Sunday, August 21, 2011

Bone breaking diseases -Kettathum Kandathum Aug 20, Part 2

"വിരല്‍ ഒന്ന് പൊള്ളി ഇരുന്നെങ്കില്‍..."


ഇന്ന് കെമിസ്ട്രി പ്രാക്ടിക്കല്‍ എക്സാം ആണ്,  
ക്ലാസ്സില്‍ കയറിയിട്ടുളത് വളരെ കുറവായിരുന്നു അതുകൊണ്ട് തന്നെ 
എക്സാം തുടങ്ങുന്നതിനു കുറച്ചു നാള്‍ മുന്‍പ് ആണ് തിരക്കിട്ട് 
ടീചെരോട് പ്രത്യേകം പറഞ്ഞ്, ടീച്ചര്‍ നേരെത്തെ പഠിപിച്ചു  തീര്‍ത്ത എക്സ്പെരിമെന്റുകള്‍ ഞങ്ങള്‍ ചെയ്തു തീര്‍ത്തത്
(ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ക്ലാസ്സിലെ ചിലര്‍, തല്ലുകൊള്ളികള്‍ ) 
ക്ലാസ്സു കഴിഞ്ഞിട്ടും ടീച്ചര്‍ ഞങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തിയിരുന്നു 
ഈ രണ്ട് വര്‍ഷവും ഞങ്ങളെ ഏറ്റവും കൂടുതല്‍ വഴക്ക് പറഞ്ഞ ആളും ടീച്ചര്‍ ആയിരിക്കും
പലപ്പോഴും യഥാര്‍ത്ഥ തിരിച്ചറിവ് വൈകിയായിരിക്കും ഉണ്ടാവുക...........

ഗെസ്റ്റ് ലക്ചറര്‍ മാരായി വന്ന പല അധ്യാപകരും വേണമെങ്കില്‍ മതി എന്ന് പറഞ്ഞ് പോയി 
അവരില്‍ നിന്നു വേറിട്ട്‌ നിന്ന ടീച്ചറെ സ്നേഹത്തോടെ ഓര്‍മ്മിക്കട്ടെ..............

എക്സാം ഹാളില്‍ കയറി ചോദ്യപേപ്പര്‍ എടുത്തു വന്നു,ഒന്ന് ഓടിച്ചു നോക്കി ,
എഴുതാന്‍ കഴിയുന്ന ഉത്തരങ്ങള്‍ കണ്ടപ്പോള്‍ ആശ്വാസമായി 
ടെസ്ടുബില്‍ കൊണ്ട് വച്ച രാസപതാര്‍ത്ഥം എന്താണെന്നു തിരിച്ചറിഞ്ഞു വിവരിക്കുക 
അതായിരുന്നു കുഴക്കിയ ചോദ്യം....... 

ഹാളില്‍ കയറുന്നതിനുമുന്പ് ,ഞങ്ങളുടെ സംസാരത്തിനിടക്ക്‌ വന്നു
ടീച്ചര്‍ മുന്‍പ് ക്ലാസ്സില്‍ പറഞ്ഞിരുന്നു  
ഏതോ ഒരു രാസദ്രാവകത്തില്‍ വിരല്‍ തൊട്ടാല്‍ അല്‍പ സമയം കഴിഞ്ഞു ചൂട് അനുഭവപെടും
പേരുമറന്നു പോയി ഇപ്പോള്‍ അതിന്റെ പേരെഴുതിയാല്‍ അബദ്ധമാവും
(കൂട്ടുകര്കാരെന്കില്‍ക്കും ഓര്‍മ്മയുണ്ടെങ്കില്‍ പറയുക)
അതിനെ കുറിചെഴുതാന്‍ പഠിച്ചു വച്ചിരുന്നു   മറ്റെന്തെങ്ങിലുമാണ് മാറി വരുന്നതെങ്ങില്‍
കഴിഞ്ഞു കഥ ..........???????  
ദൈവങ്ങളെ കാര്യസാധ്യത്തിനു മാത്രം മതിയല്ലോ......അതുകൊണ്ട് ഭഗവതിയെ വിളിച്ചു 
"എന്തും വരെട്ടെ"..............വിരല്‍ ടെസ്ടുബില്‍ മുക്കി
അവസ്ഥ അതായിരുന്നു വരും വരയ്കയെ കുറിച്ച് ആലോചിച്ചില്ല.......... 
കുറെ കഴിഞ്ഞിട്ടും കൈ പോള്ളുന്നില്ല  .......മനസ്സ് വേഗത്തില്‍ സഞ്ചരികുന്നതുകൊണ്ടോ എന്തോ 
ഒരു മിനുട്ടിന്റെ ദൈര്‍ഘ്യം വളരെ കൂടുതലായി തോന്നി........"ശേ ...."
ഹൃദയമിടിപ്പ്‌ പുറത്തു കേള്‍ക്കാമായിരുന്നു....."ഡും ഡും ഡും ഡും " 

അമ്മേ എന്താ ചെയ്യാ-!! .......കൈ ഒന്ന് പൊള്ളി ഇരുന്നെങ്കില്‍ 
എന്റെ വിളികേട്ടു........ചെറിയ ചൂട് അനുഭവപെട്ടു
വിരലില്‍ നോക്കിയപ്പോള്‍ ചെറുതായൊന്നു ഇരുണ്ടിട്ടുണ്ട്.................... 
ഹാവൂ............അമ്മേ കാത്തു.....
വേഗം എഴുതി തീര്‍ത്തു.

പൊതുവേ പൊള്ളിയാല്‍ മറു മരുന്നന്വേഷിക്കുമെങ്ങില്‍ ........
അന്ന് ഒന്ന് പൊള്ളി  ഇരുന്നെങ്കില്‍ എന്നാശിച്ചു...ഞാന്‍ !!

Friday, August 19, 2011

ഒന്നിന് വേണ്ടി.....ഒന്ന്കാത്തിരിപ്പിനു അവസാനം എന്നപോലെ കൂട്ട മണിയടിച്ചു
അവസാനത്തെ പിരിയഡിലെ പുസ്തകങ്ങള്‍ സഞ്ചിയിലേക്ക് പെറുക്കി വച്ചു. 
കൂട്ടുകാരോടൊപ്പം മുറ്റതെകിറങ്ങി ഇന്ന് വെള്ളിയാഴ്ചയാണ് ഇനി രണ്ട് ദിവസം അവധി.
വളരെ സന്തോഷം രണ്ട് ദിവസത്തേക്ക് ഇനി കളിയും,അലഞ്ഞു തിരിയലും പുസ്തകങ്ങള്‍ക്ക് വിശ്രമം
കൂട്ടുകാരോടൊപ്പം സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചു നിന്നു,
വീട്ടിലെത്തിയപ്പോള്‍ നേരം വൈകിയിരുന്നു.
വീട്ടിലേക്കു വരുന്ന വഴിയുടെ വശങ്ങളില്‍ ഉള്ള വീടുകളില്‍ വിളക്ക്
തെളിയിചിരികുന്നത് കണ്ടു
ഈശ്വരാ....സന്ധ്യക്ക്‌ മുന്‍പ് വീട്ടില്‍ വരണംന്ന് അമ്മൂമ്മ പറഞ്ഞിട്ടുള്ളതാണ്
മുത്തപ്പനും മുത്തി അമ്മയ്ക്കുമായി കുഞ്ഞു അമ്പലം ഉണ്ട് അവിടെ തിരി വെയ്ക്കാന്‍ പോണം
പതിവായി ചെയ്തുകൊണ്ടിരിക്കുന്നതാ ഇന്ന് ആകെ ഇരുട്ടിയിരികുന്നു.
വഴിയെല്ലാം നനഞ്ഞുകിടക്കുകയാണ്
മഴകാലമായതുകൊണ്ട്.വീട്ടിലേക്കു ഇറങ്ങുന്ന വഴി വഴുക്കി കിടക്കുകയാണ്.
അതുകൊണ്ട് വടക്കേ പറമ്പിലൂടെയാണ്‌  ഇപ്പൊ സഞ്ചാരം
അവധി ദിവസങ്ങളില്‍ വടക്കെ പറമ്പിലായിരിക്കും അവിടെ കശുമാവും മാവും പ്ലാവും
പുളിയും ഒക്കെയുണ്ട്
പിന്നെ ഞങ്ങള്‍ ഇരുന്നിരുന്നു ഞങ്ങള്‍ക്കായി ചാഞ്ഞു തന്ന കശുമാവിന്‍ ചിലയും
കളിക്കാനുള്ള സ്ഥലവും അവിടുണ്ടായിരുന്നു
കശുമാങ്ങയയിരുന്നു പ്രധാന തീറ്റ കശുവണ്ടി ചുട്ടും തിന്നും.
കശുമാങ്ങ തിന്നുമ്പോള്‍ അല്പം വളഞ്ഞു തല മുന്നോട്ടാഞ്ഞു വേണം അല്ലെങ്ങില്‍
നീര് മുഴുവന്‍ കുപ്പായത്തില്‍ ആവും പിന്നെ കറ പോകില്ല.
എങ്കിലും ചില കുപ്പായങ്ങളിലെല്ലാം കശുമാങ്ങയുടെ കറ ഉണ്ടായിരുന്നു.
കശുവണ്ടി ചുടാന്‍ അമ്മൂമ്മ സമ്മതികില്ല അത് പൊട്ടുമത്രേ.........
അതോണ്ട് അമ്മൂമ്മ ചുട്ടു തരും.......  എങ്കിലും ആരും കാണാതെ അടുപിലിട്ടു ചുട്ടു കരിച്ചു കളഞ്ഞിട്ടുണ്ട് ഒരുപാടെണ്ണം
ഞാന്‍ ചുട്ടാല്‍ തിന്നാന്‍  കിട്ടിലാ !!
ഇതൊക്കെയാണ് ഉണ്ണീടെ സ്കൂള്‍ വിട്ടു വന്നാലുള്ള പരിപാടികള്‍
ഉണ്ണി അമ്മൂമ്മയോടോപ്പമാണ് കഴിയുന്നത്‌ ഉണ്ണീടെ അമ്മയും അച്ഛനും സഹോദരങ്ങളും
ദൂരെ പട്ടണത്തിലാണ് അമ്മൂമ്മയുടെ ആറ് മക്കളില്‍ മൂത്ത മകളാണ് ഉണ്ണീടെ അമ്മ,
ഉണ്ണീനെ വിഷമത്തോടെ ആണെങ്കിലും മകള്‍ തന്റെ അമ്മേടെ കൂടെ ആകിയത്,അമ്മക്ക്
ഉണ്ണിയോടുള്ള വാത്സല്യം കൊണ്ടും
അമ്മയുടെ ഏകാന്തതയ്ക്ക് ഒരു കൂട്ടും എന്ന നിലയ്ക്കായിരുന്നു.
ഉണ്ണീനെയും അമ്മയെയും കാണാന്‍ ആഴ്ചയില്‍ ഒരിക്കെ മകളും വരും.

ഉണ്ണി വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്ത്‌ വിളക്ക് തെളിയിച്ചിരിക്കുന്നത് കണ്ടു
മുറ്റം നനഞ്ഞു കിടപ്പുണ്ട്
അവിടിവിടെയായി വെള്ളം കെട്ടികിടപ്പുണ്ട്
മ മ മേ മ്മേ......... മ മ മേ മ്മേ......... ആടുകളുടെ കരച്ചില്‍
കേള്‍ക്കുന്നുണ്ട്
മുന്‍വശത്തെ വാതില്‍ അടച്ചിരിക്കയാണ്..
ഉണ്ണി വിളിച്ചു,
അമ്മൂമ്മേ........ അമ്മൂമ്മേ......
എന്താ !!  നീ എവിടായിരുന്നു...?  താഴെ തെക്കേ പറമ്പീന്നായിരുന്നു  ചോദ്യം.
അമ്മൂമ്മ മുത്തപ്പനും മുത്തി അമ്മയ്ക്കും തിരി തെളിയിക്കാന്‍ പോയതാണ് എന്ന്
മനസ്സിലായി.
ഞ,ഞാന്‍ സ്കൂള്‍ പറമ്പില്‍ ഉണ്ടായിരുന്നു വഴക്ക് പറയാതിരിക്കാന്‍ നമ്മുടെ
വടക്കേലെ ചേട്ടന്മാരൊക്കെ ഉണ്ടായിരുന്നു എന്നു പറഞ്ഞു
ആ ശെരി.......അടുക്കളെടെ വാതില്‍ ചാരിയിട്ടെ ഉള്ളു.
വല്ലാത്ത വിഷമം തോന്നി അമ്മൂമ്മക്ക്‌ അടുത്തിടെയായി നടക്കാന്‍
ബുദ്ധിമുട്ടുണ്ട്,എന്നിട്ടാണ് ഈ വഴുക്കിയ വഴീ കൂടെ
തിരി തെളിയിക്കാന്‍ പോയത്.ഞാന്‍ കാരണം അല്ലെ....പാവം അമ്മൂമ്മ.
വടക്കേ പറമ്പില്‍ നിന്നു വെള്ളം വീട്ടു മുറ്റത്തേക്ക്  ഒഴുകി വരുന്നുണ്ട്
അതൊഴുകി പോവാന്‍ ഒരു ചാലുണ്ടാക്കിയിട്ടുണ്ട്
ഈ അമ്മൂമ്മ........അതിനു വയ്യ എന്നിട്ടും,ഇനി അമ്മൂമ്മേനെ
വിഷമിപ്പിക്കൂല്ല...എന്നുറപ്പിച്ചു

അടുക്കള വശത്തേക്ക് നടന്നു ചീവിടിന്റെ മൂളലും തവളയുടെയും കരച്ചില്‍ കേള്‍ക്കാം
നല്ല കാറ്റുമുണ്ട്‌ മുള കാറ്റില്‍ ഉലയുമ്പോള്‍ ഞെരുങ്ങുകയും ഒടിയുകയും
ചെയ്യുന്ന  പോലുള്ള ശബ്ദം കേള്‍ക്കാമായിരുന്നു
സന്ധ്യ ആയതേ ഉള്ളു എങ്കിലും നല്ല ഇരുട്ട് മഴ അടുത്ത വരവിനുള്ള
തയ്യാറെടുപ്പിലാണെന്നു തോന്നുന്നു.
ഒരു പേടിപെടുത്തുന്ന അന്തരീക്ഷം.......ആടുകള്‍ അപ്പോഴും കരയുന്നുണ്ട്
നോക്കിയപ്പോ കൂട് മേഞ്ഞിരുന്ന
ഓലയില്‍ ഒന്ന്  പറന്നു പോയിരിക്കുന്നു.അതെടുതുകൊണ്ട്  വന്നു പഴയപടിവച്ചു കെട്ടി.
ആടുകളുടെ കരച്ചില്‍ അടങ്ങി ആട്ടിന്‍ കൂട്ടിലെ ലൈറ്റിന്റെ സ്വിച് അമര്ത്തിയതും
ബള്‍ബ് ഒന്ന് തെളിഞ്ഞു
അപ്പൊ തന്നെ പോയി,കറന്റ്‌ പോയി ചുററും നോക്കി ഒരു വെളിച്ചം പോലും കാണാനില്ല.
ഇരുട്ടിനു  വീണ്ടും കനം കൂടിയതായി തോന്നി.

അടുക്കള വശത്തെതിയപ്പോ എന്തോ കിലുങ്ങുന്ന ശബ്ദം
ജനലിലൂടെ അകത്തേക്ക് നോക്കി ആരോ അകത്തുണ്ട് .......
അ ആ ആരാ ?......ഒന്നും മിണ്ടുന്നില്ല ഒരു കിലുക്കം മാത്രം
വീണ്ടും ചോദിച്ചു.......ഒരു കിലുക്കം മാത്രം.....എന്തോ തറയില്‍ ഉരയുന്നത്‌
പോലുള്ള ശബ്ദം.
മറ്റൊരു കാലടിയുടെ ശബ്ദം കേള്‍കുന്നു വെളത്തില്‍ കാല്‍ ചവിട്ടുമ്പോള്‍ ഉള്ള
ശബ്ദം വ്യക്തമായി കേള്‍ക്കാം
ആകെ ഭയന്നിരികുമ്പോള്‍ ആണ് പെട്ടെന്ന് വിളി കേട്ടത് ഉണ്ണീ....അമ്മൂമ്മയ....
ആശ്വാസമായി.
അമ്മൂമ്മ കയ്യിലുണ്ടായിരുന്ന തീപെട്ടി ഉപയോഗിച്ച് വിളക്ക് കൊളുത്തി.

അമ്മൂമ്മ അടുക്കളയില്‍ ആരോ ഉണ്ട്....ആര്,അറിഞ്ഞൂടാ......
ഞാന്‍ നോക്കട്ടെ ....അമ്മൂമ്മ പറഞ്ഞു, വാതില്‍ തുറന്നു അമ്മൂമ്മയോടൊപ്പം
അടുക്കളയിലേക്കു കയറി.

പാത്രങ്ങളെല്ലാം താഴെ കിടക്കുന്നു ചോറ്റു കലം മടിയിലെടുത്തു വച്ചിട്ടുണ്ട്
മുഖം കാണാന്‍ കഴിയുന്നില്ല മുടി മുഖത്തേക്ക് കിടക്കുകയാണ് ഒരു പെണ്ണാണ്‌
ഒരു ബ്ലൌസും മുണ്ടുമാണ് വേഷം,വേഷമെല്ലാം നനഞ്ഞിരിക്കുന്നു മുടിയും
നനഞ്ഞിരിക്കുന്നു
ഇടയ്ക്കു കിലുക്കവും കേള്‍ക്കാം .......ഒരു കാല് മടക്കിയും മറ്റേ കല്‍
നിവര്‍ത്തിയും വച്ചു തറയില്‍ ആണ് ഇരുപ്പു
ഉണ്ണി സൂക്ഷിച്ചു നോക്കി കാലില്‍ പൊട്ടിയ ചങ്ങല കണ്ടു.............

എടി രാധേ..!!  അമ്മൂമ്മ വിളിച്ചു...
വിളി കേട്ടെന്ന വണ്ണം തല ഉയര്‍ത്തി......ഒന്നും മിണ്ടിയില്ല ,ചിരിച്ചു ......
ആ ചിരി കണ്ടു ഉണ്ണി പേടിച്ചു.......ഉണീനേ അടുത്തേക്ക് വിളിച്ചു..... വാ...
കുട്ടാ... വാ വാ
എന്താടി ഈ കാട്ട്യേ ? അമ്മൂമ്മ ചോദിച്ചു
എനിക്ക് ചോറ് താ..... ചോറ് താ......വിശകുന്നു മറു പടി ഉടനെ വന്നു
കൂജയില്‍ ഉണ്ടായിരുന്ന വെള്ളമെടുത്തു മുഖത്തേക്ക് കമഴ്ത്തി ആര്‍ത്തിയോടെ
കുടിക്കുന്നുണ്ടായിരുന്നു.
നീ വീട്ടീ പോ..!!  അമ്മൂമ്മ പറഞ്ഞു.......
അവിടന്ന് എഴുന്നേറ്റു ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി കൈ മുണ്ടില്‍
തുടച്ചിട്ടു
ഉണ്ണീടെ കവിളില്‍ തൊട്ടു.....പോണു കുട്ടാ അമ്മ നാളെ വരാംന്ന് പറഞ്ഞു.
പാതി തുറന്ന വാതിലുല്‍ വാതില്‍ പടിയിലുമായി ചങ്ങല കുടുങ്ങിയപ്പോള്‍,
അത് വലിച്ചെടുത്ത്‌  ഈ ചങ്ങല ആരാ കാലില്‍ ഇട്ടേ !!...........എന്ന് പറഞ്ഞു
നടന്നകന്നു
ചാണകം മെഴുകിയ തറയിലെ കരി ആവരുടെ നനഞ്ഞ  മുണ്ടില്‍ പറ്റിയിരുന്നു........
അവര്‍ പോകുന്നതും നോക്കി ഉണ്ണി നിന്നു,വല്ലാത്ത ഒരു വിഷമം .......
എന്തിനാണ് എന്നോട് അമ്മ നാളെ വരാട്ടോ എന്ന് പറഞ്ഞത്.....

ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വരുന്നില്ല
മനസ്സ് നിറയെ അവരായിരുന്നു.........
അമ്മൂമ്മ അടുത്ത് വന്നു കിടന്നു പുറത്തു നല്ല മഴയാണ്.
അമ്മൂമ്മ അതാരാ..? ഏത്
അമ്മൂമ്മ രാധാന്നു വിളിച്ചില്ലേ, അത്
നമ്മുടെ കടവിന്റെ അടുത്താ അവളുടെ വീട്
മോന്റെ അമ്മയോടൊപ്പം പഠിച്ചതാ............എന്നിട്ടെന്താ പറ്റിയേ
അമ്മയുടെയും അവളുടെയും കല്യാണം ഏതാണ്ട് അടുത്തടുത്ത ദിവസങ്ങളില്‍ ആയിരുന്നു
അവള് കാണാന്‍ നല്ല സുന്ദരി ആയിരുന്നു.
കല്യാണം കഴിഞ്ഞു മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍
ഒരു അപകടത്തില്‍ ഒരു വയസ്സുള്ള മോനും അവളുടെ ഭര്‍ത്താവും മരിച്ചു
മോനുണ്ടയിരുന്നെങ്കില്‍  ഇപ്പോള്‍ നിന്റെ പ്രായം ഉണ്ടായിരുന്നേനെ.
അത് അവളെ മാനസികമായി തളര്‍ത്തിയിരുന്നു അതില്‍ നിന്നു തിരിച്ചു വരാന്‍
കുറെ കാലമെടുത്തു.മരുന്നും മന്ത്രവും ഒക്കെയായി ആള് ജീവിതത്തിലേക്ക് തിരിച്ചു വന്നു
ഇവിടെയൊക്കെ വരാറുണ്ടായിരുന്നു മുഖത്ത് എപ്പൊഴും വിഷമം നിറഞ്ഞു നിന്നിരുന്നു
മരുന്ന് തുടര്ന്നുകൊണ്ടും ഇരുന്നു,അ കാലത്ത് അവളുടെ അച്ഛനുണ്ടായിരുന്നു.
അമ്മ നേരത്തെ തന്നെ മരിച്ചുപോയിരുന്നു,വീട്ടില്‍ ആങ്ങളമാരും അവരുടെ ഭാര്യമാരും
ആയിരുന്നു ഉണ്ടായിരുന്നത്,അവര്‍കെല്ലാം അവളൊരു ഭാരമായിരുന്നു.
അച്ഛനെ ഭയന്ന് ആരും പറഞ്ഞിലെന്നു മാത്രം.
അച്ഛന്റെ ആരോഗ്യവും പ്രശ്നമായിരിക്കുന്നു, ആയിടെ അച്ഛന്‍ മരിച്ചു
അവള്‍ ഒന്ന് കരയുക പോലും ചെയ്തില്ല.
ദിവസങ്ങള്‍ കഴിഞ്ഞു അവള്‍ അടച്ചിട്ട മുറിയില്‍ കഴിച്ചു കൂട്ടി.
ആരെങ്കിലും അകത്തു കയറാന്‍ ശ്രെമിച്ചാല്‍ അവരെ എന്തെങ്കിലും എടുത്തെറിയും
ഞങ്ങളെ എല്ലാവരെയും വിഷമിച്ച സംഭവമായിരുന്നു അത്.
ബന്ധുകളുടെ അഭിപ്രായപ്രകാരം ആങ്ങളമാര്‍ ചേര്‍ന്ന് അവളെ ഭ്രാന്താശുപ്ത്രില്‍ കൊണ്ടാക്കി.
ഒരു രണ്ട് വര്‍ഷം മുന്‍പ് അവളെ കണ്ടിരുന്നു.
പിന്നെ ഈ നാട്ടിലേക്ക് കണ്ടിട്ടില്ല..........ഇന്നിപ്പോ അച്ചുമ്മ
പറയുന്നുണ്ടായിരുന്നു അവളെ കൊണ്ട് വന്നിട്ടുണ്ടെന്ന്
ഇവിടുത്തെ വീട്ടില്‍ ഇപ്പൊ ആരുമില്ല ബന്ധത്തിലുള്ള ഒരു തള്ളയുടെ വീടുണ്ട് ആരും തിരിഞ്ഞു നോക്കുന്നിലെന്നു പറഞ്ഞു  അവിടെ കൊണ്ട് വിട്ടിരിക്കയാണ്
ആശുപത്രികാര്‍.
എല്ലാം ഈശ്വര നിശ്ചയം എന്നുപറഞ്ഞു സമാധാനിക്കാം എന്നല്ലാതെ.....
ഉണ്ണീടെ കണ്ണുകള്‍ നിറഞ്ഞിരുന്നു........ഉണ്ണീ കരയേണ്ട ഉറങ്ങിക്കോ അമ്മൂമ്മ
ആശ്വസിപ്പിച്ചു.

അടുത്ത ദിവസവും രാധ ഉണ്ണീടെ വീട്ടില്‍ വന്നിരുന്നു,ഒരു കുഴപ്പവും ഉണ്ടാകീല്ല
അമ്മൂമ്മയുമായി വര്‍ത്തമാനം പറഞ്ഞിരുന്നു.ഉണ്ണിക്കു ആദ്യമാദ്യം അവരുടെ
അടുത്തേക്ക് ചെല്ലാന്‍ പേടി ആയിരുന്നു
അവരുടെ വീട്ടിലേകുള്ള വരവ് ഒരു പതിവായി  ചങ്ങലയും വലിച്ചുകൊണ്ട് വരുന്ന ശബ്ദം
കേള്കുമ്പോഴേ  അവനറിയാമായിരുന്നു രാധമ്മ വരുന്നുണ്ടെന്നു,അവന്‍ അവരെ അങ്ങനെ
വിളിച്ചു
 ഉണ്ണിയോടൊപ്പം കളിക്കാനും കശുമാങ്ങ പെറുക്കാനും എല്ലാത്തിനും രാധമ്മ അവന്റെ കൂടെ കൂടി
കുഞ്ഞിട്ട (അമ്മയുടെ ഏറ്റവും ഇളയ അനുജത്തി,ഉണ്ണി കുഞ്ഞിട്ട എന്ന വിളികാറു )
കല്യാണം കഴിഞ്ഞു പോയതിനുശേഷം അമ്മൂമ്മ മാത്രമായിരുന്നു അമ്മൂമ്മക്കനെങ്കില്‍
ഇപ്പൊ തീരെ വയ്യ,
ദാ ഇപ്പൊ കൂട്ടായി രാധാമേം വന്നു.............
വടക്കേലേം തെക്കെലേം ചേട്ടന്മാരൊക്കെ പറയും
"എടാ ചെക്കാ അവരുടെ കൂടെ നടക്കണ്ട
അവര്ക്ക് പ്രാന്താ.!! .........
ഇല്ലാ  രാധംമക്ക്  പ്രാന്തോന്നും ഇല്ലാ....... അത് ആളുകള് വെറുതെ പറയണതാ
എനിക്കറിയാല്ലോ

അന്ന് ഉണ്ണി അമ്മൂമ്മയോട് ചോദിച്ചു അമ്മൂമ്മേ രാധംമക്ക് പ്രാന്താണോ
അതെ......എന്റെ ഉണ്ണി അവളുടെ കൂടെ നടക്കേണ്ട..കേട്ടോ
ചെല്ല് പോയിരുന്നു പഠിക്ക്......തല്കാലതെക്കൊന്നു  വിലക്കനമെന്നെ അമ്മൂമ്മ
ഉദ്ദേശിച്ചുള്ളൂ.
അടുത്ത ദിവസങ്ങളില്‍ രാധമ്മ വന്നു വിളിചെങ്ങിലും ഉണ്ണി കൂടെ പോയില്ല
ഞാനില്ല....എല്ലാരും പറയാണ് രാധംമക്ക് പ്രാന്താന്നു!!
ആളുകള് പറഞ്ഞോട്ടെ എന്റെ ഉണ്ണി പറയല്ലേ .....പറഞ്ഞാല്‍ രാധംമ്ക്ക് വിഷമമാവും
മഴവരനുണ്ട് കണ്ടില്ലേല്‍ അമ്മൂമ്മ വഴക്ക് പറയും ഞാന്‍ പോണു...
ഉണ്ണീ പുഴേല്ല് കുറെ വെള്ളം കയറിട്ടുണ്ട്‌  കാണാന്‍ പോരുന്നോ,ഞാന്‍ കൊണ്ടോവം
അമ്മൂമ്മ വഴക്ക് പറയും രാധമ്മ പൊയ്ക്കോ ഞാന്‍ പിന്നെ വരാം.....
ഉണ്ണീ നീ വരില്ലേ,ഞാന്‍ വിളിച്ചാല്‍ വരില്ലേ .......വാ കുട്ടാ വാ .......
ഞാന്‍ പോട്ടെ രാധംമേ......എന്നും പറഞ്ഞോണ്ട് ഉണ്ണി ഓടി പോയി.
അപ്പോഴേക്കും മഴയും പെയ്തു
ഉണ്ണി ഒപ്പമുണ്ടായിരുന്ന ദിവസങ്ങളില്‍ രാധമ്മ ആര്‍ക്കും ഒരു
ശല്യവുമുണ്ടാക്കിയിരുന്നില്ല
എന്നാല്‍ ഉണ്ണി ഇന്ന് കൂടെ വരുന്നിലെന്നു കേട്ടപ്പോള്‍,ആ മണ്ണില്‍
കിടന്നുരുണ്ടു
മഴയും നനഞു നടന്നു............

വൈകുന്നേരം അമ്മൂമ്മയോടൊപ്പം ഉറങ്ങാനായി കിടന്നപ്പോള്‍
ഉണ്ണി പറഞ്ഞു,അമ്മൂമ്മേ പുഴെല്ലേ വെള്ളം കാണാന്‍ രാധമ്മ എന്നെ വിളിച്ചു ,കൊറേ വിളിച്ചു
ഞാന്‍ പോയില്ല അമ്മൂമ്മ ഇവിടെ ഒറ്റക്കല്ലേ......നാളെ രാധംമെടെ കൂടെ ഞാന്‍
പോയ്കോട്ടേ?
ഉണ്ണീ നീയുറങ്ങു അത് നാളെയല്ലേ....പുരതനെങ്ങില്‍ മഴ തിമിര്കുകയാണ്
നല്ല ഇടിയും മിന്നലുമുണ്ട്‌,കുറ്റിയില്ലാത്ത ജനല്‍ പാളി കിടന്നടിക്ക ശബ്ദം
കേള്കമായിരുന്നു.
ഇതിനിടയിലെപ്പോഴോ ഉണ്ണി ഉറങ്ങിപോയി.

നേരം വെളുത്തു  ഉണ്ണീം അമ്മൂമ്മേം ഉമ്മറത്ത്‌ ഇരിക്കുകയായിരുന്നു
ഇന്ന് കുഞ്ഞിട്ട വരും കൊച്ചച്ചന്‍ തിരിച്ചു ഗള്‍ഫിലേക്ക് പോവുകയാണ്
ആ സന്തോഷത്തിലായിരുന്നു ഉണ്ണി....
അപ്പോഴാണ് പൊക്കത്തെ അച്ചുമ്മ വന്നു പറഞ്ഞത്
രാധ മരിച്ചൂന്ന്.....!!
നമ്മുടെ കടവില്‍ ആളുകളെല്ലാം കൂടീട്ടുണ്ട്‌.....
അമ്മൂമ്മ ഉണ്ണിയെ കെട്ടി പിടിച്ചു കരഞ്ഞു......എന്റുണ്ണി
ഉണ്ണി വിതുമ്പുന്നുണ്ടായിരുന്നു ...
അമ്മൂമ്മേ രാധമ്മ ....!!   

Saturday, August 6, 2011

മുറിവുകള്‍ തന്ന ഒരോര്‍മ്മ

ശ്രീ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ "മുറിവുകള്‍" എന്ന പുസ്തകം വായിച്ചപ്പോള്‍ കണ്ണ് നനഞ്ഞു
ചിരിപ്പിച്ചു,ചിന്തിപ്പിച്ചു,വേദനിപ്പിച്ചു,അത്ഭുതപെടുത്തി,നിസ്സഹായത
എല്ലാ മനുഷ്യവികാരങ്ങളെയും സ്പര്‍ശിച്ചു....
അത് വായിചില്ലായിരുന്നെങ്കില്‍ തീരാ നഷ്ടമായേനെ..     
എത്രയോ മഹത് വ്യക്തികള്‍ അഭിപ്രായമെഴുതിയ ആമുഖമെഴുതിയ
പുസ്തകത്തെയും അദ്ദേഹത്തെയും തൊട്ടു തൊഴുകുന്നു

വര്‍ഷങ്ങള്‍ പഴക്കം ഉണ്ട്
ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയം
ശനിയാഴ്ച സ്പെഷല്‍ ക്ലാസ്സ്‌ ഉണ്ടായിരുന്നു  ഉച്ചക്ക് പന്ത്രണ്ടു മണിവരെയാണ് ക്ലാസ്
മറ്റാരുമില്ലതതുകൊണ്ട് അമ്മയോടൊപ്പമാണ് സ്കൂളിലേക്ക് പോയത്
ക്ലാസ്സു തുടങ്ങി ഇടയ്ക്കു ഒരു ഇടവേള തന്നിരുന്നു
പുറത്തേക്കിറങ്ങി അമ്മയെ നോക്കിയപ്പോള്‍ അവിടൊന്നും കണ്ടില്ല
പിന്നെ നോക്കിയപ്പോള്‍ കണ്ടത് സ്ടാഫ്‌  റൂമിനോട്  ചേര്‍ന്ന ബഞ്ചില്‍ കിടക്കുന്നതാണ്
ഞാന്‍ അമ്മേടെ അടുത്തേക്ക് ചെന്നു  
എന്താ അമ്മേ കിടകുന്നെ..?
ഒന്നുമില്ല മോന്‍ ക്ലാസ്സിലേക്ക് പോയ്കോ  അമ്മവിടുണ്ടാവും എന്നായിരുന്നു മറുപടി
ഞാന്‍ ക്ലാസ്സിലേക്ക് പോയി 
ക്ലാസ്സു കഴിഞ്ഞ ഉടന്‍ പുറത്തു വന്നു അമ്മയെ വിളിച്ചു
അമ്മയും ഞാനും വീട്ടിലേക്കു മടങ്ങി.
മടക്കയത്രയ്കിടയില്‍ ഞാന്‍ ചോദിച്ചു എന്താ അമ്മേ വയ്യേ ?
ഒന്നുമില്ല എന്ന് തന്നെയായിരുന്നു വീണ്ടും മറുപടി...........

അന്ന് അമ്മയെ തനിച്ചാക്കി പോയതിലുള്ള വിഷമം ഇപ്പോഴും  മാറിയിട്ടില്ല
ഒരു പക്ഷെ എന്റെ അമ്മ ഇതോര്കുന്നു പോലുമുണ്ടാവില്ല
ദൂരെയാണെങ്കിലും ഞാനെന്റെ അമ്മേടെ അടുത്തേക്ക് പോയി
നാട്ടില്‍ ചെന്നപ്പോഴും അമ്മയോടൊപ്പം അധിക സമയം ചിലവഴിക്കാന്‍ തിരക്കിട്ട മടക്കയാത്ര അനുവദിച്ചില്ല.
ആ പരാതി കഴിഞ്ഞ ദിവസം വീട്ടിലേക്കു വിളിച്ചപ്പോള്‍ അമ്മയും അച്ഛനും അചാമയും പറഞ്ഞു.
ഇത്തവണയും മടക്കയാത്രയില്‍ ഞാന്‍ അമ്മേടെ മുഖത്തേക്ക് നോക്കിയില്ല.
എപ്പൊഴും അവരോടൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹമെങ്കിലും
ഇഷ്ടങ്ങള്‍ക്ക് പലപ്പോഴും സാഹചര്യങ്ങള്‍ക്കായി വഴി മാറേണ്ടി വരും,വരുന്നു.