Thursday, May 26, 2011

അറിഞ്ഞാല്‍ വിഷമിക്കും......അതുകൊണ്ട് ഒന്നും പറഞ്ഞില്ല
പ്രവാസ ജീവിതത്തെ യാന്ത്രിക ജീവിതം അല്ലെങ്കില്‍ മെക്കാനിക്കല്‍ ലൈഫ് എന്ന് ശ്രീജിത്തേട്ടന്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍കുന്നു അത് ഒരു തരത്തില്‍ ശെരിയാണ് എന്നും പറയാം. രാവിലെ എട്ടുമണിക്ക് സ്റ്റാര്‍ട്ട് ചെയുന്ന പ്രവാസി എന്ന ഓരോ മെഷിനും സ്‌റ്റോപ്പ് ചെയുമ്പോള്‍ രാത്രി ഒന്‍പതു മണി കഴിയുമായിരുന്നു. ഇങ്ങനെ ആയിരുന്നു കുറച്ചു മാസങ്ങളായി ഞങ്ങളുടെ സ്ഥാപനത്തിന്റെ അവസ്ഥ. ഞങ്ങള്‍ക്ക് കിട്ടിയ ഒരു വലിയ പ്രൊജക്റ്റ് എത്രയും വേഗം പൂര്‍ത്തിയാകാന്‍ ഞങ്ങളെല്ലാവരും ഒന്നിച്ചുനിന്നു. അതിന്റെ ഭാഗമായിരുന്നു ഈ അധികസമയ ജോലി. ആ പ്രൊജക്റ്റ് കൃത്യ സമയത്ത് തന്നെ ഞങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തു.

ഈ പ്രൊജക്റ്റ് നടക്കുന്ന കാലയളവിലായിരുന്നു സംഭവം, തലേന്ന്‌നത്തെ ജോലി എങ്ങനെപോയാലും രാവിലതെതുമായി ബന്ധപെട്ടുകിടന്നിരുന്നു അത്രെയധികം ദൈര്ഘ്യമുണ്ടായിരുന്നു ആ പ്രോജെക്ടിന്, എന്നേകാളും സമ്മര്‍ദം ഉണ്ടായിരുന്നു എന്റെ മേലുധ്യോഹസ്തര്‍ക്ക്.അത് ഞാനറിയുന്നു ആരെന്കിലോടും പറ്റില്ല എന്ന് പറയുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.പക്ഷെ അത് ചില സമയങ്ങളില്‍ പൊല്ലാപാവുകയും ചെയ്തിട്ടുണ്ട്.......... വൈകുന്നേരം ആശാന്‍ ഒരു ഫയലുമായി വന്നു. (ആശാന്‍ എന്ന് പറഞ്ഞാല്‍ ഇവിടുത്തെ ഡിസയ്ന്‍ എന്‍ജിനിയര്‍ ആണ് ഞാന് ആശനെന്നു വിളിക്കും കാരണം,ടെക്‌നീഷ്യന്‍ ആയി ഒമാനിലെതിയ എന്നെ ഡിസയ്ന്‍ രംഗത്തേക്ക് കൊണ്ട് വന്നത് അദ്ദേഹമാണ്). ഫയല്‍ എന്റെ കയ്യില്‍ തന്നിട്ട് ഇങ്ങനെ പറയുകയും ചെയ്തു. നമ്മള്‍ മുന്പ് കൊടുത്ത ഒരു പ്രോജെക്ടിന്റെ ഡ്രോയിങ്ങ്‌സ് ആണ് അതില്‍ കണ്‌സല്‍ടന്റ്‌സ് രേഘപെടുതിയിട്ടുള്ള കാര്യങ്ങള്‍ ചേര്‍ത്തിട്ടു വീണ്ടും അപ്പ്രൂവലിനായി കൊടുക്കണം. അത് നാളെ രാവിലെ കൊടുക്കുകയും വേണം. എന്താ ചെയുക അല്ലെ? .......ഞാന്‍ ഫയല്‍ എടുത്തു മേശേമേല്‍ വച്ചു. അതിന്റെ അര്‍ഥം ശരി ഇത് തീര്‍ത്തിട്ട് പോകാം എന്നായിരുന്നു. 

ഇന്ന് നേരത്തെ ഇറങ്ങണം എന്ന് വിചാരിച്ചതാണ് ഈ 'നേരത്തെ ഇറങ്ങുക' എന്നത് കുറച്ചു നാളായി പറച്ചിലുകളില്‍ മാത്രം ഒതുങ്ങി നില്കുന്നു. രാവിലെ ഡ്യൂട്ടിക്ക് ഇറങ്ങുമ്പോള്‍ വണ്ടിയില്‍ വച്ചു ഞാന് രഞ്ഞുവിനോട് പറഞ്ഞു എടാ റൂമിന്റെ കീ ഇങ്ങു തന്നേര്.....ഞാന് ഇന്ന് നേരത്തെ ഇറങ്ങും. പിന്നെ നീ ഇന്ന്.....ഇറങ്ങും എന്റെ സുജി നീയൊന്നു മിണ്ടാതിരിക്കോ. ഇന്നെങ്ങിലും ഏഴുമണി വരെ ആവണേ ജോലി എന്ന് എന്ന് വിചാരിച്ച ഇറങ്ങാ.........നീ എങ്ങാനും നേരത്തെ ഇറങ്ങുന്നകാര്യം പറഞ്ഞാല്‍ പിന്നെ ഒന്‍പതുമണി ആയിരിക്കും.....ഇത് കേട്ടു നിന്ന അനില് പറഞ്ഞു ആ പറചിലിന്നു ഒരു കൂട്ട ചിരിയുടെ പിന്‍ബലമുണ്ടായിരുന്നു. 

അവന്‍ പറഞ്ഞതിലുള്ള സത്യാവസ്ഥ ഇങ്ങനെയായിരുന്നു എങ്ങനെയനെന്നറിയില്ല ഇറങ്ങാനായി തുടങ്ങുമ്പോള്‍ എന്തെങ്കിലും പണി വരും,അവിടെയാണെന്ന് തോന്നുന്നു ഈ 'പറ്റില്ല' എന്ന് പറയാന്‍ കഴിയാതിരിക്കലിന്റെ പ്രശ്‌നം............... ഇന്ന് ഏഴുമണി വരെയാണ് ഡ്യൂട്ടി എന്നറിഞ്ഞു അതുകൊണ്ട് നേരത്തെ പോകുക (അഞ്ച് മണിക്ക് ) എന്നത് തല്‍കാലം വേണ്ടെന്നു വച്ചു. സമയം ഏഴുമണി കഴിഞ്ഞു രഞ്ജു എന്നെ വിളികാനായി വാതില്കല്‍ വന്നു നില്പുണ്ടായിരുന്നു നീ വിട്ടോടാ........ഞാന്‍ വന്നേക്കാം കുറച്ചു പണി തീര്കനുണ്ട് നാളെ കൊടുക്കേണ്ടതാണ്,ഞാന്‍ പറഞ്ഞു രഞ്ജുവിന്റെ മുഖത്തെ ചിരിയുടെ ഭാവം വിവരിക്കാന്‍ കഴിയില്ല പക്ഷെ അതിന്റെ അര്‍ഥം ഇങ്ങനെയായിരുന്നു നേരത്തെ ഇറങ്ങും എന്ന് പറഞ്ഞവനാ ഇനി ഏതു നേരതാനവോ ഇറങ്ങുക. 

ലിപിന്‍ ചേട്ടനും ഉണ്ടായിരുന്നു എന്റെ കൂടെ പുള്ളിക്കും കുറച്ചു പണി തീര്‍ക്കാനുണ്ടായിരുന്നു. എല്ലാവരും ഇറങ്ങി.............. ഞാന്‍ ആ ഫയല്‍ മേശമേല്‍ നിന്നുമെടുത്ത് ഡ്രോയിങ്ങ്‌സ് ലൂടെ ഒന്ന് കണ്ണോടിച്ചു ഈശ്വരാ ഇത് ഇന്ന് പാതിരാ ആവും എന്ന് മനസ്സില്ലായി.. ഡ്രോയിങ്ങ്‌സ് ചെയ്തുകൊണ്ടിരിക്കെ ഇന്റെര്‍കോം നമ്പര്‍ പതിനഞ്ചില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു ശ്രീജിതെട്ടനാണ് സുജീഷേ ഞാനും കൂടി നില്‍ക്കാം പണി കഴിയുന്നത് വരെ എന്ന് പറഞ്ഞു (വിശദമായി പറയേണ്ട ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദേഹം ഈയൊരു സ്ഥപനത്തില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വവും. ഈ ഒരു അഭിപ്രായം ഇവിടെ പലര്ക്കുമുണ്ടാവം) 

ചേട്ടന്‍ ഇറങ്ങിക്കോ എനിക്ക് കൂട്ടുണ്ട്...... എന്ന പിന്നെ ശെരി എന്ന് പറഞ്ഞ് അദേഹം ഇറങ്ങി. കുറച്ചു സമയം കൂടി എടുക്കും എന്ന് ഞാന്‍ ലിപിന്‍ ചേട്ടനോട് പറഞ്ഞു എല്ലാകാര്യങ്ങളും ചെയ്തു പ്രിന്റുകളെല്ലാം എടുത്തു ഡ്രോയിങ്ങ്‌സ് വീടും ഫയല്‍ ചെയ്ത് വച്ചു. സമയം പതിനൊന്നുമണി......റൂമില്‍ എത്താന്‍ ടാക്‌സി കിട്ടുക ഈ സമയത്ത് ബുദ്ധിമുട്ടായിരിക്കും,.നമ്മുടെ ഡ്രൈ വര്‍മാര്‍ ആണെങ്ങില്‍ ഉറങ്ങിയും കാണും എന്തയാലും നമുക്ക് ഇറങ്ങാം എന്ന് തീരുമാനിച്ചു. വാതിലെല്ലാം അടച്ചു പുറത്തേക്കു ഇറങ്ങിയപ്പോഴേക്കും ഞങ്ങളുടെ മെയിന്‍ ഗേറ്റ് അടച്ചിരുന്നു ഇനി ഇപ്പൊ എങ്ങനെ പുറത്തു കടക്കും? ഞങ്ങള്‍ പരസ്പരം നോക്കി കുറെ മുന്പ് നാട്ടില്‍ പണിക്കു പോയികൊണ്ടിരികുന്ന സമയത്ത് കമ്പനിയിലേക്ക് പെട്ടെന്ന് എത്താന്‍ മതില്‍ ചാടി പോകാറുണ്ടായിരുന്നു. അതായിരുന്നു മനസ്സില്‍ തോന്നിയ വഴി, അതെ മതില് ചാടാം........പക്ഷെ നാട്ടിലെ ആ മതിലും ഈ മതിലും തമ്മില്‍ നല്ല വ്യത്യാസമുണ്ടായിരുന്നു. വളരെ സാഹസികമായാണ് മതിലിനു മുകളിലെത്തിയത്. പതിയെ പിടിച്ചു ഇറങ്ങാന്‍ ശ്രെമിച്ചു മതിലിനോട് ചേര്‍ത്ത് കുറെ കല്ലുകള്‍ കൂട്ടിയിട്ടിരുന്നു അത് ഇരുട്ടത്ത് കാണാന്‍ കഴിഞ്ഞില്ല കാലടി വച്ചത് അതിനുമുക്‌ളിലായിരുന്നു ചവിട്ടിയതും കല്ലുരുണ്ട് പോയി.........കാലുളുക്കി അപ്പൊ തന്നെ എനിക്ക് മനസിലായി കാലു(ഇടതുകാല്‍) കുഴപ്പത്തിലായെന്നു. എന്തോ ഭാഗ്യത്തിന് ഒരു ടാക്‌സി കിട്ടി ആദ്യം റൂമില്‍ ചെല്ലാം എന്ന് തോന്നി. എന്നാല്‍ വണ്ടിയിലേക്ക് കാലു വയ്ക്കാന്‍ തന്നെ ഞാന് ബുദ്ധിമുട്ടിയിരുന്നു ലിപിന്‍ ചേട്ടന് അപകടമൊന്നും പറ്റിയില്ല. റൂമില്‍ എത്തണമെങ്കില്‍ ടാക്‌സി ഇറങ്ങിയ ശേഷം കുറച്ചു നടക്കണം. 
നടപ്പിലനുഭവിച്ച വേദന.............റൂമിലേക്കുള്ള ദൂരത്തിന്റെ നീളം കൂട്ടി എന്ന് തോന്നിപോയി. റൂമിലെത്തി ലിപിന്‍ ചേട്ടനോട് ശുഭരാത്രി പറഞ്ഞു പിരിഞ്ഞു. കാലിന്റെ വിവരം ലിപിന്‍ ചേട്ടന്‍ പറഞ്ഞത് അറിഞ്ഞ് സുധീഷേട്ടന്‍ ഒരു ഒയിന്മെന്റുമായി വന്നു അതിട്ടു കിടന്നോ വെളുകുമ്പോള്‍ എല്ലാം ശെരിയാവും എന്ന് പറഞ്ഞു...... ഞാനാ ഒയിന്മെന്റും വാങ്ങി റൂമിലെത്തി ഷൂസ് ഊരിമാറ്റി സോക്‌സിലൂടെ കണ്ടു വലതു കാല്‍ പാദത്തെ അപേക്ഷിച്ച് ഇടതു കാല്‍ പാദത്തിനു ഒരു തടിപ്പ് സംഗതി ഉറപ്പിച്ചു പ്രശ്‌നമാണ്.......ശ്രീജിതെട്ടനെ വിളിച്ചു കാര്യം പറഞ്ഞു രാവിലെ പോയി ഡോക്ടറെ കാണുവാന്‍ അദേഹം പറഞ്ഞു. റൂമില്‍ രണ്ടു രഞ്ജുവും ഉറക്കത്തിലാണ്. ഞാന്‍ ഭക്ഷണമെടുത്ത് കഴിച്ചു കാലില്‍ മരുന്നുമിട്ടു കിടന്നു. നീര് വയ്ക്കാതിരിക്കാന്‍ കാല്‍ തലയിനയ്ക്ക് മുകളില്‍ ഉയര്ത്തിവച്ചു. എപ്പോഴോ ഉറങ്ങി.
നേരം വെളുത്തു രഞ്ജു എന്നെ വിളിച്ചു നീ എഴുനെല്‍കുന്നില്ലേ? ഇന്നലെ എപ്പോഴാ വന്നെ ?എന്നൊക്കെ ചോദിച്ചു. ഉറക്കപിച്ചയില്‍ കാര്യമായ വേദനയൊന്നും തോന്നിയില്ല അങ്ങനെ കട്ടിലില്‍ നിന്നും കാലെടുത്തു തറയില്‍ വച്ചു എഴുന്നേറ്റു അടുത്ത അടി വയ്ക്കാന്‍ കഴിയുന്നില്ല അത്രയും വേദന ........ഇന്നലെ ഉണ്ടായ തടിപ്പ് ഒരു മുഴ പോലെയായിരികുന്നു. ഹോണ്‍ അടിക്കുന്നു ഡ്യൂട്ടി ക്ക് പോകാന്‍ വണ്ടി വന്നിരിക്കുന്നു സമയം എഴെമുക്കാല്,എട്ടു മണിക്ക് കമ്പനിയില്‍ എത്തണം. എല്ലാവരും ഇറങ്ങി ഇന്ന് ഹോസ്പിറ്റലില്‍ പോകണം ഫോര്‍മാനെ വിളിച്ചു പറഞ്ഞു. ഒരു ഒന്‍പതു മണിയായപ്പോഴേക്കും വണ്ടി വന്നു . ഹോസ്പിറ്റലില്‍ ചെന്നു കുറെ നേരം കഴിഞ്ഞാണ് ഡോക്ടറെ കാണാന്‍ ഒത്തത് സ്‌കാനിംഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദേഹം പറഞ്ഞു കാല്‍ പാദത്തിലെ മജ്ജക്ക് പൊട്ടലുണ്ട്, കാല്‍ അനക്കരുത്, പ്ലാസ്‌റെര്‍ ഇടണം ഒരു ഇരുപതു ദിവസത്തെ ലീവും തന്നു. 

ഈ ഇരുപതു ദിവസവും മെഷീന്‍ അല്ലാത്ത ഒരു പ്രവാസിയായിരുന്നു ഞാന്‍ എങ്കിലും റൂമിലിരുന്നു ചില ജോലികളും ഞാന്‍ ചെയ്തിരുന്നു അത് സമയം കൊല്ലലിന്റെ ഭാഗമായിരുന്നു. ഈ ദിവസങ്ങളിലെ പ്രധാന പരിപാടികളായിരുന്നു തീറ്റയും ഉറക്കവും. ഇരുപതു ദിവസങ്ങള്‍ക്കു ശേഷം പ്ലാസറെര്‍ എടുത്തു സുഖമായി. വല്ലതൊരാശ്വാസം......... ഇതെഴുതുമ്പോള്‍ പറഞ്ഞ സംഭവം കഴിഞ്ഞിട്ടിപ്പോ അഞ്ചു മാസമാമെങ്കിലും ആയികാണും വീട്ടിലറിഞ്ഞാല്‍ എല്ലാവരും വിഷമിക്കും.......... ..........അതുകൊണ്ട് ഒന്നും പറഞ്ഞില്ല. കഴിഞ്ഞുപോയ വിഷമങ്ങളെ കുറിച്ച് ആരും ചോദിക്കില്ല. ഇപ്പോള്‍ എങ്ങനെയുണ്ട് ?.........ആ ചോദ്യത്തിനാണ് പ്രസക്തി എന്ന് തോന്നുന്നു. അതെ ഇപ്പൊ സുഖമായിരിക്കുന്നു.

No comments:

Post a Comment