Thursday, September 29, 2011

ഹൃദയത്തെ ഓര്‍ക്കാന്‍ ഒരു ദിനം

ലോക ഹൃദയ ദിനം   
ഒരു ലോകം, ഒരു വീട്, ഒരു ഹൃദയം- എന്നതാണ് ഇത്തവണത്തെ ലോക ഹൃദയദിനസന്ദേശം. മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനത്തോടൊപ്പം വാര്‍ത്ത‍ ലിങ്കുകൂടി ചേര്‍ക്കട്ടെ വായികുക കൂട്ടുകാരെ !!

ഹൃദയത്തെ ഓര്‍ക്കാന്‍ ഒരു ദിനം  ഇവിടെ ക്ലിക്ക് ചെയുക  

Wednesday, September 14, 2011

മഹാനായ ഒട്ടകമേ.......വിട


രാവിലെ  കമ്പനിയില്‍ എത്തിയപ്പോള്‍ ബോസ്സ് പറഞ്ഞു
"ഒരു സൈറ്റ് വര്‍ക്ക്‌ ഉണ്ട്...."
അങ്ങനെ ബോസ്സിനോപ്പം പോയി തിരിച്ചെത്തിയപ്പോള്‍
സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു.
അല്‍പസമയം സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു 
സൈറ്റ് വര്‍ക്ക്‌ തന്നെയായിരുന്നു വിഷയം.
പെട്ടെന്ന് കമ്പനിയുടെ മുന്നിലൂടെ
ഒരു പിക് അപ് വാന്‍ പൊടിയും പറത്തി കൊണ്ട് പാഞ്ഞു പോയി
അതിന്റെ പിന്‍ ഭാഗത്ത്‌ ഒരു ഒട്ടകവും ഉണ്ടായിരുന്നു....
വാന്‍ കമ്പനിയുടെ അടുത്തുള്ള ഫ്ലാറ്റിനു മുന്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
ഞങ്ങള്‍ പുറത്തേക്കിറങ്ങി നോക്കിയപ്പോള്‍ ,
വാനിന്റെ പിന്‍ഭാഗത്ത്‌ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അത് (ഒട്ടകം)
"ഈശ്വരാ.... ചിലപ്പോ അറക്കാനായിരിക്കും അതിനെ.
ഞങ്ങള്‍ പരസ്പരം പറഞ്ഞ്,തിരിച്ചു കമ്പനിയിലേക്ക്  നടന്നു
ഞാനൊന്നു തിരിഞ്ഞു നോക്കി, തല പുറത്തേക്കു ഇട്ടിടുണ്ടായിരുന്നു അത്
നോക്കുന്നത് എന്നെ തന്നെയാണോ.....
അങ്ങനെ ഒരു വിഷമം ഉണ്ടായതെന്ത്യെ അറിയില്ല......
സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു 'അറക്കാന്‍ തന്നെയാ:-
വാനില്‍ വന്നവര്‍ സംസാരികുന്നതുകേട്ടു...  
മനസ്സ് അസ്വസ്ഥമായിരുന്നു .......
"ര്‍ഹെ...... ര്‍ഹെ...ര്‍ഹെ...... ര്‍ഹെ.."
അതിന്റെ  കരച്ചില്‍ ഉച്ചത്തില്‍ കേട്ടു.  
പുറത്തേക്കിറങ്ങി നോക്കിയെങ്കിലും വാന്‍ വീണ്ടും പൊടിയും പറത്തി പാഞ്ഞു പോയിരുന്നു
അതിന്റെ മുഖം മായുന്നില്ല .....എന്തവസ്തയാണ്‌ എന്റെ  ഈശ്വരാ"


അദ്ദേഹത്തെ വിശേഷിപ്പിക്കുക എന്നത് പലപ്പോഴും എങ്ങനെയാണെന്ന് അറിയില്ലഅതിനും അപ്പുറത്ത് നില്‍കുന്ന നമ്മുടെയെല്ലാം
പ്രിയ എഴുത്തുകാരനായ ബഷീറിന്റെ
മരണശേഷം പുറത്തു വന്ന പുസ്തകത്തില്‍ (യാ ഇലാഹി)
അദ്ദേഹം ഒട്ടകത്തെ കുറിച്ച് കേട്ടതും വായിച്ചു അറിഞ്ഞതുമായ  കാര്യങ്ങള്‍
പങ്കു വച്ചിട്ടുണ്ട് കൂട്ടുകാര്‍ക്കായി  ചേര്‍ക്കട്ടെ 

"സൌന്ദര്യം ഇല്ല ,അല്ലാഹുവിന്റെ നൂറുപേരുകള്‍ അറിയാവുന്ന ജീവി
അതിന്റെ വെളുത്ത വീതികൂടിയ അസ്ഥികളില്‍ ആണല്ലോ ഖുര്‍ ആന്‍
ആദ്യ കാലങ്ങളില്‍ എഴുതപെട്ടത്‌.
അതിന്റെ രോമവും പാലും ഇറച്ചിയും എല്ലാം ഉപയോഗിക്കും
യാത്രചെയനും ചുമടെടുപ്പിക്കാനും ഉപയോഗിക്കും.
അറക്കാന്‍ കയ്യും കാലും പിടിക്കേണ്ട വെറുതെ നിന്നു തരും......
ഫിലോസഫി എയ്ചിക വിഷയമായി എടുത്തു പഠിച്ച പോലെയാണ്
മൂപ്പരുടെ ഭാവം. കോപവും അനുസരണയും ശ്രിംഗാരവും    ഉണ്ട്
മരുഭുമിയിലൂടെ യാത്രചെയുമ്പോള്‍ ഒട്ടകങ്ങള്‍ സന്തോഷത്തോടെയും ഉത്സാഹതോടെയും നടക്കാന്‍ കാട്ടറബികള്‍ പാടിയ
ശ്രിംഗാര ഗാനങ്ങളാണ് "ഗസലുകള്‍ "

പ്രിയ എഴുത്തുകാരന് സ്നേഹഞ്ഞലികള്‍ അര്‍പ്പിക്കുന്നു
ഈ പുസ്തകം (യാ ഇലാഹി) വായിക്കാന്‍ കഴിഞ്ഞതുകൊണ്ടായിരിക്കാം
ഇവയെക്കുറിച്ച് ഇത്രയും അറിയാന്‍ കഴിഞ്ഞതും
പലപ്പോഴും ഇവയെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊ എന്റെ കാഴ്ച്ചയില്‍
ആ ശ്രേഷ്ട്ടനായ ജീവി വേറിട്ടു നില്കുന്നു
അതിപ്പോള്‍ (വാനില്‍ കണ്ട ഒട്ടകം ) ഈ ഭൂമിയില്‍ ഉണ്ടോ ഇല്ലയോ എന്നറിയില്ല
ആ കരച്ചില്‍ കേള്‍കുന്നുണ്ടോ..... "ര്‍ഹെ...... ര്‍ഹെ...ര്‍ഹെ...... ര്‍ഹെ.."
മഹാനായ ഒട്ടകമേ.......വിട 

Wednesday, September 7, 2011

"നയാ പൈസയില്ല കയ്യില്‍.....നയാ പൈസയില്ല


"നയാ പൈസയില്ല കയ്യില്‍.....നയാ പൈസയില്ല
നഞ്ചു വാങ്ങി തിന്നാന്‍ പോലും നയാ പൈസയില്ല............" ഫോണ്‍ റിംഗ് ചെയുന്നു
ആദ്യം അവിടെ കിടന്നു പാടട്ടെ എന്ന് വിചാരിച്ചു.....
എന്നാലും പാട്ട് നിറുത്തുന്നില്ല വീണ്ടും വീണ്ടും പാടികൊണ്ടിരുന്നു......
"ശേ.." ഇതാരാ'.... ഈ രാവിലെ തന്നെ
ഫോണ്‍ പുതപ്പിനകതെക്കെടുത്തു നോക്കി പരിചയമുള്ള നമ്പര്‍ ഒന്നുമല്ല....ഫോണ്‍ എടുത്തു
ഉറക്ക ചടവോടെ ചോദിച്ചു ആരാ..?
ഉടനെ വന്നു മറുചോദ്യം സുജി അല്ലെ?..... അതെ    
എടാ ഞാനാ രഞ്ജു,നീ ഉറക്കമായിരുന്നോ,ഞങ്ങള്‍ ഇന്നങ്ങോട്ട് വരുന്നുണ്ട്
എങ്ങോട്ട് നിന്റെ വീട്ടിലേക്കു,എറണാകുളം എത്താറായി......ശരി എന്നാ,ഞാന്‍ വിളിക്കാം.
..........'ശരി'   
രഞ്ചുവിന്റെ കല്യാണം അടുത്തിടെയാണ് കഴിഞ്ഞത് എനിക്ക് ആകെ പത്ത്‌ ദിവസത്തെ  അവധിയെ ഉണ്ടായിരുന്നുള്ളൂ
അതോണ്ട് അവനും പെണ്ണും, ഇങ്ങു വരാമെന്ന് പറഞ്ഞു  
പക്ഷെ ഏതു ദിവസമെന്ന് പറഞ്ഞിരുന്നില്ല......
മഴകാലമായതുകൊണ്ട് പുതപ്പിനുള്ളില്‍ കഴിയാന്‍ നല്ല സുഖമല്ലേ
പ്രത്യേകിച്ചു വെളുപ്പിന്......"ഹും"    എന്തായാലും പുതപ്പൊക്കെ മാറ്റി എഴുന്നേറ്റു

അച്ഛന്‍ ഇറ യകത്തു  ‌ ചാരുകസേരയിലിരുന്നു പത്രം വായികുന്നുണ്ട്,
അച്ഛമ്മ തിണ്ണയിലിരുന്നു വെറ്റില മുറുക്കുകയും ചെയുന്നുണ്ടായിരുന്നു.....
ആ എണീറ്റോ.!! അച്ഛന്‍ ചോദിച്ചു.
അച്ഛാ രഞ്ചൂം പെണ്ണും ഇന്നിങ്ങ്‌ വരും...കുറച്ചു മുന്‍പ് വിളിച്ചിരുന്നു
ആ ആയികൊട്ടെ സന്തോഷമല്ലേ........അമ്മ അടുകളയില്‍  ഉണ്ട് അങ്ങട് ചെല്ലു
അച്ഛന്റെ പറച്ചിലിന് ഒരു കൂട്ടെന്നപോലെ......അച്ഛമ്മ അടുക്കളയിലേക്കു നീട്ടി വിളിച്ചു
മോളെ........"  കൊച്ചിന് ചായ കൊടുക്ക്‌.....
ഞാന്‍ അടുക്കളയിലെ അരിയെല്ലാം സൂക്ഷിക്കുന്ന പെട്ടി പുറത്തിരുന്നു
അമ്മ ചായതന്നു.....അമ്മേ ഇന്ന് രഞ്ചൂം പെണ്ണും വരും........
ഊണിനു എന്തൊക്കെയാ വേണ്ടേ...? സാധനങ്ങളുടെ ഒരു കുഞ്ഞു ലിസ്റ്റുണ്ടാക്കി അമ്മ ഏല്പിച്ചു
അപ്പോഴേക്കും,കൊച്ചും(എന്റെ അനിയന്‍) അമ്മായിയുടെ മകന്‍ സജീഷും വന്നു.
സജീഷ് ഞാന്‍ വന്നതറിഞ്ഞ് വന്നതാണ്‌,
കൊച്ചു അമ്മേടെ കയ്യില്‍ നിന്നും ലിസ്റ്റ് വാങ്ങി ഞങ്ങള്‍ വാങ്ങി വരാമെന്ന് പറഞ്ഞു,പുറത്തേക്കിറങ്ങി.

ഞാന്‍ രഞ്ചുവിനെ വിളിച്ചു നോക്കി,
ഏറണാകുളം എത്തി ഞങ്ങള്‍ ആലുവയ്കുള്ള ബസ് കത്ത് നില്‍കുകയാണ്‌ അവന്‍ പറഞ്ഞു
നീ ആലുവയില്‍ നിന്നും ബസ് കയറുമ്പോള്‍ വിളിക്ക്, ഞാന്‍ ബസ് സ്റ്റോപ്പില്‍ വരാം എന്ന് പറഞ്ഞു ഞാന്‍ കോള്‍ ‍ കട്ട് ചെയ്തു.
വേഗം കുളിച്ചു റെഡിയായി,പഴംചോറും തൈരും മുളക് ചമ്മന്തിയും ഉണ്ടായിരുന്നു കഴിക്കാന്‍ അത് അകത്താക്കി
അവന്റെ വിളിയും കാത്തിരുന്നു,
അല്‍പസമയം കഴിഞ്ഞപ്പോളെക്കും ഫോണ്‍ വീണ്ടും പാടി
"നയാ പൈസയില്ല കയ്യില്‍.....നയാ പൈസയില്ല
നഞ്ചു വാങ്ങി തിന്നാന്‍ പോലും നയാ പൈസയില്ല.........."
ഫോണ്‍ എടുത്തു എടാ ഞങ്ങള്‍ ഇവിടെ ഇങ്ങടെ ബസ് സ്റ്റോപ്പില്‍ എത്താറായി,
വേഗം വാ-" എന്നായിരുന്നു മറുപടി,അപ്പോഴേക്കും കൊച്ചും വന്നു ഞാനും കൊച്ചും കൂടി
ബസ് സ്റ്റോപ്പിലേക്ക് പോയി,അവരെ കൂട്ടി വീട്ടില്‍ വന്നു സമയം പന്ത്രണ്ടു കഴിഞ്ഞിരുന്നു
കുറെയധികം നേരം സംസാരിച്ചു ,ഊണ് കഴിച്ചു...അമ്മയുടെ സ്പെഷല്‍ മീന്‍ കറീം,അമ്മൂമ്മ സ്പെഷല്‍ തോരനും
പിന്നെ അച്ചാറും,മീന്‍ വറുത്തതും ഒക്കെയുണ്ടായിരുന്നു
ഊണ് ഉഷാറായി നീ പോകുന്നതിനു മുന്‍പ് ഞാന്‍ ഒരിക്കല്‍ കൂടി വരും എന്നവന്‍ പറഞ്ഞു
അമ്മയോടും പറഞ്ഞേക്ക്,ഇപ്പൊ സമയമില്ല പിന്നെ യാത്രയും ചെയ്യണം അല്ലെങ്കില്‍ ഞാന്‍ നിങ്ങളെയൊക്കെ പട്ടിണിക്ക് ഇട്ടേനെ!!
എന്റിഷ്ട നിറുത്തെടാ...എന്തായാലും നീ ഞാന്‍ പോകുന്നതിനുന്പ് വാ
ഞാന്‍ പറഞ്ഞു......
ഭക്ഷണം ഒക്കെ കഴിഞ്ഞു അവര് അച്ഛനും അമ്മയും അച്ഛമ്മയും അമ്മൂമ്മയുമോക്കെയായി സംസാരിച്ചിരുന്നു
കുറച്ചു കഴിഞ്ഞപ്പോഴേക്കും അവര് പോകാന്‍ തയ്യാറെടുത്തു ,
ഞാനും കൂടി വരാം യാത്രയാക്കാന്‍ എന്ന് പറഞ്ഞു,സജീഷിനെയും കൂട്ടി
ഞങ്ങള്‍ ആലുവായിലെത്തി അവരെ യാത്രയാക്കി,

തിരിച്ചു പോരുന്ന വഴിക്ക് സമയം മൂന്നര കഴിഞ്ഞു,സജീഷിനോട് പറഞ്ഞു
"ഒരു ബിയര്‍ കാച്ചിയാലോ"???.....അവന്‍ റെഡി!!  
ആലുവയിലെ വളരെ പ്രശസ്തമായ ഹോട്ടലില്‍ കയറി ബിയര്‍ ഓര്‍ഡര്‍ ചെയ്തു
ഞങ്ങള്‍ കഴിച്ചു സംസാരിചിരികുന്ന സമയത്ത് ഞങ്ങളുടെ തൊട്ടപ്പുറത്തെ ക്യാബിനില്‍ ഒരാള്‍ ഇരുന്നു പാടുന്നു
ആളെ കൃത്യമായി കാണാം
പുള്ളിയുടെ കൂടെയുള്ളവര്‍ താളം പിടികുന്നുമുണ്ട്
പാട്ട് ഞങ്ങളെ വലാതാഘര്ഷിച്ചു പഴയ പാട്ട് കളോടുള്ള  താല്പര്യം കൊണ്ട് തന്നെ

"ദേവി നിന്‍ ചിരിയില്‍....... കുളിരോ പാലൊളിയോ
"അമ്പലനടയിലും കണ്ടില്ല ......പിന്നെ അരയാല്‍ തറയിലും കണ്ടില്ല ......"
അങ്ങനെ കുറച്ചു പാട്ടുകള്‍ കേട്ടു,
ഞങ്ങള്‍ കൈകഴുകായി ചെന്നപ്പോള്‍  ഈ വിദ്വാന്‍ അവിടെ നില്കുന്നത് കണ്ടു
ഞാന്‍ പറഞ്ഞു ചേട്ടാ പാട്ടെല്ലാം കേട്ടു ഉഷാര്‍ ആയിട്ടുണ്ട്
നമുക്കൊന്ന് ഇരുന്നാലോ,
ഉടനെ  തന്നെ പുള്ളി ഫോണ്‍ എടുത്തു മറ്റു രണ്ട് കൂട്ടുകാരെ കൂടി വിളിച്ചു
അങ്ങനെ ഞങ്ങള്‍ ഒന്നിച്ചു ഒരു ക്യാബിനില്‍ ഇരുന്നു.......
തമ്മില്‍ പരിചയപെട്ടു,
ഫോണ്‍ നംബെരോക്കെ തന്നു

പുള്ളി വീണ്ടും പാടി തുടങ്ങി....... 
"ദേവി നിന്‍ ചിരിയില്‍....... കുളിരോ പാലൊളിയോ
അനുദിന മനുദിന മെന്നില്‍ നിറയും.........
 ................................................
ദേവി നിന്‍ ചിരിയില്‍..... കുളിരോ പാലൊളിയോ "
ഞങ്ങള്‍ക്ക് ചുറ്റും ആളുകള്‍ കൂടിയത് വളരെ പെട്ടെന്നായിരുന്നു
അത്രയ്ക്ക് മനോഹരമായ ശബ്ദമായിരുന്നു പുള്ളിയുടെത്
അടുത്ത അവസരം കിട്ടിയ നമ്മളും വിട്ടില്ല,കൂടെ സജീഷും ചേര്‍ന്ന്
"മായാത്ത മധുരഗാന  മാലിനിയുടെ കല്‍പടവില്‍...........
ഉടനെ മറുപടി വന്നു പുള്ളിയുടെ അടുത്ത് നിന്നും......
"തേന്‍ പുരട്ടിയ മുള്ളുകള്‍ നീ കരളില്‍ എറിയുവതെന്തിനോ..
സുറുമയെഴുതിയ മിഴികളെ......."  ആരെ വാ വാ......സൂപ്പെര്‍
ഇതിനിടയില്‍ പുള്ളിയുടെ കൂടെയുണ്ടായിരുന്നവരും പുള്ളിയും കൂടി
ഭക്ഷണം മുറക്ക് കഴിക്കുന്നുണ്ടായിരുന്നു.........
ചേട്ടാ ഒരിക്കല്‍ കൂടി "ദേവി നിഞ്ചിരിയില്‍" പാടോ ?
പിന്നെന്താ........ദാ
"ദേവി നിന്‍ ചിരിയില്‍....... കുളിരോ പാലൊളിയോ
അനുദിന മനുദിന മെന്നില്‍ നിറയും.........
 ................................................
ദേവി നിന്‍ ചിരിയില്‍..... കുളിരോ പാലൊളിയോ "
ഞങ്ങള്‍ നോക്കിയപ്പോ പുള്ളിയുടെ കൂടെയുണ്ടായിരുന്ന രണ്ട് പേരെയും കണ്ടില്ല
അവരെവിടെപോയി ചേട്ടാ ?
ഇപ്പൊ വരും എന്ന് പറഞ്ഞു..........കുറച്ചു കഴിഞ്ഞപ്പോള്‍ പുള്ളിക്കൊരു ഫോണ്‍ കോള്‍ വന്നു
പുള്ളി ഇപ്പൊ വരാമെന്ന് പറഞ്ഞു പുറത്തേക്കു പോയി.
അരമണികൂര്‍ കഴിഞ്ഞിട്ടും ആളെയോ കൂട്ടുകാരെയോ കണ്ടില്ല
പുള്ളി തന്ന ഫോണ്‍ നമ്പറിലേക്ക് പലവട്ടം വിളിച്ചു നോക്കി,"സ്വിചെട് ഓഫ്"  
വെയിറ്റര്‍ വന്നു പ്ലെയിട്ടു  കളെല്ലാം പെറുക്കി കൊണ്ടുപോകുന്നത് കണ്ടപ്പോള്‍.......
........പണിതോ അവന്മാര് ? എന്നൊരു ചോദ്യം മാത്രം ബാക്കി
വെയിറ്റര്‍ വന്നു പറഞ്ഞു ഇതാവന്മാരുടെ സ്ഥിരം പരിപാടിയാണെന്ന്.......
ബില്ല് വന്നു ........ഒന്ന് ഞെട്ടിയില്ലെന്നു പറയുന്നില്ല
അങ്ങനെ ആ പാട്ടും ഞാനുമായി ഇങ്ങനെയൊരു ബന്ധം കൂടിയുണ്ടായി......
ഇപ്പൊ സജീഷും കൊച്ചുമൊക്കെ ഫോണ്‍ ചെയുമ്പോള്‍ ഈ പാട്ടു പാടും
ഇനി ഇപ്പൊ നമ്മളായിട്ടെന്തിനാ പാടാതിരികുന്നെ...അല്ലെ!!
മുന്‍പ് ഒരിക്കെ ഒരു ബ്ലോഗ്‌ ആയി പോസ്റ്റ്‌ ചെയ്തതാണ്....

"ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?
അനുദിനമനുദിനമെന്നില്‍ നിറയും
ആരാധനാ മധുരാഗം നീ
ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ............?
http://youtu.be/s37--5LpRqQ

"നയാ പൈസയില്ല കയ്യില്‍.....നയാ പൈസയില്ല
 നഞ്ചു വാങ്ങി തിന്നാന്‍ പോലും നയാ പൈസയില്ല............" ഫോണ്‍ റിംഗ് ചെയുന്നു.
 വീട്ടില്‍ നിന്നാ........സമയം 8 pm, എന്ന പിന്നെ ശരി വീട്ടിലേക്കൊന്നു വിളികട്ടെ!!


അമ്മ (അമൃതാനന്ദമയി) പറഞ്ഞ ഒരു കഥ ഓര്‍മ്മിക്കുന്നു

"ഒരാള്‍ വഴിയിലൂടെ നടന്നു വരികയായിരുന്നു
വഴിയരികതുള്ള മതില്കെട്ടിനകത്തു നിന്നും
ആരോ "പതിമൂന്നു...പതിമൂന്നു......എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതുകെട്ടു
'അയ്‌'......ഇതെന്താ ഇയാള്‍ പതിന്നാലു പറയാതെ എന്ന് വഴിപോക്കന്
സംശയം.എങ്ങനെയായാലും അയാളെ പറഞ്ഞു മനസ്സില്ലക്കണം
അടുത്തത് "പതിനാലു" എന്ന്.....
ആ വഴിയിലൂടെ തനിക്കു എതിരായി വന്ന മറ്റൊരു വഴിപോക്കനോടു
അയാള്‍ ഈ കാര്യം പറഞ്ഞു......ആ വഴിപോക്കന്‍ പറഞ്ഞു
എന്തെന്കിലുമായി കൊള്ളട്ടെ നമുക്ക് പോയേക്കാം എന്ന് അയാള്‍ പറഞ്ഞു
എന്നാല്‍ ഇദ്ദേഹം പിന്മാറുന്ന മട്ടില്ല....
ഇദ്ദേഹം മതിലിനടുത്ത് ചെന്നു ,അവിടെ കാണപെട്ട ദ്വാരത്തിലൂടെ
പറയാന്‍ നോക്കിയതും കണ്ണില്‍ കുത്തുകൊണ്ടു....."അയ്യോ "
ഉടനെ കേള്‍ക്കുകയും ചെയ്തു... "പതിനാലു" ..."പതിനാലു"

ഈ കഥയ്ക്ക്‌ നമ്മുടെ അനുഭവതെക്കാളും  പ്രാധാന്യമുണ്ടെന്ന് മനസ്സിലാകുന്നു........
പലകാര്യങ്ങളും അങ്ങനെയാണ്
കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലലോ അല്ലെ
ഒരു കുഞ്ഞു കുത്തുകൊണ്ടു.....
"Experience is the best teacher 


