Wednesday, September 14, 2011

മഹാനായ ഒട്ടകമേ.......വിട


രാവിലെ  കമ്പനിയില്‍ എത്തിയപ്പോള്‍ ബോസ്സ് പറഞ്ഞു
"ഒരു സൈറ്റ് വര്‍ക്ക്‌ ഉണ്ട്...."
അങ്ങനെ ബോസ്സിനോപ്പം പോയി തിരിച്ചെത്തിയപ്പോള്‍
സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു.
അല്‍പസമയം സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു 
സൈറ്റ് വര്‍ക്ക്‌ തന്നെയായിരുന്നു വിഷയം.
പെട്ടെന്ന് കമ്പനിയുടെ മുന്നിലൂടെ
ഒരു പിക് അപ് വാന്‍ പൊടിയും പറത്തി കൊണ്ട് പാഞ്ഞു പോയി
അതിന്റെ പിന്‍ ഭാഗത്ത്‌ ഒരു ഒട്ടകവും ഉണ്ടായിരുന്നു....
വാന്‍ കമ്പനിയുടെ അടുത്തുള്ള ഫ്ലാറ്റിനു മുന്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
ഞങ്ങള്‍ പുറത്തേക്കിറങ്ങി നോക്കിയപ്പോള്‍ ,
വാനിന്റെ പിന്‍ഭാഗത്ത്‌ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അത് (ഒട്ടകം)
"ഈശ്വരാ.... ചിലപ്പോ അറക്കാനായിരിക്കും അതിനെ.
ഞങ്ങള്‍ പരസ്പരം പറഞ്ഞ്,തിരിച്ചു കമ്പനിയിലേക്ക്  നടന്നു
ഞാനൊന്നു തിരിഞ്ഞു നോക്കി, തല പുറത്തേക്കു ഇട്ടിടുണ്ടായിരുന്നു അത്
നോക്കുന്നത് എന്നെ തന്നെയാണോ.....
അങ്ങനെ ഒരു വിഷമം ഉണ്ടായതെന്ത്യെ അറിയില്ല......
സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു 'അറക്കാന്‍ തന്നെയാ:-
വാനില്‍ വന്നവര്‍ സംസാരികുന്നതുകേട്ടു...  
മനസ്സ് അസ്വസ്ഥമായിരുന്നു .......
"ര്‍ഹെ...... ര്‍ഹെ...ര്‍ഹെ...... ര്‍ഹെ.."
അതിന്റെ  കരച്ചില്‍ ഉച്ചത്തില്‍ കേട്ടു.  
പുറത്തേക്കിറങ്ങി നോക്കിയെങ്കിലും വാന്‍ വീണ്ടും പൊടിയും പറത്തി പാഞ്ഞു പോയിരുന്നു
അതിന്റെ മുഖം മായുന്നില്ല .....എന്തവസ്തയാണ്‌ എന്റെ  ഈശ്വരാ"


അദ്ദേഹത്തെ വിശേഷിപ്പിക്കുക എന്നത് പലപ്പോഴും എങ്ങനെയാണെന്ന് അറിയില്ലഅതിനും അപ്പുറത്ത് നില്‍കുന്ന നമ്മുടെയെല്ലാം
പ്രിയ എഴുത്തുകാരനായ ബഷീറിന്റെ
മരണശേഷം പുറത്തു വന്ന പുസ്തകത്തില്‍ (യാ ഇലാഹി)
അദ്ദേഹം ഒട്ടകത്തെ കുറിച്ച് കേട്ടതും വായിച്ചു അറിഞ്ഞതുമായ  കാര്യങ്ങള്‍
പങ്കു വച്ചിട്ടുണ്ട് കൂട്ടുകാര്‍ക്കായി  ചേര്‍ക്കട്ടെ 

"സൌന്ദര്യം ഇല്ല ,അല്ലാഹുവിന്റെ നൂറുപേരുകള്‍ അറിയാവുന്ന ജീവി
അതിന്റെ വെളുത്ത വീതികൂടിയ അസ്ഥികളില്‍ ആണല്ലോ ഖുര്‍ ആന്‍
ആദ്യ കാലങ്ങളില്‍ എഴുതപെട്ടത്‌.
അതിന്റെ രോമവും പാലും ഇറച്ചിയും എല്ലാം ഉപയോഗിക്കും
യാത്രചെയനും ചുമടെടുപ്പിക്കാനും ഉപയോഗിക്കും.
അറക്കാന്‍ കയ്യും കാലും പിടിക്കേണ്ട വെറുതെ നിന്നു തരും......
ഫിലോസഫി എയ്ചിക വിഷയമായി എടുത്തു പഠിച്ച പോലെയാണ്
മൂപ്പരുടെ ഭാവം. കോപവും അനുസരണയും ശ്രിംഗാരവും    ഉണ്ട്
മരുഭുമിയിലൂടെ യാത്രചെയുമ്പോള്‍ ഒട്ടകങ്ങള്‍ സന്തോഷത്തോടെയും ഉത്സാഹതോടെയും നടക്കാന്‍ കാട്ടറബികള്‍ പാടിയ
ശ്രിംഗാര ഗാനങ്ങളാണ് "ഗസലുകള്‍ "

പ്രിയ എഴുത്തുകാരന് സ്നേഹഞ്ഞലികള്‍ അര്‍പ്പിക്കുന്നു
ഈ പുസ്തകം (യാ ഇലാഹി) വായിക്കാന്‍ കഴിഞ്ഞതുകൊണ്ടായിരിക്കാം
ഇവയെക്കുറിച്ച് ഇത്രയും അറിയാന്‍ കഴിഞ്ഞതും
പലപ്പോഴും ഇവയെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊ എന്റെ കാഴ്ച്ചയില്‍
ആ ശ്രേഷ്ട്ടനായ ജീവി വേറിട്ടു നില്കുന്നു
അതിപ്പോള്‍ (വാനില്‍ കണ്ട ഒട്ടകം ) ഈ ഭൂമിയില്‍ ഉണ്ടോ ഇല്ലയോ എന്നറിയില്ല
ആ കരച്ചില്‍ കേള്‍കുന്നുണ്ടോ..... "ര്‍ഹെ...... ര്‍ഹെ...ര്‍ഹെ...... ര്‍ഹെ.."
മഹാനായ ഒട്ടകമേ.......വിട 

2 comments:

Insight (അകം) said...

പ്രിയ എഴുത്തുകാരന് സ്നേഹഞ്ഞലികള്‍ അര്‍പ്പിക്കുന്നു
അദ്ദേഹത്തിന്റെ പല കുറിപ്പുകള്‍ ചേര്‍ത്തു പുസ്തക രൂപേണ ഞങ്ങളിലെകെതിച്ച പ്രസാധകരായ ഡി സി ബൂക്സിനോടുള്ള നന്ദിയും സ്നേഹവും പ്രകടിപിക്കട്ടെ

സീത* said...

മഹാനായ ആ എഴുത്തുകാരന്റെ സ്മരണയ്ക്ക് മുന്നിൽ...സ്നേഹാഞ്ജലിയോടെ