Sunday, August 21, 2011

"വിരല്‍ ഒന്ന് പൊള്ളി ഇരുന്നെങ്കില്‍..."


ഇന്ന് കെമിസ്ട്രി പ്രാക്ടിക്കല്‍ എക്സാം ആണ്,  
ക്ലാസ്സില്‍ കയറിയിട്ടുളത് വളരെ കുറവായിരുന്നു അതുകൊണ്ട് തന്നെ 
എക്സാം തുടങ്ങുന്നതിനു കുറച്ചു നാള്‍ മുന്‍പ് ആണ് തിരക്കിട്ട് 
ടീചെരോട് പ്രത്യേകം പറഞ്ഞ്, ടീച്ചര്‍ നേരെത്തെ പഠിപിച്ചു  തീര്‍ത്ത എക്സ്പെരിമെന്റുകള്‍ ഞങ്ങള്‍ ചെയ്തു തീര്‍ത്തത്
(ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ക്ലാസ്സിലെ ചിലര്‍, തല്ലുകൊള്ളികള്‍ ) 
ക്ലാസ്സു കഴിഞ്ഞിട്ടും ടീച്ചര്‍ ഞങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തിയിരുന്നു 
ഈ രണ്ട് വര്‍ഷവും ഞങ്ങളെ ഏറ്റവും കൂടുതല്‍ വഴക്ക് പറഞ്ഞ ആളും ടീച്ചര്‍ ആയിരിക്കും
പലപ്പോഴും യഥാര്‍ത്ഥ തിരിച്ചറിവ് വൈകിയായിരിക്കും ഉണ്ടാവുക...........

ഗെസ്റ്റ് ലക്ചറര്‍ മാരായി വന്ന പല അധ്യാപകരും വേണമെങ്കില്‍ മതി എന്ന് പറഞ്ഞ് പോയി 
അവരില്‍ നിന്നു വേറിട്ട്‌ നിന്ന ടീച്ചറെ സ്നേഹത്തോടെ ഓര്‍മ്മിക്കട്ടെ..............

എക്സാം ഹാളില്‍ കയറി ചോദ്യപേപ്പര്‍ എടുത്തു വന്നു,ഒന്ന് ഓടിച്ചു നോക്കി ,
എഴുതാന്‍ കഴിയുന്ന ഉത്തരങ്ങള്‍ കണ്ടപ്പോള്‍ ആശ്വാസമായി 
ടെസ്ടുബില്‍ കൊണ്ട് വച്ച രാസപതാര്‍ത്ഥം എന്താണെന്നു തിരിച്ചറിഞ്ഞു വിവരിക്കുക 
അതായിരുന്നു കുഴക്കിയ ചോദ്യം....... 

ഹാളില്‍ കയറുന്നതിനുമുന്പ് ,ഞങ്ങളുടെ സംസാരത്തിനിടക്ക്‌ വന്നു
ടീച്ചര്‍ മുന്‍പ് ക്ലാസ്സില്‍ പറഞ്ഞിരുന്നു  
ഏതോ ഒരു രാസദ്രാവകത്തില്‍ വിരല്‍ തൊട്ടാല്‍ അല്‍പ സമയം കഴിഞ്ഞു ചൂട് അനുഭവപെടും
പേരുമറന്നു പോയി ഇപ്പോള്‍ അതിന്റെ പേരെഴുതിയാല്‍ അബദ്ധമാവും
(കൂട്ടുകര്കാരെന്കില്‍ക്കും ഓര്‍മ്മയുണ്ടെങ്കില്‍ പറയുക)
അതിനെ കുറിചെഴുതാന്‍ പഠിച്ചു വച്ചിരുന്നു   മറ്റെന്തെങ്ങിലുമാണ് മാറി വരുന്നതെങ്ങില്‍
കഴിഞ്ഞു കഥ ..........???????  
ദൈവങ്ങളെ കാര്യസാധ്യത്തിനു മാത്രം മതിയല്ലോ......അതുകൊണ്ട് ഭഗവതിയെ വിളിച്ചു 
"എന്തും വരെട്ടെ"..............വിരല്‍ ടെസ്ടുബില്‍ മുക്കി
അവസ്ഥ അതായിരുന്നു വരും വരയ്കയെ കുറിച്ച് ആലോചിച്ചില്ല.......... 
കുറെ കഴിഞ്ഞിട്ടും കൈ പോള്ളുന്നില്ല  .......മനസ്സ് വേഗത്തില്‍ സഞ്ചരികുന്നതുകൊണ്ടോ എന്തോ 
ഒരു മിനുട്ടിന്റെ ദൈര്‍ഘ്യം വളരെ കൂടുതലായി തോന്നി........"ശേ ...."
ഹൃദയമിടിപ്പ്‌ പുറത്തു കേള്‍ക്കാമായിരുന്നു....."ഡും ഡും ഡും ഡും " 

അമ്മേ എന്താ ചെയ്യാ-!! .......കൈ ഒന്ന് പൊള്ളി ഇരുന്നെങ്കില്‍ 
എന്റെ വിളികേട്ടു........ചെറിയ ചൂട് അനുഭവപെട്ടു
വിരലില്‍ നോക്കിയപ്പോള്‍ ചെറുതായൊന്നു ഇരുണ്ടിട്ടുണ്ട്.................... 
ഹാവൂ............അമ്മേ കാത്തു.....
വേഗം എഴുതി തീര്‍ത്തു.

പൊതുവേ പൊള്ളിയാല്‍ മറു മരുന്നന്വേഷിക്കുമെങ്ങില്‍ ........
അന്ന് ഒന്ന് പൊള്ളി  ഇരുന്നെങ്കില്‍ എന്നാശിച്ചു...ഞാന്‍ !!

No comments: