പ്ലസ് ടു വിനു ഞാന് സയന്‍സ് ബാച്ച് ആയിരുന്നു. പരീക്ഷ ഫലം വന്നപ്പോള്‍ ഒരു വിഷയത്തിന് (കണക്കു) തോറ്റു. ഇന്റെഗ്രേഷന്‍ ടെരിവേഷന്‍ ഇതെല്ലം ക്ലാസ്സില്‍ നിന്നു മനസ്സിലകുന്നതില്‍ പരാജയപെട്ടു. ഗസ്റ്റ് ലക്ച്ചരന്മാരുടെ പരീക്ഷണ ക്ലാസുകളിലായിരുന്നു ഞങ്ങള്‍. സമരവും ക്ലാസ്സില്‍ കയറാതിരിക്കലും ഒരു കാരണമായോ അറിയില്ല ..... പരീക്ഷ യെ നേരിടാന്‍ എന്റെ ചില സുഹൃത്തുക്കള്‍ ടുഷന് ചേര്‍ന്നിരുന്നു ഒരു വിഷയത്തിനു രണ്ടായിരം രൂപ. അത് തരപെടുതവുന്ന സാഹചര്യം ആയിരുന്നില്ല.......പക്ഷെ ഞാന്‍ പറഞ്ഞിരുന്നെങ്ങില്‍ എന്റെ അച്ചന്‍ അതും ചെയത് തരുമായിരുന്നു പക്ഷെ വേണ്ട എന്നാണെന്റെ മനസ്സ് പറഞ്ഞത്..... പക്ഷെ ടുഷന് പോയ എന്റെ സഹപാടികളുടെ അവസ്ഥയും എന്റെ അവസ്ഥയും പരീക്ഷ ഫലം വന്നപ്പോള്‍ ഒരേ സ്വഭാവം പുലര്‍ത്തി. ആകെ ഒരാള്‍ മാത്രമാണ് ആദ്യ ശ്രെമത്തില്‍ വിജയിച്ചത്. അധ്യയന വര്ഷം നഷ്ട പെടാതിരിക്കാന്‍ 'സെ എക്‌സാം' എഴുതാം എന്ന് തീരുമാനിച്ചു 'സെ എക്‌സാം' ഉം കൈ വെടിഞ്ഞു.പക്ഷെ എന്റെ കൂട്ടുകാരില്‍ പലരും പാസായി. ഇനി വരുന്ന വര്ഷം പ്ലസ് ടു കാരുടെ കൂടെ എഴുതാം.... എന്ന് തീരുമാനിച്ചു.
ഇനിയെന്ത് എന്ന ചോദ്യം...........ഡിപ്ലോമ ക്ക് ചേരുന്നതില്‍ കൊണ്ടുചെന്നെത്തിച്ചു മൂന്നു വര്‍ഷത്തെ കോഴ്‌സ് ആണ്. ഒന്നര വര്ഷം കൊണ്ട് ഞങ്ങളെല്ലാവരും നിര്‍ത്തിയ ആ കാല ഘട്ടം രസകരമായിരുന്നു.കുറെ നല്ല കൂട്ടുകാരെ കിട്ടി എന്നതിനപ്പുറം ഞങ്ങള്‍ക്ക് പ്രേതിയെകിച്ചു പ്രയോജനം ഒന്നും ഉണ്ടായില്ല. വിഷയാനുസൃതമായ അധ്യാപനം എങ്ങനെയായിരിക്കണം എന്നത് ആ കാലഘട്ടങ്ങളില്‍ ഞങ്ങള്‍ക്ക് നഷ്ടപെട്ട ഒന്നാണ്. വിദ്യാര്‍ഥി എന്ന നിലയില്‍ എന്റെ പ്ലസ് ടു കാലഘട്ടവും ഡിപ്ലോമ കാലഘട്ടവും പരീക്ഷണ കാലഘട്ടങ്ങലയിരുന്നു ഇതേ അഭിപ്രായം തന്നെ ആയിരിക്കും ഈ കാലഘട്ടങ്ങളിലെ എന്റെ സഹപാടികള്‍ക്ക് . അച്ഛന്‍ എന്നോടൊരു പരാതിയും പറഞ്ഞില്ല...........പക്ഷെ കഴിഞ്ഞ പതിനാറു മാസത്തെ ഫീസും രേജിസ്ട്രഷന് ആവശ്യമായ തുകയും ഉണ്ടാകാന്‍ എന്റെ അച്ഛന്‍ വളരെ കഷ്ട പെട്ടിരുന്നു.....അത് എന്നെ വല്ലാതെ വിഷമിപിച്ചിരുന്നു അതിനിടെ പ്ലസ് ടുവിന് പോയ വിഷയം എഴുതിയെടുതിരുന്നു. ഞാന്‍ രണ്ടു മാസത്തോളം വീട്ടില്‍ വെറുതെ ഇരുന്നു.......
