Monday, June 27, 2011

അതോ അവരും കരയുന്നതാവുമോ....?

കറപ്പന്‍,ഭയങ്കര കണിശ കാരനായിരുന്നു.
അടുക്കി വച്ചിരിക്കുന്ന എന്തെങ്കിലും വസ്തുവിന് സ്ഥാന ചലനം സംഭവിച്ചാലോ
വസ്ത്രത്തില്‍ ചുളിവു കളോ,അഴുകോ കണ്ടാലും അസ്വസ്ഥനാകും വഴക്ക് പറയും 
എപ്പൊഴും ഇത് കേള്‍കേണ്ടി വരിക, എച്ചു എന്ന് വിളിക്കുന്ന ഭാര്യയായിരുന്നു.
ഒരു വിജയിച്ച പ്രണയ കഥയിലെ നായികനായകന്മാര്‍ ആയിരുന്നു രണ്ടാളും.


അച്ഛനമ്മമാരുടെ മരണശേഷം,ഏതാണ്ട് പന്ത്രണ്ടു വയസുള്ളപ്പോഴാണ് ഒന്പതു വയസ്സ് പ്രായം വരുന്ന തന്റെ അനുജനുമായി കറപ്പന്‍ ആ ഗ്രാമത്തിലെത്തിയത്,അക്കാലത്തു ഗ്രാമത്തില്‍ നിറയെ നെല്‍കൃഷി ഉണ്ടായിരുന്നു 
അനിയന്‍ എപ്പൊഴും കൂടെയുണ്ടാവുമെങ്കിലും അനിയനെകൊണ്ട് ജോലിയെടുപ്പിക്കാന്‍ കുഞ്ഞു കറപ്പ നു 
കഴിയുമായിരുന്നില്ല.


രാമന്‍ പിള്ള ആ ഗ്രാമത്തിലെ പ്രമാണി ആയിരുന്നു,പാരമ്പര്യമായി കൈമാറി വന്ന 
സ്വത്തു വകകളുടെ ഇപ്പോഴത്തെ അവകാശി.
രാമന്‍ പിള്ള ,അമ്മ,ഭാര്യ,രണ്ട് മക്കള്‍ അതായിരുന്നു ആ കുടുംബം,
കൂടാതെ കാര്യസ്ഥനും,അകത്തും പുറത്തും ഉള്ള ജോലികല്കായുള്ള 
ജോലിക്കാരും ഉണ്ടായിരുന്നു,ആ വലിയ വീട്ടില്‍.    
ഗ്രാമത്തിലെ കൃഷിയിടവും സ്കൂളും ഇഷ്ടിക കളങ്ങളും പീടികകളും 
സ്ഥലങ്ങളും,താമസിക്കാനയുള്ള മുറികളും അയാളുടെതായിരുന്നു.
ഈ കാരണങ്ങള്‍കൊണ്ട് തന്നെ നല്ല അഹങ്കാരവും വിഡ്ഢിയായ അയാള്കുണ്ടായിരുന്നു.
പഠിപ്പ്‌ പറ്റിയ കാര്യമല്ലെന്ന് അയാള്‍ പലവട്ടം ബോധ്യപെടുതിയിരുന്നതിനാല്‍ 
കുഞ്ഞു നാളിലെ തന്നെ പഠനവു മായുള്ള ബന്ധം ഇല്ലാതായി.     