സ്നേഹപൂര്‍വ്വം
സുജിഷ്  

Monday, September 5, 2011

അധ്യാപകദിനം


അധ്യാപക ദിനതോടനുബന്ധിച്ചു മാതൃഭൂമി പത്രത്തിലെ സ്പെഷല്‍ പേജ്
വായിച്ചു.അമ്മ മലയാളതോടും മത്രുഭുമിയോടുമുള്ള സ്നേഹം പ്രകടിപ്പിക്കുന്നു....
സ്പെഷല്‍ പേജില്‍ ഉള്‍ പെടുത്തിയിരുന്ന ഒരുപാടു പാടി പതിഞ്ഞ
എന്നിലെ വിദ്യാര്‍ത്ഥിയെ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട്പോയ മഹാനായ കവിയുടെ വരികള്‍
അമ്മ മലയാളത്തിനും,മാതപിതാകള്‍ക്കും ,സുഹൃത്തുകള്‍ക്കും
മഹാനായ എഴുത്തുകാരനായ ബഷീറിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ സര്‍വചരാച്ചരങ്ങള്‍കും
പ്രത്യേകിച്ചു എല്ലാ ഗുരുക്കന്മാര്‍ക്കും ആയി ചേര്‍കുന്നു

"തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധൂപങ്ങള്‍ ,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥന്
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ...."

ചാള (മത്തി) പൊരിച്ചത്.....ഒരു വേറിട്ട ഭാവം !!

ഒറ്റയ്കിരുന്നു ബോറടിച്ചു
എന്ന പിന്നെ അമ്മാവന്റെ അടുത്ത് പോകാമെന്ന് വച്ചു,
അവിടാവുമ്പോ ചേട്ടന്റെ കുഞ്ഞുമക്കളും ഉണ്ട്....
എന്നാല്‍ അവിടാരും ഉണ്ടായിരുന്നില്ല
അങ്ങനെ അന്ന് വൈകുന്നേരം അമ്മാവന്റെ കൂടുകാരന്റെ റൂമില്‍ ആയിരുന്നു
ചെന്നു കുറച്ചു സമയം സംസാരിച്ചിരുന്നു.......
എനിക്കാണെങ്കില്‍ നല്ല വിശപ്പും തോന്നുന്നുണ്ടായിരുന്നു
ഒന്നും പറഞ്ഞില്ല ആളെ നേരത്തെ പരിച്ചയമില്ലതത്തിന്റെ ഒരു, "എന്താ പറയാ ഒരു അത്."
എ ? ഞാന്‍ മനസ്സില്‍ പറഞ്ഞത് ഇദ്ദേഹം എങ്ങനറിഞ്ഞു!!!


അദ്ദേഹം വേഗം അടുക്കളയില്‍ പോയി
പുട്ടും ചാള കറീം (മത്തി),ചാള (മത്തി) ഫ്രൈ ഉം  കൊണ്ട് വന്നു...
(ഞങ്ങ ദേശത്ത് കാര് മത്തീനെ ചാള ന്നും വിളിക്കും കേട്ട )
എന്റെ അണ്ണാ ഉമ്മ !!. ....... മനസ്സ് പറഞ്ഞു
പുട്ടും ചാള കറീം കഴിച്ചു.......



ചാള ഫ്രൈ കഴിക്കാന്‍ എടുത്തപ്പോള്‍ ഒരു തണുത്ത ബിയറും ഒരു മുറി നാരങ്ങയും കിട്ടി എന്ന പിന്നെ തുടങ്ങാം.......
നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് ഒന്ന് കിള്ളി നാവില്‍ വച്ചു.........ആഹാ!!  എന്താ ഒരു സ്വാദ്
പറയാതെ വയ്യാ!!  കൈവിരലുകള്‍ ഉപയോഗിച്ച്....
"ഉഗ്രന്‍ "   ചേട്ടാ..... ഉഗ്രന്‍" !! എന്നൊരു ആംഗ്യവും കാട്ടി.

ഇതുണ്ടാക്കിയ ചേട്ടനോട് അസൂയതോന്നി
അസൂയക്ക്‌ മരുന്നില്ല........കഷണ്ടിക്ക് ആണെങ്കില്‍  ഇപ്പൊ മരുന്നുണ്ട് 
ഇനി ഇപ്പൊ അസൂയക്കും കഷണ്ടിക്കും എന്ന് പറയാന്‍ കഴിയില്ലല്ലോ..."

ഞാന്‍ കാട് കയറുകയാണോ......വേണ്ട തിരിച്ചു വരാം
പക്ഷെ ഈ അസൂയക്കുള്ള മരുന്ന്‌ ആ ചേരുവകള്‍ ആണ്
അത് ആ ചേട്ടനോട് ചോദിച്ചു മനസ്സിലാക്കി ഉണ്ടാക്കുന്ന വിധവും
ചാള ഫ്രൈ കഴിച്ചിട്ടുണ്ടെങ്കിലും അവരില്‍ നിനും വ്യതസ്തനായിരുന്നു ഇവന്‍
കൂട്ടുകാരെ അത് ഞാന്‍ പറഞ്ഞു തരാം  

നെറ്റില്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ സാമ്യമുള്ള ഒരു ചേരുവ കണ്ടു
അത് ചേര്‍കുന്നു.........


Ingredients
  1. Sardine - 8 - 10
  2. Pearl Onion - 8 - 10
  3. Ginger - 1 inch piece
  4. Garlic - 5-6
  5. Turmeric powder - 1/4 tsp
  6. Pepper powder - 1.5 tsp
  7. Chilli powder - 1.5 tsp
  8. Curry leaves - 1 sprig
  9. Salt - To taste
  10. Oil - For shallow frying
1. Clean and cut the sardines. Make gashes on both sides of the fish. Grind all the ingredients to a paste and marinate the fish with this ground mixture for around half an hour.
2.  In a pan pour some oil and place some sprigs of curry leaves. Now lay the sardines over the curry leaves and fry on medium heat turning them to the other side in between. Switch off and serve immediately with rice.



അല്ല ഇനി അത് തന്നെ വേണമെങ്കില്‍ ഇങ്ങു വാ ഞാന്‍ ഉണ്ടാക്കി തരാം !!
ക്ഷമിക്കുക,  അഹങ്കാരമല്ല കേട്ടോ !!...സ്നേഹം കൊണ്ടാണേ..!!  

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എഴുതുക,കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു

നിമിത്തങ്ങളില്‍ വിശ്വസിക്കാം 

സ്നേഹപൂര്‍വ്വം
സുജിഷ്
 

കടപാട് : ഫോട്ടോസ് നെറ്റില്‍ നിന്നും എടുത്തവയാണ്

Sunday, September 4, 2011

"ഓണാശംസകള്‍......!!!

"എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.......


ഓണം പലപ്പോഴും ഓര്‍മകളാല്‍ സമ്പന്നമായിരുന്നു
മധുര സ്മരണകളുടെ ആ ബാല്യകാലം........  
പാടത്തു നിന്നു നല്ല മണ്ണ് എടുത്തുകൊണ്ടുവന്നു പൂ തറ കെട്ടും
പലപ്പോഴും അച്ചമ്മയായിരുന്നു പൂ തറ കെട്ടാനും
മണ്ണ് കുഴച്ചു അപ്പൂപ്പനും അമ്മൂമ്മയും ത്രിക്കാകരപ്പനെയും 
ഉണ്ടാക്കാനും മുന്നില്‍ 
അതുകൊണ്ട് തന്നെ ഓണം അടുത്താല്‍ അച്ഛമ്മയുടെ വാലുകളായിരുന്നു
കുഞ്ഞാന്റീം ചേച്ചീം അനിയനും അമ്മയും  അച്ഛമ്മയും കൂടിയിരുന്നയിരുന്നു
പൂവിട്ടിരുന്നത്,ഉപ്പേരിയും ശര്ക്കരപുരട്ടിയും മറ്റു വിഭവങ്ങളും
ഉണ്ടാക്കുന്ന തിരിക്കിലാണ്‌ അച്ഛനും അച്ഛച്ചനും....
ഉപ്പേരിയും ശര്ക്കരപുരട്ടിയും ഉണ്ണിയപ്പവും എല്ലാം  വായില്‍ കുത്തിനിറച്ചു പോക്കറ്റില്‍ കരുതുന്നതും
കൂട്ടുകാരോടൊപ്പം  പൂപ്പറിക്കാന്‍ പോകുന്നതും
ഓണവിഭവങ്ങളും നാടും അമ്പലവും
പിത്രുക്കള്‍കുള്ള വീത് വയ്പ്പും.......അങ്ങനെ നീളുന്നു 
ഓണം കുറെ കാലങ്ങളായി വേര്പാടിന്റെത് കൂടിയായിരുന്നു
എല്ലാവരും ഒന്നിച്ചിരുന്നു ആഘോഷിക്കുന്ന ഒരോണം.....
എല്ലവര്‍ക്കുമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.....