Thursday, June 16, 2011

ഓര്‍മ്മകള്‍കെന്തു സുഗന്ധം



വീട് സ്കൂളിനടുതായതുകൊണ്ട് കൂടിയാണ് അന്ന് സന്ദീപ്‌ വിശക്കുന്നെന്ന് പറഞ്ഞപ്പോള്‍
വീട്ടിലേക്കു കൂട്ടിയത്.അമ്മയുടെ വീടാണ് കൂടെ മറ്റു കൂട്ടുകാരും ഉണ്ടായിരുന്നു 
എന്റെ ഹൈസ്കൂള്‍  വിദ്യാഭ്യാസകാലം ഓര്‍കുന്നു......

അമ്മൂമ്മ പാടത്തു പണിക്കു പോകുകയാണെങ്കില്‍......
വീടിനോട് ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ അടുക്കളയില്‍ ചെറിയ തൂക്കു പാത്രത്തില്‍ 
ചോറാക്കി വയ്കുമായിരുന്നു.വളരെ സുരക്ഷിത മായിട്ടായിരുന്നു  വയ്ക്കുക.
അടുക്കളയ്ക്ക് വാതില്‍ ഇല്ലാത്തതുകൊണ്ട്.അടുപ്പിനു മുകളില്‍ വിറകു ഉണക്കാനായി ഉണ്ടാക്കിയിട്ടുള്ള 
തട്ടിന് മുകളില്‍ ഒളിച്ചു വയ്ക്കും.ആ ഭക്ഷണമെടുത്ത്‌ കഴികുമ്പോള്‍ എന്തെന്നില്ലാത്ത രുചി ഞാന്‍ അറിഞ്ഞിരുന്നു
അതില്‍ അമ്മൂമ്മയുടെ സ്നേഹ വാത്സല്യങ്ങളും ഉണ്ടായിരുന്നിരിക്കണം. 
പലപ്പോഴും ഊണിനു കൂട്ടാനായി ഉണ്ടായിരുന്നത് എന്റെ ഇഷ്ട്ട വിഭവമായിരുന്നു 
മുളകും ഉള്ളിയും ഇടിച്ചു ചേര്‍ത്തു എണ്ണയില്‍ വഴറ്റിയെടുത്ത  മിശ്രിതം.....
ഇപ്പോഴും നാവില്‍ വെള്ളമൂറുന്നു......

വിറക് മാറ്റി ഇന്ന് പാത്രം മാറിയിരിക്കുന്നു കുറച്ചു വലിയ പാത്രമാണ് 
ഭക്ഷണവും സാധാരണയിലും കൂടുതലായുണ്ട്.....
എ? ഇതെന്താ ഇങ്ങനെ...?
എന്തായാലും അവനുകൊടുത്തു ഞാനും കഴിച്ചു.....അവനു നല്ല വിശപ്പുണ്ടായിരുന്നെന്നു തോന്നുന്നു
കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ക്കും നേരത്തെ പറഞ്ഞ മിശ്രിതം ഇഷ്ട്ടപെട്ടു.
പാത്രം വെളുപ്പിച്ചു എന്ന് തന്നെ പറയാം......
സമയമായി ബെല്ലടിചിട്ടുണ്ടാവും ഞങ്ങള്‍ സ്കൂളിലേക്ക് പോയി.

