ദൂരേ നിന്ന് ഓടി വന്ന പട്ടിയെ ശ്രെദ്ധിച്ചപ്പോൾ റോഡിലെ കുളത്തിൽ നിന്നും
അതു വെള്ളം കുടിക്കുന്നതായി കണ്ടു. എലിയും പൂച്ചയും ഉഭയ ജീവിയുടെ
പട്ടികയിൽ ഉൾപ്പെട്ടു എന്ന സന്തോഷവാർത്തയും മഞ്ഞ പത്രത്തിൽ നിന്ന്
വായിച്ചു. സിനിമ തിയറ്ററിനു മുന്നിലെ പാലഭിഷേകം കണ്ട ചിലർ പശുവിന്റെ
കൊമ്പുകൾക്കിടയിലെ റേഡിയോ ആക്ടിവിറ്റിയെ പറ്റി പഠനം നടത്തി പട്ടിണി
പാവങ്ങളുടെ വിശപ്പകറ്റി. നിലനിൽപ്പിനെ ഭയന്ന ചിലരാകട്ടെ വളച്ചൊടിച്ച
വാക്കുകൾ കൊണ്ട് ക്ഷേത്രമുണ്ടാക്കി തള്ളി പറഞ്ഞവരെ ലൈവ് വീഡിയോകളിൽ
മണിയടിച്ചു വാഴ്ത്തി പാടി. നടു കഷ്ണം നഷ്ടപ്പെട്ട ചേരകൾ ബലിയാടുകളായി.
മനുഷ്യത്വം കാണിച്ചവർ ദേശവിരുദ്ധരായി മനുഷ്യത്വം എന്ന ചവറ്റുകൂനക്ക്
മുകളിലെ എൻഡോസൾഫാൻ മരത്തിനു ചുറ്റും ആ അമ്മമാരോടും മക്കളോടും ഒപ്പം
നിസ്സഹായരായി നിന്നു.
No comments:
Post a Comment