Monday, June 25, 2012

എന്തൊരു തണുപ്പാ........!!




മഴ നനഞ്ഞു വീട്ടിലെത്തിയപ്പോള്‍....അമ്മ തോര്‍ത്തെടുത്ത്
തോര്തുകയും ഒപ്പം വഴക്ക് പറയുകയും ചെയ്തുകൊണ്ടിരുന്നു....
ഞാന്‍ നനഞ്ഞില്ല അമ്മാ!!......തോര്തുന്നതിനോപ്പം തലയും ഇളകികൊണ്ടിരുന്നു അമ്മ അപ്പുറത്തേക്ക് മാറാന്‍ നോക്കിയിരുന്നു വീണ്ടും ഇറങ്ങാന്‍....... വടക്ക് വശത്തെ വാതിലിനോടു ചേര്‍ന്ന പടിയിലിരുന്നു മഴ കാണാന്‍ ഇഷ്ടമായിരുന്നു
ദൂരെ പാടത്തേക്കു നോക്കിയിരിക്കും ................
മഴയത്ത് വറ വിഭവങ്ങള്‍ അടുക്കളയില്‍ തയ്യാറായി കൊണ്ടിരുന്നു....
കൂട്ടുകാരോടൊപ്പം പാടത്തൂടെ നടക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും കാലുകൊണ്ട്‌ വെള്ളം തെറിപ്പിക്കുന്നത് ഓര്‍ക്കുന്നു
ഓടിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം ശേഖരിക്കാന്‍ ചെമ്പുകലവും ചരിവവും തയ്യാറായി ഇരുന്നു
അതില്‍ കൈ നനക്കുമ്പോള്‍ എന്തൊരു തണുപ്പാ!!

മഴ മാറിയെങ്കിലും മാനം തെളിഞ്ഞില്ല .....കാറുണ്ട്
മഴയുടെ സന്തോഷത്താല്‍ ചെടികളെല്ലാം ഉഷാറായി നിന്നു.....
ഇളകി കിടക്കുന്ന ചെങ്കലിന്റെ പടിയിലൂടെ താഴേ തൊടിയിലേക്കിറങ്ങി കിണറ്റിലേക്ക് നോക്കി
വെള്ളം കൂടീട്ടുണ്ട്.............
അമ്മി പുരയുടെ അടുത്ത് നിന്നു അമ്മ വിളിച്ചു പറയാണ്......
ഇങ്ങു കേറിവാ പിള്ളേരെ.....അവിടെല്ലാ വഴുക്കികിടക്കാ......
ചെറിയ ഇടി കുറുങ്ങുന്നു......ഇപ്പം മഴ പെയ്യും
മഴയെ വിളിച്ചു മഴേ..... മഴേ..... വാ മഴേ.......
മഴേ..... മഴേ..... വാ മഴേ....... കാലും ആട്ടി തിണ്ണയിലിരുന്നു....

"ചന്ദ്രോത്സവം" സിനിമയിലെ രംഗം ഓര്മ വരുന്നു.....
ദാ വന്നു വന്നു വന്നു ........വന്നു!!..
മഴേ നീയും ഞാനും ദൂരെയാണല്ലോ.......
ഇപ്പൊ പ്രവാസ ജീവിതം നയിക്കുന്ന എന്റെ മറ്റു സഹോദരങ്ങള്‍കൊപ്പം
ഞാനും  ചൂടിലാണ്.......ചുട്ടു പൊളുന്ന ചൂടില്‍ 
ശീതീകരിച്ച  മുറിയിലെ ഈ തണുപ്പിലും,നീ തന്ന ഓര്‍മകള്‍ ഞാന്‍  ചേര്‍ത്തു വയ്കുന്നു.  മഴേ ഒന്ന് നനയാന്‍ കൊതിയാവുന്നു..........ഇനിയെപ്പോള്‍ കാണും എന്നറിയില്ല  എങ്കിലും ഞാന്‍ കാത്തിരിക്കുന്നു......  ഒന്ന് നനയാന്‍