ഒരു രസകരമായ സംഭവം പറയാം.
ഒരുദിവസം കറപ്പന്‍,  രാമന്‍ പിള്ളയോട് വന്നു സൈകിള്‍ എടുതോട്ടെ എന്ന് ചോദിച്ചു
കറപ്പ നു ഒരു ജോലി ശരിയായിട്ടുണ്ട് .പക്ഷെ അത് പിള്ളയോട് പറയാന്‍ കഴിയില്ല.
അതുകൊണ്ട് നല്ല സുഖമില്ല ഡോക്ടറെ കാണാന്‍ പോകണം ദൂരം കുറച്ചുണ്ട് എന്ന് പറഞ്ഞു.
 സൈകിള്‍ അവിടെ വെറുതെ ഇരികുകയാണ്,എങ്കിലും പിള്ള പറഞ്ഞു 
ഉടനെ കൊണ്ട് വരണം ഒരു പാട് ആവശ്യങ്ങള്‍ ഉള്ളതാണ്  എന്നും മറ്റും.
കറപ്പന്‍ തലയാട്ടി,പഞ്ചറായ സൈകിളില്‍ കാറ്റു നിറയ്ക്കാനായി സൈകിള്‍ പമ്പ് എടുത്തുകൊണ്ടു വരികയും കാറ്റു നിറയ്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ പിള്ള കറപ്പ നോട് പറഞ്ഞു
നീ ആ കാറ്റ് മുഴുവന്‍ അടിച്ചു തീര്‍ക്കല്ലേ,എത്ര രൂപ കൊടുക്കണം അത് നിറയ്ക്കാന്‍ എന്ന് നിനക്കറിയുമോ 
വെറുതെയല്ല നീയൊന്നും നന്നാവാത്തെ,ആ പോ!! 
കറപ്പന്‍ ചിരിയടക്കി പിടിച്ചുകൊണ്ടു സൈകിളുമായി അവിടന്ന് സ്ഥലം വിട്ടു.



ആയിടെ കേരള സന്ദര്‍ശനത്തിനെത്തിയ അമ്മേരിക്കന്‍ ദമ്പതികള്‍ ആ ഗ്രാമത്തിലും വന്നിരുന്നു
അവരുടെ താമസം പിള്ളയുടെ വീട്ടിലായിരുന്നു.ആ നാട്ടില്‍ അത്രയും സൌകര്യമുള്ള
മറ്റൊരു  വീടും ഉണ്ടായിരുനില്ല.പിന്നെ അമേരിക്ക എന്നൊക്കെ കേട്ടപ്പോള്‍ പൊങ്ങച്ചകാരനായ പിള്ള 
നിര്‍ബന്ധ പൂര്‍വ്വം അവരെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു.
ആ ദിവസങ്ങളിലായിരുന്നു ആ ദമ്പതികള്‍ കറപ്പ നേയും അനുജനെയും ശ്രദിച്ചത്.
കുട്ടികളില്ലാത്ത അവര്‍ കറപ്പ ന്റെ അനിയനെ ദത്ത് എടുക്കുന്നതില്‍ താല്പര്യം കാണിച്ചു.
അവനെങ്കിലും സുഖമായി കഴിയട്ടെ എന്ന് വിചാരിച്ചു,കറപ്പന്‍ സമ്മതം മൂളി
എന്നാല്‍ അവന്റെ മനോവേദന പറഞ്ഞു അറിയിക്കവുന്നതിലും അപ്പുറമായിരുന്നു. 
അമേരിക്കന്‍ ദാമ്പതികള്‍കൊപ്പം അനുജന്‍ യാത്രയയ്തിന്റെ പിറ്റേ ദിവസം അവനും   
ആ ഗ്രാമത്തോട് യാത്രപറഞ്ഞു.
ആ പെരുമഴയത്ത് എങ്ങോട്ടെന്നറിയാതെ......   


ഒരു പാട് അലഞ്ഞു പല സ്ഥലങ്ങളിലും ജോലിചെയ്തു 
മരച്ചുവട്ടിലും വഴിയരുകിലും കിടന്നുറങ്ങി,വര്‍ഷങ്ങള്‍ കടന്ന് പോയി 
തന്റെ അനുഭവങ്ങള്‍ അവനെ ഒരു തന്റേടി ആക്കി  മാറ്റിയിരുന്നു 
ഇതിനിടയില്‍ തന്റെ കുല തൊഴിലായ മരപ്പണിയില്‍ അവന്‍ വൈദഗ്ത്യം നേടിയിരുന്നു      
അങ്ങനെയാണ് അവന്‍ ദേശം എന്ന കൊച്ചു ഗ്രാമത്തില്‍ എത്തിയത്.
പലരുടെ കൂടെയും കീഴിലും പണിചെയ്തു.
കാലക്രെമേണ ആളുകള്‍ അവനെ സ്വന്തമായി പണി എല്പ്പികാനും തുടങ്ങി
തന്നെ ഏല്‍പിച്ച ജോലി അവന്‍ മനോഹരമായി ചെയ്തുകൊടുത്തു.
ദേശത്തെ ആളുകളെല്ലാം അധ്വാനിക്കുനവരായിരുന്നു.
അവന്‍ എച്ചുവിനെ കാണുന്നത് വളരെ അവിചാരിതമായിട്ടായിരുന്നു.
എച്ചു ഒരു സമയത്തും വെറുതെയിരികില്ല എപ്പൊഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും
പാടത്തു പണിയുള്ളപ്പോള്‍ അമ്മയോടൊപ്പം എച്ചുവും പോവുമായിരുന്നു 
എച്ചുവിനോടുള്ള ഇഷ്ടടം അവന്‍ അറിയിക്കുകയും.
എച്ചുവിന്റെ മറുപടിപ്രകാരം അവന്‍ വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു.
തന്റെടിയും നല്ല പണിക്കാരനുമായ കറപ്പനെ എല്ലാവര്ക്കും ഇഷ്ട്ടമായി 
അങ്ങനെ ഏച്ചു കറപ്പന്റെ ജീവിത സഖിയായി.

കാല ക്രെമേണ ഉള്ള മാറ്റം എല്ലാവരിലും ഉണ്ടായി.
കറപ്പ നു വയസ്സ് അമ്പതു കഴിഞ്ഞു.
എന്നിരുന്നാല്‍ തന്നെയും കറപ്പന്‍ ആരോഗ്യവാനായിരുന്നു
കറപ്പന്റെ കൂടെ മകനും ഒപ്പം അഞ്ചെട്ടു പണികാരും ജോലിചെയുന്നു 
കറപ്പ നു അഞ്ചുമക്കള്‍ ആയിരുന്ന്നു.ഒരു ആണും നാല് പെണ്ണും.
മകന്റെയും മൂന്നു പെണ്‍ മക്കളുടെയും കല്യാണം കഴിഞ്ഞു.
ഇനി ഒരു പെണ്‍കുട്ടി കൂടിയുണ്ട്,ആള്‍ പഠിക്കുന്നു പത്താം ക്ലാസ്സില്‍.
മകനാണ് മൂത്തത്,മകന് മൂന്നു മക്കള്‍ ഒരു പെണ്ണും രണ്ട് ആണും അവരും പഠിക്കുന്നു.

കറപ്പ നു മുറുക്കുന്ന ശീലമുണ്ട്,മകന്‍ എപ്പൊഴു വിലക്കുമായിരുന്നു 
അച്ഛനിതു നിറുത്തികൂടെ..?  ആകെയുള്ള ഒരു ശീലം എന്നാല്‍ ഇത് മാത്രമല്ലെടോ 
ഇയാള് പേടിക്കണ്ട ഞാന്‍ ഉഷാര്‍ ആണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാട്ടില്‍ നിന്നു മാറിയാണ് ജോലി......കൊടുങ്ങലൂരില്‍ 
ഒരു ദിവസം കറപ്പന്‍ മകനോട്‌ പറഞ്ഞു എടൊ നമുക്കിവിടുത്തെ പണി നിറുത്തി 
നാട്ടില്‍ കൂടിയാലോ..!!.ഇനി വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയാം എന്നൊരു തോന്നല്‍ 
അച്ഛന്റെ താല്പര്യം അങ്ങനെയാണെങ്കില്‍ അങ്ങനെയാവട്ടെ...മകനും പറഞ്ഞു.
ഏറ്റെടുത്ത ജോലികളെല്ലാം തീര്‍ത്തു ആ നാടിനോട് യാത്രപറഞ്ഞു.........
ആ നാട്ടുകാരനായിരുന്ന അബ്ദുക്കയ്ക്ക് വിഷമം അടക്കാന്‍ കഴിഞ്ഞില്ല .
അയാള്‍ രണ്ടുപേരെയും കെട്ടിപിടിച്ചു കരഞ്ഞു.
ആ സൌഹൃതതിന്റെയും സ്നേഹബന്ധതിന്റെയും ആഴം അത്രയ്കുണ്ടായിരുന്നു 


