Tuesday, July 12, 2011

മടക്കം എപ്പഴാണെന്ന് അറിയില്ല!!

കാത്തിരിപ്പു അവസാനിക്കുന്നു ഇനി നാട്ടിലേക്ക്...എന്റെ വീട്ടിലേക്ക്‌,
കൂട്ടുകാരെ,തല്കാലത്തേക്ക് വിട.....മടക്കം എപ്പഴാണെന്ന് അറിയില്ല!!

















അപ്രതീക്ഷിതമായിട്ടായിരുന്നു എല്ലാം.....
ഇടയ്ക്കു മുറിഞ്ഞുപോയ പഠിത്തവും
അത് വഴിവച്ച എന്റെ പ്രവര്‍ത്തന മേഖലയും 
ഭൂതകാലത്തെ മാറ്റി മറിക്കാനും ഭാവിയെ എതിപിടിക്കാനും 
ശ്രെമിക്കതിരിക്കാം..........
ഇപ്പൊ എന്ത് ചെയുന്നോ അത് മനോഹരമായി ചെയ്യാന്‍ കഴിയട്ടെ
അവിടെ താരതമ്യപെടുതലിന്റെ ആവശ്യമില്ല.

രണ്ട് പുസ്തകങ്ങളുടെ വിലപനയില്‍ കുറവ് വന്നപ്പോള്‍ 
മഹാനായ എഴുത്തുകാരന്‍ പൌലോ കൊയ്ലോ പറഞ്ഞതോര്കുന്നു 
ഞാന്‍ ചെയ്യുന്നത് എന്റെ ബെസ്റ്റ് ആണ്.
അത് സ്വീകരിക്കപെടുകയോ നീരകരിക്കപെടുകയോ ചെയ്യാം
ബെസ്റ്റ് സെല്ലെര്‍ വിഭാഗത്തില്‍ വന്ന മറ്റു പുസ്തകങ്ങള്‍ എഴുതിയ 
അതെമാനോഭാവതോടെയാണ് ഈ പുസ്തകങ്ങളും എഴുതിയത് 

"ഫലെച്ചയില്ലാതെ കര്‍മ്മം ചെയുക"  എന്നൊരു പ്രയോഗം കൂടിയുണ്ടല്ലോ അല്ലെ
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....  


Monday, July 4, 2011

ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?





ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?
അനുദിനമനുദിനമെന്നില്‍ നിറയും
ആരാധനാ മധുരാഗം നീ
ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?

മനസ്സിലെ തുളസീ തീര്‍ഥക്കരയില്‍
തപസ്സിരുന്നൊരെന്‍ മോഹം
നിന്‍ ദിവ്യ നൂപുര ധ്വനിയിലുണര്‍ന്നൂ....
നിര്‍മ്മല രാഗാര്‍ദ്ര ഭാവമായ് തീര്‍ന്നു
ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?

ചിത്രവര്‍ണ്ണാങ്കിത ശ്രീകോവിലില്‍ ഞാന്‍
നിത്യസിംഹാസനം നിനക്കായ് തീര്‍ത്തു
സ്നേഹോപാസനാ മന്ത്രവുമോതി
സ്നേഹമയീ ഞാന്‍ കാത്തിരിപ്പൂ
ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?


Movie - Rajaparampara
Year - 1977
Lyrics - Appan Thachethu
Music - A T Ummer
Singer - Yesudas
Producer - M P Bhaskaran
Direction - Dr. Balakrishnan

On Screen - Vincent & Jayabharathi



കവിയും ഗാനരചയിതാവുമായ അപ്പന്‍ തച്ചേത്ത്(ടി. നീലകണ്ഠമേനോന്‍-73) അന്തരിച്ചു. ശനിയാഴ്ച (02.07.2011) പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആസ്​പത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെത്തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.


അദേഹത്തെ കുറിച്ച് അറിയാം ഈ ലിങ്കില്‍ അമര്‍ത്തുക