Friday, May 27, 2011

കുഞ്ഞു ചിരി ഉണ്ടാക്കുന്ന ആനന്ദംകുറെ നാളുകളായി ബൈജുവിന്റെ അമ്മാവന്‍ വിളിക്കുന്നു അവരുടെ താമസ സ്ഥലത്തേക്ക് ഒന്ന് ഇറങ്ങുവാന്‍ ആകെ ഫ്രീ ആയി കിട്ടുന്നത് വെള്ളിയഴ്ച്ച മാത്രമാണ് എന്നാല്‍ ഈയിടെ ആയി വെള്ളിയാഴച്ചകളില്‍ ഓവര്‍ ടൈം ജോലി ഉണ്ട്. എന്തായാലും ഒരു വെള്ളിയാഴ്ച ഇറങ്ങാമെന്ന് ഞങ്ങള്‍ വിചാരിച്ചു മുന്‍പ് ഒരിക്കല്‍ അവിടെ പോയിട്ടുണ്ട് എങ്കിലും അവിടെ ചിലവഴിച്ചത് വളരെ കുറച്ചു സമയം മാത്രമാണ്. അങ്ങനെ എല്ലാ കാര്യങ്ങളും ഒത്തു വന്നു. വരുന്ന വെള്ളിയാഴ്ച ഓവര്‍ ടൈം ഡ്യൂട്ടി ഇല്ല. പുറത്തേക്കു പോകാതിരുന്നു മടി പിടിച്ചു താമസ സ്ഥലത്തുനിന്നും കമ്പനിയിലേക്കും കമ്പനിയില്‍ നിന്നു താമസ സ്ഥലത്തേക്കും ഇതായിരുന്നു പ്രധാന യാത്ര എന്ന് പറയാന്‍ കഴിഞ്ഞിരുന്നത്. 

യാത്ര ഇഷ്ടമാണെങ്കിലും പുറത്തേക്കു ഇറങ്ങുക എന്ന കാര്യം ഇപ്പോഴത്തെ വെയിലിന്റെ കാഠിന്യം അനുസരിച്ച് അസഹനീയമായിരുന്നു. പുറത്ത് ഈ വെയിലത്ത് ജോലിചെയുന്ന എന്റെ സഹോദരന്മാരെ ഓര്കാതെ അല്ല........അവരുമായി തട്ടിച്ചു നോല്കുമ്പോള്‍ അസഹനീയം' എന്ന് പറയാനുള്ള അര്‍ഹത ഉണ്ടെന്നു തോന്നുന്നില്ല.
ഇന്ന് വ്യാഴാഴ്ചയാണ് ആശാന്‍ വന്നു പറഞ്ഞു നേരത്തെ ഇറങ്ങാന്‍ കഴിയിലെന്നു ശനിയാഴ്ച കൊടുക്കേണ്ട കുറച്ചു ഡ്രോയിങ്ങ്‌സ് കമ്പ്‌ലീറ്റ് ചെയ്യണം. നാളെ ഒരു ദിവസം ഉണ്ടല്ലോ ശനിയാഴ്ച നമ്മള്‍ സബ്മിട്റ്റ് ചെയ്തിരിക്കും. എന്ന് ഞാനും പറഞ്ഞു. കഴിഞ്ഞ തവണ ബൈജുവിന്റെ അമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ ഒരു സുന്ദരി കുട്ടി ഞങ്ങളുടെ മനസ്സ് വാങ്ങി വച്ചിരുന്നു.അവളെ കാണുക അവളോടൊത്ത് കുറെ സമയം ചിലവഴിക്കുക ഇതായിരുന്നു യാത്രയുടെ പ്രധാന ഉദേശം............അതെ മൂന്ന് വയസ്സുകാരി അഞ്ചലി ഞങ്ങടെ അഞ്ചലികുട്ടി...........ചിരികുട്ടി അങ്ങനെയായിരുന്നു അവള്‍ ബൈജുവിന്റെ അമ്മാവന്‍ അമ്മായി അവരുടെ മക്കളായ രഞ്ജുവും അഞ്ചലിയും ഇതായിരുന്നു ആ കുടുംബം. 