ശ്യമേട്ടന്‍ പതിവായി ഞങ്ങളുടെ വീടിനു മുന്ബിലുടെ ആണ് ജോലിക്ക് പോകാറ്........അങ്ങനെ പോകുന്ന ഒരു ദിവസം അച്ചാമ്മ (അച്ഛന്റെ അമ്മ) എന്റെ കാര്യം ശ്യമേട്ടനോട് പറഞ്ഞു. അങ്ങനെ ഞാന് ശ്യാമേട്ടന്റെ ഒപ്പം മെക് എന്ജിനീയെഴ്‌സ് ലേക്ക് (ഞാന് ആദ്യമായി ജോലികുകയരിയ കമ്പനി) ബിജുവും അവിടെയുണ്ടായിരുന്നു,അവന്‍ അവിടെ കയറിയിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. ശ്യമേട്ടന്‍ എന്റെ വലിയച്ഛന്റെ മകനാണ്. മെക് എന്ജിനീയെഴ്‌സ് ഇല്‍ ശ്യമേട്ടനും ബിജുവിനോടും മറ്റു സുഹൃത്തുക്കളോടും ഒപ്പം രണ്ടര വര്ഷം ഞാനും ബിജുവും അവിടെ നിന്ന് ഇറങ്ങുന്നതിനുമുന്പ് ശ്യമേട്ടന്‍ അവിടം വിട്ടിരുന്നു. അവിടെ നിന്നു കിട്ടിയ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് വിമലും സുരേഷും. ഞാനും വിമലും ഒന്നിച്ചായിരുന്നു ദിവസവും ജോലിക്ക് പോയ്‌കൊണ്ടിരുന്നത്. ഞങ്ങളുടെ സൂപ്പെര്‍ വയ്‌സര്‍ ആയിരുന്ന ഗോപി ചേട്ടന്‍ പാച്ചുവും കോവാലനുംഎന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. ഞാനും വിമലും രഞ്ജുവും അനീഷും ജിബിനും രമേശനും വയറിംഗ് വിഭാഗത്തിലായിരുന്നു.
രഞ്ജു ഒരു ദിവസം കമ്പനിക്ക് പുറത്തുള്ള ലൈറ്റ് ശെരിയാകുകയയിരുന്നു അപ്പോഴാണ്. ഒരാള്‍ വന്നു അവനോടു പറഞ്ഞത് ഒമാനിലേക്ക് പന്ത്രണ്ട് പേരുടെ ഒരു രിക്രുട്ട്‌മെന്റ് ഉണ്ട്. തല്പര്യമുന്‌ടെങ്ങില്‍ അടുത്ത ദിവസം രാവിലെ ചെന്നു കാണാന്‍. അവന്‍ ഇത് വന്നു എന്നോട് പറഞ്ഞു, നാളെ നമുക്ക് അയാളെ പോയി കാണാമെന്നു ഞനും പറഞ്ഞു.വിമല്‍ അവിടെ ഉണ്ടായിരുന്നില്ല കൊല്ലത്ത് സൈറ്റ് വര്‍കിനു പോയിരിക്കുകയാണ്. പിറ്റേ ദിവസം രാവിലെ ഞാനും രഞ്ജുവും ചെന്നു അയാളെ കണ്ടു. ആലുവയിലാണ് അവരുടെ ഓഫീസ് ('ട്രൈ ലിങ്ക്' എന്നാണ് ഏജന്‍സി യുടെ പേര്) ,ബയോടാടയും എക്സ്പീരിയന്‍സ് സെര്ടിഫികട്ടും അവിടെ എല്പിക്കനമെന്നും അയാള്‍ പറഞ്ഞു. ഞങ്ങള്‍ ഈ കാര്യങ്ങളെല്ലാം ഞങ്ങളുടെ കൂട്ടുകാരുമായി പങ്കുവച്ചിരുന്നു. എന്തുകൊണ്ടോ കാര്യങ്ങളെല്ലാം പെട്ടെന്ന് ശരിയായത് എന്റെയും