"വരണ്ട ചുണ്ടുകളിൽ ക്ലാവ് പിടിച്ചു
ചുംബനം ഏതോ പൂവിൽ നിദ്രപ്രാപിച്ചു
നഷ്ടപ്രണയം പെരു വിരലുകൾ തമ്മിൽ കൂട്ടിക്കെട്ടി
വിശന്നൊട്ടിയ വയറിലെ ചെമ്പൻ രോമങ്ങളിൽ പൊടി പിടിച്ചിരുന്നു
ലഹരിയുടെ പുകകൾ നിഴലുകളെ വികൃതമാക്കി
ശാന്തമായുറങ്ങാൻ വാറ്റിയ മദ്യം അതിനു കഴിയാതെ
ഭിത്തിയിൽ ഉടഞ്ഞിറങ്ങി.
ശവ പറമ്പിലെ മെത്തകളിൽ ഇന്നും തിരയുന്നു
എന്നോ മരിച്ചു പോയ എന്നെ തന്നെ........"
** Statutory Warning
Smoking and drinking is injurious to health
No comments:
Post a Comment