Saturday, August 6, 2011

മുറിവുകള്‍ തന്ന ഒരോര്‍മ്മ

ശ്രീ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ "മുറിവുകള്‍" എന്ന പുസ്തകം വായിച്ചപ്പോള്‍ കണ്ണ് നനഞ്ഞു
ചിരിപ്പിച്ചു,ചിന്തിപ്പിച്ചു,വേദനിപ്പിച്ചു,അത്ഭുതപെടുത്തി,നിസ്സഹായത
എല്ലാ മനുഷ്യവികാരങ്ങളെയും സ്പര്‍ശിച്ചു....
അത് വായിചില്ലായിരുന്നെങ്കില്‍ തീരാ നഷ്ടമായേനെ..     
എത്രയോ മഹത് വ്യക്തികള്‍ അഭിപ്രായമെഴുതിയ ആമുഖമെഴുതിയ
പുസ്തകത്തെയും അദ്ദേഹത്തെയും തൊട്ടു തൊഴുകുന്നു

വര്‍ഷങ്ങള്‍ പഴക്കം ഉണ്ട്
ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയം
ശനിയാഴ്ച സ്പെഷല്‍ ക്ലാസ്സ്‌ ഉണ്ടായിരുന്നു  ഉച്ചക്ക് പന്ത്രണ്ടു മണിവരെയാണ് ക്ലാസ്
മറ്റാരുമില്ലതതുകൊണ്ട് അമ്മയോടൊപ്പമാണ് സ്കൂളിലേക്ക് പോയത്
ക്ലാസ്സു തുടങ്ങി ഇടയ്ക്കു ഒരു ഇടവേള തന്നിരുന്നു
പുറത്തേക്കിറങ്ങി അമ്മയെ നോക്കിയപ്പോള്‍ അവിടൊന്നും കണ്ടില്ല
പിന്നെ നോക്കിയപ്പോള്‍ കണ്ടത് സ്ടാഫ്‌  റൂമിനോട്  ചേര്‍ന്ന ബഞ്ചില്‍ കിടക്കുന്നതാണ്
ഞാന്‍ അമ്മേടെ അടുത്തേക്ക് ചെന്നു  
എന്താ അമ്മേ കിടകുന്നെ..?
ഒന്നുമില്ല മോന്‍ ക്ലാസ്സിലേക്ക് പോയ്കോ  അമ്മവിടുണ്ടാവും എന്നായിരുന്നു മറുപടി
ഞാന്‍ ക്ലാസ്സിലേക്ക് പോയി 
ക്ലാസ്സു കഴിഞ്ഞ ഉടന്‍ പുറത്തു വന്നു അമ്മയെ വിളിച്ചു
അമ്മയും ഞാനും വീട്ടിലേക്കു മടങ്ങി.
മടക്കയത്രയ്കിടയില്‍ ഞാന്‍ ചോദിച്ചു എന്താ അമ്മേ വയ്യേ ?
ഒന്നുമില്ല എന്ന് തന്നെയായിരുന്നു വീണ്ടും മറുപടി...........

അന്ന് അമ്മയെ തനിച്ചാക്കി പോയതിലുള്ള വിഷമം ഇപ്പോഴും  മാറിയിട്ടില്ല
ഒരു പക്ഷെ എന്റെ അമ്മ ഇതോര്കുന്നു പോലുമുണ്ടാവില്ല
ദൂരെയാണെങ്കിലും ഞാനെന്റെ അമ്മേടെ അടുത്തേക്ക് പോയി
നാട്ടില്‍ ചെന്നപ്പോഴും അമ്മയോടൊപ്പം അധിക സമയം ചിലവഴിക്കാന്‍ തിരക്കിട്ട മടക്കയാത്ര അനുവദിച്ചില്ല.
ആ പരാതി കഴിഞ്ഞ ദിവസം വീട്ടിലേക്കു വിളിച്ചപ്പോള്‍ അമ്മയും അച്ഛനും അചാമയും പറഞ്ഞു.
ഇത്തവണയും മടക്കയാത്രയില്‍ ഞാന്‍ അമ്മേടെ മുഖത്തേക്ക് നോക്കിയില്ല.
എപ്പൊഴും അവരോടൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹമെങ്കിലും
ഇഷ്ടങ്ങള്‍ക്ക് പലപ്പോഴും സാഹചര്യങ്ങള്‍ക്കായി വഴി മാറേണ്ടി വരും,വരുന്നു.   

No comments: