെ ( ഇന്‌ജെക്ഷന്റെ)ആയിരിക്കുമോ എന്ന മുരളിയേട്ടന്റെ സംശയം ഞങ്ങളിലും (ഞാന്‍,രഞ്ജു,രഞ്ജു,ബിജു) ശക്തി പെട്ടൂ. ഉടനെ തന്നെ ആശുപത്രിയിലേക്ക് വിളിച്ചു ഇങ്ങനെയാണ് അവസ്ഥ എന്നവരോട് പറഞ്ഞു.ഉടനെ രോഗിയുമായി വരാന്‍ അവര്‍ പറഞ്ഞു. പുറത്തേക്കിറങ്ങിയപ്പോള്‍ വണ്ടി ഒന്നും ഇല്ല. െ്രെഡവര്‍ പുറത്തെവിടെയോ പോയിരിക്കുകയാണ്. ഞാന്‍ വേഗം പോയി വേഷമെല്ലാം മാറി......കയ്യില്‍ പൈസ ഒന്നുമുണ്ടായിരുന്നില്ല ഉടനെ ബിനുവിന്റെ (മറ്റൊരു ഫ്രെണ്ട് ആണ്,ഞങ്ങള്‍ ഇവിടെ പത്തു മുപ്പതന്‌ജോളം പേര്‍ ഒന്നിച്ചാണ് താമസിക്കുന്നത്, കമ്പനി വക താമസ സ്ഥലമാണ്). അടുത്ത് ചെന്ന് കാര്യം പറഞ്ഞ് അവന്‍ ഉടനെ തന്നെ ഇരുപതു റിയാല്‍ (നാട്ടിലെ രണ്ടായിരം രൂപക്കുമേല്‍ വരും,എല്ലാവര്ക്കും അറിയാവുന്നതാണ് എങ്കിലും ഒരു സൂചന) എടുത്തു തന്നു. ഞാനും കൂടെ വരാം എന്ന് പറഞ്ഞ് മുരളിയേട്ടനും വന്നു,കയ്യില്‍ ഉണ്ടായിരുന്ന പൈസ മുരളിയേട്ടനും എടുത്തു.(നാട്ടിലേക്കു പൈസ അയച്ചു കഴിഞ്ഞു എല്ലാവരുടെയും പോക്കറ്റില്‍ ചിലവിനുള്ള പൈസ മാത്രമേ ഉണ്ടായിരുന്നുള്ളൂ,പൊതുവേ എല്ലാ പ്രവാസികളുടെയും കാര്യങ്ങള്‍ ഇങ്ങനെ തന്നെയാണ്). പുറത്തേക്കിറങ്ങി നോക്കിയപ്പോള്‍ വണ്ടിയൊന്നും കാണാനില്ല.െ്രെഡവര്‍ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു ഉടനെ തന്നെ ഫോര്‍മാനേ വിളിച്ചു. അങ്ങേരും വേറെവിടെയോ ആയിരുന്നു. ഉടനെ സന്ദീപെട്ടനെ വിളിച്ചു,ഞങ്ങളുടെ പ്രൊഡക്ഷന്‍ പ്ലാനിംഗ് എഞ്ചിനീയര്‍ ആണ്. ഞാന്‍ പുള്ളിയോട് കാര്യം പറഞ്ഞു. പുള്ളി പുറത്തെവിടെയോ ആണ് നീ ടാക്‌സി വിളിച്ചു കൊണ്ട് പോകാന്‍ പറഞ്ഞു. എന്തായാലും കൊണ്ടുപോയല്ലേ പറ്റു..................................... ഇക്കയുടെ അവസ്ഥ അങ്ങനെ ആയിരുന്നു ഞാന്‍ ടാക്‌സി വിളിക്കാം എന്ന് പറഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ ആരോ പറഞ്ഞു ഹരിഭായ് യോട് ഒന്ന് പറഞ്ഞു നോക്കാമെന്ന്. ഹരിഭായിക്ക് വണ്ടി(കാര്‍) യുണ്ട്, ഞങ്ങളുടെ കണ്ട്രോള്‍ വയറിംഗ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ആളാണ് അദേഹം.
ഹരിഭായി യുടെ റൂമിന്റെ അടുത്തേക്ക് ചെന്നു അവിടെ വണ്ടി(കാര്‍) കാണുന്നില്ല, മറ്റൊരു വണ്ടി(കാര്‍) കിടപ്പുണ്ടായിരുന്നു താനും. റൂമിന്റെ മുന്‍വശത്ത് രണ്ടുമൂന്നു ജോഡി ചെരുപ്പുകള്‍ കിടപുണ്ട്,ആരോ അതിഥികള്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു എന്തായാലും കാര്യം പറയാം ഇങ്ങനെ ഒരു ആവശ്യമായി പോയില്ലേ.....എന്ന് ഞങ്ങള്‍ തീരുമാനിച്ചു വാതിലില്‍ മുട്ടി ഹരിഭായി വാതില്‍ തുറന്ന് പുറത്തേക്കു വന്നു.അകത്തു ആരൊക്കെയൊഇരിക്കുന്നതു ഞാന്‍ കണ്ടു ഹരിഭായി യോട് കാര്യം പറഞു.ഹരിഭായി നിസഹായനയിരുന്നു വണ്ടി (കാര്‍) സെരവിസിങ്ങിനു പോയിരിക്കുകയനെന്നദേഹം പറഞ്ഞു. ഞങ്ങളുടെ സംസാരം കേട്ടു അകത്തുനിന്നു ഒരാള്‍ പുറത്തേക്കു വന്നു. അദേഹത്തിന്റെ പേര് സന്ദീപ് എന്നായിരുന്നു,ഹരിഭായി യുടെ ഒരു ബന്ധുവാണ് അദേഹവും ഭാര്യയും കുഞ്ഞും ആയിരുന്നു അതിഥികള്‍. (സന്ദീപ് എന്നപേരുള്ള രണ്ടു ആളുകളെ കുറിച്ച് പറയുന്നുണ്ട്,അതുകൊണ്ട് നമുക്ക് അദ്ധേഹത്തെ സന്ദീപ് ഭായ് എന്ന് വിളിക്കാം.) ഹരിഭായി അദ്ദേഹത്തോട് കാര്യം പറഞ്ഞു,അപ്പോള്‍ സമയം എട്ടര ആയികാണും സന്ദീപ്ഭായ് ക്ക് ഒന്‍പതുമണിക്ക് പോകേണ്ടതായിരുന്നു,എന്നാല്‍ ഈ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം വരാന്‍ തയാറായി.ഉടനെ തന്നെ ഇക്കയെ കൊണ്ട് വന്നു വണ്ടിയില്‍ കയറ്റി. ഞാനും മുരളിയേട്ടനും ഹരിഭായി യും വണ്ടിയില്‍ കയറി.നേരെ ഇക്ക രാവിലെ പോയ ക്ലിനികിലേക്ക് പോയി,പോകുന്ന വഴികെല്ലാം ഇക്ക നന്നായി വലികുന്നുണ്ടായിരുന്നു.ഇക്കയെ ഞങ്ങള്‍ സമാധാനിപ്പിച്ചു കൊണ്ടിരുന്നു ഉള്ളില്‍ ആണെങ്ങില്‍ നല്ല ടെന്‍ഷനും.ക്ലിനികില്‍ എത്തി ഡോക്ടറെ കണ്ടു പ്രഥമ ശുശ്രൂഷകള്‍ ചെയ്തു അവിടെ നിന്നു ചെയ്ത മരുന്നിന്റെ കുറിപ്പും തന്ന്,അറ്റ്‌ലസ് ഹോസ്പിടലിലേക് (വലിയ ഹോസ്പിടലാണ്) കൊണ്ടുപോയ്‌കൊളന്‍ പറഞ്ഞു. രാവിലെ ഇക്കയ്ക്ക് ഡോക്ടറുടെ അഭാവത്തില്‍ ഇന്‍ജെക്ഷന്‍ ചെയ്ത നേഴ്‌സ് അവിടെയ്ണ്ടായിരുന്നു. ഇതെല്ലം കണ്ട അവരുടെ മുഖം ടെന്‍ഷന്‍ കൊണ്ട് വിളറിയിരുന്നു. സന്ദീപ്ഭായ് ക്ക് തിരിച്ചു പോകേണ്ടതുണ്ട് നമുക്ക് ടാക്‌സി വിളിച്ചാലോ എന്ന് മുരളിയേട്ടന്‍ എന്നോട് ചോദിച്ചു,ശരിയാണെന്നെനിക്കും തോന്നി.