Saturday, May 28, 2011

അച്ഛന്റെ കത്ത്വൈകുന്നേരം ഒന്‍പതു മണിയോടടുത്ത് ശ്രീജിത്തേട്ടന്‍ റൂമില്‍ വന്നു 
ചെറിയൊരു പാര്‍ട്ടി  നടകുകയായിരുന്നു.....അപ്പൊ ശ്രീജിത്തേട്ടന്‍ പറഞ്ഞു 
സുജീഷേ ഡ്രോയിങ്ങ്സ് നാളെ കൊടുകണേ എന്ന്.......ഇപ്പോഴത്തെ അവസ്ഥയില്‍ 
ചെറിയൊരു സംശയമുണ്ട്‌......
ചേട്ടന്‍ ധൈര്യമായി  പൊയ്ക്കോ നമ്മള് നാളെ കൊടുത്തിരിക്കും
ഇത് പറയുമ്പോള്‍ തീര്‍ക്കാന്‍ കഴിയുമോ എന്ന് എനിക്കറിയില്ലായിരുന്നു 
എങ്കിലും പറഞ്ഞു.......പറ്റില്ല എന്ന് പറയാന്‍ എനിക്ക് കഴിയില്ല..

ഒന്നരമണി കഴിഞ്ഞു ഇടക്കൊക്കെ ഉറക്കം വന്നു വിളിച്ചെങ്കിലും 
അത് (ഡ്രോയിങ്ങ്സ്) തീര്കാതെ...........ഉറങ്ങാന്‍ കഴിയില്ല.      
ഏതാണ്ട് തൊണ്ണൂറു ശതമാനത്തോളം ജോലി കഴിഞ്ഞു.........
ഇനി കുറച്ചു ഉറങ്ങാം.എന്നിട്ട് രാവിലെ എഴുനേറ്റു ചെയാം അതിനുള്ള 
ജോലിയെ ഉള്ളു.ലൈറ്റ് സഹമുറിയന്മാരായ രഞ്ജു കളുടെ ഉറക്കത്തെ ശല്യ 
പെടുതുന്നതായി തോന്നി........രഞ്ജു പറയുകയും ചെയ്തിരുന്നു.
ശെരിയാണ്‌ എന്നെനികും തോന്നി.......ഫോണില്‍ അലാറം വച്ചു.ആറുമണി
...ഇനി നാലര മണികൂര്‍ കൂടിയുണ്ട് പെട്ടെന്ന് തന്നെ ഉറങ്ങി പോയി 

അലാറം അടിക്കുന്നു വേഗം എഴുന്നേറ്റു .......സാധാരണ അലാറം നിര്‍ത്തിയിട്ടു വീണ്ടും കിടക്കും 
അതിന്റെ സുഖം ഒന്ന്  വേറെയാണ്.
സിസ്റ്റം ഓണ്‍ ചെയ്തു ബാക്കിയുള്ള ജോലിയും തീര്‍ത്തു പെന്‍ ഡ്രൈവില്‍ ആകി രഞ്ഞുവിനെ 
ഏല്പിച്ചു,ഇത് കമ്പനിയില്‍ എല്പിക്കാനും പറഞ്ഞു.
നീ ഇന്ന് കയറുന്നില്ലേ ? എന്നവന്‍ ചോദിച്ചു
ഇന്ന് അമ്മാവന്റെ താമസ സ്ഥലത്ത് പോണം,ചേട്ടന്‍ (അമ്മാവന്റെ മകന്‍) നാട്ടീന് വന്നിട്ടുണ്ട്
അമ്മയെന്തോക്കെയോ കൊടുത്തു വിട്ടിട്ടുണ്ട് അത് വാങ്ങണം...എന്ന് ഞാന്‍ പറഞ്ഞു
സമയം എഴേമുക്കാല് സമയമായി ഇരങ്ങട്ടെട  എന്ന് പറഞ്ഞു അവര് മൂന്നുപേരും(രഞ്ജു,രഞ്ജു,ബൈജു) ഇറങ്ങി
ഞാന്‍ നേരെ മെസ്സിലേക്ക് ചെന്നു .............ഇക്കയെ (ഇക്കാടെ പേര് മുഹമ്മദ്‌ എന്നാണ്)  വിളിച്ചു  
മോമ്മതേ  ''-!!  ............ഞമ്മക്കൊരു ചായ വേണോലോ??
ഇങ്ങട് കേറി വാ പുള്ളേ.............ഒരു സ്പെഷ്യല്‍ ചായ തരാം............
എന്തുട്ട് സ്പെഷ്യല്‍..? സ്പെഷ്യല്‍ ഒന്നും വേണ്ട ഒരു ചായ കിട്ടിയ മതി ഞാന്‍ പറഞ്ഞു
എന്നിട്ട് ചായയുമായി റൂമിലെത്തി......കുറച്ചു നേരം അവിടിരുന്നു.
വാതിലില്‍ തട്ട് കേള്‍കുന്നു വാതില്‍ തുറന്നു നോക്കി....ബിജുവാണ് 
ഞങ്ങള്‍ കുറച്ചു സമയം റൂമില്‍ സംസാരിച്ചിരുന്നു.......അവന്റെ വീട്ടീന്നും 
സാധനങ്ങള്‍ കൊടുത്തയച്ചിട്ടുണ്ട് നമുക്ക് ഉച്ച കഴിഞ്ഞ ഇറങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഞങ്ങള്‍ ഇറങ്ങിയപ്പോ അഞ്ചുമണി കഴിഞ്ഞു.........
അവിടെ ചേട്ടന്റെ റൂമിലെത്തി സാധനങ്ങള്‍ ഒക്കെ എടുത്തിട്ട് ഉടനെ തിരിച്ചു 
അച്ചാറും ചിപ്സുകളും ഒക്കെയായിരുന്നു.എനിക്ക് അച്ഛന്റെ ഒരെഴുത്തും ഉണ്ടായിരുന്നു
അത് അച്ഛന്റെ ഒരു പതിവാണ് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ കത്ത് കൊടുത്തു വിടും 
എനിക്ക് വായിക്കാന്‍ ഇഷ്ടവുമാണ്.....

