Monday, March 13, 2017
Saturday, March 11, 2017
ആത്മഗതം (Monologue)
താടിയും മുടിയും വളർന്നു പോയിരിക്കുന്നു
ഒരു രണ്ടു വർഷം എങ്കിലും ആയി കാണും
സ്വന്തം മുഖം തന്നെ ഒന്ന് കണ്ടിട്ട്
വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ട് ശിരസ്സിൽ
ഒന്ന് കുടഞ്ഞു കളയാൻ തോന്നുന്നുണ്ടിപ്പോ
പല്ലിയും പഴുതാരയും മുതൽ എല്ലാം ഉണ്ടായിരുന്നു
എന്നാൽ കൂടുതൽ ഭാരമേറിയവ പരിഹാസങ്ങളും
പരാതികളും കണക്കുകളും ആയിരുന്നു
കുഴിവെട്ടി മൂടിയിട്ടും കത്തിച്ചിട്ടും
അവയുടെ രൂപമോ ഭാരമോ കുറഞ്ഞില്ല
അപ്പോഴാണ് തിരിച്ചറിഞ്ഞത്......
മുറിച്ചു മാറ്റപ്പെട്ട മുടിമുകുളങ്ങൾ കിളിർത്തിരുന്നു,
മഷിത്തണ്ടുപോലെ ആർദ്രമായി......
"ഞാൻ അരൂപിയായി മാറിയിരുന്നു...." (Amorphous)
"ഒടുവിൽ ഞാൻ വെറും ചാരമാകും
ഒരു മൺ വെട്ടി കൊണ്ട് നീക്കം ചെയ്യപ്പെടുകയോ
വലിച്ചെറിയപ്പെടുകയോ ചെയ്യും.....
ചിലപ്പോ കുറച്ചു പൊടിപടലങ്ങൾക്കൊപ്പം
കാട്ടിലൂടെ ദിക്കറിയാതെ സഞ്ചരിക്കും.....
എങ്കിലും മഴേ , എൻറെ പ്രിയേ
നീയൊന്നുമാത്രം എന്നെ പിടിച്ചു നിർത്തുന്നു
എന്നിലവശേഷിക്കുന്ന പ്രണയം തിരിച്ചറിഞ്ഞ പോലെ....
അപ്പോഴേക്കും ഉടലു നഷ്ടപ്പെട്ട്
ഞാൻ അരൂപിയായി മാറിയിരുന്നു...."
Friday, March 10, 2017
Thursday, March 3, 2016
" നിദ്ര " (Lethargy)
" നിദ്ര അതൊരു തുരുത്ത് ആയിരുന്നു,
തുഴഞ്ഞെത്താൻ ഇനിയും സമയമെടുക്കുന്ന ഒരു തുരുത്ത്..
മഞ്ഞുമുടിയ വൃക്ഷത്തലപ്പുകളുടെ നിഴലുകളാൽ ഇരുണ്ട അന്ധമായ ഇരുട്ടിലൂടെയാണ് യാത്ര അങ്ങ് ദൂരെ കേൾക്കുന്ന മൃദു സ്വരം ആവാം ഒരു പക്ഷേ ലക്ഷ്യം.
ആ മൃദു സ്വരം നിശയുടെയോ പുലരിയുടെയോ
അതോ പണ്ട് കൈതോല പായയിൽ അമ്മൂമ്മയുടെ മടിയിൽ ആകാശവാണിയിലെ
പേടിപ്പിക്കുന്ന ശബദ രേഖകൾ ശ്രേദിക്കുമ്പോൾ എന്നും മരണത്തിന്റെ മണം
ഒര്മിപ്പിക്കാറുള്ള ആ ചാണകം മെഴുകിയ വീടിൻറെ തെക്ക് ദിക്കിലിരുന്നു വിളിച്ച
കുയിലെന്നു ഞാൻ വിചാരിച്ച കൊക്കിറിയാൻ പക്ഷികളുടെ.....ക്ഷണമാണോ അറിയില്ല
കാരണം ഇവിടെല്ലാം ഇരുട്ടാണ്.....
കട്ട പിടിച്ച ഇരുട്ട്........"
സ്നേഹപൂർവ്വം
സുജീഷ്
" ഗുൽമോഹർ ഒരോർമ്മ "
വാക പൂക്കളെ ഇഷ്ടമായിരുന്നു അഗ്നി ജ്വലിക്കുന്ന ഗുൽമോഹർ
ബാല്യകാല ഓർമകളിലെ ഈ പൂവിതളുകളിൽ ഒരു പുളി രസം ഉണ്ട്.
വിരഹം സമ്മാനിച്ച് നടന്നു നീങ്ങിയപ്പോഴും
മണ്ണിൽ വീണു ചതഞ്ഞു അരഞ്ഞതും ഈ പൂക്കൾ ആയിരുന്നു
ഒഴിഞ്ഞ പള്ളി കൂട വരാന്തയിലൂടെ കുറെ വർഷങ്ങൾക്കു ശേഷമാണ് ഒന്ന് നടക്കാനായത് ഓരോ സന്ധ്യ മായുമ്പോഴും അവ ഈ വാക പൂക്കളുമായി മാത്രമാണ് മടങ്ങാറ്.
ഒരേ നിറമായിരുന്നു അവയ്ക്ക് ചായം തേയ്ച്ച ക്യാൻവാസിലെ ഒരു പെയിന്റിംഗ് പോലെ. ..ഇന്നെന്തേ വെയിൽ പെയ്യുമ്പോ മണ്ണിൽ പുതുമഴയുടെ മണം.
കാഴ്ചകൾ വിചിത്രമാണ് യാത്ര അനിവാര്യവും.
സ്നേഹപൂർവ്വം
സുജീഷ്
Subscribe to:
Posts (Atom)