വൈകിട്ട് വന്നപ്പോളാണ് കാര്യം അറിയുന്നത്
ചിറ്റ യ്ക്ക് ക്കൂടി വേണ്ടിയാണു അമ്മൂമ്മ ഭക്ഷണം ഉണ്ടാക്കി വച്ചിരുന്നത്.......
അതായിരുന്നു സാധാരണയിലും അധികം ഭക്ഷണം കണ്ടപ്പോള്‍ എനിക്ക് തോന്നിയ ചോദ്യങ്ങളുടെ ഉത്തരം.
ചിറ്റ ഒന്നും പറഞ്ഞില്ല.ചിറ്റയില്‍  യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല.
ചിറ്റ പതിവ് ജോലികളില്‍ വ്യാപ്രുതയയിരുന്നു.ഞാന്‍ വന്നപ്പോള്‍ എനിക്ക് ചായയും എടുത്തു തന്നു.
എന്നാല്‍ അമ്മൂമ്മ വന്നു ചോദിച്ചു...ഉച്ചയ്ക്ക് നിങ്ങള്‍ രണ്ടുപേര്‍ക്കും കൂടിയാണ് ചോറ് വച്ചിരുന്നത്,
അത് എന്ത്യേ കുട്ടി ? 
ഞാന്‍ അമ്മൂമ്മയോട് കാര്യം പറഞ്ഞു.....
ചിറ്റ രാവിലെ കോളേജില്‍ പോയതാണ്.....രാവിലെ കാപ്പി പോലും കുടിച്ചില്ല 
ഇപ്പൊ ഞാന്‍ കാരണം ഉച്ചയൂണും മുടങ്ങി.................എനിക്ക് വല്ലാതെ വിഷമം തോന്നിയിരുന്നു
അമ്മൂമ്മയും ചിറ്റയും ഒരു വഴക്ക് പോലും പറഞ്ഞില്ല.
എനിക്ക് കരച്ചില്‍ വന്നു......ചിറ്റാ...അമ്മൂമ്മാ...ഞാനറിഞ്ഞില്ല!!
സാരമില്ല കുട്ടി...!!.    കരയേണ്ട എന്ന് പറഞ്ഞാശ്വസിപ്പിച്ചു.........

പലപ്പോഴും ഈ സംഭവങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു വരും.... 
കുഞ്ഞു എന്നേം ചിറ്റയേയും അമ്മൂമ്മയെയും....ചോറ് സൂക്ഷിപ്പുകാരി അടുക്കള യേയും....
ഉമ്മറത്തെ ചാരുകസേരയും.........മുറ്റത്ത്‌ പൊഴിഞ്ഞു കിടക്കുന്ന വാക പൂക്കളും 
കശുമാങ്ങയും,കൂവളതിലകളും ........
വീട്ടു മുറ്റത്ത്‌ എല്ലാ ദിവസവും സന്ധ്യ സമയത്ത്  തിരി തെളിച്ചുകൊണ്ടും ഇരുന്ന അചിച്ചന്‍ പ്രതിഷ്ടയും.
ചുമരിലും വാതിലിന്റെ പിന്നിലും എന്റെ കയ്യാല്‍ പിറന്ന കുത്തിവരകളും .....
വൈകിട്ട് ഉമ്മറത്ത്‌ പഠിക്കാനിരിക്കുമ്പോള്‍ വീടാക്കെ പൊതിയാന്‍ എത്തുന്ന രാത്രി അമ്മൂമ്മയും 
മണ്ണെണ്ണ യുടെ മണവും പിച്ചള വിളക്കും......റോഡിലൂടെയുള്ള  യാത്രയ്ക്കിടയില്‍ ആളുകളുടെ
സംസാരവും പാദ ചലനങ്ങളും ഏകാന്തതയെ ഇടയ്കെങ്കിലും മുറിക്കുന്നുണ്ടായിരുന്നു .    
വായിക്കുന്നതിനിടയില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ചിറ്റയെ വിളിച്ചു ചോദിക്കും... 
അടുക്കളയില്‍ ജോലികിടയിലും തീ കത്താതെ വരുമ്പോള്‍ പുകയില്‍ ചുമയ്ക്കുമ്പോള്‍ പോലും    
ചിറ്റയുടെ ഉത്തരങ്ങളും മുറയ്ക്ക് വരുന്നുണ്ടായിരുന്നു.......
ചിറ്റ ഈ "മോണോപോളി" ടെ അര്‍ഥം എന്താ ?....."പാസ്സേജ് ടു ഇന്ത്യ".എട്ടാം ക്ലാസ്സിലെ ഇംഗ്ലീഷ് ടെക്സ്റ്റ്‌ വായിച്ചപ്പോ സംശയം  ചിറ്റ അടുത്ത് വന്നു പാഠം പറഞ്ഞു തന്നു.ഇതെനിക്ക് ക്ലാസ്സില്‍ ഉണ്ടായിരുന്ന സമയത്ത് ഗുണം ചെയ്തിട്ടുണ്ട്. ചിറ്റയുടെ  മുന്‍പില്‍  ഇപ്പോള്‍ ചെന്നാലും ഞാനാ പഴയ കുട്ടിയാ..!!  
   
രാവിലെ കുളിക്കാനായി വെള്ളമെടുക്കാന്‍ പൈപ്പിന് ചുവട്ടില്‍ ചെന്നപ്പോഴാണ് 
കുട്ടികളെല്ലാം സ്കൂളിലേക്ക് പോകുന്നു.
ഉറക്ക പിച്ചയില്‍ കണ്ണ് തിരുമി മുഖം കഴുകി നോക്കിയപ്പോ.അതാ വരുന്നു ക്ലാസ്സിലെ കുട്ടികളും അധ്യാപകരും 
വേഗം കുടത്തിലെ വെള്ളമെടുതുകൊണ്ട് വീട്ടിലേക്കു വച്ചു പിടിച്ചു.
ക്ലാസ്സിലെതിയിട്ടും എല്ലാവരും കണ്ടതിന്റെ ചമ്മല്‍ മുഖത്തുണ്ടായിരുന്നു........
ടീച്ചര്‍ ചോദിച്ചു നേരത്തെ എണീക്കരുതോ .......?
അവര്‍ക്കറിയുമോ അവിടുതെകാര്യം എന്റെ മനസ്സില്‍ പറഞ്ഞു..... 
രാത്രിയാണ്‌  പൈപ്പില്‍ വെള്ളം വരുന്നത് അമ്മൂമ്മയോടും ചിറ്റയോടും അമ്മാവനോടും ഒപ്പം
ഞാനും കൂടുമായിരുന്നു അത് കഴിയുമ്പോഴേക്കും ഒരു നേരമാവും.
ബെല്ലടിച്ചു ഇന്ന് ഉച്ചവരെയേ ഉള്ളു.....
മുരളി വിളിച്ചു വാടാ...ഞങ്ങള്‍ ചാക്കപ്പന്‍ ചേട്ടന്റെ കടയിലേക്ക് വച്ചു പിടിച്ചു 
"പഴം പൊരീം  സര്‍ബത്തും " മുരളീടെ ചിലവായിരുന്നു അടിപൊളി കോമ്പിനേഷന്‍...... 

ആ സ്കൂള്‍ മുറ്റത്തൂടെ നടന്നു....ആ വഴി വന്നാല്‍ എളുപ്പം ഉണ്ട് വീട്ടിലെത്താന്‍ രണ്ട് മിനുട്ട് മതി.
വഴിയില്‍ കാണുന്ന ആളുകളോട് വര്‍ത്തമാനവും പറഞ്ഞു വീട്ടിലേക്കു.... 
വൈദുതി ആ വഴിക്ക് വരാതിരുന്നത് എന്റെ ഓര്‍മ്മകളെ സമ്പന്നമാക്കുന്നു. 
അല്ലായിരുന്നെങ്കില്‍  വൈകിട്ട് അമ്മൂമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടന്നു റേഡിയോ വിലൂടെ  നാടകങ്ങള്‍ കേള്കാനും
പാള വിശറിയാല്‍ അമ്മൂമ്മ വീശി ഉറക്കുന്നതും നഷ്ട്ടപെട്ടേനെ....... 
എപ്പൊഴും വശ്യമായൊരു തണുപ്പ് ആ അന്തരീക്ഷ്തിനുണ്ടായിരുന്നു 
അതെന്നെ എപ്പൊഴും തിരിച്ചു വിളിക്കാറുണ്ട്....

ഇപ്പൊ പുതിയ വീടായി എങ്കിലും എനിക്കാ ചാണകം മെഴുകിയ മണ്‍ വീട് ആയിരുന്നു ഇഷ്ട്ടം..!!
ഇഷ്ടങ്ങള്‍ക്ക് പലപ്പോഴും സൌകര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും മുന്പില്‍ വഴിമാരേണ്ടി വരുന്നു
എന്ന് തോന്നിയിട്ടുണ്ട്.......     . 

ആ ഗ്രാമാന്തരീക്ഷത്തെ  കുറിച്ചും അവിടുത്തെ ഭൂപ്രകൃതിയെ കുറിച്ചും  ഇനിയും പറയാനുണ്ട്‌........
എത്രപറഞ്ഞാലും മതിയാവില്ല........വര്‍ത്തമാന ത്തിലേക്കുള്ള  തിരിച്ചു വരവ്  അനിവാര്യമാണല്ലോ
ഓര്‍മ്മകള്‍ കെന്തു സുഗന്ധം............... 

ഇന്നിപ്പോ അങ്ങനെയിരിക്കുമ്പോ അമ്മൂമ്മയെയും അച്ചാമ്മയെയും ഓര്‍ത്തു...
അതെപ്പോഴും കൂടെയുണ്ട്.......... 
വീട്ടിലിരിക്കുമ്പോള്‍ അച്ഛമ്മയുടെ മടിയില്‍ പോയി തല ചായ്ച്ചു കിടക്കും 
അപ്പൊ അച്ചാമ്മ മുടിയിലൂടെ വിരലുകള്‍ ഓടിച്ചുകൊണ്ടിരിക്കും 
അങ്ങനെ രസം പിടിച്ചുപോയി.
അമ്മേടെ മടിയില്‍ പോയികിടക്കുമ്പോള്‍ അമ്മ കുറച്ചു കഴിഞ്ഞു പറയും
നീ എണീറ്റ്‌ പോയെ ...ഒരു ഇള്ള കുട്ടി !! 
എനിക്ക് ഒരു പാട് പണീണ്ട്.......കുറച്ചൂടി അമ്മേ.....
അപ്പൊ അച്ചാമ്മ വിളിക്കും ഇങ്ങു വാ......അപ്പൊ അമ്മേനോട് പറയും ദാ കണ്ടു പഠിക്ക്....
ഓ... ശരി-!!  അമ്മ പറഞ്ഞു.
അചാമ്മേടെ മടിയില്‍ പോയി തല ചായ്ച്ചു കിടന്നു....തലയില്‍ കൈ ഓടിക്കുന്നതിനിടക്ക് 
അചാച്ചന്റെ വീര സാഹസിക കഥകളും.പണ്ട് കാലത്തേ കഥകളും പറഞ്ഞുകൊണ്ടിരുന്നു
രസം പിടിച്ചങ്ങനെ കിടക്കുമ്പോള്‍ ഞാനും ഓരോന്ന് ചോദിച്ചോണ്ടിരിക്കും.....
അച്ചാമ്മക്ക് ഇനിയും കഥകള്‍ പറയാനുണ്ടാവും പക്ഷെ ഞാനിവിടാണല്ലോ.....
ഇപ്പൊ ആളുടെ പല്ലെല്ലാം  കൊഴിഞ്ഞു.....പക്ഷെ എന്റെ "എച്ചുകുട്ടീടെ"....... 
("ലക്ഷ്മികുട്ടി" എന്ന അച്ചമ്മേടെ പേര് അങ്ങനെ വന്നതാണ്‌ ഈ "എച്ചു") ഉഷാറിനു  ഒരു കുറവുമില്ല....

ഞാന്‍ കാത്തിരിക്കുന്നു,സഹിക്കുന്നില്ല....... അമ്മേ !! 

2 comments:

ജയലക്ഷ്മി said...

ബാല്യം ഒരു സംഭവം തന്നെ.
മറക്കാനാവാത്ത കുറെ നിമിഷങ്ങളുടെ ആകെ തുക. ഓര്‍മ്മകള്‍ വേറെയാനെങ്കിലും, ഞാനും പോയി എന്റെ ബാല്യത്തിലേക്ക്...
എന്തായാലും മുത്തശ്ശിയുടെ പേര് ഒത്തിരി ഇഷ്ടമായി, എച്ചുമി.
പച്ച നിറത്തില്‍ വായിക്കാന്‍ നല്ല പാട്. ഒന്ന് നോക്കണേ.

Insight (അകം) said...

പ്രിയ സുഹൃത്തേ (snehapoorvam)
അഭിപ്രായം രേഖപെടുത്തിയത്തില്‍ സന്തോഷം....
പച്ചനിറം ഉപയോഗിച്ചത് അതിന്റെ പ്രത്യേകത കൊണ്ടുകൂടിയാണ്
നിര്‍ദേശ ത്തിനു നന്ദി.........വായിക്കുന്നതിലുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ ശ്രെമിക്കാം
മുത്തശ്ശിയുടെ പേര് ഇഷ്ട്ടമായി അല്ലെ ?.......താങ്കളുടെ പേരിലും ഒരു ലക്ഷ്മി ഉണ്ടല്ലോ
ഇനി ഞാന്‍ അങ്ങനെ വിളികാം.