Saturday, March 11, 2017

ആത്മഗതം (Monologue)


താടിയും മുടിയും വളർന്നു പോയിരിക്കുന്നു
ഒരു രണ്ടു വർഷം എങ്കിലും ആയി കാണും
സ്വന്തം മുഖം തന്നെ ഒന്ന് കണ്ടിട്ട്
വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ട് ശിരസ്സിൽ

ഒന്ന് കുടഞ്ഞു കളയാൻ തോന്നുന്നുണ്ടിപ്പോ
പല്ലിയും പഴുതാരയും മുതൽ എല്ലാം ഉണ്ടായിരുന്നു
എന്നാൽ കൂടുതൽ ഭാരമേറിയവ പരിഹാസങ്ങളും
പരാതികളും കണക്കുകളും ആയിരുന്നു

കുഴിവെട്ടി മൂടിയിട്ടും കത്തിച്ചിട്ടും
അവയുടെ രൂപമോ ഭാരമോ കുറഞ്ഞില്ല
അപ്പോഴാണ് തിരിച്ചറിഞ്ഞത്......
മുറിച്ചു മാറ്റപ്പെട്ട മുടിമുകുളങ്ങൾ കിളിർത്തിരുന്നു,
മഷിത്തണ്ടുപോലെ ആർദ്രമായി......No comments:

Post a Comment