ടാക്‌സി വിളികാനായി ഞാന്‍ ക്ലിനികില്‍ നിന്നും പുറത്തേക്കിറങ്ങി. ചെറിയ ചാറ്റല്‍ മഴയുണ്ട്, കുറച്ചു സമയം നോക്കി ടാക്‌സി ഒന്നും കാണുന്നില്ല, ഇക്കയുടെ തൊട്ടടുത്തായി ക്ലിനികില്‍ തന്നെ ഇരികുകയയിഉരുന്നു സന്ദീപ് ഭായ് ....... ഇക്കയുടെ അവസ്ഥ കണ്ട അദേഹം,ഹരിഭായി യോട് പറഞ്ഞു, ടാക്‌സി ക്ക് കാത്തു നില്‍കേണ്ട നമുക്ക് പോകാം. അങ്ങനെ ഞങ്ങള്‍ ഇക്കയുംയി നേരെ അറ്റ്‌ലസ് ഹോസ്പിടലിലേക്ക് പോയി. അവിടെ ചെന്നയുടനെ അത്യാഹിത വിഭാഗത്തില്‍ ചെന്നു രജിസ്റ്റര്‍ ചെയ്തു. ഉടനെ തന്നെ നേഴ്‌സ് ഒരു വീല്‍ ചെയറുമായി വന്നു ഇക്കയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി ഒരാള്‍ക്ക് കൂടെ ചെല്ലാം എന്ന് പറഞ്ഞപ്പോള്‍,ഹരിഭായി ഒപ്പം ചെന്നു. ഞാനും മുരളിയേട്ടനും സന്ദീപ്ഭായ് യും പുറത്തു സംസാരിച്ചിരുന്നു. എന്നാല്‍ അവിടെ ഇരിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു........ അത്യാഹിത വിഭാഗമായതുകൊണ്ട് അവിടെ വരുന്നതില്‍ കൂടുതലും അപകടങ്ങള്‍ ആയിരുന്നു ഈശ്വരാ........... സമയം പത്തുമണി ആയി കാണും ഹരിഭായി പുറത്തേക്കു വന്നു അത്യാവശ്യമായി കുറച്ചു പൈസ അടയ്കണമെന്നു പറഞ്ഞു.കയ്യില്‍ ഉണ്ടായിരുന്ന കുറച്ചു പൈസയും കൂടി തന്നിട്ട് ഹരിഭായ് അകത്തേക്ക് തിരിച്ചു പോയി. അപ്പോള്‍ തന്നെ നേഴ്‌സ് ഒരു ബില്‍ കൊണ്ട് വന്നു തന്നു 50 റിയാല്‍ (ഇപ്പോഴത്തെ മൂല്യം അനുസരിച്ച് നാട്ടിലെ ആറായിരം രൂപയ്ക്കു അടുത്ത് വരും).ബിനുവിന്റെ കയ്യില്‍ നിന്നു വാങ്ങിയ 20 ഉം മുരളിയേട്ടന്റെ കയ്യില്‍ ഉണ്ടായിരുന്ന 30 ഉം ചേര്‍ത്ത് രൂപ അടച്ചു. സമയം വളരെ വൈകി സന്ദീപ് ഭായ് ക്ക് തിരിച്ചു പോകേണ്ടതാണ് അദേഹത്തിന്റെ ഭാര്യയും കുഞ്ഞും ഞങ്ങളുടെ താമസ സ്ഥലത്താണ് ....... ഉടനെ തന്നെ അദേഹം ഇറങ്ങുകയും ചെയ്തു. തക്കസമയത് വരാനുള്ള മനസുകാണിച്ച അദ്ദേഹതോടുള്ള നന്ദി പറഞ്ഞാലും മതിയാകില..... .ഞങ്ങളോട് യാത്ര പറഞ്ഞപ്പോള്‍ ഞങ്ങളുടെ മാനസികാവസ്ഥയും അദേഹത്തിന് മനസിലായി കാണും ഒരു നന്ദി പറയാന്‍ പോലും ഞങ്ങള്‍ക്ക് ഇടതരാതെ....... ഇറങ്ങിയ അദേഹത്തെ ഞാന്‍ ഓര്‍കുന്നു.... അപ്പോഴേക്കും സന്ദീപേട്ടനും (പ്രൊഡക്ഷന്‍ പ്ലാനിംഗ് എഞ്ചിനീയര്‍) വന്നു. ഒപ്പം സരിലെട്ടനും ശ്രീജിതേട്ടനും വിനോദ്ഭായ് യും