Thursday, March 3, 2016

" നിദ്ര " (Lethargy)


" നിദ്ര അതൊരു തുരുത്ത് ആയിരുന്നു, 
  തുഴഞ്ഞെത്താൻ ഇനിയും സമയമെടുക്കുന്ന ഒരു തുരുത്ത്..
  മഞ്ഞുമുടിയ വൃക്ഷത്തലപ്പുകളുടെ നിഴലുകളാൽ ഇരുണ്ട അന്ധമായ ഇരുട്ടിലൂടെയാണ്   യാത്ര അങ്ങ് ദൂരെ കേൾക്കുന്ന മൃദു സ്വരം ആവാം ഒരു പക്ഷേ ലക്ഷ്യം.
  ആ മൃദു സ്വരം നിശയുടെയോ പുലരിയുടെയോ 
  അതോ പണ്ട് കൈതോല പായയിൽ അമ്മൂമ്മയുടെ മടിയിൽ ആകാശവാണിയിലെ        
  പേടിപ്പിക്കുന്ന ശബദ രേഖകൾ ശ്രേദിക്കുമ്പോൾ എന്നും മരണത്തിന്റെ മണം   
  ഒര്മിപ്പിക്കാറുള്ള ആ ചാണകം മെഴുകിയ വീടിൻറെ തെക്ക് ദിക്കിലിരുന്നു വിളിച്ച 
  കുയിലെന്നു ഞാൻ വിചാരിച്ച കൊക്കിറിയാൻ പക്ഷികളുടെ.....ക്ഷണമാണോ അറിയില്ല 
  കാരണം ഇവിടെല്ലാം ഇരുട്ടാണ്‌.....
  കട്ട പിടിച്ച ഇരുട്ട്........"



സ്നേഹപൂർവ്വം 


സുജീഷ്

" ഗുൽമോഹർ ഒരോർമ്മ "


വാക പൂക്കളെ ഇഷ്ടമായിരുന്നു അഗ്നി ജ്വലിക്കുന്ന ഗുൽമോഹർ 
ബാല്യകാല ഓർമകളിലെ ഈ പൂവിതളുകളിൽ ഒരു പുളി രസം ഉണ്ട്.
വിരഹം സമ്മാനിച്ച്‌ നടന്നു നീങ്ങിയപ്പോഴും
മണ്ണിൽ വീണു ചതഞ്ഞു അരഞ്ഞതും ഈ പൂക്കൾ ആയിരുന്നു 
ഒഴിഞ്ഞ പള്ളി കൂട വരാന്തയിലൂടെ കുറെ വർഷങ്ങൾക്കു ശേഷമാണ് ഒന്ന് നടക്കാനായത് ഓരോ സന്ധ്യ മായുമ്പോഴും അവ ഈ വാക പൂക്കളുമായി മാത്രമാണ് മടങ്ങാറ്. 
ഒരേ നിറമായിരുന്നു അവയ്ക്ക് ചായം തേയ്ച്ച ക്യാൻവാസിലെ ഒരു പെയിന്റിംഗ് പോലെ. ..ഇന്നെന്തേ വെയിൽ പെയ്യുമ്പോ മണ്ണിൽ പുതുമഴയുടെ മണം.
കാഴ്ചകൾ വിചിത്രമാണ് യാത്ര അനിവാര്യവും.



സ്നേഹപൂർവ്വം 

സുജീഷ്

" മം "




"മൗനത്തിന്റെ തോട് പൊട്ടിച്ചു മൊഴികൾ 
കിളികളായ് പറന്നകന്നു........"



സ്നേഹപൂർവ്വം 

സുജീഷ്

Thursday, November 5, 2015

മണം

നടപാതകൾ എന്നുമേ കല്ലിലും മുള്ളില്ലും 
യാത്ര പതിവുപോൽ ഇരുട്ടില്ലും നീളവേ  
കാറ്റിന്റെ മർമ്മരം ഇലകളിൽ ചാഞ്ഞതും 
ഒരു തേങ്ങൽ എങ്ങോ പാട്ടായി വന്നതും 
ഒറ്റയ്ക്ക് യാത്ര അനിവര്യമെന്നതൊ 
പാതിരാ കാറ്റിന്റെ മണം ഇന്ന് അറിഞ്ഞതോ .