ബിജുവിന്റെയും രണ്ജുവിന്റെയും ആയിരുന്നു. പക്ഷെ ഞാനും ബിജുവും പാസ്‌പോര്‍ട്ട് എടുത്തിരുന്നില്ല. രഞ്ഞുവാനെങ്ങില്‍ മുന്‌പേ തന്നെ പാസ്‌പോര്‍ട്ട് എടുത്തിരുന്നു. ഞങ്ങള്‍ ഉടനെ തന്നെ കമ്പനിയില്‍ വിവരങ്ങളെല്ലാം പറഞ്ഞു. സാജു ചേട്ടന് (മെക് എന്ജിനീയെഴ്‌സിന്റെ ഉടമസ്ഥനാണ്) ഞങ്ങള്‍ അവിടം വിട്ടു പോകുന്നതില്‍ തല്പര്യമുണ്ടായില്ല എങ്കിലും ഇങ്ങനെ ഒരു കാര്യമായതുകൊണ്ട് അദേഹം തടസമൊന്നും പറഞ്ഞില്ല. അങ്ങനെ ഞങ്ങളും മെക് എന്ജിനീയെഴ്‌സിനോട് വിട പറഞ്ഞു. ഒരു ദിവസം ഞാനും ബിജുവും ബയോടാടയും സെര്ടിഫികട്ട്‌സും ട്രൈ ലിങ്കിന്റെ ഓഫീസില്‍ ഏല്പിച്ചു തിരിച്ചു വരുന്ന വഴിക്ക് ശ്യമേട്ടനെ കണ്ടു. ശ്യമേട്ടനോട് കാര്യമെല്ലാം പറഞ്ഞു അങ്ങനെ ശ്യമേട്ടന്‍ ഈ സംഘത്തിലെ നാലാമനായി. ശ്യമേട്ടനും ഇതിനിടെ ഒരുദിവസം പോയി ബയോടാടയും സെര്ടിഫികട്ട്‌സും എല്ലാം ട്രൈ ലിങ്കിന്റെ ഓഫീസില്‍ ഏല്പിച്ചു.
ഇന്റെര്‍വ്യുവിന്റെ ദിവസം വന്നെത്തി എല്ലാവരും പാസ്സായി. പാസ്സ്‌പോര്ടിന് അപേക്ഷിച്ചിട് കിട്ടേണ്ട സമയം കഴിഞ്ഞു. പാസ്സ്‌പോര്ടിന് അപേക്ഷിക്കാന്‍ ചെന്ന സമയത്ത് പാസ്‌പോര്‍ട്ട് ഓഫീസിനു പുറത്തു ഉണ്ടായിരുന്ന ഒരാളുടെ ചതിയില്‍ പെട്ടു.രഘു എന്നായിരുന്നു അയാളുടെ പേര് ഞങ്ങളുടെ ഒരു പരിച്ചയകാരന്‍ കൊണ്ട് ചെന്നു പരിച്ചയപെടുതിയതാണ്. അഞ്ചു ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടും എന്നൊക്കെ അയാള്‍ പറഞ്ഞു ഞങ്ങളുടെ അവസ്ഥ അയാള്‍ മുതലെടുത്തു എന്ന് വേണം പറയാന്‍ കൊടുത്ത പൈസയും കുറച്ചു കൂടുതലായിരുന്നു.സാധാരണ നേരിട്ട് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് നു അപേക്ഷികുന്നതിലും വളരെ കൂടുതല്‍ അഞ്ചു ദിവസം കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ട് കിട്ടിയില്ല ഞങ്ങള്‍ രഘുവിനെ വിളിച്ചു. പാസ്‌പോര്‍ട്ട് ആലുവ പോലീസ് സ്‌റ്റേഷന്‍ പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ഉണ്ട്. അവിടെ ചെന്നാല്‍ മതി എന്തെങ്ങിലും പ്രശ്‌നമുണ്ടെങ്കില്‍ വിളികാനും പറഞ്ഞു. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഹസ്തന്‍ പറഞ്ഞു ഇങ്ങനെയൊരു പാസ്‌പോര്‍ട്ട് എത്തിയിട്ടിലെന്നു.വീണ്ടു രഘുവിനെ വിളിച്ചു രഘു കൈ മലര്‍ത്തി. ഇവിടുത്തെ ,അതായതു കൊച്ചി പാസ്‌പോര്‍ട്ട് ഓഫീസിലെ കാര്യങ്ങളെല്ലാം ശെരിയാക്കി അയച്ചിരുന്നു ഇനി അവിടുത്തെ (ആലുവയിലെ) അത് എനിക്കറിയില്ലെന്നു പറഞ്ഞു. ഞങ്ങള്‍ ഞങ്ങളുടെ ആ പരിച്ചയകാരനെ (രഘുവിനെ പരിചയപെടുത്തിയ) വിളിച്ചു കാര്യം പറഞ്ഞു. പുള്ളിക്ക് ചെറിയ ഒരു പരിചയമേ ഉണ്ടായിരുനുള്ള്. അപ്പൊ കാര്യങ്ങള്‍ ഏതാണ്ട് മനസിലായി..............കൊടുത്ത പൈസയുടെ കാര്യം. ...........ഗോവിന്ദാ!!
ഞങ്ങള്‍ പാസ്‌പോര്‍ട്ട് വിഭാഗത്തിലെ ആ ഉദ്യോഹസ്തനോട് കാര്യം പറഞ്ഞു. അദേഹം നിങ്ങള്‍ ഇപ്പോള്‍ പോയ്‌കോ ഞാന് അന്വേഷിക്കട്ടെ എന്ന് പറഞ്ഞു. രഘു ഞങ്ങളുടെ കയ്യില്‍ നിന്നും എമര്‍ജന്‍സി പാസ്സ്‌പോര്ട്ടിനുള്ള പൈസ വാങ്ങിയിട്ട് നോര്‍മല്‍ പാസ്സ്‌പോര്ട്ടിനുള്ള അപേക്ഷയാണ് കൊടുത്തത്. ഈയുള്ള വിവരങ്ങളെല്ലാം അദേഹത്തില്‍ നിന്ന് മനസിലായി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഹസ്തന്‍ എന്റെ വീട്ടില്‍ വന്നിരുന്നു അത് കഴിഞ്ഞു ഒരാഴ്ചകൂടി കഴിഞ്ഞപ്പോള്‍ തപാല്‍ മാര്‍ഗം പാസ്‌പോര്‍ട്ട് കിട്ടി. ബിജുവിന്റെ പാസ്‌പോര്‍ട്ട് അപ്പോഴും ശെരിയായിട്ടില്ലായിരുന്നു. അടുത്ത ദിവസം മുതല്‍ ഞാനും ബിജുവും കൂടി അവന്റെ പസ്സ്‌പോര്‍തിന്റെ അവസ്തയെകുരിച്ചന്വേഷിക്കാന്‍ കൊച്ചി ഓഫീസില്‍ പോയി ഈ വരുന്ന ആഴ്ചയില്‍ കിട്ടും എന്നായിരുന്നു മറുപടി. ഞാനും ബിജും അവര് പറഞ്ഞ ദിവസം വരെ കാത്തിരിക്കാം എന്ന് തീരുമാനിച്ചു അല്ലാതെ വേറെ വഴിയില്ലലോ? . എന്റെയും രണ്ജുവിന്റെയും ശ്യമെട്ടന്റെയും വിസയും ടിക്കെറ്റും വന്നു. ഞങ്ങള്‍ക്ക് ജൂലൈ പതിനന്ജിനു അവിടെയെത്തണം (ഒമാനില്‍) അങ്ങനെ ആ ദിവസം എത്തി വൈകുന്നെരമയപ്പോഴെക്ക് വീട്ടില്‍ നിറയെ ആളുകളായി അളിയനും മാമനും ചേച്ചിയുമെല്ലാം എനിക്ക് കൊണ്ടുപോകേണ്ട സാധനങ്ങളെല്ലാം ഉണ്ടാക്കുന്നതിന്റെയും എടുത്തു വയ്കുന്നതിന്റെയും തിരകില്ലായിരുന്നു. സമയം പതിനൊന്നു മണി കഴിഞ്ഞു.എല്ലാവരും കിടന്നു
വെളുപ്പിന് മൂന്ന് മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങണം ആറുമണിക്കാണ് ഫ്‌ലയ്റ്റ് ഞാന് അച്ഛന്റെ അടുത്തേക്ക് ചെന്നു.അച്ഛന്‍ കുറെ കാര്യങ്ങള്‍ സംസാരിച്ചു എല്ലാം നന്നയി വരും എന്ന് പറഞ്ഞനുഗ്രഹിച്ചു. എല്ലാവരും ഉറങ്ങിയ സമയം ഞാനും അച്ഛനും അമ്മയും മാത്രം അച്ഛന്റെ കണ്ണ് നനഞ്ഞിരുന്നു.......എന്നിട്ട് അറിയാത്ത പോലെ നീ പോയ് അമ്മയോട് യാത്ര പറയു എന്ന് പറഞ്ഞു. അമ്മയോട് യാത്ര പറയുക എന്നത് എല്ലാവര്ക്കും വിഷമമുള്ള കാര്യമാണല്ലോ അമ്മയുടെ അടുത്ത് ചെന്നതും അമ്മയെന്നെ കെട്ടിപിടിച്ചു കരഞ്ഞു. അതോര്‍കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുകള്‍ നിറയുന്നു. എല്ലാവരും ഉറങ്ങിയ വീട്ടില്‍ എനിക്കും അമ്മയ്ക്കും അച്ഛനും ഉറങ്ങാന്‍ കഴിഞ്ഞില്ല സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു ഓരോരുത്തരായി ഉറക്കമെഴുന്നേറ്റു വരുന്നു. ഞാന്‍ ഉടനെ തന്നെ തയാറായി. അച്ഛനും അളിയനും മാമന്മാരും കൂടിവരുന്നുണ്ട് യാത്ര അയക്കാന്‍ അച്ചാമയുടെയും അമ്മൂമ്മയുടെയും മാമന്‍മാരുടെയും ആന്റിമാരുടെയും ചിറ്റ മാരുടെയും അനുഗ്രഹം വാങ്ങി,ഇറങ്ങി ഇറങ്ങുമ്പോള്‍ ഞാന് അമ്മയെ നോക്കിയില്ല........... എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ ശ്യമേട്ടനും രഞ്ജുവും അവിടെ ഉണ്ടായിരുന്നു ശ്യാമേട്ടന്റെകൂടെ അച്ഛനും മാമന്മാരും ഉണ്ടായിരുന്നു. രഞ്ഞുവിന്റെ ബന്ധുക്കള്‍ ഞങ്ങള്‍ക്ക് അപരിചിതരയിരുന്നു.അവിടെ വച്ച് ഞങ്ങള്‍ പരസ്പരം പരിചയപെട്ടു. സമയമായി എല്ലാവരോടും യാത്രപറഞ്ഞു,ഞങ്ങള്‍ എയര്‍പോര്‍ട്ടിനു അകത്തേക്ക് പോയി. അവിടത്തെ ഫോര്മാലിടീസ് ഒക്കെ കഴിഞ്ഞു.ഇനി നേരെ ഫ്‌ലയ്ടിലേക്ക്. ഒമാന്‍ എയര്‍ ആയിരുന്നു.അത് പുറപെടാന്‍ ഒരുങ്ങി. പതിയെ ഓടി തുടങ്ങി എന്തോ ഒരു വിഷമം......മനസ്സില്‍ തോന്നി,അങ്ങനെയിരിക്കുമ്പോളാണ് ഫ്‌ലൈറ്റ് ഉയര്‍ന്നത് എന്തോ പറിച്ചെടുക്കും പോലെ ഇനി ഒമാനിലേക്ക്...........
No comments:
Post a Comment