Saturday, June 24, 2017

പിന്തുടർച്ച.......( Saudade)"വരണ്ട ചുണ്ടുകളിൽ ക്ലാവ് പിടിച്ചു 
ചുംബനം ഏതോ പൂവിൽ നിദ്രപ്രാപിച്ചു 
നഷ്ടപ്രണയം പെരു വിരലുകൾ തമ്മിൽ കൂട്ടിക്കെട്ടി 
വിശന്നൊട്ടിയ വയറിലെ ചെമ്പൻ രോമങ്ങളിൽ പൊടി പിടിച്ചിരുന്നു 
ലഹരിയുടെ പുകകൾ നിഴലുകളെ വികൃതമാക്കി  
ശാന്തമായുറങ്ങാൻ വാറ്റിയ മദ്യം അതിനു കഴിയാതെ 
ഭിത്തിയിൽ ഉടഞ്ഞിറങ്ങി.
 
ശവ പറമ്പിലെ മെത്തകളിൽ ഇന്നും തിരയുന്നു 
എന്നോ മരിച്ചു പോയ എന്നെ തന്നെ........"
 


** Statutory Warning

Smoking and drinking is injurious to health

Monday, June 12, 2017

പരിഹാസം.....(Raillery)


ചെങ്കൽ വഴിയിലൂടെ നടക്കുമ്പോ പൂയ് വിളികേട്ട് 
മുള്ള് വേലിക്കപ്പുറത്തു വളയിട്ട കൈകളിൽ നിന്ന് ചെമ്പല്ലി വാങ്ങി.....
വിണ്ടു കീറിയ പാടവരമ്പത്തെ തവളകൾ എന്നെ നോക്കി പരിഹസിച്ചിരുന്നിരിക്കാം....
പറയാതെ  പെയ്ത മഴയിൽ ചെമ്മണ്ണും ചളി മണ്ണും വെളുത്ത മുണ്ടിൽ 
വസന്തം ഉണ്ടാക്കിയിരുന്നു......
മുള കെട്ടിയ വേലികരികിലൂടെ തറ മാത്രം കെട്ടിയ വീട്ടു മുറ്റത്തേക്ക് എത്തുമ്പോ....കൊപ്ര ഉണക്കാനിട്ട പനമ്പിലെ കാക്കയും പൂച്ചയും തുറിച്ചു നോക്കി.........

Sunday, June 11, 2017

ജെൻറിൽമാൻ.......(Gentleman)


സത്യം എന്താണെന്ന് സ്വയം പറയാനാവില്ലെങ്കിലും പലപ്പോഴും ജെൻറിൽമാൻ എന്ന പ്രയോഗവുമായി  ബന്ധപ്പെടുത്തി പറയുന്നത് കേട്ടിട്ടുണ്ട്......
വൈകുന്നേരങ്ങളിൽ ഭാര്യയുമൊത്തു നടക്കാനിറങ്ങിയപ്പോ....ഈ പ്രയോഗത്തെ പറ്റി പറഞ്ഞു........ഒരു ചിരി ആയിരുന്നു മറുപടി.

നടത്തം കഴിഞ്ഞു വീട്ടിലെത്തിയപ്പോ.........അടുക്കളയിൽ നിന്ന് ഇങ്ങനെ ഒരു അശരീരി കേട്ടു...." അതേ ജെൻറിൽമാൻ വന്നു തേങ്ങ ചിരവി തരൂ......,"

അതെ സന്തോഷകരമായ ജീവിതത്തിനു അനുസരണ ശീലം അത്യന്താപേക്ഷിതമാണ് 

Friday, June 9, 2017

കരിമ്പൂച്ച...(Black Cat)


" എവിടെയും ഏതു നിമിഷവും അവർ പ്രത്യക്ഷപ്പെട്ടേക്കാം 

മോശം സമയത്താണ് അവ കുറുകെ സഞ്ചരിക്കുക,തിളങ്ങുന്ന കണ്ണുകളും കറുത്തനിറവുമാണവയ്ക്ക്.....ഒന്ന് നോക്കിയാൽ അവയും തിരിച്ചു നോക്കും കൂരിരുട്ടിലെ തിളങ്ങുന്ന കണ്ണുകൾ സമയം പോലും നിശ്ചലമാക്കും......"

മുറ്റത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ഉമ്മറ പടിയുടെ അടുത്തു കണ്ട  ജീവിയെ കണ്ടു മുത്തശ്ശി പിറുപിറുത്തു..........,

പാവം അവയുണ്ടോ ഇതൊക്കെയറിയുന്നു........ഇരുട്ട് എന്ന സത്യം തിരിച്ചറിയാത്ത ഈ മനുഷ്യരുടെ വ്യാഖ്യാനങ്ങൾ........"  

Wednesday, June 7, 2017

സ്വപ്നാവലോകനം.....(Envisage)


" അഗ്നി ചിറകുകൾ ഉണ്ടായിരുന്നു അവൾക്ക് 
എന്ന് പലപ്പോഴും തോന്നിയിരുന്നു 
അടുത്ത് വരുമ്പോഴെല്ലാം അവയുടെ ചൂട് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
മഴ പെയ്യുമ്പോഴും വാൽ നക്ഷത്രം കാണുമ്പോഴും മാത്രം അവ 
അവളുടെ കൈകൾക്കുള്ളിലേക്കു മറഞ്ഞു.....

അതെന്തിനെന്ന് ഇന്നും എനിക്കറിയില്ലാ..!!   

Sunday, June 4, 2017

മടി (Laziness)


"ഉറക്കം തണുപ്പുമായി കിടപിടിച്ചു മടിയുണർന്നു............"