Saturday, August 4, 2012

ആലായാല്‍ തറ വേണം..ജോലി സമയം എട്ടു മണി മുതല്‍ ആണ് 
എങ്കിലും എഴുമണി കഴിയുമ്പോഴേക്കും ഓഫീസില്‍ എത്തും
രാവിലെ വണ്ടിയില്‍  പാട്ടും  കേട്ടുള്ള വരവ് ഒരു സുഖം തന്നെ 
ഇന്നത്തെ ഊഴം കാവാലത്തിന്റെ ആയിരുന്നു........
വീണ്ടും വീണ്ടും കേട്ടു.....ഓര്‍മവന്നത് കുട്ടികാലമായിരുന്നു
നേഴ്സറി ക്ലാസ്സില്‍ അമ്മ കൊണ്ട് വിട്ടിട്ടു കാണാതെ അമ്പലത്തില്‍ പോകും തോഴാന്‍.  തൊട്ടടുത്താണ് കാവും  നേഴ്സറിയും    അമ്മ പോവുന്നതെങ്ങാന്‍ കണ്ടാല്‍ പിന്നെ കരഞ്ഞു പ്രശ്നമാവും. അമ്മ പോകാന്‍ തുടങ്ങുമ്പോള്‍ ഓമന ടീച്ചര്‍ കൊണ്ട് വന്നു മടിയിലിരുത്തി കഥയൊക്കെ പറയും. പക്ഷെ അമ്മ പോവുന്നത് ഒരു ദിവസം കണ്ടു,ടീച്ചറുടെ മടിയില്‍ നിന്ന് കുതറി മാറി 
ഒറ്റയോട്ടം കാവിലേക്കു.......കരഞ്ഞുകൊണ്ട്‌ അമ്മേടെ മുണ്ടിന്റെ തുമ്പും പിടിച്ചോണ്ട് നടക്കുന്ന  എന്നെ മുത്തച്ഛന്‍ ആലും.......പൊഴിഞ്ഞു കിടക്കുന്ന ആലിലകളും കാവിലമ്മ ക്ക്  മാല കെട്ടുന്ന ചേച്ചിയും  കാവിലമ്മയും വിഷമത്തോടെ നോക്കുന്നുണ്ടായിരുന്നു...ഞങ്ങള്‍ തമ്മില്‍ അങ്ങനൊരു ബന്ധമുണ്ട്. 
എന്തിനാ കരയനെ അമ്മ ഇപ്പൊ വരൂല്ലേ........അമ്മെ ടീച്ചറ്.......
ടീച്ചരുക്ക് അമ്മ അമ്പ കൊടുക്കട്ടോ......അമ്മ പറഞ്ഞപ്പോ കരച്ചില് കുറഞ്ഞു.....
നഷ്ടങ്ങളുടെ/നഷ്ട കാലങ്ങളുടെ ഓര്‍മ്മകള്‍ ഇന്നും സൂക്ഷിക്കുന്നു 
ഓമന ടീച്ചറ്......ഇപ്പൊ ഞങ്ങളോടൊപ്പം ഇല്ല.....
നാട്ടില്‍ ചെന്നപ്പോ സൂര്യ പറഞ്ഞു....അവളുടെ ഒക്കത്ത് ഒരു കുഞ്ഞു സൂര്യ കുട്ടനും ഉണ്ടായിരുന്നു   എടാ നമ്മുടെ ടീച്ചര്‍ വിട്ടു പോയെന്നു....ആ നൊമ്പരവും സൂക്ഷിക്കുന്നു. ഞങ്ങളെ കുഞ്ഞുങ്ങളെ പോലെ കണ്ട ടീച്ചറുടെ മകളെ കണ്ടു.....അമ്പലത്തില്‍ വച്ച് 
അമ്മ പരിചയപെടുത്തി.....എപ്പോഴോ ഒരിക്കെ കാണണമെന്ന് പറഞ്ഞിരുന്നത്രെ ആ ചേച്ചി   ടീച്ചറ് തന്നെ........
എല്ലാവരെയും ഓര്‍കുന്നു ദൂരെ നിന്നും .......
ഇനി  കാരണമായ പാട്ടിലേക്ക്........ആലായാല്‍ തറ വേണം..
കൂട്ടുകാരെ   ഒന്ന് കേള്‍ക്കാം.......ശുഭദിനം  
ഒരു ദൈവീക അംശം ഉണ്ട് ആ ശബ്ദത്തിന് അത് തീര്‍ച്ച.......... No comments:

Post a Comment