എന്റെ സഹ മുറിയന്മാരില്‍ രണ്ട് രഞ്ജു ഉണ്ട് അതിലൊരു രഞ്ജു ഷിനോയ് ഭായിയെ വിളിച്ചുനോക്കാമെന്ന് പറഞ്ഞു പുള്ളികാരന്‍ ഫ്രീ ആണെന്നറിഞ്ഞു എങ്കില്‍ നമുക്ക് ഒരു യാത്രപോയാലോ? എന്ന് ചോദിച്ചപ്പോള്‍ പുള്ളി ഓക്കേ പറഞ്ഞു......... പുള്ളി രാവിലെ വണ്ടിയുമായി വരാമെന്ന് പറഞ്ഞു. ഞാനും രണ്ജൂസും ബൈജുവും അവളുടെ (അഞ്ജലികുട്ടി) വര്തമാനങ്ങളെയും ചെഷ്ടകളെയും അതിലുണ്ടാക്കുന്ന കൌതുകത്തെ കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരുന്നു സാധാരണ വ്യാഴാഴ്ച എന്തെങ്കിലുമൊക്കെ പരിപാടി ഉണ്ടാകുന്നതാണ് അത് തല്‍കാലം വേണ്ടെന്നു വച്ചു.......... രഞ്ജു ജിമ്മില്‍ കളികുന്നുണ്ട് അവന്‍ വിളിച്ചു ഞാനിന്നില്ല മച്ചാനേ...........എന്ന് ഞാന്‍ പറഞ്ഞു.വല്ലാത്ത ക്ഷീണം. എട്ടര ആയിട്ടെ ഉള്ളു......................ബൈജുവും ഞാനും ഭക്ഷണം കഴിച്ചു രഞ്ജു പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു, കഴിച്ചു കഴിഞ്ഞ്,കബോര്‍ഡില്‍ നിന്നു ബഷീറിന്റെ ബാല്യകാല സഖി' എടുത്തു വായിക്കാനൊരു ശ്രമം നടത്തി..........പിന്നെ പെണ്ണ് എന്തിനാ ചെക്കാന്നു വിളിക്കണേ..............മജീദിന്റെ സുഹറ യോടുള്ള ചോദ്യവും,മജീദിന്റെ ശുണ്ടി പിടിപ്പിക്കളില്‍ സുഹറ യുടെ ദേഷ്യവും സങ്കടവും പരിഭവവും അവരുടെ സംഭാഷണവുമെല്ലാം ഒരു സിനിമ കാണുന്ന പോലെ, അത് സിനിമ ആകാന്‍ പോകുന്നുണ്ടെന്ന് ഒരു ന്യൂസ് അടുത്ത് അറിഞ്ഞിരുന്നു നമ്മുടെ മമൂക്കയാണ് നായകന്‍...........ഞാന്‍ നമ്മുടെ ഒരു കഴ്ച്ചപാടിലൂടെ കഥാ പത്രങ്ങളെ സങ്കല്‍പ്പിക്കാന്‍ ശ്രെമിച്ചു..........വെറുതെ അത് ആര്‍ക്കും തോന്നമല്ലോ അല്ലെ ?

ഇതിനിടയിലെപ്പോഴോ ഉറങ്ങിപോയി. എന്തോ ശബ്ദം കേട്ട് എഴുന്നേറ്റു നോക്കി ശ്രീജിത്തേട്ടന്‍ വാതിക്കല്‍ നിന്കുന്നു അവിടെ സ്റ്റാഫ് അകൊമോടഷനിലേക്ക് ഭക്ഷണം കൊണ്ടുപോകാന്‍ വന്നതാണ്. എനിക്കൊരു ഗുഡ് മോര്‍ണിംഗ്‌'!! തന്നു....... രാത്രി ഒന്‍പതര മണിക്കേ..... 
അതിന്റെ മറുപടിയായി ഞാനിളിച്ചു.......... പുള്ളി ചിരിച്ചു 

കട്ടിലില്‍ നിന്നെഴുനേറ്റു മുഖം കഴുകി ടിവിയുടെ മുന്പില്‍ വന്നിരുന്നു. രഞ്ജു കഴിച്ചു കഴിഞ്ഞിരുന്നു.......ഒരു രഞ്ജു പുറത്ത് പോയിരിക്കയാണ് ഇത് വരെ വന്നിട്ടില്ല.സമയം പത്തര കഴിഞ്ഞു.കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ആള്‍ എത്തി,കഴികുന്നില്ലേ? എന്ന് ചോദിച്ചപ്പോള്‍ അവന്‍ കഴിച്ചെന്നും പറഞ്ഞു. നമുക്ക് നാളെ രാവിലെ പത്തു മണിക്ക് ഇറങ്ങാം എന്നും തീരുമാനിച്ചു ഞങ്ങള്‍ കിടന്നു. ഭബാല്യകാല സഖി' യോടു നാളെ കാണാമെന്നും പറഞ്ഞു. ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും എപ്പോഴോ ഉറങ്ങി. രാവിലെ രഞ്ജു വിളിച്ചു........എഴുന്നേറ്റു പല്ലുതേച്ചു ചായകുടിച്ചു കുളിക്കാനായി കയറിയപ്പോ സോപ്പില്ല, നേരെ അടുത്തുള്ള കടയിലേക്ക് വച്ചു പിടിച്ചു രഞ്ഞും ബൈജുവും കൂടെയുണ്ടായിരുന്നു.........ഒരു സോപ്പ് വാങ്ങാന്‍ മൂന്നുപേര്‍. രാവിലെ ഒരു നടത്തം കൂടിയാവുമല്ലോ എന്ന് ഞങ്ങളും കരുതി. 

പത്തു മണിയായപ്പോഴേക്കും ഞങ്ങള്‍ തയ്യാറായി..........ഇനി ഷിനോയ് ഭായ് വന്നാല്‍ ഇറങ്ങാം പുള്ളി എത്തിയപ്പോള്‍ പത്തര ആയി. ഇനി നേരെ സീബിലേക്ക് (അമ്മാവന്‍ താമസിക്കുന്ന സ്ഥലത്തിന്റെ പേരാണ് ഭസീബ്‌ന' ) മുന്പ് പോയിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് സ്ഥലത്തിന്റെ കാര്യത്തില്‍ ഒരു സംശയമുണ്ടായിരുന്നു അതുകൊണ്ടൊന്നു വട്ടം കറങ്ങി,എന്നാലും വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ വീട്ടിലെത്തി. ചെന്നയുടനെ എല്ലാവരും തിരഞ്ഞത് അഞ്ജലിയെ ആണ്. വിരുന്നുകാര്‍ ഉണ്ടെന്നു കുളിച്ചു ഒരുങ്ങാന്‍ പോയിരിക്കയാണ്........ ഇപ്പൊ വരും എന്ന് അഞ്ജലിയുടെ അമ്മ പറഞ്ഞു. ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചിരുന്നു............അപ്പൊ കൊലുസുകളും കിലുക്കി കൊണ്ട് അതാ ഓടി വരുന്നു അഞ്ജലി കുട്ടി.അകത്തേക്ക് കയറിയതും അവള് ഞങ്ങളെ എല്ലാവരെയും കണ്ടു. പുലികുട്ടി..........കുറച്ചു നേരത്തേക്ക് എലികുട്ടിയായി. ഉടനെ അമ്മേടെ പിന്നിലൊളിച്ചു.............അവിടന്ന് അച്ഛന്റെ മടിയിലെക്കും, ഞങ്ങടെ ആരുടെ അടുത്തേക്കും വരുന്നില്ല
.അവളുടെ ചേട്ടന്‍ രഞ്ഞുവനെങ്കില്‍ ബാറ്റും പിടിച്ചു കൊണ്ട് നില്പാണ്.............അവന്റെ കൂടെ കളിയ്ക്കാന്‍ ചെല്ലാന്‍,അങ്ങനെ ഞങ്ങള്‍ അഞ്ചു പേരും (ഞാന്‍,രഞ്ജു,രഞ്ജു, ബൈജു,ഷിനോയ് ഭായ്) അവന്റെ കൂടെ കളിയ്ക്കാന്‍ കൂടി. അപ്പൊ ദാ വരുന്നു................പുലികുട്ടി വന്ന ഉടനെ രഞ്ഞുന്റെ കയ്യില്‍ നിന്നു ഫോണ്‍ വാങ്ങി എല്ലാവരുടെയും ഫോട്ടോ എടുക്കാനുള്ള തയ്യാറെടുപിലാണ് ആള്‍,ആളുടെ നാണം ഒക്കെ മാറി പിന്നെ നല്ല രസമായിരുന്നു ഞങ്ങള്‍ ബൈജുവിനെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍............. അറിയാം എന്ന് പറഞ്ഞു എന്ന പേര് പറയു എന്ന് ചോദിച്ചപ്പോള്‍ പറയുകയാണ് "പേരില്ലാത്ത മനുഷ്യന്‍" എന്ന് ആ കുഞ്ഞു വായിലെ വലിയ വര്‍ത്തമാനം കേട്ടു എല്ലാവരും ചിരിച്ചു.
സത്യത്തില്‍ അവള്‍ക്ക് ബൈജുവിന്റെ പേര് അറിയില്ലായിരുന്നു.അവളുടെ നിഷ്‌കളങ്കമായ ആ ചിരി ഞങ്ങളെ വളരെ സന്തോഷിപിച്ചു. 
അഞ്ജലിയുടെ അമ്മ ഊണ് കഴിക്കാനായി വിളിച്ചു. ഊണ് ഉഷാറായി,അതിനെകളും ഉഷാര്‍ ആയതു വിളമ്പുന്ന ആളായിരുന്നു അഞ്ജലി ആയിരുന്നു വിളമ്പുന്ന ആള്‍, അമ്മ വിളമ്പി കൊടുക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്കും വിളമ്പണം ഞങ്ങളും അതിനനുവദിച്ചു.പാത്രമെടുത്ത് വിളംബാന്‍ കഴിയാത്തതുകൊണ്ട് ചെറിയൊരു തവിയിലാക്കി അനങ്ങാതെ കറി കൊണ്ടുവരും എന്നാലത് പാത്രതിലെതില്ല ഊണ് കഴിഞ്ഞ് സ്വീകരണ മുറിയിലിരികുമ്പോള്‍ അവള് വന്നു.
രാവിലെ ടുഷന് പോയിട്ടെന്താ പഠിച്ചേ? എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു . ഞാന്‍ പഠിക്കാന്‍ പോയതല്ല.......അവിടൊരു കുഞ്ഞാവ ഉണ്ട് കുഞ്ഞാവയുടെ കൂടെ കളിയ്ക്കാന്‍ പോണത് ആണ് എന്ന്. പിന്നെ അവളുടെ കൂടെ കളിയ്ക്കാന്‍ കൂടാന്‍ പറഞ്ഞു............. 

ഞാന്‍ പറഞ്ഞു ഒരു ഉറുമ്പിന്റെ കളീണ്ട് അതിങ്ങനാ   'ഒരു ഉറുമ്പ് ഇഴഞ്ഞു......... ഇഴഞ്ഞു......... ഇഴഞ്ഞു..........വന്നിട്ട് അഞ്ചലി കുട്ടീടെ ചെവിയില്‍ ഒറ്റ പിടുത്തം....അപ്പോഴേക്കും അവള്‍ പൊട്ടിച്ചിരിക്കും പിന്നെ അവളുടെ ഊഴമായിരുന്നു............അവളിങ്ങനെ തുടങ്ങി ഒരു .....കുഞ്ഞു കുറിഞ്ഞിപൂച്ച.......പമ്മി......... പമ്മി വന്നിട്ട് മാമന്റെ ചെവിയില് ഒരു കാര്യം പറയും........ഇനി ആ ചെവി ഇങ്ങു കാട്ട്യേ കൂ...............കൂ...............കൂ.......ചെവിയിലൊരു കൂവല്‍. എന്നിട്ട് മാറി നിന്നു കൈ കൊട്ടി ചിരിച്ചു.........മാമനെ പറ്റിച്ചേ!!!!! 

