Saturday, June 11, 2011

ഈ തോന്നല്‍ എന്റേത് മാത്രമായിരുനെന്കിലോ ?



കണ്ണ് തുറന്നു നോക്കിയപ്പോള്‍ ചുറ്റും ആളുകള്‍ കൂടിയിരുന്നു.....ആശുപത്രിയില്‍ ആണ്  
അമ്മയാണെങ്കില്‍ അടുത്തുനിന്നു കരയുന്നു........എനിക്കൊന്നൂല്ല അമ്മെ
അമ്മ എന്തിനാ കരയണേ?.......ഞാന്‍ ചോദിച്ചു. 
കഴുതനക്കാന്‍ ചെറിയ പ്രയാസം ഉണ്ട്,താടിയെല്ലിനു സമീപത്തായി ഒരു മുറിവിണ്ട്
അതുകൊണ്ട് മരുന്ന് വച്ചു കെട്ടിയപ്പോള്‍ തലയിലും താടിയിലുമായി ചുറ്റി കെട്ടേണ്ടി വന്നു.
സാധാരണ ഇങ്ങനെയൊരു കെട്ടു മനുഷ്യ ശരീരത്തില്‍ കാണുക മരണത്തിനു ശേഷമായിരിക്കും.
ഡോക്ടര്‍ വന്നു പരിശോധിച്ചിട്ട് പോയി........
കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും പോയി........അമ്മയടുതുണ്ട്.....
കഴിഞ്ഞ സംഭവങ്ങളെല്ലാം ഓര്‍മയില്‍ തെളിഞ്ഞു വന്നു......
ബൈകില്‍ നിന്നും തെറിച്ചു വീണു........എഴുന്നേറ്റു ഒന്ന് രണ്ട് അടി വച്ചു വീണ്ടും
വീണത്‌ ഓര്‍കുന്നു.......കുറച്ചു വെള്ളം കുടിച്ചെങ്കിലും അത് കഴുത്തിലൂടെ ഒഴുകി വരുന്നതറിഞ്ഞു 
അധികം മോശമല്ലാത്തൊരു മുറിവായിരുന്നു അത്.......മരവിപ്പില്‍ ഒന്നും അറിഞ്ഞില്ല 
വണ്ടി വിളിച്ചു ആശുപത്രിയില്‍ എത്തി കൂട്ടുകാര്‍ ഉണ്ടായിരുന്നു കൂടെ........

പെട്ടെന്ന് ഹെഡ് നേഴ്സ് വന്നു പറഞ്ഞു ഒരു ഓപ്പറേഷന്‍ ആവശ്യമാണ്
രക്ഷിതകളുടെ സമ്മതം വേണം.......അച്ഛനും അമ്മയും നെഴ്സിനോപ്പം അത്യാഹിത വിഭാഗത്തിന് പുറത്തേക്കു 
പോയി,എന്തോ ഭാഗ്യം കൊണ്ട് രക്ഷ്പെട്ടതാണ് അത്രേ..... മൂര്‍ച്ചയുള്ള എന്തോ ഒരു വസ്തുകൊണ്ടാണ് മുറിവ് ഉണ്ടായിരിക്കുന്നത് ഞരമ്പില്‍ ഒന്നും കൊള്ളതിരുന്നത് ദൈവാധീനം കൊണ്ടാണെന്ന് നേഴ്സ് അമ്മയോട് പറയുന്നുണ്ടായിരുന്നു........ഇത് കേള്കുന്നുന്ടെങ്കിലും പ്രത്യേകിച്ചൊന്നും തോന്നിയില്ല....... 
അറ്റെന്ടെര്‍ ഒരു വീല്‍ ചെയര്‍ കൊണ്ട് വന്നു,അതിലിരുത്തി നേരെ ഓപറേഷന്‍ തീയെട്ടരിലേക്ക് കൊണ്ട് പോയി 
ഡോക്ടറും കൂടെ ഒന്ന് രണ്ട് നേഴ്സുമാരും ഉണ്ടായിരുന്നു,തുന്നല്‍ ആയിരുന്നു പ്രധാനമായും 
ചെയാനുണ്ടായിരുന്നത്.തുന്നുമ്പോള്‍ ഉണ്ടാകുന്ന സുഖം എത്രതോളമുന്ടെന്നു അറിയാന്‍ കഴിഞ്ഞു....
വായ്കകതും തുന്നലുണ്ടായിരുന്നു.........അന്നൊരു ദിവസം ICU (ഇന്റെന്‍സിവ് കെയര്‍ യുണിറ്റ് ) വില്‍.
രാവിലെ വാര്‍ഡിലേക്ക് കൊണ്ട് വന്നു....
ഒരു അമമാമ,ഒരു അപ്പൂപ്പന്‍ ,ഒരു നാലു വയസ്സ് പ്രായം വരുന്ന മോള്,പിന്നെ ഒരു ചേട്ടനും......ഇപ്പൊ ഞാനും 
ഞങ്ങളായിരുന്നു ആ വാര്‍ഡിലെ അംഗങ്ങള്‍.....
സമയം വൈകിട്ട് ഏഴുമണി കഴിഞ്ഞു,എന്തോ നല്ല ക്ഷീണം തോന്നുന്നു........കിടന്നു........
അമ്മ അവിടുള്ള അമ്മാമ്മയുമായും മോളുമായും സംസാരികുന്നുണ്ടായിരുന്നു.
ഉറങ്ങിയതെപ്പോഴെന്നറിയില്ല........നേരം വെളുത്തു വായിലാണെങ്കില്‍ മരുന്നിന്റെ ഒരു വല്ലാത്ത രുചി
ഇനി കുറച്ചു നാളത്തേക്ക് ബ്രഷ് ചെയ്യാന്‍ കഴിയില്ല,അതുകൊണ്ട് ഒരു പ്രത്യേക ദ്രാവകം തന്നിരുന്നു 
പേര് മറന്നു പോയി.അതുപയോഗിച്ചു വായ്‌ കഴുകാം,എങ്കിലും ഒരു അതൃപ്തി ഉണ്ടായിരുന്നു.
നാവാണെങ്കില്‍ വായ്ക്ക് അകത്തെ തുന്നലില്‍ വന്നു സ്പര്‍ശിക്കാനുള്ള ഒരു പ്രവണത കാണിക്കുന്നുണ്ടായിരുന്നു
മനപൂര്‍വം മാറ്റിയാലും അതുവീണ്ടും ഇത് തുടര്‍ന്നുകൊണ്ടിരുന്നു.......

പെട്ടെന്ന് രണ്ടുമൂന്ന് നേഴ്സുമാര്‍ അകത്തേക്ക് വന്നു എല്ലാവരോടും ബെഡില്‍ നിന്നു എഴുന്നേല്‍ക്കാന്‍ അഭ്യര്‍ഥിച്ചു.
ബെഡ് കുടഞ്ഞു വിരികുക എന്നതായിരുന്നു അവരുടെ ഉദ്ദേശം,
അവരുടെ ജോലികഴിഞ്ഞ് അവര്‍ പോയി.ബ്രേക്ഫാസ്റ്റ് വന്നു കഴിക്കാന്‍ ചില അസ്വസ്ഥതകള്‍ കാണിച്ചു
എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അത് പ്രശ്നമല്ലതായി.
ഉറക്കം ശല്യപെടുത്തുന്ന സൂചികള്‍ രാത്രിയില്‍ ഒരു മൂന്ന് തവണയെങ്കിലും വന്നിരുന്നു....
ഒരു ദിവസം രാവിലെ ഒരു നേഴ്സ് വന്നു പറഞ്ഞു ഡോക്ടര്‍ പരിശോടിക്കാനായി വരുന്നുണ്ട് എല്ലാവരും തയ്യാര്‍ ആയിക്കോ!!
കുറച്ചു നേരം കഴിഞ്ഞപ്പോ നേഴ്സിന്റെ കുപ്പായം അണിഞ്ഞു അവള്‍ വന്നു.
ഞാന്‍ അങ്ങനെ പറയട്ടെ...........

എന്റെ അടുത്തുണ്ടായിരുന്ന നിമിഷങ്ങള്‍ ഞാനോര്തെടുക്കട്ടെ......
എന്തോ ഒരു കൌതുകം ആദ്യം കണ്ടപ്പോള്‍ തന്നെ തോന്നി......
എല്ലാവരുടെയും പ്രെഷര്‍ ചെക്ക് ചെയുക എന്നതായിരുന്നു അവളുടെ ജോലി...
അവസാനത്തെ ഊഴം എന്റെതയിരുന്നു.....ഡോക്ടര്‍ വരാന്‍ വൈകി.
അത് കുറച്ചു സമയമെങ്കിലും അവളുമായുള്ള ഒരു സംഭാഷണത്തിന് കാരണമായി...
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പരിച്ചയപെടുന്ന സമയത്താണ് ആള്‍ പറഞ്ഞത്.
എന്നെ കണ്ടിട്ടുണ്ടെന്ന്.....
എങ്ങനെ ?.....സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ താങ്കളുടെ ജൂനിയര്‍ ആയിരുന്നു.
ആഹാ...!! അത് കൊള്ളാമല്ലോ....
ആ സംഭാഷണം പിന്നെയും നീണ്ടു... അമ്മയെ വിളിച്ചു പരിചയ പെടുത്തി 
പേര് ഒന്നരിയനമെന്നുണ്ടായിരുന്നു.....പക്ഷെ അവള്‍ പറഞ്ഞില്ല 
സമയമായിട്ടില്ലത്രേ... ഡോക്ടര്‍ വന്നു പരിശോധിച്ച് എങ്കിലും എന്റെ മനസ്സ് അവിടൊന്നും ആയിരുന്ന്നില്ല 
അത് റെക്കോര്‍ഡ്‌ ചെയ്തു വച്ച ആ സംഭാഷണം വീണ്ടും വീണ്ടും പ്ലേ ചെയ്തുകൊണ്ടിരുന്നു....
ഇത്രപെട്ടെന്നിതെന്തു സംഭവിച്ചു?......ഇത്രപെട്ടെന്നു സംഭവികുമോ?...അതോ ഒരു കൌതുകം മാത്രമായിരുന്നോ ? 
ആ അറിയില്ല....
സാധാരണ രാവിലെ എഴുനേല്‍ക്കാന്‍ വൈകുന്ന ഞാന് അടുത്ത ദിവസം മുതല്‍......
ബെഡില്‍ നിന്നെഴുന്നേറ്റു ജനലിലൂടെ അവളുടെ വരവും കാത്തു  നിന്നു.........
ദിവസം തള്ളി  നീക്കാന്‍  ബുദ്ധിമുട്ടിയിരുന്ന എന്റെ ദിവസങ്ങള്‍ നിമിഷങ്ങള്‍ പോലെയായി.....
സൂചി പ്രയോഗത്തിനും മരുന്നിനും വരുന്ന നേഴ്സുമാര്‍ അവളായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു....
പല രോഗികള്‍ക്കും ഡ്രിപ്പ് ഇട്ടിരുന്ന നീഡില്‍ ഹോള്‍ടെര്‍ മാറ്റി കുത്തുക ഉണ്ടായി.....
അത് അങ്ങനെയുണ്ടാവും അല്ലെങ്കില്‍ കൃത്യമായി ശരിരത്തിലേക്ക് പ്രവേശികില്ല.
കൂടാതെ കയ്യുടെ  ആ ഭാഗത്ത്‌ നല്ല വേദനയും ഉണ്ടാവും......എന്നോട് ചോദിച്ചപ്പോള്‍ 
വേദനയില്ലെന്നു  ഞാന്‍ പറഞ്ഞു,എന്നാല്‍, ആ വാര്‍ഡിന്റെ ചുമതലയുള്ള നേഴ്സ് വന്നിട്ട് 
ഇന്ചെക്റ്റ് ചെയ്തപ്പോള്‍ കൃത്യമായി ഞരമ്പിലേക്ക് പ്രവേശികാതെ ..... പുറത്തേക്കു ഒഴുകികൊണ്ടിരുന്നു
നല്ല വേദനയുണ്ടായിരികുമല്ലോ? ആ നേഴ്സ് ചോദിച്ചു....ആ ഒരു കുഞ്ഞു വേദനയുണ്ട് എന്ന് ഞാനും പറഞ്ഞു
വേദന എന്റെ കൂടെ പിറപ്പായിരുന്നു അതുകൊണ്ട് തന്നെ ഒരുമാതിരി വേദനയൊന്നും പ്രശ്നമുണ്ടാക്കാറില്ല.
പിന്നെ അവളുടെ ഓര്‍മ്മകള്‍ അതൊന്നും ശ്രെദിക്കാതിരിക്കാന്‍ കാരണമായെന്ന് തോന്നുന്നു.
മനസ്സ് നിറയെ കുറെ പ്രണയ ഗാനങ്ങളായിരുന്നു ......
പകല്‍ സ്വപ്നങ്ങളിലെല്ലാം അവളായിരുന്നു......
സൌന്ദര്യം അവളെ കനിഞ്ഞനുഗ്രഹിചിട്ടിലെങ്കിലും എന്റെ കണ്ണില്‍ അവള്‍ സുന്ദരിയായിരുന്നു
കൊച്ചു ഒരിക്കെ ചോദിച്ചു ......ചേട്ടാ വിളര്‍ച്ച തോന്നുന്ന ആളാണോ ?
പക്ഷെ അമ്മക്ക് ഇഷ്ടമായിരുന്നു.........ഡോക്ടര്‍ വന്നു പറഞ്ഞു ഇയാള്‍ക്ക് നാളെ പോകാം 
എന്ന്.അതെ വന്നിട്ട് പതിനാലു ദിവസം കഴിഞ്ഞു.പക്ഷെ പെട്ടെന്നെന്തോ ഒരു വിഷമം
അത് പോയ്കഴിഞ്ഞാല്‍ അവളെ എങ്ങനെ കാണും എന്നതായിരുന്നു.
അവള്‍ വാര്‍ഡിലേക്ക് വന്നു കുറച്ചു നേരം സംസാരിച്ചു....
ഞാന്‍ നാളെ പോകും,പിന്നെ ഇയാളെ എങ്ങനാ കാണുക ? എന്ന് ഞാന്‍ ചോദിച്ചു 
അപ്പോഴേക്കും മറ്റൊരു നെഴ്സുവന്നിട്ടു അവളെ വിളിച്ചിട്ട് പോയി......
പിറ്റേ ദിവസം രാവിലെ ഡിസ്ചാര്‍ജിംഗ് ഫോര്മാലിടീസ് ഒക്കെ കഴിഞ്ഞു.
ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു.....പഷേ അവളെ മാത്രം കണ്ടില്ല..
ഞാന്‍ സ്റെപ്പിറങ്ങി താഴെ എത്തിയപ്പോള്‍ കണ്ടു.....ഞാന്‍ പോവാ...
പോയിട്ട് വരാം എന്ന് പറയാന്‍ കഴിയില്ലലോ......അവളും ചിരിച്ചു,
ഇയാള് പേര് പറഞ്ഞില്ല.....എന്ന് ഞാന്‍ പറഞ്ഞു.അതിവിടുത്തെ ഒരു മര്യാദയാണ് 
എന്ന് പറഞ്ഞു അവള്‍ യാത്ര തന്നു....
എന്ന പിന്നെ ശരി.......ഞാനും അമ്മയും ഒരു ഓട്ടോ പിടിച്ചു വീട്ടിലെത്തി.
പിന്നെയും അവളെ കാണാന്‍ ശ്രെമങ്ങള്‍ നടത്തിയിരുന്നു അവള്‍ ഹോസ്പിടല്‍ വിട്ടിരുന്നു
സ്കൂളിനടുതയിരുന്നു വീട് എന്നവള്‍ പറഞ്ഞിരുന്നു അതുകൊണ്ട് അങ്ങനെയൊരു അന്വേഷണം നടത്തി 
പക്ഷെ അവര്‍ സ്ഥലം മാറി പോയിരുന്നു.........ഒരു ചെറിയ വിങ്ങല്‍...
അവള്‍ എന്തുകൊണ്ട് പോയെന്നോ എവിടേക്ക് പോയെന്നോ അറിഞ്ഞില്ല,അന്വേഷിച്ചില്ല..
സാഹചര്യങ്ങളെ പഴിച്ചു .......ഇന്നാണെങ്കില്‍ ഒരു പക്ഷെ.....
പക്ഷെ അവിടെയും ഒരു ചോദ്യം ബാക്കി..........  
ഈ തോന്നല്‍ എന്റേത് മാത്രമായിരുനെന്കിലോ ? 

ആല്‍കെമിസ്റ്റ് വായിച്ചതിനു ശേഷം അതിലെ സാന്റിയഗോവിനെ ഇഷ്ടപെടുകയും. 
പലപ്പോഴും അത് നമ്മള്‍ തന്നെയാണല്ലോ എന്നതോന്നല്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് 
ഒരുപാട് പേര്‍ക്ക് തോന്നിയിട്ടുണ്ടാവാം......
തന്നില്‍ കൌതുകമുണ്ടാക്കുകയും കഥകളെ ഇഷ്ടപെടുകയും ചെയ്ത ആടിന്റെ  രോമ വിലപനകാരന്റെ
മകളോട് വെളിപെടുതാത്ത  തന്റെ  ഇഷ്ടത്തില്‍ നിന്നും തന്റെ ലക്‌ഷ്യം തേടിയുള്ള യാത്രയില്‍ ആണല്ലോ  
ഒട്ടും പ്രതീക്ഷികാതെ ഫാത്തിമയെ കണ്ടുമുട്ടുന്നത്.......  
അവള്‍ അവന്റെ ലക്ഷ്യപ്രപ്തിക്ക് പ്രോത്സാഹനമവുകയും ചെയുന്നു.....
സാന്റിയാഗോ പലരുടെയും പരിചേദം  ആണെന്ന് തോന്നുന്നു......
ഇതെഴുതിയ മഹാനായ എഴുത്തുകാരന്‍ പൌലോ കൊയ്ലോയെ ആരാധിക്കുന്നു......
അല്കെമിസ്ടിന്റെ  വാക്കുകള്‍ ചേര്‍കുന്നു ...

"ആത്മാര്ത്മായ ആഗ്രഹം ഉണ്ടെങ്കില്‍ അതിന്റെ കാര്യപ്രാപ്തിക്ക്     
പ്രപഞ്ചം മുഴുവനും കൂടെയുണ്ടാവും......വര്‍ത്തമാനത്തില്‍ മുഴുകുക." 


ഞാന്‍ എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്..... 
വഴിയിലെവിടെയെങ്കിലും കണ്ടു മുട്ടാം........   വര്‍ത്തമാനത്തില്‍ മുഴുകുക.... 


No comments: