Wednesday, May 25, 2011

ഒരു കുഞ്ഞു അനുഭവകുറിപ്പ്


പ്രിയപ്പെട്ട കൂട്ടുകാരെ.... 



ഈദിന്റെ അവധി നാളെ മുതല്‍ നാലു ദിവസമാണ്....... എന്നാല്‍ ഇവിടെ ഞങ്ങള്‍ക്ക് ഈദിന്റെ അന്ന് മാത്രമേ അവധി ഉള്ളു ബാക്കി മൂന്ന് ദിവസവും ജോലിയുണ്ട്...... ഇന്ന് വൈകിട്ട് എഴെകാലുവരെയയിരുന്നു ഡ്യൂട്ടി.... വന്നു റൂമില്‍ ഇരുന്നു കുറച്ചു നേരം സംസാരിച്ചിരുന്നു... പിന്നെ നേരെ ജിമ്മിലേക്ക് പോയി..അങ്ങനെ ഒരു പതിവുണ്ട്. ഇരുന്നിരുന്നു തടി വച്ചു അതൊന്നു കുറക്കണം അതിന്റെ ഭാഗമാന്നു ഈ ജിമ്മില്‍ പോക്ക് ഇവിടെ ഉള്ള എന്റെ സുഹൃത്തുക്കള്‍ പറയും അവന്‍ മല്ലന്‍ പണിക്കു പോവുകയാണെന്ന് അങ്ങനെ അതിനു മസിലുകട എന്നൊരു പേരും കൈവന്നിട്ടുണ്ട്. ( ജിം എന്നതൊരു എട്ടംഗ സംരംഭമാണ്.ഞാന്‍,രഞ്ജു,രഞ്ജു,സുധീശേട്ടന്‍,പ്രവീണ്‍,റിജോ,കിരണ്‍ പവന്‍ എന്നിവരായിരുന്നു അംഗങ്ങള്‍ ), വണ്ണം കുറഞ്ഞോ,അല്ലെങ്ങില്‍ ജിമില്‍ പോകുന്നത് കൊണ്ടെന്തെങ്ങിലും കാര്യമുണ്ടോ എന്നുള്ളത്...........അവിടെ നിക്കട്ടെ 

ഞാന് ജിമ്മില്‍ ആയിരുന്നു പെട്ടന്ന് രഞ്ജു വന്നു വാതിലില്‍ മുട്ടുന്നത് കേട്ടു. ഞാന്‍ പുറത്തു വന്നു എന്താന്ന് കാര്യം എന്ന് ചോദിച്ചു. ഇക്ക നിന്നെ വിളിക്കുന്നു അത്യാവശ്യമായി മുറിയിലേക്ക് ചെല്ലാന്‍ പറഞ്ഞു, എന്നും പറഞ്ഞുകൊണ്ട് അവന്‍ പോയി.ഉടനെ തന്നെ ഞാനും ഇന്നത്തെ കളി മതിയാക്കിയിറങ്ങി. നേരെ ഇക്കയുടെ റൂമിലേക്ക് ചെന്ന് അപ്പോള്‍ കണ്ടത് ഇക്ക കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നതാണ് എന്താനിക്ക എന്ന് ഞാന്‍ ചോദിച്ചു.വയ്യെടാ......എന്ന് പറഞ്ഞു 
അത് പറയുമ്പോഴും ഇക്ക വലിക്കുന്നുണ്ടായിരുന്നു (ഇക്കയ്ക്ക് ശ്വാസം മുട്ടിന്റെ ബുദ്ധിമുട്ട് അടുത്തകാലത്തുണ്ടായിരുന്നു).അപ്പോഴേക്കും ഇക്കയുടെ റൂം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. ഉടനെ തന്നെ എല്ലാവരോടും പുറത്തേക്കുപോകാന്‍ പറഞ്ഞ് ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം ഇക്കയുടെ അടുത്ത് നിന്നു.ഇക്ക രാവിലെ ആശുപത്രിയില്‍ പോയിരുന്നതാണ്.....അവിടെ ചെന്നപ്പോള്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല ഡോക്ടര്‍ ലീവിലാണ്.അസുഖ വിവരം പറഞ്ഞപ്പോള്‍ അവിടെ ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന നേഴ്‌സ് മരുന്ന് കൊടുത്തു.പനിയും ചുമയും ആയിട്ടൊക്കെയാണ്‌പോയത്.വലിവിന്റെ ബുദ്ധിമുട്ടുണ്ട് പിന്നെ നല്ല ക്ഷീണവും തോന്നുന്നു എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഒരു ഇന്‌ജേക്ഷനും കൊടുത്തു. ഇനി ചിലപ്പോള്‍ അതിന്റെ ( ഇന്‌ജെക്ഷന്റെ)ആയിരിക്കുമോ എന്ന മുരളിയേട്ടന്റെ സംശയം ഞങ്ങളിലും (ഞാന്‍,രഞ്ജു,രഞ്ജു,ബിജു) ശക്തി പെട്ടൂ. ഉടനെ തന്നെ ആശുപത്രിയിലേക്ക് വിളിച്ചു ഇങ്ങനെയാണ് അവസ്ഥ എന്നവരോട് പറഞ്ഞു.ഉടനെ രോഗിയുമായി വരാന്‍ അവര്‍ പറഞ്ഞു. പുറത്തേക്കിറങ്ങിയപ്പോള്‍ വണ്ടി ഒന്നും ഇല്ല. െ്രെഡവര്‍ പുറത്തെവിടെയോ പോയിരിക്കുകയാണ്. ഞാന്‍ വേഗം പോയി വേഷമെല്ലാം മാറി......കയ്യില്‍ പൈസ ഒന്നുമുണ്ടായിരുന്നില്ല ഉടനെ ബിനുവിന്റെ (മറ്റൊരു ഫ്രെണ്ട് ആണ്,ഞങ്ങള്‍ ഇവിടെ പത്തു മുപ്പതന്‌ജോളം പേര്‍ ഒന്നിച്ചാണ് താമസിക്കുന്നത്, കമ്പനി വക താമസ സ്ഥലമാണ്). അടുത്ത് ചെന്ന് കാര്യം പറഞ്ഞ് അവന്‍ ഉടനെ തന്നെ ഇരുപതു റിയാല്‍ (നാട്ടിലെ രണ്ടായിരം രൂപക്കുമേല്‍ വരും,എല്ലാവര്ക്കും അറിയാവുന്നതാണ് എങ്കിലും ഒരു സൂചന) എടുത്തു തന്നു. ഞാനും കൂടെ വരാം എന്ന് പറഞ്ഞ് മുരളിയേട്ടനും വന്നു,കയ്യില്‍ ഉണ്ടായിരുന്ന പൈസ മുരളിയേട്ടനും എടുത്തു.(നാട്ടിലേക്കു പൈസ അയച്ചു കഴിഞ്ഞു എല്ലാവരുടെയും പോക്കറ്റില്‍ ചിലവിനുള്ള പൈസ മാത്രമേ ഉണ്ടായിരുന്നുള്ളൂ,പൊതുവേ എല്ലാ പ്രവാസികളുടെയും കാര്യങ്ങള്‍ ഇങ്ങനെ തന്നെയാണ്). പുറത്തേക്കിറങ്ങി നോക്കിയപ്പോള്‍ വണ്ടിയൊന്നും കാണാനില്ല.െ്രെഡവര്‍ പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു ഉടനെ തന്നെ ഫോര്‍മാനേ വിളിച്ചു. അങ്ങേരും വേറെവിടെയോ ആയിരുന്നു. ഉടനെ സന്ദീപെട്ടനെ വിളിച്ചു,ഞങ്ങളുടെ പ്രൊഡക്ഷന്‍ പ്ലാനിംഗ് എഞ്ചിനീയര്‍ ആണ്. ഞാന്‍ പുള്ളിയോട് കാര്യം പറഞ്ഞു. പുള്ളി പുറത്തെവിടെയോ ആണ് നീ ടാക്‌സി വിളിച്ചു കൊണ്ട് പോകാന്‍ പറഞ്ഞു. എന്തായാലും കൊണ്ടുപോയല്ലേ പറ്റു..................................... ഇക്കയുടെ അവസ്ഥ അങ്ങനെ ആയിരുന്നു ഞാന്‍ ടാക്‌സി വിളിക്കാം എന്ന് പറഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ ആരോ പറഞ്ഞു ഹരിഭായ് യോട് ഒന്ന് പറഞ്ഞു നോക്കാമെന്ന്. ഹരിഭായിക്ക് വണ്ടി(കാര്‍) യുണ്ട്, ഞങ്ങളുടെ കണ്ട്രോള്‍ വയറിംഗ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ആളാണ് അദേഹം.
ഹരിഭായി യുടെ റൂമിന്റെ അടുത്തേക്ക് ചെന്നു അവിടെ വണ്ടി(കാര്‍) കാണുന്നില്ല, മറ്റൊരു വണ്ടി(കാര്‍) കിടപ്പുണ്ടായിരുന്നു താനും. റൂമിന്റെ മുന്‍വശത്ത് രണ്ടുമൂന്നു ജോഡി ചെരുപ്പുകള്‍ കിടപുണ്ട്,ആരോ അതിഥികള്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു എന്തായാലും കാര്യം പറയാം ഇങ്ങനെ ഒരു ആവശ്യമായി പോയില്ലേ.....എന്ന് ഞങ്ങള്‍ തീരുമാനിച്ചു വാതിലില്‍ മുട്ടി ഹരിഭായി വാതില്‍ തുറന്ന് പുറത്തേക്കു വന്നു.അകത്തു ആരൊക്കെയൊഇരിക്കുന്നതു ഞാന്‍ കണ്ടു ഹരിഭായി യോട് കാര്യം പറഞു.ഹരിഭായി നിസഹായനയിരുന്നു വണ്ടി (കാര്‍) സെരവിസിങ്ങിനു പോയിരിക്കുകയനെന്നദേഹം പറഞ്ഞു. ഞങ്ങളുടെ സംസാരം കേട്ടു അകത്തുനിന്നു ഒരാള്‍ പുറത്തേക്കു വന്നു. അദേഹത്തിന്റെ പേര് സന്ദീപ് എന്നായിരുന്നു,ഹരിഭായി യുടെ ഒരു ബന്ധുവാണ് അദേഹവും ഭാര്യയും കുഞ്ഞും ആയിരുന്നു അതിഥികള്‍. (സന്ദീപ് എന്നപേരുള്ള രണ്ടു ആളുകളെ കുറിച്ച് പറയുന്നുണ്ട്,അതുകൊണ്ട് നമുക്ക് അദ്ധേഹത്തെ സന്ദീപ് ഭായ് എന്ന് വിളിക്കാം.) ഹരിഭായി അദ്ദേഹത്തോട് കാര്യം പറഞ്ഞു,അപ്പോള്‍ സമയം എട്ടര ആയികാണും സന്ദീപ്ഭായ് ക്ക് ഒന്‍പതുമണിക്ക് പോകേണ്ടതായിരുന്നു,എന്നാല്‍ ഈ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം വരാന്‍ തയാറായി.ഉടനെ തന്നെ ഇക്കയെ കൊണ്ട് വന്നു വണ്ടിയില്‍ കയറ്റി. ഞാനും മുരളിയേട്ടനും ഹരിഭായി യും വണ്ടിയില്‍ കയറി.നേരെ ഇക്ക രാവിലെ പോയ ക്ലിനികിലേക്ക് പോയി,പോകുന്ന വഴികെല്ലാം ഇക്ക നന്നായി വലികുന്നുണ്ടായിരുന്നു.ഇക്കയെ ഞങ്ങള്‍ സമാധാനിപ്പിച്ചു കൊണ്ടിരുന്നു ഉള്ളില്‍ ആണെങ്ങില്‍ നല്ല ടെന്‍ഷനും.ക്ലിനികില്‍ എത്തി ഡോക്ടറെ കണ്ടു പ്രഥമ ശുശ്രൂഷകള്‍ ചെയ്തു അവിടെ നിന്നു ചെയ്ത മരുന്നിന്റെ കുറിപ്പും തന്ന്,അറ്റ്‌ലസ് ഹോസ്​പിടലിലേക് (വലിയ ഹോസ്​പിടലാണ്) കൊണ്ടുപോയ്‌കൊളന്‍ പറഞ്ഞു. രാവിലെ ഇക്കയ്ക്ക് ഡോക്ടറുടെ അഭാവത്തില്‍ ഇന്‍ജെക്ഷന്‍ ചെയ്ത നേഴ്‌സ് അവിടെയ്ണ്ടായിരുന്നു. ഇതെല്ലം കണ്ട അവരുടെ മുഖം ടെന്‍ഷന്‍ കൊണ്ട് വിളറിയിരുന്നു. സന്ദീപ്ഭായ് ക്ക് തിരിച്ചു പോകേണ്ടതുണ്ട് നമുക്ക് ടാക്‌സി വിളിച്ചാലോ എന്ന് മുരളിയേട്ടന്‍ എന്നോട് ചോദിച്ചു,ശരിയാണെന്നെനിക്കും തോന്നി.ടാക്‌സി വിളികാനായി ഞാന്‍ ക്ലിനികില്‍ നിന്നും പുറത്തേക്കിറങ്ങി. ചെറിയ ചാറ്റല്‍ മഴയുണ്ട്, കുറച്ചു സമയം നോക്കി ടാക്‌സി ഒന്നും കാണുന്നില്ല, ഇക്കയുടെ തൊട്ടടുത്തായി ക്ലിനികില്‍ തന്നെ ഇരികുകയയിഉരുന്നു സന്ദീപ് ഭായ് ....... ഇക്കയുടെ അവസ്ഥ കണ്ട അദേഹം,ഹരിഭായി യോട് പറഞ്ഞു, ടാക്‌സി ക്ക് കാത്തു നില്‍കേണ്ട നമുക്ക് പോകാം. അങ്ങനെ ഞങ്ങള്‍ ഇക്കയുംയി നേരെ അറ്റ്‌ലസ് ഹോസ്​പിടലിലേക്ക് പോയി. അവിടെ ചെന്നയുടനെ അത്യാഹിത വിഭാഗത്തില്‍ ചെന്നു രജിസ്റ്റര്‍ ചെയ്തു. ഉടനെ തന്നെ നേഴ്‌സ് ഒരു വീല്‍ ചെയറുമായി വന്നു ഇക്കയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി ഒരാള്‍ക്ക് കൂടെ ചെല്ലാം എന്ന് പറഞ്ഞപ്പോള്‍,ഹരിഭായി ഒപ്പം ചെന്നു. ഞാനും മുരളിയേട്ടനും സന്ദീപ്ഭായ് യും പുറത്തു സംസാരിച്ചിരുന്നു. എന്നാല്‍ അവിടെ ഇരിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു........ അത്യാഹിത വിഭാഗമായതുകൊണ്ട് അവിടെ വരുന്നതില്‍ കൂടുതലും അപകടങ്ങള്‍ ആയിരുന്നു ഈശ്വരാ........... സമയം പത്തുമണി ആയി കാണും ഹരിഭായി പുറത്തേക്കു വന്നു അത്യാവശ്യമായി കുറച്ചു പൈസ അടയ്കണമെന്നു പറഞ്ഞു.കയ്യില്‍ ഉണ്ടായിരുന്ന കുറച്ചു പൈസയും കൂടി തന്നിട്ട് ഹരിഭായ് അകത്തേക്ക് തിരിച്ചു പോയി. അപ്പോള്‍ തന്നെ നേഴ്‌സ് ഒരു ബില്‍ കൊണ്ട് വന്നു തന്നു 50 റിയാല്‍ (ഇപ്പോഴത്തെ മൂല്യം അനുസരിച്ച് നാട്ടിലെ ആറായിരം രൂപയ്ക്കു അടുത്ത് വരും).ബിനുവിന്റെ കയ്യില്‍ നിന്നു വാങ്ങിയ 20 ഉം മുരളിയേട്ടന്റെ കയ്യില്‍ ഉണ്ടായിരുന്ന 30 ഉം ചേര്‍ത്ത് രൂപ അടച്ചു. സമയം വളരെ വൈകി സന്ദീപ് ഭായ് ക്ക് തിരിച്ചു പോകേണ്ടതാണ് അദേഹത്തിന്റെ ഭാര്യയും കുഞ്ഞും ഞങ്ങളുടെ താമസ സ്ഥലത്താണ് ....... ഉടനെ തന്നെ അദേഹം ഇറങ്ങുകയും ചെയ്തു. തക്കസമയത് വരാനുള്ള മനസുകാണിച്ച അദ്ദേഹതോടുള്ള നന്ദി പറഞ്ഞാലും മതിയാകില..... .ഞങ്ങളോട് യാത്ര പറഞ്ഞപ്പോള്‍ ഞങ്ങളുടെ മാനസികാവസ്ഥയും അദേഹത്തിന് മനസിലായി കാണും ഒരു നന്ദി പറയാന്‍ പോലും ഞങ്ങള്‍ക്ക് ഇടതരാതെ....... ഇറങ്ങിയ അദേഹത്തെ ഞാന്‍ ഓര്‍കുന്നു.... അപ്പോഴേക്കും സന്ദീപേട്ടനും (പ്രൊഡക്ഷന്‍ പ്ലാനിംഗ് എഞ്ചിനീയര്‍) വന്നു. ഒപ്പം സരിലെട്ടനും ശ്രീജിതേട്ടനും വിനോദ്ഭായ് യും ഫോര്‍മാനും സുനില്‍ ഭായ് യും ഉണ്ടായിരുന്നു അവരേതോ ഫങ്ക്ഷന്‍ കഴിഞ്ഞു വരികയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ ഫോണില്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരികുകയും ചെയ്തിരുന്നു. അവര്‍ വന്നു കാര്യങ്ങളൊക്കെ സംസാരിച്ചു സരിലെട്ടനെ കണ്ടിട്ട് കുറെയായി എങ്കിലും സ്‌നേഹസംഭാഷണങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയയിരുന്നല്ലോ അത് സരിലെട്ടനും മനസിലായി കാണും. ഫോണ്‍ റിംഗ് ചെയുന്നുണ്ട് ഞാന്‍ നോക്കി ഒരു പുതിയ നമ്പര്‍ ആണ് എടുത്തു.....ഹരിഭായി ആണ്.ഹരിഭായി യുടെ നമ്പര്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല ഇക്കയെ റൂമിലേക്ക് കൊണ്ട് വന്നു അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു.രണ്ടാം നിലയില്‍ റൂം നമ്പര്‍ 12ഇ ഞങ്ങളെല്ലാവരും കൂടി റൂമിലെത്തി ഞാനും,മുരളിയേട്ടനും,ഹരിഭായി യും പുറത്തു തന്നെ നിന്നു,അവരെല്ലാവരും (സന്ദീപേട്ടനും,സരിലെട്ടനും,വിനോദ്ഭായ് യും ,ഫോര്‍മാനും,സുനില്‍ ഭായ് യും) അകത്തു കയറി ഇക്കയെ കണ്ടു ആശ്വസിപിച്ചു.ഇക്കയുടെ അവസ്ഥ വച്ചുനോക്കുമ്പോള്‍ ഇത്രയും ആളുകള്‍ ഉണ്ടല്ലോ, എന്നാല്‍ തോട്ടപുറത്തു കിടക്കുന്ന പാകിസ്താനിയുടെ കൂടെ ആരും ഉണ്ടായിരുന്നില്ല.. ഞങ്ങള്‍ എല്ലാവരും കൂടെ തന്നെയുണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കാമായിരുന്നു സംസാരിച്ചിരുന്നപ്പോള്‍ നേഴ്‌സ് വന്നു പറഞ്ഞു അധികം ആളുകള്‍ പാടില്ല ഒരാള്‍ക് വേണമെങ്ങില്‍ കൂടെ നില്‍ക്കാം, ഉടനെ തന്നെ അവര്‍ ഇക്കയോട് യാത്ര പറഞ്ഞു പുറത്തേക്കു വന്നു ഞാനും മുരളിയേട്ടനും ഹരിഭായ് യും പുറത്തു തന്നെ നില്പുണ്ടായിരുന്നു ഹരിഭായി ക്ക് എന്തായാലും ഹോസ്​പിറ്റലില്‍ നില്ക്കാന്‍ കഴിയില്ല........ ഉടനെ പൂര്‍തിയകേണ്ട കുറെ ജോലികള്‍ ഉണ്ട് അവധിയയിരുന്നിട്ടും അവധി നല്‍കാതിരുന്നത് അതുകൊണ്ടാണ്..... ഹരിഭായി ക്ക് പോയെ പറ്റു എന്ന് പറഞ്ഞു.......ഞാന്‍ നില്ക്കാന്‍ തയ്യാറാണെന്ന് സന്ദീപെട്ടനോട് പറഞ്ഞു, ഞാനും കൂടി നില്‍ക്കാം എന്ന് മുരളിയേട്ടനും പറഞ്ഞു. ഇതിനെ കുറിച്ച് ഞങ്ങള്‍ (ഞാനും മുരളിയെട്ടനും) സംസാരിചിട്ടുപോലും ഉണ്ടായിരുന്നില്ല. മുരളിയേട്ടന്‍ കൂടിയില്ലായിരുന്നെങ്ങില്‍ ആ രാത്രിക്ക് നീളം കൂടിയേനെ...... ശ്രീജിതേട്ടനെ ഇടയ്ക്കു കണ്ടില്ല സന്ദീപെട്ടനോട് ചോദിച്ചപ്പോള്‍ കണ്ടില്ലെന്നു പറഞ്ഞു... അപ്പോള്‍ തന്നെ ഒരു വിറയല്‍ അനുഭവപെട്ടു.. ......... പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നാണ് ഹോസ്​പിടല്‍ ആയതുകൊണ്ട്ട് ഞാന്‍ ഫോണിന്റെ റിങ്ങിംഗ് വയ്ബ്രടരിലേക്ക് മാറ്റിയിരുന്നു... എടുത്തു നോക്കിയപ്പോള്‍ ശ്രീജിതെട്ടനാണ്..........റൂം ഏതെന്നറിയാതെ താഴെ നില്കുകയനെന്നു പറഞ്ഞു റൂം നമ്പര്‍ പറഞ്ഞു കൊടുത്തു....... യാത്ര പറഞ്ഞു,എന്തെങ്ങിലും ആവശ്യമുന്‌ടെങ്ങില്‍ വിളികണം എന്നും പറഞ്ഞ് ..........അവര് (സന്ദീപേട്ടനും,സരിലെട്ടനും,വിനോദ്ഭായ് യും ,ഫോര്‍മാനും,സുനില്‍ ഭായ് യും)ലിഫ്ടിനടുതെക്ക് പോയി ഒപ്പം ഹരിഭായ് യും ലിഫ്റ്റ് തുറന്നു ശ്രീജിതെട്ടനുണ്ടയിരുന്നു അതില്‍.........ആ ലിഫ്റ്റില്‍ തന്നെ കയറി അവരെല്ലാവരും താഴേക്ക് പോയി.ശ്രീജിത്തേട്ടന്‍ ഇക്കയുടെ അടുത്തേക്കും... ഞാനും മുരളിയേട്ടനും പുറത്തു സംസാരിച്ചുകൊണ്ടിരുന്നു...... ശ്രീജിത്തേട്ടന്‍ പുറത്തേക്കു വന്നു..... എന്ത് ആവശ്യമുന്‌ടെങ്ങിലും വിളിക്കണം എത്ര രാത്രിയായാലും പ്രശ്‌നമില്ല......എന്നും പറഞ്ഞ് ശ്രീജിത്തേട്ടന്‍ പോയി. ഞാനും മുരളിയേട്ടനും ഇക്കയുടെ അടുത്തേക്ക് ചെന്നു..അവിടെ കുറച്ചു നേരം ഇരുന്നു ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന നെഴ്‌സിനോട് ഇക്കയുടെ ഭക്ഷണ കാര്യമെല്ലാം ചോദിച്ചു രോഗിക്ക് ഭക്ഷണം അവിടെന്നു കൊടുക്കും..... പിന്നെ ഇപ്പോള്‍ ഇക്കയുടെ അവസ്ഥ മെച്ചപെട്ടിട്ടുന്‌ടെന്നും അവര്‍ പറഞ്ഞു. സമയം പതിനൊന്നു കഴിഞ്ഞു ഇനിയും വൈകിയാല്‍ ഭക്ഷണം കിട്ടില്ല നെഴ്‌സിനോട് പറഞ്ഞിട്ട് ഞാനും മുരളിയെയ്ട്ടനും പുറത്തേക്കിറങ്ങി ..... എല്ലാ ഹോട്ടെലുകളും കോഫി ഷോപ്പുകളും അടച്ചിരുന്നു.. മുരളിയേട്ടന്‍ പറഞ്ഞത് പ്രകാരം ഞങ്ങള്‍ ലുലുവിലേക്ക് (ഇവിടുത്തെ പ്രധാന ഷോപിംഗ് സെന്റര്‍ ആണ്) വച്ചു പിടിച്ചു.കുറച്ചു നടക്കണം എങ്കിലും വിശപ്പു......അതിന്റെ അതിര്‍ തിയിലെതിയിരുന്നു ഇപ്പോള്‍ ചെന്നിലെങ്ങില്‍ പിന്നെ നേരം വെളുക്കണം..ലുലുവിലെത്തി ഞാനും മുരളിയേട്ടനും വാതില്‍ ലക്ഷ്യമാക്കി നടന്നു........... അപ്പോള്‍ അവിടെ നിന്നൊരാള്‍ കൈ കാട്ടി വിളികുന്നത് കണ്ടു. പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ്, സമയം ഇത്രയുംയാതുകൊണ്ട് ല്യ്ട്ട്‌സ് പൊതുവേ കുറവായിരുന്നു ഒമാനികളുടെ വസ്ത്ര രീതിയും (സ്ത്രീകള്‍ ന'പര്‍ദയുംന' പുരുഷന്മാര്‍ അതിനോട് സാമ്യമുള്ള ന'ഇഷ്താഷ' അല്ലെങ്കില്‍ 'കന്തൂറ') ആളെ തിരിച്ചറിയുന്നതില്‍ പ്രയസമുണ്ടാകി എന്തായാലും ഞങ്ങള്‍ അടുത്തേക്ക് ചെന്നു.ഒരു ഒമാനി സ്ത്രീ ആയിരുന്നു,അവരുടെ കൂടെ ഒരു കൊച്ചു പയ്യനും ഉണ്ടായിരുന്നു.അവര്‍ക്ക് ഒരു ഹെല്പ് ചെയണമെന്നു പറഞ്ഞു. അവിടെ കിടക്കുന്ന ഒരു ട്രോളി അവരുടെ കാറില്‍ കയറ്റി കൊടുക്കണമെന്നു പറഞ്ഞു. മുരളിയേട്ടന്‍ എന്റെ കയില്‍ മുറുകെ പിടിച്ചു..... അതിന്റെ അര്‍ഥം മനസിലാക്കി ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു ഇത് ഇവിടുത്തെ (ലുലുവിലെ) ട്രോളി അല്ലെ....അതെങ്ങനെ നമുക്ക് കൊണ്ടുപോകാന്‍ പറ്റും? അവരെന്നോട് പറഞ്ഞു അത് സാരമില്ല അവിടുത്തെ ആളുകളെ അറിയാം എന്ന് പറഞ്ഞു. കാര്യം മനസിലായ ഞാനും മുരളിയെട്ടനും അപ്പോള്‍ തന്നെ സ്ഥലം വിട്ടു. ലുലു കാണാന്‍ വളരെ സുന്ദരി ആണ്......ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചിരുന്നു എന്നവണ്ണം വാതിലുകള്‍ താനേ തുറന്നു..തിരക്ക് വളരെ കുറഞ്ഞു ആളുകളെല്ലാം വീടുകളിലും താമസ സ്ഥലങ്ങളിലും എത്താനുള്ള തിരക്കിലാന്ന് ആളുകളുടെയും പ്ലാസ്റ്റിക് കവറുകളില്‍ സാധനങ്ങള്‍ നിരയ്കുന്നതിന്റെയും ബില്ലിംഗ് മെഷീനിന്റെയും ശബ്ദം അരോചകമായി തോന്നി. പൊതുവേ തിരകിനോടൊരു താല്പര്യ കുറവ് ഉണ്ട്....... പക്ഷെ ഇതൊരു പബ്ലിക് പ്ലെയ്‌സ് ആണല്ലോ, അവിടെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ല.. വേറൊന്നും കിട്ടുകയില്ലെന്നു മുരളിയേട്ടന്‍ പറഞ്ഞതനുസരിച്ച് നേരെ KFC (Kentucky Fried chicken) യിലേക്ക് നീങ്ങി 
(KFC യുടെ ഒരു വിഭാഗം ഉണ്ടവിടെ ).അവരും ക്ലോസ് ചെയനോരുങ്ങുകയായിരുന്നു. വേഗം ചെന്നു ഒരു ഫാമിലി പായ്ക്ക് വാങ്ങി.അവിടിരുന്നു കഴിക്കാന്‍ കഴിയിലെന്നു പറഞ്ഞതനുസരിച്ച് ഞാനും മുരളിയെട്ടനും തിരിച്ചു ഹോസ്​പിറ്റലില്‍ എത്തി. ഹോസ്​പിടലിന്റെ പുറത്തുള്ള തിണ്ണയില്‍ ഇരുന്നു കഴിച്ചു.....നല്ല തണുത്ത കട്ടുണ്ട് ചിക്കന്‍ ആണെങ്ങില്‍ നല്ല ചൂടും കൈ തൊടാന്‍ വയ്യ..... എങ്കിലും വിശപ്പു അതിനെയെല്ലാം അവഗണിക്കാന്‍ നിര്‍ബന്ധിതനാക്കി. എല്ലാം അകത്താക്കി അവശിഷ്ടങ്ങള്‍ അവിടെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ വേണ്ടി വച്ചിരുന്ന പെട്ടിയില്‍ നിക്ഷേപിച്ചു.(ഇതുപോലുള്ള അവശിഷ്ട നിക്ഷേപണ പെട്ടികള്‍ ഇവിടെതെത് പോലെ കൃത്യമായ സ്ഥലങ്ങളില്‍ വയ്കുകയും,നീക്കം ചെയുകയും ചെയുകയനെങ്ങില്‍ നമുക്ക് നാട്ടിലെയും മാലിന്യ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞേനെ )

ഇനി നേരെ ഇക്കയുടെ അടുത്തേക്ക്. റൂമിലെത്തി ഇക്ക നല്ല ഉറക്കമാണെന്ന് തോന്നുന്നു. തൊട്ടപ്പുറത്തെ റൂമില്‍ ആളുണ്ടായിരുന്നില്ല അതുകൊണ്ട് ഞാനും മുരളിയേട്ടനും അവിടെ പോയിരുന്നു.......ചെറുതായി ഒന്ന് മയങ്ങുകയും ചെയ്തു. അപ്പോള്‍ ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന നേഴ്‌സ് വന്നു പറഞ്ഞു അവിടെയിരിക്കാന്‍ പാടിലെന്നു......ശെരി വേണ്ട ഞാനും മുരളിയേട്ടനും ഇക്ക കിടക്കുന്ന റൂമിലെത്തി...... ഇരിക്കാനായി രണ്ടു കസേര അവിടെയുണ്ടായിരുന്നു. ഉറങ്ങാനായി ഒരു ശ്രെമം നടത്തി.....പക്ഷെ അതില്‍ പരാജയപെട്ടു എന്ന് പറയാം ഇക്കയുടെ റൂമില്‍ തന്നെ കിടക്കുന്ന ആ പാകിസ്താനി എന്തൊക്കെയോ പിറു പിറുത്തു കൊണ്ടിരുന്നു. എന്തെങ്കിലുമാകട്ടെ എന്ന് വിചാരിച്ചു......... കട്ടിലിനോട് ചേര്‍ന്ന് മരുന്നും മറ്റും വൈകുന്നതിനായി മേശയുടെത് പോലെ ഒരു ഭാഗമുണ്ടായിരുന്നു കസേര അതിനടുത്തേക്ക് ചേര്‍ത്തിട്ടു കൈരണ്ടും അതിനുമുകളില്‍ വച്ചു തല ചായ്ച്ചു. ഒന്ന് കണ്ണടച്ചതെ ഉള്ളു..........ഇക്ക വിളിക്കുന്നു... വേഗം ചാടിയെഴുന്നേറ്റു ഇക്കാക്ക് വലിവ് വീണ്ടും തുടങ്ങി എണീറ്റിരുന്നു ചുമക്കുന്നും ഉണ്ട്....ഞാന്‍ ഉടനെ നെഴ്‌സിനോട് പറഞ്ഞു അവര് ഓക്‌സിജന്‍ സിലിന്‌ടെര്‍ കൊണ്ടുവന്നു കണക്ട് ചെയ്തു. മരുന്നും കൊടുത്തു അപ്പോഴാണ് ആശ്വാസമായത്...... കുറച്ചു കഴിഞ്ഞപ്പോള്‍ ഇക്ക മയങ്ങി....... ഞാന്‍ വീണ്ടും കസേരയില്‍ പോയിരുന്നു മുരളിയെട്ടന്റെയും ഉറക്കം നഷ്ടപെട്ടിരുന്നു......ഇക്ക ഇടകിടക്ക് ചുമക്കുകയും എഴുന്നേറ്റു ഇരിക്കുകയും ചെയ്തുകൊണ്ടിരുന്നു...... നേഴ്‌സുമാരും വന്നും പോയികൊണ്ടുമിരുന്നു.... ഇടയ്‌കെപ്പോഴോ ഇക്ക ഉറങ്ങി..... ഉറങ്ങതിരിക്കുമ്പോള്‍ എന്തെങ്ങിലും ഒക്കെ സംസാരിക്കേണ്ടി വരും പ്രത്യേകിച്ചു ഒന്നിലധികം പേര്‍ ഉള്ളപ്പോള്‍...... എന്നാല്‍ നിശബ്ധത പാലികുക എന്ന ആശുപത്രിയുടെ മര്യാദ യോട് ഞങ്ങളും യോചിച്ചു. സമയം നീങ്ങുനെയില്ല....... കുറേനേരം ഞങ്ങള്‍ പുറത്തിറങ്ങി നടന്നു... നേരം വെളുത്തു 

ബിജുവിനോട് രാവിലെ ഇങ്ങോട്ട് വരാന്‍ പറഞ്ഞിരുന്നു ഇവിടെ ആരെങ്ങിലും വേണമല്ലോ എന്നിട്ടുവേണം ഞങ്ങള്‍ക്ക് പോകാന്‍ മിക്കവാറും ഇന്ന് ഡിസ്ചാര്‍ജ് ആയേക്കുമെന്ന് നേഴ്‌സും പറഞ്ഞു.... ഇക്കയോട് ബിജു ഇപ്പോള്‍ തന്നെവരും .....ഞാന്‍ ഇടയ്ക്കു വിളിക്കാം എന്നും പറഞ്ഞു ഞാനും മുരളിയേട്ടനും ഇറങ്ങി. ഞാനും മുരളിയേട്ടനും ഒരു ടാക്‌സി പിടിക്കാം എന്ന ഉദ്ദേശത്തോടെ നടന്നു........നടക്കുന്നതിനിടക്ക് ഇന്നലെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു കൊണ്ടിരുന്നു...... ഞങ്ങളുടെ മനസ്സ് മന്‌സിലക്കിയെന്നോണം ഒരു വണ്ടി അടുത്ത് വന്നു നിന്നു ഒരു ടാക്‌സി ആയിരുന്നു....ഇനി നേരെ താമസ സ്ഥലത്തേക്ക് ടാക്‌സിയില്‍ സഞ്ചരിച്ചുകൊണ്ടിരികുമ്പോള്‍ തന്നെ ബിജുവിനെ വിളിച്ചു. അവന്‍ ഹോസ്​പിടലിലേക്ക് പുറപെട്ടിട്ടുണ്ട്.... ബിജു ഇക്കയുടെ കൂടെ തന്നെയുണ്ടായിരുന്നു......അവന്‍ ഇടയ്ക്കു വിളിച്ചു ആശുപത്രിയിലെ വിവരങ്ങള്‍ അറിയിച്ചു കൊണ്ടിരുന്നു.

ഇക്ക ഇതെല്ലം ഏതാണ്ട് വലിയകാര്യം പോലെ കാണുന്നു ഇപ്പൊ അതിന്റെ ശല്യമാണ്....... ഇവിടുള്ള എല്ലാവരുടെയും സഹകരണവും മനോഭാവവും പറയാതിരിക്കാന്‍ വയ്യ പ്രവാസികള്‍ക്ക് കൂടെ താമസികുന്നവരന്............ബന്ധുകള്‍ സഹോദരങ്ങള്‍... സ്‌നേഹസമ്പന്നരായ എന്റെ കൂട്ടുകാരോടൊപ്പം ചെലവഴിക്കാന്‍ കിട്ടിയ ഓരോ നിമിഷവും ഓര്‍കുന്നു....... ഈ സംഭവത്തെ (ഇക്കയുടെ അസുഖം) കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍, ചില ആളുകളുടെ മനോഭാവതോടുള്ള അമര്‍ഷം ഞാന്‍ പ്രകടിപ്പിക്കതിരിക്കട്ടെ അത് പറയുന്നതില്‍ പ്രസക്തി ഉണ്ടെന്നു തോന്നുനില്ല. തന്നോട് തന്നെ ചോദി കേണ്ട ചോദ്യത്തിന്റെ ഉത്തരം അവര്‍ തന്നെ കണ്ടെത്തട്ടെ....... ആസ്വാദനതെക്കാളും....വലുതാണല്ലോ ആവശ്യങ്ങള്‍.

No comments: