ചെങ്കൽ വഴിയിലൂടെ നടക്കുമ്പോ പൂയ് വിളികേട്ട്
മുള്ള് വേലിക്കപ്പുറത്തു വളയിട്ട കൈകളിൽ നിന്ന് ചെമ്പല്ലി വാങ്ങി.....
വിണ്ടു കീറിയ പാടവരമ്പത്തെ തവളകൾ എന്നെ നോക്കി പരിഹസിച്ചിരുന്നിരിക്കാം....
വസന്തം ഉണ്ടാക്കിയിരുന്നു......
മുള കെട്ടിയ വേലികരികിലൂടെ തറ മാത്രം കെട്ടിയ വീട്ടു മുറ്റത്തേക്ക് എത്തുമ്പോ....കൊപ്ര ഉണക്കാനിട്ട പനമ്പിലെ കാക്കയും പൂച്ചയും തുറിച്ചു നോക്കി.........
ഓടി വന്ന കൊലുസ്സിട്ട കാലുകളും ഉണ്ട കണ്ണുകളും
താവളകളോടും കാക്കയോടും പൂച്ചയോടും കൂട്ടുകൂടി
No comments:
Post a Comment