Thursday, May 26, 2011

മാമ്പഴപുളിശ്ശേരിയും... അഞ്ചു രൂപ ചാളയും...സമയം ഒരു മണി കഴിഞ്ഞു.......... ഊണ് കഴിക്കാം.........ഈ മാസത്തെ മെസ്സ് മുരളിയേട്ടനും സജിചേട്ടനും ആണ്. സജിചേട്ടന്‍ ഉണ്ടെന്നു അറിഞ്ഞപ്പോഴേ മെസ്സ് നന്നായിരികുമെന്ന് അറിയാമായിരുന്നു. കാരണം സജിചേട്ടനും നന്നായി പാചകം ച്ചെയും. പിന്നെ ഇപ്പൊ ഇക്കയുടെ അഭാവത്തില്‍ പാചക ചുമതല ഏറ്റെടുത്ത അലിഭായ്.........രുചിയുടെ മര്‍മ്മം അറിഞ്ഞ ഒരു പാവത്താനാണ് 

ഇതൊക്കെ എന്നെ എന്നാ പഠിപ്പികുന്നെ? എന്ന് ചോദിച്ചപ്പോ നീ കുറച്ചു ദിവസം എന്റെ കൂടെ.........കൂടെട എന്ന് തൃശൂര്‍ ശൈലിയില്‍ മറുപടി പറഞ്ഞു. ഞാന് അലിഭായ് യുടെ ഈ ശൈലിയിലുള്ള സംസാരം കേള്‍ക്കാന്‍ എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കും. കൂടുതലൊന്നും പറയുന്നില്ല..........നേരെ കാര്യത്തിലേക്ക് 

ഡൈനിങ്ങ് റൂമില്‍ ചെന്നു കൈ കഴുകി കഴിക്കാനായി പാത്രമെടുതപ്പോഴേ രഞ്ജു മാമ്പഴപുളിശ്ശേരി വേണോട ? എന്ന് ചോദിച്ചു എ?......മാമ്പഴപുളിശ്ശേരി യോ ? അവന്‍ ചുമ്മാ പറയുകയാണെന്ന് വിചാരിച്ചു.പാത്രം തുറന്നു നോക്കിയപ്പോള്‍ കണ്ടു സംഗതി ഒള്ളതാ....................മാമ്പഴ പുളിശേരി തന്നെ!! മാമ്പഴമെടുത്തു ചോറിനൊപ്പം പിഴിഞ്ഞ് ചേര്‍ത്തു കൂടെ അല്‍പ്പം ചാറും. ചേര്‍ത്തു നന്നായി ഒന്ന് കുഴച്ചു. അവിയലും അച്ചാറും ഈ ഒരു മിശ്രിതത്തിന് കൂട്ടായി. ഊണ് ഉഷാറായി, ഊണ് കഴിഞ്ഞ് കഴുകുന്നതിടക്ക് ഞാന്‍ ബിജുവിനോട് പറഞ്ഞു ഒരു പാടായി അല്ലെടാ!!......എന്ന്, അവന്‍ തലയാട്ടി.  അതെ ഒരുപാടായി, ചെറുപ്പത്തില്‍ കൊല്ലപരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അടയ്കുമ്പോള്‍ ഞങ്ങളെല്ലാവരും കൊല്ലന് പറമ്പുകാരുടെ (അവിടുത്തെ ഒരു വീട്ടുകാരാണ്, അവര്‍ക്ക് സ്വന്തമായി പാടങ്ങളും പറമ്പുകളും ഒക്കെയുണ്ട്,വീട്ടുപേരാണ് ന'കൊല്ലംപറമ്പില്‍ന' ) പറമ്പിലായിരിക്കും അവിടെ നിറയെ മാവുണ്ട് മാവില്‍ നിറയെ നല്ല തേനൂറുന്ന മാമ്പഴവും, ..ഞങ്ങള്‍ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും..............ഉണ്ടാവും. കാത്തു കൂര്‍പിച്ചു വച്ചുകൊണ്ട് നില്‍ക്കും എന്തെങ്കിലും വീഴുന്ന ശബ്ദം കേട്ടാല്‍ ഉടനെ അവിടേക്ക് ഓടും............ചിലപ്പോള്‍ മാമ്പഴമായിരികില്ല.. ചിലപ്പോള്‍ ആയിരികുകയും ചെയും.മഴയും കാറ്റും ഉണ്ടെങ്കില്‍ ധാരാളം മാമ്പഴം കിട്ടും മാവിന്റെ ചിലകള്‍ ആടുമ്പോള്‍ എങ്ങോട്ടാണ് വീഴുന്നതെന്നറിയന്‍ കണ്ണും കാതും ഏകാഗ്രരായി നിന്നു. 

എങ്ങാനും ഒരെണ്ണം വീണാല്‍ എല്ലാവരും കൂടി വന്നു തിരയും അത് പിന്നെ കണ്ടെടുക്കുന്നവന്റെ സ്വന്തം. അങ്ങനെ ഈ പറഞ്ഞ അഭ്യാസങ്ങളെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ പോക്കറ്റിലും കയ്യിലും മാമ്പഴം ഉണ്ടായിരിക്കും. . ആ സ്വമയങ്ങളില്‍ ഞങ്ങളുടെ ആ പരിസരത്തുള്ള വീടുകളിലെല്ലാം മിക്ക ദിവസങ്ങളിലും മാമ്പഴപുളിശേരി ഉണ്ടാവും. അഞ്ചു രൂപയ്ക്കു ചാള.........വാങ്ങുന്നത് പോലെയാണ് എന്നനെനിക്കിപ്പോ തോന്നുന്നത്.കൂട്ടാന്‍ വയ്ക്കാന്‍ പിന്നെ വേറൊന്നും വേണ്ടല്ലോ...... അതായിരുന്നു ഈ അഞ്ചു രൂപ ചാള (മത്തി) വാങ്ങുന്നതിന്റെ സൂത്രം ......!! 

അതുകൊണ്ട് എല്ലാവരെയും തൃപ്തിപെടുത്താന്‍ അമ്മയ്ക്ക് കഴിഞ്ഞിരുന്നു. ദിവസവും പച്ചകറി വാങ്ങുക എന്നത് ........വളരെ ബുദ്ധിമുട്ടായിരുന്നു പിന്നെ മീന്‍ കാരനോട് പറഞ്ഞു അച്ചാമ്മ ഈ അഞ്ചു രൂപ മീനിനൊപ്പം രണ്ടു മൂന്നെണ്ണം കൂടി സംഘടിപിക്കും...... പിന്നെ ഞായറാഴ്ചകളില്‍ വരാറുള്ള അരയത്തി അമ്മിണി ചേച്ചിയില്‍ നിന്നും വാങ്ങുന്ന ഉണക്ക മീനുകളും ആയിരുന്നു ചോറിനു കൂട്ടാന്‍. ഇവ ഊണിനു മാറി മാറി വന്നു. അച്ഛന്റെ വരുമാനതിനനുസരിച്ചു വീട്ടിലെ ചെലവ് കൊണ്ടുപോകാന്‍ അമ്മയ്ക്കും അചാമ്മക്കും കഴിഞ്ഞിരുന്നു. അമ്മക്ക് എല്ലാത്തിനും കണക്കുണ്ടായിരുന്നു അടുക്കളയുടെ ചുമരിനോട് ചേര്‍ന്ന അലമാരിയുടെ വാതില്‍ തുറന്നാല്‍ അതറിയാമായിരുന്നു അതില്‍ നിറയെ കണക്കുകള്‍ ആയിരുന്നു. 

ഞാനും അനിയനും ചേച്ചിയും അടുക്കളയിലേക്കു ചെന്നു വിശകുന്നമ്മേ........എന്ന് പറഞ്ഞു അത് മാമ്പഴം കിട്ടാനുള്ള വിശപ്പായിരുന്നു.....എന്നമ്മക്ക് മനസ്സിലായി അമ്മ ചോറെടുത്ത് തന്നു ............അതിലേക്കു മാമ്പഴപുളിശേരി യും ...ഒഴിച്ച് തന്നു. മാമ്പഴം പിഴിഞ്ഞു കൈ വിരലുകളെല്ലാം നാവുകൊണ്ട് നുണഞ്ഞു നല്ല മധുരം............. 

ഈ മാമ്പഴ പുളിശേരി കിട്ടിയത് വളരെ രസകരമായാണ് മുരളിയെട്ടനും സജി ചേട്ടനും അച്ചാര്‍ ഉണ്ടാകനയിട്ടാണ് മാങ്ങ വാങ്ങിയത് പക്ഷെ അതില്‍ പലതും പഴുത്തു പോയി ആയിടക്കു മെസ്സിലെ എയര്‍ കണ്ടിഷ്ണര്‍ കേടായി........അതും മാങ്ങ പഴുക്കാന്‍ കാരണമായി.....അലിഭായ് ആണെങ്ങില്‍ അത് മാമ്പഴ പുളിശേരി യുമാക്കി മാറ്റി......... ഇതെല്ലം അറിഞ്ഞപ്പോള്‍....ഞങ്ങള്‍ പൊട്ടിച്ചിരിച്ചു....... ഇന്ന് വ്യാഴാഴ്ചയാണ് സമയം മൂന്നു മണി കഴിഞ്ഞു അങ്ങനെ ഒരാഴ്ചത്തെ ജോലി സംബന്ധമായ ബഹളങ്ങള്‍ക്കും തിരക്കുകള്‍ക്കും വിട പറയുന്ന ദിവസം പ്രവാസികള്‍ക്ക് ഇതൊരു ഇഷ്ട ദിവസമാണ്.......ഒരു പക്ഷെ വെള്ളിയാഴ്ച അവധിയയതുകൊണ്ടായിരിക്കാം. 
ഇവിടെ ഹാപ്പി തെഴ്‌സ്‌ടെ എന്നൊരു പ്രയോഗം പോലുമുണ്ട്. 

No comments:

Post a Comment