ദേവീ നിന് ചിരിയില്‍ കുളിരോ പാലൊളിയോ?
അനുദിനമനുദിനമെന്നില്‍ നിറയും
ആരാധനാ മധുരാഗം നീ
ദേവീ നിന് ചിരിയില്‍ കുളിരോ പാലൊളിയോ?
മനസ്സിലെ തുളസീ തീര്‍ഥക്കരയില്‍
തപസ്സിരുന്നൊരെന്‍ മോഹം
നിന് ദിവ്യ നൂപുര ധ്വനിയിലുണര്‍ന്നൂ....
നിര്‍മ്മല രാഗാര്‍ദ്ര ഭാവമായ് തീര്‍ന്നു
ദേവീ നിന് ചിരിയില്‍ കുളിരോ പാലൊളിയോ?
ചിത്രവര്‍ണ്ണാങ്കിത ശ്രീകോവിലില്‍ ഞാന്‍
നിത്യസിംഹാസനം നിനക്കായ് തീര്‍ത്തു
സ്നേഹോപാസനാ മന്ത്രവുമോതി
സ്നേഹമയീ ഞാന്‍ കാത്തിരിപ്പൂ
ദേവീ നിന് ചിരിയില്‍ കുളിരോ പാലൊളിയോ?
Movie - Rajaparampara
1 comment:
സ്നേഹഞ്ഞലികള്‍ സര്
Post a Comment