അടിവച്ചു മെല്ലെ ചലിക്കുവാൻ ആഞ്ഞതും 
താരവും തിങ്കളും  എങ്ങോ മറഞ്ഞതും 
ദേഹം വിറപ്പിച്ച മെല്ലെ തണുപ്പിച്ച 
മഴയോട് ചേർന്നിന്നു കാറ്റായി വന്നതും 
എന്നും കൊതിപ്പിച്ച എന്നേ കൊതിപ്പിച്ച 
മണം ഇന്നറിയുന്നു പുതു മഴയുടെ മണം 

രാവായിരുന്നിന്ന് പകലിലും  ഏറെയും 
എല്ലാം മൂടുന്ന കൂരിരുൾ രാവ് 
അറിയാതെ കാണാതെ മൊട്ടിട്ട മുല്ലയ്ക്കോ 
മഴ പെയ്തു കുളിര്തോരാ മണ്ണിനോ അറിയില്ല 
കണ്ടറിഞ്ഞപ്പോഴും  തൊട്ടറിഞ്ഞപ്പോഴും 
മുല്ലയ്ക്ക് പൂമണം മണ്ണിനോ നറു മണം 

ചരുവിലായ് തേങ്ങലിൽ കാതു കൂർപ്പിക്കവേ 
കുന്നിൻ ചുവട്ടില്ലെ കാറ്റിനും ബലി മണം 
തുടരുന്നു വീണ്ടുമാ ഉരുകുന്ന ബലി മണം 
അഗ്നിയിൽ ഉരുകിയ മാംസമാം കരിമണം 
ഉമ്മറ കോണിലായ് ചാഞ്ഞിന്നു വീഴവേ 
പിന്നെയും മണം ബലി മണം കരി മണം 

ചലിക്കുന്നതിപ്പോഴീ പാദങ്ങൾ മാത്രമോ 
ഉടലിന്നു ശയ്യയിൽ മുഴുകുവാണെന്നതോ 
അറിയുന്നു തോന്നലാം മണം മനസ്സിന്റെ  
മനസ്സിന്റെ തോന്നലാം മണം എന്നറിയുന്നു 
മെത്തയിൽ ശയ്യയിൽ വിയർപ്പിനാൽ ചെറു മണം 
അസ്വസ്ഥമാക്കുന്നു  അത്തറിൻ നീർ മണം

അറിയില്ലയെങ്കിലും ഉണരുവാനായിന്ന് 

പതിയെ മടങ്ങുമ്പോൾ തനുവിലും മണം.


സ്നേഹപൂർവ്വം 
സുജീഷ്



Sunday, December 16, 2012


"ഒരു വൈകുന്നേരം ഒന്നും പറയാതെയാണ് അവള്‍ തന്‍റെ കൊലുസ്സുകളും കിലുക്കി വന്നത് എന്നിലെ വിരസമായ വേനലിന് വിട നല്‍കി കൊണ്ട്.......... 
മഴ അവള്‍ പെയ്തിറങ്ങി.........


മഴ ....

"പറയാതെ വന്നെന്‍റെ 
വിരസമാം വേനലില്‍ 
തണുവിരല്‍ ചെമ്മേ നീ നീട്ടിയപ്പോള്‍ 
ആ വിരലില്‍ തലോടുവാന്‍ 
നിന്നില്‍ നനയുവാന്‍ 
കാത്തിരുന്നു മഴേ നീ വരും നാള്‍.... 

നിന്‍റെ വരവിനാല്‍ പൂത്തൊരാ-
പൂക്കളും മണ്ണിന്‍റെ 
ഗന്ധവും എന്നില്‍ നിറഞ്ഞുന്നിന്നു 
നിന്‍റെ കൊലുസ്സിന്റെ താളവും 
തണു വിരല്‍ കൈകളും 
ഏകുമോ ഞാന്‍ കൊതിചീടുമെങ്കില്‍