റുവി എന്ന സ്ഥലത്ത് നിന്നാണ് ടാക്സി കയറുക........
റുവിയില്‍ എത്തി പുസ്തകങ്ങള്‍ വല്ലതും വന്നിട്ടുണ്ടോ എന്ന് നോക്കാമെന്ന് ബിജുവിനോട് പറഞ്ഞു 
പൌലോ കൊയ്ലോയുടെ "ബ്രിഡ" കിട്ടി, സന്തോഷം!!
പിന്നെ കുറച്ചു പുസ്തകങ്ങളും കിട്ടി......
അവിടെ നിന്നിറങ്ങി......വരുന്ന വഴിക്ക്  കപ്പലണ്ടി...... കപ്പലണ്ടി......എന്ന് വിളിച്ചുകൊണ്ടൊരാള്‍
ഞങ്ങളുടെ നേരെ വന്നു.നൂറു പൈസയാണ് ഒരു പൊതിക്ക്. 
കഴിക്കുക എന്നതിനപ്പുറം വാങ്ങുക എന്നതാണ് ഉദേശിച്ചത്.
അതിനു പലപ്പോഴും  ശ്രെമിക്കാറുണ്ട്    
മുന്‍പ് ഡിപ്ലോമ പഠന കാലത്ത് ബസ്‌ കയറാനായി സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍
"ഇഞ്ചുട്ടായി...  ഇഞ്ചുട്ടായി".......എന്ന് വിളിച്ചു കൊണ്ട് ഇഞ്ചിമുട്ടായി വില്കുന്ന ചേട്ടനെ ഓര്‍കുന്നു
കൂട്ടുകാരനായ സെബാന്‍ എന്നും ഇഞ്ചിമുട്ടായി  വാങ്ങും,എന്നിട്ടവന്‍ പറയുമായിരുന്നു
കഴിക്കാനല്ല മച്ചാനെ അവര്‍ക്കത്‌ സഹായമാവുമല്ലോ.........എപ്പോള്‍ ഇത് പോലുള്ള ആളുകളെ കണ്ടാല്‍
അപ്പൊ ഞാന് സെബാനെ ഓര്‍ക്കും......അതെ കപ്പലണ്ടി വാങ്ങി.
ഇത് പോലുള്ള ആളുകള്‍ പലപ്പോഴും നമ്മുടെ ബഹുമാനം പിടിച്ചു വാങ്ങിയിട്ടുണ്ട്
ഞാന് എന്നോട് തന്നെ പറയുന്നു നമ്മളാണല്ലോ മടിയന്മാര്‍.        
പെട്ടെന്ന് തന്നെ ടാക്സി കിട്ടി റൂമിലെത്തിയപ്പോള്‍ ഒന്‍പതുമണി കഴിഞ്ഞു.
രണ്ട് കവറുകള്‍ കയ്യിലുണ്ടായിരുന്നു വാതിലിനോടു ചേര്‍ന്ന മേശമേല്‍ വച്ചിട്ട് കാല് കഴുകാനായി പൈപിനടുതേക്ക് നീങ്ങി   
തിരിച്ചു വന്നു പുസ്തകങ്ങളെല്ലാം അലമാരയില്‍ അടുക്കി.......

കവറില്‍ ഉണ്ടായിരുന്ന കപ്പലണ്ടി പൊതി
ബൈജൂവിനെ ഏല്പിച്ചു........എന്റെ അനിയന്റെ പ്രായമേ ഉള്ളു അതുകൊണ്ടൊരു പ്രത്യേക വാത്സല്യം അവനോടുണ്ട് 
അപ്പൊ രഞ്ജു ചോദിക്കയാണ്.നീയാരാ അചായനോ ? പുള്ളരുക്ക് കപ്പലണ്ടി കൊടുക്കാന്‍ എന്ന്
ചുമ്മാ വാങ്ങിയതാ മച്ചാനേ വേണമെങ്കില്‍ കൊറിച്ചോ എന്ന് ഞാനും പറഞ്ഞു.

വേഷം മാറിയില്ല അതിനുള്ള ക്ഷമ ഉണ്ടായിരുന്നില്ല 
അച്ഛന്റെ കത്ത് വായിക്കണം.........എന്നിട്ടാവാം ബാക്കി 
കത്ത് വായിച്ചു നാട്ടിലെ പുതിയ വിശേഷങ്ങളെല്ലാം ഉണ്ടായിരുന്നു അതില്‍ 
അമ്മേടേം അച്ചാമേടെം കൊച്ചിന്റെയും (അനിയന്റെ) വാചകങ്ങള്‍ ചേര്‍ത്തിരുന്നു...........
കണ്ണീരോടല്ലാതെ ആ കത്ത് അടയ്ക്കാന്‍ എനിക്ക് കഴിഞ്ഞില്ല.......അവരൊക്കെ ദൂരെയാണല്ലോ.
    

ദൂരെയാണെങ്കിലും എന്‍ മന്മേപ്പോഴും- 
കൂടെയാണല്ലോ എന്‍ ജന്മകര്‍മ്മ  കാരണങ്ങള്‍ക്കൊപ്പം ............

No comments:

Post a Comment