ഫോര്‍മാനും സുനില്‍ ഭായ് യും ഉണ്ടായിരുന്നു അവരേതോ ഫങ്ക്ഷന്‍ കഴിഞ്ഞു വരികയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ ഫോണില്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരികുകയും ചെയ്തിരുന്നു. അവര്‍ വന്നു കാര്യങ്ങളൊക്കെ സംസാരിച്ചു സരിലെട്ടനെ കണ്ടിട്ട് കുറെയായി എങ്കിലും സ്‌നേഹസംഭാഷണങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയയിരുന്നല്ലോ അത് സരിലെട്ടനും മനസിലായി കാണും. ഫോണ്‍ റിംഗ് ചെയുന്നുണ്ട് ഞാന്‍ നോക്കി ഒരു പുതിയ നമ്പര്‍ ആണ് എടുത്തു.....ഹരിഭായി ആണ്.ഹരിഭായി യുടെ നമ്പര്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല ഇക്കയെ റൂമിലേക്ക് കൊണ്ട് വന്നു അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു.രണ്ടാം നിലയില്‍ റൂം നമ്പര്‍ 12ഇ ഞങ്ങളെല്ലാവരും കൂടി റൂമിലെത്തി ഞാനും,മുരളിയേട്ടനും,ഹരിഭായി യും പുറത്തു തന്നെ നിന്നു,അവരെല്ലാവരും (സന്ദീപേട്ടനും,സരിലെട്ടനും,വിനോദ്ഭായ് യും ,ഫോര്‍മാനും,സുനില്‍ ഭായ് യും) അകത്തു കയറി ഇക്കയെ കണ്ടു ആശ്വസിപിച്ചു.ഇക്കയുടെ അവസ്ഥ വച്ചുനോക്കുമ്പോള്‍ ഇത്രയും ആളുകള്‍ ഉണ്ടല്ലോ, എന്നാല്‍ തോട്ടപുറത്തു കിടക്കുന്ന പാകിസ്താനിയുടെ കൂടെ ആരും ഉണ്ടായിരുന്നില്ല.. ഞങ്ങള്‍ എല്ലാവരും കൂടെ തന്നെയുണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കാമായിരുന്നു സംസാരിച്ചിരുന്നപ്പോള്‍ നേഴ്‌സ് വന്നു പറഞ്ഞു അധികം ആളുകള്‍ പാടില്ല ഒരാള്‍ക് വേണമെങ്ങില്‍ കൂടെ നില്‍ക്കാം, ഉടനെ തന്നെ അവര്‍ ഇക്കയോട് യാത്ര പറഞ്ഞു പുറത്തേക്കു വന്നു ഞാനും മുരളിയേട്ടനും ഹരിഭായ് യും പുറത്തു തന്നെ നില്പുണ്ടായിരുന്നു ഹരിഭായി ക്ക് എന്തായാലും ഹോസ്പിറ്റലില്‍ നില്ക്കാന്‍ കഴിയില്ല........ ഉടനെ പൂര്‍തിയകേണ്ട കുറെ ജോലികള്‍ ഉണ്ട് അവധിയയിരുന്നിട്ടും അവധി നല്‍കാതിരുന്നത് അതുകൊണ്ടാണ്..... ഹരിഭായി ക്ക് പോയെ പറ്റു എന്ന് പറഞ്ഞു.......ഞാന്‍ നില്ക്കാന്‍ തയ്യാറാണെന്ന് സന്ദീപെട്ടനോട് പറഞ്ഞു, ഞാനും കൂടി നില്‍ക്കാം എന്ന് മുരളിയേട്ടനും പറഞ്ഞു. ഇതിനെ കുറിച്ച് ഞങ്ങള്‍ (ഞാനും മുരളിയെട്ടനും) സംസാരിചിട്ടുപോലും ഉണ്ടായിരുന്നില്ല. മുരളിയേട്ടന്‍ കൂടിയില്ലായിരുന്നെങ്ങില്‍ ആ രാത്രിക്ക് നീളം കൂടിയേനെ...... ശ്രീജിതേട്ടനെ ഇടയ്ക്കു കണ്ടില്ല സന്ദീപെട്ടനോട് ചോദിച്ചപ്പോള്‍ കണ്ടില്ലെന്നു പറഞ്ഞു... അപ്പോള്‍ തന്നെ ഒരു വിറയല്‍ അനുഭവപെട്ടു.. ......... പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നാണ് ഹോസ്പിടല്‍ ആയതുകൊണ്ട്ട് ഞാന്‍ ഫോണിന്റെ റിങ്ങിംഗ് വയ്ബ്രടരിലേക്ക് മാറ്റിയിരുന്നു... എടുത്തു നോക്കിയപ്പോള്‍ ശ്രീജിതെട്ടനാണ്..........റൂം ഏതെന്നറിയാതെ താഴെ നില്കുകയനെന്നു പറഞ്ഞു റൂം നമ്പര്‍ പറഞ്ഞു കൊടുത്തു....... യാത്ര പറഞ്ഞു,എന്തെങ്ങിലും ആവശ്യമുന്‌ടെങ്ങില്‍ വിളികണം എന്നും പറഞ്ഞ് ..........അവര് (സന്ദീപേട്ടനും,സരിലെട്ടനും,വിനോദ്ഭായ് യും ,ഫോര്‍മാനും,സുനില്‍ ഭായ് യും)ലിഫ്ടിനടുതെക്ക് പോയി ഒപ്പം ഹരിഭായ് യും ലിഫ്റ്റ് തുറന്നു ശ്രീജിതെട്ടനുണ്ടയിരുന്നു അതില്‍.........ആ ലിഫ്റ്റില്‍ തന്നെ കയറി അവരെല്ലാവരും താഴേക്ക് പോയി.ശ്രീജിത്തേട്ടന്‍ ഇക്കയുടെ അടുത്തേക്കും... ഞാനും മുരളിയേട്ടനും പുറത്തു സംസാരിച്ചുകൊണ്ടിരുന്നു...... ശ്രീജിത്തേട്ടന്‍ പുറത്തേക്കു വന്നു..... എന്ത് ആവശ്യമുന്‌ടെങ്ങിലും വിളിക്കണം എത്ര രാത്രിയായാലും പ്രശ്‌നമില്ല......എന്നും പറഞ്ഞ് ശ്രീജിത്തേട്ടന്‍ പോയി. ഞാനും മുരളിയേട്ടനും ഇക്കയുടെ അടുത്തേക്ക് ചെന്നു..അവിടെ കുറച്ചു നേരം ഇരുന്നു ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന നെഴ്‌സിനോട് ഇക്കയുടെ ഭക്ഷണ കാര്യമെല്ലാം ചോദിച്ചു രോഗിക്ക് ഭക്ഷണം അവിടെന്നു കൊടുക്കും..... പിന്നെ ഇപ്പോള്‍ ഇക്കയുടെ അവസ്ഥ മെച്ചപെട്ടിട്ടുന്‌ടെന്നും അവര്‍ പറഞ്ഞു. സമയം പതിനൊന്നു കഴിഞ്ഞു ഇനിയും വൈകിയാല്‍ ഭക്ഷണം കിട്ടില്ല നെഴ്‌സിനോട് പറഞ്ഞിട്ട് ഞാനും മുരളിയെയ്ട്ടനും പുറത്തേക്കിറങ്ങി ..... എല്ലാ ഹോട്ടെലുകളും കോഫി ഷോപ്പുകളും അടച്ചിരുന്നു.. മുരളിയേട്ടന്‍ പറഞ്ഞത് പ്രകാരം ഞങ്ങള്‍ ലുലുവിലേക്ക് (ഇവിടുത്തെ പ്രധാന ഷോപിംഗ് സെന്റര്‍ ആണ്) വച്ചു പിടിച്ചു.കുറച്ചു നടക്കണം എങ്കിലും വിശപ്പു......അതിന്റെ അതിര്‍ തിയിലെതിയിരുന്നു ഇപ്പോള്‍ ചെന്നിലെങ്ങില്‍ പിന്നെ നേരം വെളുക്കണം..ലുലുവിലെത്തി ഞാനും മുരളിയേട്ടനും വാതില്‍ ലക്ഷ്യമാക്കി നടന്നു........... അപ്പോള്‍ അവിടെ നിന്നൊരാള്‍ കൈ കാട്ടി വിളികുന്നത് കണ്ടു. പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ്, സമയം ഇത്രയുംയാതുകൊണ്ട് ല്യ്ട്ട്‌സ് പൊതുവേ കുറവായിരുന്നു ഒമാനികളുടെ വസ്ത്ര രീതിയും (സ്ത്രീകള്‍ ന'പര്‍ദയുംന' പുരുഷന്മാര്‍ അതിനോട് സാമ്യമുള്ള ന'ഇഷ്താഷ' അല്ലെങ്കില്‍ 'കന്തൂറ') ആളെ തിരിച്ചറിയുന്നതില്‍ പ്രയസമുണ്ടാകി എന്തായാലും ഞങ്ങള്‍ അടുത്തേക്ക് ചെന്നു.ഒരു ഒമാനി സ്ത്രീ ആയിരുന്നു,അവരുടെ കൂടെ ഒരു കൊച്ചു പയ്യനും ഉണ്ടായിരുന്നു.അവര്‍ക്ക് ഒരു ഹെല്പ് ചെയണമെന്നു പറഞ്ഞു. അവിടെ കിടക്കുന്ന ഒരു ട്രോളി അവരുടെ കാറില്‍ കയറ്റി കൊടുക്കണമെന്നു പറഞ്ഞു. മുരളിയേട്ടന്‍ എന്റെ കയില്‍ മുറുകെ പിടിച്ചു..... അതിന്റെ അര്‍ഥം മനസിലാക്കി ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു ഇത് ഇവിടുത്തെ (ലുലുവിലെ) ട്രോളി അല്ലെ....അതെങ്ങനെ നമുക്ക് കൊണ്ടുപോകാന്‍ പറ്റും? അവരെന്നോട് പറഞ്ഞു അത് സാരമില്ല അവിടുത്തെ ആളുകളെ അറിയാം എന്ന് പറഞ്ഞു. കാര്യം മനസിലായ ഞാനും മുരളിയെട്ടനും അപ്പോള്‍ തന്നെ സ്ഥലം വിട്ടു. ലുലു കാണാന്‍ വളരെ സുന്ദരി ആണ്......ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചിരുന്നു എന്നവണ്ണം വാതിലുകള്‍ താനേ തുറന്നു..തിരക്ക് വളരെ കുറഞ്ഞു ആളുകളെല്ലാം വീടുകളിലും താമസ സ്ഥലങ്ങളിലും എത്താനുള്ള തിരക്കിലാന്ന് ആളുകളുടെയും പ്ലാസ്റ്റിക് കവറുകളില്‍ സാധനങ്ങള്‍ നിരയ്കുന്നതിന്റെയും ബില്ലിംഗ് മെഷീനിന്റെയും ശബ്ദം അരോചകമായി തോന്നി. പൊതുവേ തിരകിനോടൊരു താല്പര്യ കുറവ് ഉണ്ട്....... പക്ഷെ ഇതൊരു പബ്ലിക് പ്ലെയ്‌സ് ആണല്ലോ, അവിടെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ല.. വേറൊന്നും കിട്ടുകയില്ലെന്നു മുരളിയേട്ടന്‍ പറഞ്ഞതനുസരിച്ച് നേരെ KFC (Kentucky Fried chicken) യിലേക്ക് നീങ്ങി
(KFC യുടെ ഒരു വിഭാഗം ഉണ്ടവിടെ ).അവരും ക്ലോസ് ചെയനോരുങ്ങുകയായിരുന്നു. വേഗം ചെന്നു ഒരു ഫാമിലി പായ്ക്ക് വാങ്ങി.അവിടിരുന്നു കഴിക്കാന്‍ കഴിയിലെന്നു പറഞ്ഞതനുസരിച്ച് ഞാനും മുരളിയെട്ടനും തിരിച്ചു ഹോസ്പിറ്റലില്‍ എത്തി. ഹോസ്പിടലിന്റെ പുറത്തുള്ള തിണ്ണയില്‍ ഇരുന്നു കഴിച്ചു.....നല്ല തണുത്ത കട്ടുണ്ട് ചിക്കന്‍ ആണെങ്ങില്‍ നല്ല ചൂടും കൈ തൊടാന്‍ വയ്യ..... എങ്കിലും വിശപ്പു അതിനെയെല്ലാം അവഗണിക്കാന്‍ നിര്‍ബന്ധിതനാക്കി. എല്ലാം അകത്താക്കി അവശിഷ്ടങ്ങള്‍ അവിടെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ വേണ്ടി വച്ചിരുന്ന പെട്ടിയില്‍ നിക്ഷേപിച്ചു.(ഇതുപോലുള്ള അവശിഷ്ട നിക്ഷേപണ പെട്ടികള്‍ ഇവിടെതെത് പോലെ കൃത്യമായ സ്ഥലങ്ങളില്‍ വയ്കുകയും,നീക്കം ചെയുകയും ചെയുകയനെങ്ങില്‍ നമുക്ക് നാട്ടിലെയും മാലിന്യ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞേനെ )
ഇനി നേരെ ഇക്കയുടെ അടുത്തേക്ക്. റൂമിലെത്തി ഇക്ക നല്ല ഉറക്കമാണെന്ന് തോന്നുന്നു. തൊട്ടപ്പുറത്തെ റൂമില്‍ ആളുണ്ടായിരുന്നില്ല അതുകൊണ്ട് ഞാനും മുരളിയേട്ടനും അവിടെ പോയിരുന്നു.......ചെറുതായി ഒന്ന് മയങ്ങുകയും ചെയ്തു. അപ്പോള്‍ ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന നേഴ്‌സ് വന്നു പറഞ്ഞു അവിടെയിരിക്കാന്‍ പാടിലെന്നു......ശെരി വേണ്ട ഞാനും മുരളിയേട്ടനും ഇക്ക കിടക്കുന്ന റൂമിലെത്തി...... ഇരിക്കാനായി രണ്ടു കസേര അവിടെയുണ്ടായിരുന്നു. ഉറങ്ങാനായി ഒരു ശ്രെമം നടത്തി.....പക്ഷെ അതില്‍ പരാജയപെട്ടു എന്ന് പറയാം ഇക്കയുടെ റൂമില്‍ തന്നെ കിടക്കുന്ന ആ പാകിസ്താനി എന്തൊക്കെയോ പിറു പിറുത്തു കൊണ്ടിരുന്നു. എന്തെങ്കിലുമാകട്ടെ എന്ന് വിചാരിച്ചു......... കട്ടിലിനോട് ചേര്‍ന്ന് മരുന്നും മറ്റും വൈകുന്നതിനായി മേശയുടെത് പോലെ ഒരു ഭാഗമുണ്ടായിരുന്നു കസേര അതിനടുത്തേക്ക് ചേര്‍ത്തിട്ടു കൈരണ്ടും അതിനുമുകളില്‍ വച്ചു തല ചായ്ച്ചു. ഒന്ന് കണ്ണടച്ചതെ ഉള്ളു..........ഇക്ക വിളിക്കുന്നു... വേഗം ചാടിയെഴുന്നേറ്റു ഇക്കാക്ക് വലിവ് വീണ്ടും തുടങ്ങി എണീറ്റിരുന്നു ചുമക്കുന്നും ഉണ്ട്....ഞാന്‍ ഉടനെ നെഴ്‌സിനോട് പറഞ്ഞു അവര് ഓക്‌സിജന്‍ സിലിന്‌ടെര്‍ കൊണ്ടുവന്നു കണക്ട് ചെയ്തു. മരുന്നും കൊടുത്തു അപ്പോഴാണ് ആശ്വാസമായത്...... കുറച്ചു കഴിഞ്ഞപ്പോള്‍ ഇക്ക മയങ്ങി....... ഞാന്‍ വീണ്ടും കസേരയില്‍ പോയിരുന്നു മുരളിയെട്ടന്റെയും ഉറക്കം നഷ്ടപെട്ടിരുന്നു......ഇക്ക ഇടകിടക്ക് ചുമക്കുകയും എഴുന്നേറ്റു ഇരിക്കുകയും ചെയ്തുകൊണ്ടിരുന്നു...... നേഴ്‌സുമാരും വന്നും പോയികൊണ്ടുമിരുന്നു.... ഇടയ്‌കെപ്പോഴോ ഇക്ക ഉറങ്ങി..... ഉറങ്ങതിരിക്കുമ്പോള്‍ എന്തെങ്ങിലും ഒക്കെ സംസാരിക്കേണ്ടി വരും പ്രത്യേകിച്ചു ഒന്നിലധികം പേര്‍ ഉള്ളപ്പോള്‍...... എന്നാല്‍ നിശബ്ധത പാലികുക എന്ന ആശുപത്രിയുടെ മര്യാദ യോട് ഞങ്ങളും യോചിച്ചു. സമയം നീങ്ങുനെയില്ല....... കുറേനേരം ഞങ്ങള്‍ പുറത്തിറങ്ങി നടന്നു... നേരം വെളുത്തു
ബിജുവിനോട് രാവിലെ ഇങ്ങോട്ട് വരാന്‍ പറഞ്ഞിരുന്നു ഇവിടെ ആരെങ്ങിലും വേണമല്ലോ എന്നിട്ടുവേണം ഞങ്ങള്‍ക്ക് പോകാന്‍ മിക്കവാറും ഇന്ന് ഡിസ്ചാര്‍ജ് ആയേക്കുമെന്ന് നേഴ്‌സും പറഞ്ഞു.... ഇക്കയോട് ബിജു ഇപ്പോള്‍ തന്നെവരും .....ഞാന്‍ ഇടയ്ക്കു വിളിക്കാം എന്നും പറഞ്ഞു ഞാനും മുരളിയേട്ടനും ഇറങ്ങി. ഞാനും മുരളിയേട്ടനും ഒരു ടാക്‌സി പിടിക്കാം എന്ന ഉദ്ദേശത്തോടെ നടന്നു........നടക്കുന്നതിനിടക്ക് ഇന്നലെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു കൊണ്ടിരുന്നു...... ഞങ്ങളുടെ മനസ്സ് മന്‌സിലക്കിയെന്നോണം ഒരു വണ്ടി അടുത്ത് വന്നു നിന്നു ഒരു ടാക്‌സി ആയിരുന്നു....ഇനി നേരെ താമസ സ്ഥലത്തേക്ക് ടാക്‌സിയില്‍ സഞ്ചരിച്ചുകൊണ്ടിരികുമ്പോള്‍ തന്നെ ബിജുവിനെ വിളിച്ചു. അവന്‍ ഹോസ്പിടലിലേക്ക് പുറപെട്ടിട്ടുണ്ട്.... ബിജു ഇക്കയുടെ കൂടെ തന്നെയുണ്ടായിരുന്നു......അവന്‍ ഇടയ്ക്കു വിളിച്ചു ആശുപത്രിയിലെ വിവരങ്ങള്‍ അറിയിച്ചു കൊണ്ടിരുന്നു.
ഇക്ക ഇതെല്ലം ഏതാണ്ട് വലിയകാര്യം പോലെ കാണുന്നു ഇപ്പൊ അതിന്റെ ശല്യമാണ്....... ഇവിടുള്ള എല്ലാവരുടെയും സഹകരണവും മനോഭാവവും പറയാതിരിക്കാന്‍ വയ്യ പ്രവാസികള്‍ക്ക് കൂടെ താമസികുന്നവരന്............ബന്ധുകള്‍ സഹോദരങ്ങള്‍... സ്‌നേഹസമ്പന്നരായ എന്റെ കൂട്ടുകാരോടൊപ്പം ചെലവഴിക്കാന്‍ കിട്ടിയ ഓരോ നിമിഷവും ഓര്‍കുന്നു....... ഈ സംഭവത്തെ (ഇക്കയുടെ അസുഖം) കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍, ചില ആളുകളുടെ മനോഭാവതോടുള്ള അമര്‍ഷം ഞാന്‍ പ്രകടിപ്പിക്കതിരിക്കട്ടെ അത് പറയുന്നതില്‍ പ്രസക്തി ഉണ്ടെന്നു തോന്നുനില്ല. തന്നോട് തന്നെ ചോദി കേണ്ട ചോദ്യത്തിന്റെ ഉത്തരം അവര്‍ തന്നെ കണ്ടെത്തട്ടെ....... ആസ്വാദനതെക്കാളും....വലുതാണല്ലോ ആവശ്യങ്ങള്‍.
Subscribe to:
Posts (Atom)