ഇവിടെ വന്നതിനു ശേഷം ഏറ്റവും സന്തോഷം അനുഭവിച്ച നിമിഷം അതായിരിക്കും. സമയം അഞ്ച് മണിയായി ഞങ്ങള്‍ ബൈജുവിന്റെ അമ്മാവനോടും അമ്മയിയോടും രണ്ജൂനോടും അഞ്ചലിയോടും യാത്രപറഞ്ഞു................ അഞ്ചലികുട്ടിക്കു ടാറ്റാ കൊടുത്തു........അവള് തിരിച്ചും തന്നു ......നാളെ വന്നംട്ടോ നമുക്ക് കളിക്കാം!!.......എന്ന് പറഞ്ഞു ചിരിച്ചു. ആ ചിരി വളരെയേറെ സന്തോഷിപിച്ചു. ഇതുപോലൊരു മോള് അവിടുണ്ടായിരുന്നെങ്കില്‍ എന്ത് രസമായിരുന്നു.....ഞങ്ങള്‍ പരസ്പരം പറഞ്ഞു ഈദിന്റെ അവധിക്കു അവളെ കൂട്ടി വരാം എന്ന തീരുമാനത്തില്‍ എത്തി. 

ന്റെ പൊന്നൂനെ ഓര്‍കുന്നു നാട്ടില്‍ ചെന്നപ്പോഴാണ്..........അവിടെ ന്റെ പ്രധാന കൂട്ട് പെങ്ങടെ മോള്‍ 'തുമ്പി'..........പൊന്നു എന്നും വിളിക്കും അവളായിരുന്നു. ആള്‍ക്ക് മൂന്നു വയസായി.......നഴ്‌സറി പോവാന്‍ മടിയാ.പക്ഷെ നഴ്‌സറി ടീച്ചര്‍ക്ക് അവളെ വലിയകാര്യമാണ്.ഒരിക്കെ ഞാനും അമ്മേം അമ്പലത്തില്‍ വച്ചു കണ്ടപ്പോ ടീച്ചറ് ചോദിച്ചു.....തുമ്പി എന്താ വരാത്തെ? തുമ്പിനെ നഴ്‌സറി വിടണം എന്ന് പറഞ്ഞു. ഒരു ദിവസം ഞാന് പെങ്ങളേം പോന്നൂനേം കുഞ്ഞാവ യെയും വീട്ടിലേക്ക്   കൊണ്ടുവരാന്‍ പോയതാണ് ഒരു ഓട്ടോ വരാന്‍ വിളിച്ചു പറഞ്ഞിരുന്നു കുറെ കഴിഞ്ഞിട്ടും കാണുന്നില്ല. 
ഞാന്‍ നോക്കിയപ്പോള്‍ ഒരാള്‍ റോഡിലേക്ക് ഇറങ്ങി പോകുന്നു,പൊന്നു ആണ് എവിടെക്ക്യ? എന്ന് ഞാന്‍ ചോദിച്ചു.......അപ്പൊ പറയാ ഞാന് 'ഒട്ടോരിച്ച' വിളിക്കാന്‍ പോണു......മാമന്‍ അവിടിരുന്നോ. ഇതുകേട്ട് പെങ്ങളും ഞാനും അളിയന്റെ അമ്മേം ചിരിച്ചു. 
ഒരു കല്യാണത്തിന് പോയപ്പോഴാണ് മറ്റൊരു സംഭവം, പൊന്നു ചോറുണ്ട് കൊണ്ടിരികുമ്പോള്‍ ഒരു അപ്പൂപ്പന്‍ വന്നു ചോദിച്ചു മോന് ഇനി എന്തുട്ട വേണ്ടേ ? അതിനു കൊടുത്ത മറുപടി ഇങ്ങനാരുന്നു. അപ്പൂപ്പന്‍ പൊയ്‌ക്കോ.......ഞാന് എന്തേലും വേണോങ്കി വിളിച്ചാം !!! ഈ മറുപടികേട്ട അപ്പൂപ്പന്‍ പൊട്ടിച്ചിരിച്ചു. ഉടനെ അപ്പൂപന്റെ കയ്യാളായി മാറി അവിടത്തെ പ്രധാന ആളായി ന്റെ പൊന്നു, ചെക്കനേം പെണിനേം ആര് നോക്കാന്‍.!! പറയാനാണെങ്കില്‍ ഒരുപാടുണ്ട് സംഭവങ്ങള്‍............................... 

ഞാനിവിടെ ഏറ്റവും നഷ്ട്ടപെടുന്നത് അവരുടെ കുട്ടികാലത്ത് ഇവിടെയാണല്ലോ എന്നതാണ്........ കഴിഞ്ഞ ദിവസം വീട്ടിലേക്കു വിളിച്ചിരുന്നു ചേച്ചീം അളിയനും പൊന്നും കുഞ്ഞനും ഉണ്ടായിരുന്നു അവിടെ......... നാട്ടില്‍ പോവാറായി, പോന്നൂനു എന്താ മാമന്‍ വരുമ്പോ കൊണ്ടുവരണ്ടേ എന്ന് ചോദിച്ചു കൊറേ കപ്പലണ്ടിമുട്ടായി......!! പൊന്നൂനു കപ്പലണ്ടിമുട്ടായി ഭയങ്കര ഇഷ്ടമാ പലപ്പോഴും ഈ ഇഷ്ടങ്ങള്‍ ഉണ്ടാവുന്നത് നമ്മള്‍ക്ക് എന്ത് വാങ്ങികൊടുക്കാന്‍ കഴിയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് തോന്നുന്നു........ന്റെ കുട്ടി അങ്ങനെ വളരട്ടെ 
ഉണ്ച്ചപ്പന്റെം,ചെഗൂന്റെം,ചിപ്പൂന്റെം,മോട്ടെടെം ......അങ്ങനെ നീളുന്നു കുട്ടി പട്ടാളം, മനസ്സ് അവരുടെ അടുത്തേക്ക് ഞാനറിയതെപോയി. ചിറ്റ പറഞ്ഞതോര്കുന്നു പിള്ളേരുടെ കൂടെ കളിയ്ക്കാന്‍ പറ്റിയ പ്രായം.... 'പിന്ന്‌' എറിഞ്ഞു കളിയ്ക്കാന്‍ ഇരികുമ്പോള്‍,. എറിഞ്ഞു കൊടുത്തു ഓരോരുത്തര്‍ക്കും ചൂട് പറയാന്‍ ഇരികുമ്പോള്‍. എന്റെ അടുത്തിരുന്ന പൊന്നു ഓടിപോയി 'പിന്ന്‌' എടുത്തു കയ്യില്‍ കൊണ്ട് തരും എല്ലാരേം പറ്റിച്ചേ എന്ന് പറഞ്ഞു ചിരിക്കും......... കുട്ടി പട്ടാളം പൊന്നു കളിയ്ക്കാന്‍ വേണ്ട!! എന്ന് പറയുമ്പോള്‍.... ആരോടും മിണ്ടിലെന്നു പറഞ്ഞു ചിണുങ്ങും. എനിട്ട് അമ്മാമെടെ (എന്റെ അമ്മേടെ) അടുത്തേക്ക് പോവും. 

പ്രവാസിയുടെ സമ്പാദ്യങ്ങള്‍ ഈ ഓര്‍മകളുടെ കൂട്ടിവയ്പാണല്ലോ. 
നാട്ടിലെല്ലാവരും സുഖമായിരിക്കുന്നു എന്നതാണ് ഇവിടുള്ളവര്‍ക്ക് സന്തോഷം............ 

No comments:

Post a Comment