നല്ല മഴ വരുന്നുണ്ട് സമയമായിട്ടും ബസ് കാണുന്നില്ല.....
മഴമുറുകി ബസ് കാത്തു നിന്ന മരച്ചുവട്ടില്‍ നിന്നു രണ്ടുപേരും അടുത്തുള്ള ചായ കടയിലേക്ക് കയറിനിന്നു 
ചായകടയിലെ വേലായുധന്‍ ചേട്ടനോട് ചോദിച്ചു ബസ് ഇപ്പോഴെങ്ങാനും വരോ?   
ആ ഇപ്പൊ വരും.....എന്ന് പറഞ്ഞുകൊണ്ട് അയാള്‍ പുറത്തേക്കിറങ്ങി   
മുന്‍വശത് ചുരുട്ടി കെട്ടി വച്ചിരുന്ന ടര്‍പായ യുടെ 
മറ്റേ വശം ഇതുപോലുള്ള അവസരങ്ങളില്‍  ഉപയോഗിക്കാനായി മണ്ണില്‍ ഉറപ്പിച്ചിരുന്ന 
മുള വടിയിലേക്ക് കയറുപയോഗിച്ചു ചുറ്റികെട്ടി 
അല്ലെങ്കില്‍ മഴവെള്ളം അകത്തേക്ക് തെറിക്കും......എന്ന് പറഞ്ഞു കൊണ്ട് തല തോര്‍ത്തി.
ഓരോ ചായ എടുക്കട്ടെ..?  ഒന്ന് ചൂടാവാം.........
ശബ്ദം കേള്കുന്നുണ്ട് ബസ് വരുന്നുണ്ട്, വന്നിട്ട് ഇറങ്ങിയാല്‍ മതി 
നല്ല മഴയും ഇടിയും ഉണ്ട്.... വേലായുധന്‍ ചേട്ടന്‍ ഇങ്ങനെ നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
ആ സംസാരം മുറിച്ചു കൊണ്ട് 
ബസ് എത്തി അവര്‍ അച്ഛനും മകനും മാത്രമേ അവിടുന്ന് ബസ് കയറാന്‍ ഉണ്ടായിരുന്നുള്ളൂ 
വേലായുധന്‍ ചേട്ടനോട് യാത്രപറഞ്ഞു.
അവിടം വിടുന്നതിന്റെ വിഷമം കറപ്പ നിലും മകനിലും ഉണ്ടായിരുന്നു.....
മഴ ബസിലൂടെ ആ നാടിനെ കാണാന്‍ അവരെ അനുവദിചിലെനു പറയാം.
അതോ അവരുടെ വിടപറയല്‍ കാണാനുള്ള ആ നാടിന്റെ മനോവിഷമം കൊണ്ടോ 
മഴ ശക്തയായി,ബസിന്റെ ഇരു വശങ്ങളും മൂടപെട്ടു

വീട്ടിലെത്തി എല്ലാവരും സന്തോഷത്തിലായിരുന്നു.
ഇനി ഇവിടുണ്ടാവും എന്ന് കൂടി അറിഞ്ഞപ്പോള്‍ വളരെ സന്തോഷമായി
വീടിനു പുറകിലായുള്ള പറമ്പില്‍  തെങ്ങിന് തടമെടുപ്പും വെള്ളം നനക്കലും 
വളമിടലും.ഓണം വിഷു ആഘോഷങ്ങളില്‍ എല്ലാവരും ചേര്‍ന്നുള്ള പാചകവും 
ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കലും സന്തോഷം നിറഞ്ഞ നാളുകളായിരുന്നു 
ഈ കാര്യങ്ങള്‍ക്ക് മകളും കൊച്ചു മക്കളും മകനും മരുമകളും ഭാര്യ എച്ചുവും  കറപ്പന്റെ കൂടെയുണ്ടാകും
കൊച്ചുമക്കളോട് അയാള്‍ക്കൊരു പ്രത്യേക വല്സല്യമുണ്ടായിരുന്നു.
അവര്‍ എന്ത് ചെയ്താലും വഴക്ക് പറയാതെ പറഞ്ഞുകൊടുക്കുമായിരുന്നു അയാള്‍ 
അയാളിലെ കണിശതയും ക്ഷിപ്ര കോപവുമെല്ലാം ഇപ്പോള്‍ കാണാറില്ല.
കൂടുതല്‍ സമയവും ആയാള്‍ കുട്ടികളോടൊപ്പം ചിലവഴിച്ചു. 


അധിക സംസാരവും ഉച്ചത്തിലുള്ള ചിരിയുമോന്നും അയാളില്‍ നിന്നു മുന്പുണ്ടായിരുനില്ല 
തന്റെ അനുജന്റെ വേര്‍പാടും വളര്‍ന്നുവന്ന സാഹചര്യങ്ങളു മായിരുന്നിരിക്കണം .
എച്ചുവിനോട് പലരും ചോദിക്കരുണ്ടായിരുന്നു ഇയാളുടെ കൂടെങ്ങനെ കഴിച്ചുകൂട്ടി?
ഏച്ചു പറയും,അടുത്തറിയണം അപ്പോഴേ അറിയൂ ആ മനസ്സ്
ചെറുപ്പത്തില്‍ അനുഭവിച് കഷ്ടതകള്‍ വൈഷമ്യങ്ങള്‍ അത് വിവരികുമ്പോഴേക്കും ഏച്ചു കരഞ്ഞു തുടങ്ങും
എച്ചുവിനെപോലെ ആരും അയാളെ മനസിലാക്കിയിട്ടുണ്ടാവില്ല,
പിന്നെ അയാളെ മനസ്സിലാക്കിയിരുന്നത് മകനായിരുന്നു. 
എന്നാല്‍ ഇപ്പോള്‍ കുട്ടികളോടൊപ്പം കൂടുമ്പോള്‍ ഉറക്കെ ചിരിക്കാനും 
കുറെ വര്‍ത്തമാനം പറയാനും തുടങ്ങിയിരിക്കുന്നു.
അയാളുടെ ഈ മാറ്റം എല്ലാവരിലും അത്ഭുതം ഉണ്ടാക്കി...

കൊടുങ്ങലൂരില്‍ കുറച്ചു പണി കൂടി ഉണ്ടായിരുന്നു 
ഞാന്‍ അത് തീര്‍ത്തു വരാം അച്ഛാ എന്ന് കറപ്പ നോട് പറഞ്ഞു  മകന്‍ അവിടേക്ക് പോയി.
ഒരാഴ്ചത്തെ പണിയുണ്ട്.അന്നൊരു ദിവസം അയാള്‍ ഒരു വിധത്തില്‍  തള്ളി നീകി
രാവിലെ പറഞ്ഞു ഞാനും കൂടി പണി സ്ഥലത്തേക്ക്  പോകാം.
അപ്പൊ എത്രയും വേഗം തീര്‍ത്തു വരാലോ...!!
പ്രഭാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞു അലക്കി തേച്ചു വച്ച മുണ്ടും ഷര്‍ട്ടും എടുത്തിട്ട്
യാത്രയ്ക്ക് തയ്യാറായി.തന്റെ കുടയെടുത്തു നോക്കിയപ്പോ ശീലയുടെ മടക്കുകളെല്ലാം
അലക്ഷ്യമായിരികുന്നു കുട താഴെ കിടക്കുകയായിരുന്നു.
ദേഷ്യം വന്ന അയാള്‍ ഭാര്യ എച്ചുവിനെ ശകാരിച്ചുകൊണ്ടാണ് ഇറങ്ങിപോയത്.
എച്ചുവിനും ഒന്നും മനസിലായില്ല.
ഇത് കേട്ട മരുമകളും മകളും കൊച്ചുമക്കളും സ്തബ്ധരായി നിന്നു.

പണി സ്ഥലത്തെത്തിയ അയാള്‍ വീട്ടില്‍ ഉണ്ടായ സംഭവമെല്ലാം മകനോട്‌ പറഞ്ഞു
ഞാന്‍ വെറുതെ അമ്മയെ വഴക്ക് പറഞ്ഞെടോ !!
തനികെന്നോട് ദേഷ്യം ഉണ്ടോ...?
അച്ഛന്‍ എന്തൊക്കെയ ഈ പറയണേ?  മകന്‍  ചോദിച്ചു  
എനിക്കെങ്ങന അച്ഛനോട് ദേഷ്യം തോന്നണേ ,അച്ഛന്‍ പോയി വിശ്രമിക്ക്... 
ഇല്ലെടോ താനില്ലതതുകൊണ്ട് ഒരു ഉഷാറും ഉണ്ടായിരുനില്ല.
അതുകൊണ്ടാണ് ഞാന് രാവിലെ തന്നെ ഇങ്ങോട്ട് പോന്നത്..നമുക്ക് പണി തീര്‍ത്തു വേഗം പോവാം
പറഞ്ഞു കൊണ്ടിരിക്കെ അയാള്‍ മകനോട്‌ പറഞ്ഞു തല കറങ്ങുന്നെടോ...!!
അച്ഛനോട് ഞാന്‍ പറഞ്ഞില്ലേ വെറ്റില മുറുക്കരുത് എന്ന്.മകന്‍ പറഞ്ഞു ...
ഇല്ലെടോ ഞാന്‍ ഇന്ന് മുറുക്കിയിട്ടില്ല..!!
ഞാന്‍ പയ്യെ നിറുത്തി തുടങ്ങുകയായിരുന്നു.പറഞ്ഞുകൊണ്ടിരിക്കവേ അയാള്‍ കുഴഞ്ഞു വീണു
ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചു മകന്‍ ഉണ്ടായിരുന്നു അടുത്ത് 

നാട്ടിലാണെങ്കില്‍ എല്ലാവരും രാവിലത്തെ സംഭവത്തില്‍ അസ്വസ്ഥരായിരുന്നു.
മരുമകള്‍ എച്ചുവിനോട് പറയുന്നുണ്ടായിരുന്നു അമ്മെ എന്തോ ഒരു വിഷമം.

പുറത്ത് നല്ല മഴയാണ്,മുറ്റത്ത്‌ നിന്നു വെള്ളം ഏറ യകതെക്ക്  വീഴുന്നുണ്ടായിരുന്നു 
സന്ധ്യാദീപം എരിയുന്നുണ്ടായിരുന്നു.
ചാരുകസേര ആളില്ലാതെ ഒഴിഞ്ഞു ഒരു കോണിലിരുന്നു....ഇടയ്ക്ക് വരുന്ന ഇടിയും മിന്നലും
ഭുമിയില്‍ വന്നു പതിയ്ക്കുനുണ്ടായിരുന്നു 
കുട്ടികള്‍ക്ക് പരീക്ഷയാണ്‌,അവര് വായിക്കുന്നു 
പറഞ്ഞുകൊണ്ടിരിക്കെ ആംബുലന്‍സിന്റെ ശബ്ദം കേള്‍കുന്നു  
മരുമകള്‍ കുഴഞ്ഞു വീണു ...........കുട്ടികളെല്ലാം സ്തബ്ധരായി
ആ വീടാകെ കൂട്ട കരച്ചില്‍കൊണ്ട് പൊതിഞ്ഞു................
ആ കരച്ചിലിനോപ്പം മഴയും ചേര്‍ന്നു......
അയാളുടെ വിടവാങ്ങലിനെപ്പോഴും  മഴയുടെ കൂട്ട് ഉണ്ടായിരുന്നു 
അതോ അവരും കരയുന്നതാവുമോ......






സ്നേഹപൂര്‍വ്വം 
സുജിഷ് 




കടപാട് :ചിത്രങ്ങള്‍ മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും ഇന്‍റര്‍നെറ്റില്‍ നിന്നും എടുത്തവയാണ്  

  

No comments: